top of page

ഉറുമീസച്ചായൻ

Updated: Jul 27, 2019


അതാണു് ന്മുടെ അച്ചായൻ..


അപ്പന...പ്പൂപ്പമ്മാരുടെ കാലത്ത് പാലാ

യിൽ നിന്നും പലായനം ചെയ്ത് ....

വയനാട്ടിലെ ചുരം കയറി..... വെട്ടിപ്പിടിച്ചതെല്ലാം.... കർഷകന്റെ ശാപമായ കടം..... വീട്ടാൻ വിറ്റൊഴിച്ചപ്പോൾ ...... ഒടുവിൽ മേത്തനുമായുള്ള ചങ്ങാത്തത്തിന്റെ അനുകമ്പയിലാണു്.... ന്മുളെ.... ഉറുമീസച്ചായൻ സൗദിയിൽ അഭയം തേടുന്നത്.


ഈ പശ്ചിമഘട്ടത്തിന്റെ വയനാടൻ

താഴ് വരയിലെ...... എണ്ണമറ്റ

മുക്കുകളുടെ നാട്ടിൽ ...ഒരു വാളൻ പുളിയുടെ മുക്കിനെ


ഫ്രീക്കൻമ്മാർ ആധുനീകരിച്ചു വിളിപ്പേരാക്കിയ ഈ ട്ടമറിന്റ് സ്ക്വയർ ജങ്ങ്ഷനിലാണ്...


അന്നത്തെ ഗൾഫ് മാന്ദ്യം ... ഉറുമീസ്സച്ചായനേയും

ദുഫൈയിൽ നിന്നും

തിരിച്ചെത്തിച്ച് .....നാട്ടിലെ ട്ടമറിന്റ് സ്ക്വയറിലെ സ്ഥിരം കച്ചവടക്കാരനാക്കി മാറ്റിയത്...



കച്ചവടത്തിന്റെ തുടക്കം........

ഷട്ടർ തുറന്നാലുടൻ കാണുന്ന... സെന്റ്റ് ജോര്ജ്ജ് എന്ന വിശുദ്ധ ഗീവര്ഗ്ഗീസ് പുണ്യാളന്റെ ചില്ലു പടത്തിനു മുകളിൽ LED ബൾബുകൾ ഓടിക്കളിക്കുന്നതിൽ നോക്കി കുരിശു വരച്ചാണ് കാൽവെപ്പ്.......


കച്ചോടം ജോറെന്ന് അച്ചായൻ....

ദിവസവും അയ്യാ....യിരം രൂപ മാാറ്റി വീട്ടിൽ കൊണ്ടു പോകാം......


എന്നിട്ട് പിറ്റേ ദിവസം 1000 കൂട്ടി 6000 രൂപ സപ്ലയേേഴ്സിന് കൊടുക്കണംം..

കൊടിയുള്ളതും,കൊടിയില്ലാത്ത

തുമായ പിടിച്ചു പറി പിരിവും കഴിഞ്ഞ്..


പള്ളിക്കാരുടേയും പട്ടക്കാരുടേയും

നാട്ടുകാരുടേയും കൂട്ടുകാരുടേയും കാരുണ്യാ..ഫണ്ടും കൊടുത്തു

കഴിഞ്ഞാൽ അച്ചായന്റെ കാര്യം സ്വാഹാ.. തന്നെ...... കൊടുത്തില്ലെങ്കിൽ പൂ...ഹാ.....


അച്ചായന് ഒത്ത ഉയരവും.. നല്ല വെളുപ്പും...ഉളുപ്പും....സ്വല്പം വളിപ്പും... ഒപ്പം...മോശമല്ലാത്ത നാക്കും... ഊക്കും.. മെയ് വഴക്കവുംം... വെള്ളില പോലെ വെള്ളം വീണാൽ കുമിളകളായി തെറിച്ചു പോകുന്ന കഷണ്ടിയും....ഉണ്ട് ...


മൊത്തത്തിൽ ഒരു "മാ...രി മുത്തു" തന്നെ.


ഇളയതായാലും...മുതുമൂത്തതായലും ."മോനേ "............എന്നേ....

(അതിന് മുമ്പു എന്തോ ആവോ..) .

എല്ലാാവരേയും സംബോധന ചെയ്യുക.....


ദിനചര്യയിൽ നല്ല കൃത്യനിഷ്ഠത.....

എന്നും പുലർച്ചേ 4:37 ന് എഴുന്നേറ്റ്...

മൂത്രമൊഴിച്ച് കൃത്യം 4:42 ന് വീണ്ടും കിടന്നുറങ്ങും....


ദസ്തയേവ്സ്കിയുടെ ജീവിതത്തിൽ

"അന്ന" വരുത്തിയ മാറ്റത്തിന് സമാനമാണ്.....ഉറുമീസിന്റെ ജീവിത സഖിയായി സോഫിയയുടെ കാൽവെപ്പ് അച്ചായനിൽ ഉണ്ടാക്കിയത്.



അച്ചായന് സന്താനങ്ങളായി രണ്ടു

പെൺകുളന്തകൾ മാത്രം.....

അവരുടെ കെട്ടിയോന്മാരാണ്....


"മുടിയനായ " റാഹേലും

"മടിയനായ " സെൻഹറും


ഉറുമീസ് മുമ്പ് അനുഭവിച്ച വെയിലിന്റെ ചൂട് ഇന്ന് തണലായി ആസ്വദിക്കുന്നവർ...


അച്ചായന് കലാസ്വാദനം തീരെ ഇല്ലെങ്കിലും...... സ്പോർട്സിലും ഗെയിംസിലും അതീവ തല്പരനാണ്.


സ്പോർട്സെന്നു പറഞ്ഞാൽ ചെറുപ്പത്തിലേ ഗോട്ടി കളി ..

മാറ്റീസിൽ ചാമ്പ്യനായതുകൊണ്ടു് .... അന്നേ കൊച്ചു മുയലാളി തന്നെ..


ട്രൗസറിന്റെ രണ്ടു പോക്കറ്റിലേയും ഗോട്ടി ഭാരം കൊണ്ട് അനായാസ നടത്തം വരേ..അന്ന് പ്രയാസം..


രാജാവും... രാജ്ഞിയും... ജോക്കറും... ക്ലാവറും..ആഡ്യനും... ഇസ്പേഡും തൊട്ട് പതിമൂന്നും .... ആ കൈകൾക്കുള്ളിൽ എപ്പോഴും ഭദ്രമായി ഒതുങ്ങി നിൽക്കും....


അന്തിയുടെ അന്ത്യം വരേയും.....

പകലിന്റെ ഉച്ചസ്ഥായിയിലും...

ചുരുക്കിപ്പറഞ്ഞാൽ...എപ്പോഴും കൈ നിറയെ ബിസിനസ്സ് തന്നെ....


👂"ഓ.....എന്തുവാ....കുടിക്കുവോ..ന്നോ...


വല്ലപ്പോഴും മാത്രം....... സുസുകി ആക്സസ് സ്കൂട്ടർ പോലെയാണ്..... കുറച്ചേ കുടിക്കൂ....... പക്ഷെ നല്ല മൈലേജ് ആണ്...."


നാട്ടിലെ വിദ്യാഭ്യാസം... ൽ. ൽ. ബി. [ലോക്കൽ ലാത്തി ബാത്ത് ] കഴിഞ്ഞ്

ദമാമിലുള്ള നാട്ടുകാർക്ക് വേണ്ടി വക്കീൽ പണി ചെയ്തു കുറേക്കാലം പോക്കി...



അവിടുന്ന് കൈ നിറയെ ബിസിനസ്സുമായി

ഇരിക്കുമ്പോളാണ്.... ഒരു വിളി വന്നത്...


അച്ചായന്റെ സേവനം ദുഫൈ

പ്രാവാസികൾക്ക് ആവശ്യമെന്ന്......


സൗദി ഇന്റീരിയർ മിനിസ്ട്രിയും അതു ശരിവെച്ചു.....

പോകാൻ നിർബന്ധിതനായി ....


കച്ചവടം എവിടെയായാലും തട്ടിക്കൂട്ടി

സ്ഥാപിക്കാൻ അതി സമർത്ഥൻ...

ആർത്തി എന്നത് അശ്ശേഷം ഇല്ലാത്ത

എല്ലാവർക്കും അൻപുറ്റ അണ്ണൻ....


ദുഫൈ മലയാളിക്കാവശ്യമായ

പാർപ്പിടവും... അവരുടെ ടേയിസ്റ്റിന് ഒത്ത കേറ്ററിംഗ് സർവ്വീസും നടത്തി അവിടെ ഹ്രസ്വ സേവനം തുടരാൻ നിയോഗം......


ബാച്ചിലേർസിന് ദുഫൈയിൽ ഷെയറിംഗ് റൂം കിട്ടാൻ വളരെ ബുദ്ധിമുട്ടുള്ള കാലം.......



എങ്കിലും റൂമിൽ സ്പോർട്സ് ക്വാട്ടയായി ഒന്നോ രണ്ടോ സീറ്റ് അച്ചായൻ എപ്പോഴും ഒഴിച്ചിട്ടിരിക്കും..


ജസ്റ്റ് ഫോർ "റമ്മി "

എന്റർടെയിൻമെന്റ് പർപ്പസ് ഓൺലി....


ഒരിക്കൽ അച്ചായന്റെ സ്ഥിരം സന്ദർശക സുഹൃത്ത്.........

കോഴി കൃഷിക്കാരനായിരുന്ന...

പളനിക്കാരൻ വരുത്തൻ നൗജാദ്...


കോഴിഫാം വളരെ ശസ്ത്രീയമായിട്ടുള്ള

നടത്തിപ്പായിരുന്നു അദ്ദേഹത്തിന്റെ നാട്ടിലെ ബിസിനസ്സ്...


മേത്തരം മുട്ട കോഴികളാണ് വിൽപന ചരക്കുകൾ.


ചാത്തൻ കോഴി.... ചേവൽ.. എന്നൊക്കെ പ്രാദേശികമായി വിളിക്കുന്ന പൂവൻ കോഴിയുടെ ഡിമാന്റും പരിമിതിയും

കാരണം... 10 പിടയേ വാങ്ങുന്നവർക്കേ...

ഒരു പൂവനെ നൽകുകയുള്ളൂ....


അതു വരുത്തനേ പോലെ തന്നെ ഒന്നു മതിയാകും... പത്തു ചികയുന്ന സുന്ദരികൾക്കും......


ഒരു പിടയുടെ കേസിൽ.. തുമ്പില്ലാ... എന്ന് പറഞ്ഞ് കോടതി വെറുതെ വിട്ട കേസിലെ പ്രതിയായിരുന്നു വരുത്തൻ.......


പുള്ളിക്കാരൻ അച്ചായന്റെ പെന്റ്ഹൗസിലുള്ള റൂമിലേക്ക് കയറുമ്പോൾ..........


വിയർത്തു കുളിച്ചു മോട്ടോർ സൈക്കിളിന്റെ കിക്കറടിച്ചു കൊണ്ടിരുന്ന

മുരശൊലിമാരനേ... ശ്രദ്ധിച്ചിരുന്നു...


48 ഡിഗ്രി ചൂടിൽ രണ്ടു മണിക്കൂറിൽ ഏറെയുള്ള അച്ചായന്റെ ലാത്തി ബാത്ത് കഴിഞ്ഞ് ... വരുത്തൻ ഇറങ്ങുമ്പോൾ ....


അച്ചായൻ ഒരു ബൈക്ക് "കീ "

കൊടുത്തു പറഞ്ഞു. "ഇത് മുരശൊലിമാരൻ മറന്നതാണ്: ..... താഴെ കാണും... കൊടുത്തേക്കണം" എന്ന്...


വിയർത്തു അണ്ടർ വിയർ വരെ നനഞ്ഞൊലിച്ചിട്ടും കിക്കർ വിടാതെ

അടിച്ചു കൊണ്ടിരിക്കുന്ന..... മുരശൊലിമാരൻ.... ഈ കീ കണ്ടപ്പോഴാണ്. .... ഇത് വരെ താൻ ഇടവിടാതെ കിക്കറടിച്ചു കൊണ്ടിരുന്നത് .കീ ഇല്ലാതെയാണല്ലോ..എന്നോർത്തത്.


സംഗതി.......മാരൻ ഒരു സ്ഥിരം ഫോർഗറ്റ്....

തന്നെയാണു് എപ്പോഴും .....


ഒരിക്കൽ വൈകി ഉണർന്ന ഉറക്കച്ചടവിൽ ഓഫീസിൽ പോകാൻ പാന്റിട്ട് ഇൻസൈഡ് ആക്കി

അതുക്കും മീതെ ഷഡ്ഡി ഇട്ട്.....

തിരക്കിട്ട് ഇറങ്ങിയ മാരനെ കണ്ട ഒരാൾ..


"ഇതെന്നാ അണ്ണാ സൂപ്പർമാൻ ആയിട്ട് "

എന്ന ചോദ്യം കേട്ടപ്പോഴാണ്.. ചടവ് മാറി ബോധം വന്നതും....

അണിഞ്ഞതെല്ലാം ശ്രദ്ധിച്ചതും ..... അതെല്ലാം ഡിസ്മാന്റിൽ ചെയ്ത് റീസെറ്റ് ചെയ്തു മാറ്റി അണിഞ്ഞതും..


ശുക്രൻ എന്നാൽ അറബിയിൽ നന്ദി എന്നാണർത്ഥം ....അത് സോറി എന്ന അർത്ഥമെന്ന് ധരിച്ച് അറിയാതെ കടയിൽ നിന്ന് ഒരു അറബിച്ചിയെ തട്ടിയപ്പോൾ ...


സോറി മനസ്സിൽ കണ്ടു "ശുക്രൻ" (നന്ദി) എന്ന് പറഞ്ഞതിന്....... മുമ്പ് അടി കിട്ടിയ അനുഭവവും മാരനുണ്ട്..


അച്ചായന്റെ വ്യായാമ ശൈലി :

ന്മളെ.....ഉറുമീസച്ചായൻ ഭക്ഷണത്തിനും വ്യായാമത്തിനും തുല്യ പ്രാധാന്യം നൽകുന്ന ആരോഗ്യ സംരക്ഷകനാാണ് .......


പുള്ളിക്കാരന്റെ വ്യായാമ രീതി എന്നാൽ.....


ഇടം കൊടുക്കാതെ വയർ നിറച്ചതിന്

ശേഷം..... ഇൻസൈഡാക്കി പാന്റിന്റെ ബെൽറ്റും മുറുക്കി.. ടെറസ്സിന്റെ മുകളിലുള്ള മെഷീനിൽ മലർന്നു കിടന്നു ചവുട്ടിയും വലിച്ചും അര മണിക്കൂർ കഠിന

എക്സസൈസ്..... ആണ് !


ആരും ഉപദേശിക്കുന്നത് ഒട്ടും ഇഷ്ടമല്ലാത്ത ഒരു പട്ടാങ്ങു് മനുഷ്യൻ...



ബാക്ക് പെയിൻ (ഉറപ്പല്ലേ.....)

വന്നപ്പോൾ.... നാട്ടിലെത്തി ഡോക്ടറേയും

വൈദ്യരെയും കാണിച്ചു.


വൈദ്യർ കുടിക്കാൻ കഷായവും പുരട്ടാൻ

തൈലവും കൊടുത്തു.....


അത് ആറ് മാസം കൃത്യമായി നിർവ്വഹിച്ചു....


പക്ഷെ അച്ചായൻ കേട്ടതു തിരിച്ചും...

തുടർന്നത് അതു പ്രകാരവും......


തൈലം കൂടിച്ചും.... കഷായം പുറത്തു പുരട്ടിയുംം.....


ആറു മാസം കൊണ്ട് ആർട്ടിലറി മൊത്തം ബ്ലോക്ക്......


മെഡിക്കൽ കോളേജുകൾ മടക്കി ...

കോംപ്ലിക്കേറ്റഡ്... അതീവം.....


ആയിടക്കാണു്.... പത്രങ്ങളിൽ കിഡ്നി വിൽപന റാക്കറ്റിനെക്കുറിച്ച് കണ്ടത് ... ഒരു കിഡ്നിക്ക് നാലര ലക്ഷം വരേ.... ആശ്വാസം........


നല്ല ഓഫർ ..ബൈപ്പാസ് ചെയ്താലും പൈസ ബാക്കി..


തന്റെ സുഹ്രുത്തിന് അറിയാവുന്ന സത്യം... അതിശയോക്തിയോടെ അയാളോടു തന്നെ അച്ചായൻ പറഞ്ഞു....


"തന്റെ കിഡ്നിക്ക് അല്പം വലിപ്പ കൂടുതലുള്ളതു കൊണ്ട് കുറഞ്ഞത് ...ഏഴു ലക്ഷമെങ്കിലും കിട്ടില്ലേ...? " എന്ന്.....


ബാർഗൈൻ ചെയ്യാമെന്ന് കരുതി.....

അവയവദാന സെന്ററിൽ ചെന്നപ്പോൾ ഡോക്ടർ ചിരിച്ചു കൊണ്ടു പറഞ്ഞു....


"നിങ്ങൾ ഉദ്ദേശിച്ച ആ തൂങ്ങി കിടക്കുന്ന താഴികക്കുടമല്ല കിഡ്നി എന്ന് പറയുന്നത്.."


ഉടൻ അച്ചായൻ മനസ്സിൽ കണ്ടു................


ഇടയ്ക്ക് ആരോക്കെയോ തലയിൽ വിരൽ ചൂണ്ടി.... " അതിന് അല്പം കിഡ്നി വേണം".. (ബുദ്ധി) എന്ന് പറയുന്നത് കേട്ടിട്ടുണ്ട്.... എന്നാൽ പിന്നെ തലയ്ക്കുള്ളിലോ ?....


ഡോക്ടർ തുടർന്നു...

"ശരീരത്തിന്റെ മദ്ധ്യഭാഗത്തു ഉള്ളിൽ

ആണ് കിഡ്നിയുടെ കിടപ്പു സ്ഥാനം"

എന്ന്.


പോട്ടേ.........അനാറ്റോമിയിലുള്ള അജ്ഞത....... ആയിരിക്കാം....


"അതു മാത്രമല്ല കിഡ്നി ട്രാൻസ്പ്ലാന്റിന് ശേഷം ബൈപാസ്

മുഷ്ക്കിൽ ആണു താനും..."


പെട്ടെന്ന് കണ്ണൊന്ന് മങ്ങിയ പോലെ തോന്നി..


യൂദാസും പത്രോസും പോലെ


മാത്തച്ചനും ഇട്ടിച്ചനുമായി രണ്ടു പേരെങ്കിലും എപ്പോഴും മാറി മാറി അപ്പോസ്തല സഭയിൽ സുലൈമാനിയും കുടിച്ച് നാട്ടിലെ കാനേേഷ്മാരിയും എടുത്ത് കൂടെ കടയിൽ ഉണ്ടാവാറുണ്ട്...


എന്നും ചുറ്റുമുണ്ടായിരുന്ന അവരിൽ

ഒന്നിനെ പോലും ഇന്ന് കാണാനില്ല...


ഇതിൽ ഉറുമീസിന്റെ വ്യക്തി പ്രഭാവം

മുതലെടുത്ത് അപ്പൊസ്തലിക സഭയിലെ സുവിശേഷ പ്രാസംഗികൻ പത്രോസ്...

"Prince of the Apostles"

ആയ ഇട്ടിച്ചൻ... അപ്പോഴേക്കും

വലിയ രാഷ്ട്രീയക്കാരനായി മാറിയിരുന്നു.....


കച്ചവടത്തോട് ഒപ്പം പറ്റു ബുക്കിലെ

പറ്റു കണക്ക് വെച്ചടി... വെച്ചടി കേറിയതല്ലാതെ....കടയിൽ... ജാമാനം... തീരെ ഇല്ലാതായി...


പറ്റുകാർ ഒരോന്നായി അച്ചായന്

കാണാൻ കൊടുക്കാതെ പുതിയ വഴികൾ കണ്ടെത്തി...ആ വഴി പെരുവഴി ആക്കിയതോടൊപ്പം..... അച്ചായനേയും പെരുവഴിയിൽ ആക്കി......


അങ്ങിനെ പറ്റ് പറ്റായി തന്നെ പറ്റു ബുക്കിൽ പറ്റി കിടന്നു.

എല്ലാ പ്രതീക്ഷയും അറ്റു........


മടിയനും... മുടിയനും... സ്വത്തിന് വേണ്ടി തന്റെ കാലശേഷം തല്ലു കൂടേണ്ടെന്ന് കരുതി ബാക്കിയുള്ള ആസതികൾക്ക്....

എന്നാലൊരു വിൽപത്രം തയാറാക്കാം.......




വക്കീലിന്റെയും ഭാര്യ സോഫിയയുടേയും സാമീപ്യത്തിൽ അച്ചായൻ ടേബിളിൽ തലയും താഴത്തി നിമിഷങ്ങളോളം തരിച്ചിരുന്നു.......


ഭാഗം വെക്കാൻ..... വസ്തുവും ദിക്കുകളും കാണുന്നില്ലല്ലോ...

ഇനി അതുണ്ടാക്കാനുള്ള സമയവുമില്ല.....

30 വർഷത്തെ മരുഭൂമിയിലേയും ... ബാക്കി

വർഷത്തെ മാതൃഭൂമിയിലേയും അനുഭവ സമ്പത്ത് ഒരുപാടുണ്ട്.....


പക്ഷെ അതാർക്കു വേണം...?


ഇളകുന്നതും..... ഇളകാത്തതുമായ

ആസ്തിയോ... ബാങ്ക് ബാലൻസോ..

ഒന്നും വിൽപത്രമാക്കാൻ കാാണുന്നുമില്ല....


എന്നാൽ പിന്നെ പൊരിച്ചെടുക്കാവുന്ന ആസ്തി ആവട്ടേ......


ഭാര്യ സോഫിയ...... കിട്ടുന്നത് പെട്ടെന്ന് വിൽക്കില്ലെന്നും....

മരുമക്കളായ മടിയനും മുടിയനും വിറ്റു തുലക്കുമെന്നും അച്ചായന് നന്നാായറിയാം..


വിൽപത്രം തയാറാക്കാൻ വന്ന വക്കീലിനും

ഒരു അങ്കലാപ്പും ജാള്യതയും.......

ഇതിന് കാര്യമായ ഫീസും ചോദിക്കാൻ പറ്റില്ലല്ലോ? ......


വന്ന സ്ഥിതിക്ക് ചെയ്തു പോകാം......



വിൽപത്രം തയാർ.... ആകെ അവശേഷിച്ച ആസ്തികളിൽ.......


കരൾ ഭാര്യ സോഫിയക്ക്......

കിഡ്നി മുടിയന്.......

കണ്ണ് മടിയന്......


വിൽപത്രം റെഡി......

മരുമക്കൾ വളരേ...... ഹാപ്പി... !


ക്ഷീണവും തലകറക്കവും കാരണം

അച്ചായൻ ഹോസ്പിറ്റലിലും...


അതു കണ്ട ഡോക്ടർ കച്ചവട ലാാക്കോടെ സം..ദുഷ്ടനുമായി..


അച്ചായനെ സ്വീകരിക്കാൻ

ആശുപത്രിയിലെ ഐ സി യു വും വെൻറിലേറ്ററും പൊടി മുട്ടി തയാറായി....


അതീവ സങ്കീർണ്ണതയെ തുടർന്ന്....... തീവ്ര പരിചരണത്തിലായി.....



എല്ലാം പെട്ടെന്നായിരുന്നു....


കൊല്ലം ബൈപാസ് യാഥാർത്ഥ്യമായ പോലെ.....


ബൈപാസ് സർജറി സക്സസ്.....

പക്ഷേ......... ഉറുമീസ്...............


മൂന്നാം നാളിലേയും... അനക്കമില്ലായ്മ... തിരിച്ചു വരവ് പ്രതീക്ഷ ഏകദേശം ഇല്ലെന്നു

ഉറപ്പിക്കുന്ന മട്ടിലായി....


"സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസുള്ള സങ്കട സമ്പൂർണ്ണനും.....

പൂപോലെ വിടർന്ന്....

നിലനിൽക്കാതെ ഉടൻ

പൊഴിഞ്ഞു പോകുകയും ......

ഒടുവിൽ നിഴൽ പോലെ ഓടി മറയുകയും

ചെയ്യും ....... " എന്നല്ലേ...........


എല്ലാം വിധി പോലെ നടക്കും..

അച്ചായന്റെ കണ്ണുകൾ എന്നെന്നേക്കുമായി ഷട്ടറിട്ടോ !.......


മരണഭയം ലോകത്തിലെ ഏറ്റവും വലിയ ഭയം തന്നെ.....ഷേയ്ക്ക് സ്പിയർ ജൂല്യസ് സീസറിൽ പറഞ്ഞ പോലെ....

"Seeing the death as a necessary end...

will come when it will come.."

{ മരണം ഒരു അനിവാര്യതയാണ്.. അത്

വന്നിരിക്കും... സമയമാവുമ്പോൾ....}



കണ്ണും.... കിഡ്നിയും... പറിച്ചെടുക്കാൻ

അവയവ ദാന കച്ചവടക്കാർ വന്നു........


ഒപ്പം തനിക്ക് വേണ്ടി ഒസിയത്ത് ചെയ്ത കരൾ പറിച്ചെടുക്കേണ്ടെന്ന തന്റെ തീരുമാനം സോഫിയ അറിയിച്ചു....


കുഴിമാടത്തിനു മുമ്പുള്ള അന്ത്യസ്നാന

കർമ്മത്തിനുള്ള ഒരുക്കങ്ങൾ റെഡി....


മൾട്ടിസ്പെഷ്യൽ ഹോസ്പിറ്റലുകാരൻ

അവരുടെ പേയ്മെന്റ് കോളങ്ങളെല്ലാം

വലിയ അക്കങ്ങളാൽ നിറച്ചു കഴിഞ്ഞു.....


ഒരു കോളം ബാക്കിവെച്ചു.....

ഒടുവിൽ പൂരിപ്പിക്കാനായി.....

അത് കലാശ കൊട്ടിന് എം.ഡിയെ പുളകം കൊള്ളിക്കാനുള്ള വെന്റിലേറ്റർ ബിൽ...?


മൂന്നാം നാളിൽ അതിനായി...ഉരുളുന്ന

കട്ടിലുമായി അറ്റണ്ടേഴ്സ് വന്നു.....


പെട്ടെന്നാണ്...ഒരനക്കം....

ആ അനക്കത്തിന് ശേഷം.... അച്ചായൻ

എഴുന്നേറ്റിരുന്നു "വെള്ളം വേണം" എന്ന് ആവശ്യപ്പെട്ട് ...വാങ്ങി കുടിച്ചു.


അവിടുന്ന് ഏതാനും ദിവസങ്ങൾക്ക് ശേഷം........

അത്ഭുതമെന്നോണം ..... തിരിച്ച് വരവ്

സൂചിപ്പിച്ചുള്ള ....ഉഷാർ....

അല്ല....... ശരിക്കും തിരിച്ചു വരവു തന്നെ...


ഇരുന്നിടത്തു നിന്നും മെബൈൽ ആവശ്യപ്പെട്ട്...... ഒരു നമ്പർ കറക്കി......


" മാത്തച്ചനല്ലേ ...... ഉറുമീീസ് ഇതാ...

പൂർവ്വാധികം ശക്തിയോടേ തിരിച്ചു വന്നിരിക്കുന്നൂ........

ഒരു കുഴമ്പിന്നും...... കഴുുവേറി മോനും..

ഉറുമീസിനെ തോല്പിക്കാനാവില്ല മക്കളേ... "


റോമൻ ചക്രവര്ത്തിയായ ഡയോക്ലീഷ്യൻ....ക്രിസ്തുമത വിശ്വാസികൾക്കെതിരായി പീഡനങ്ങൾ അഴിച്ചുവിട്ട കൂട്ടത്തിൽ....


ഗീവർഗീസിനെ കമഴ്ത്തി കിടത്തി അറപ്പുവാളിന്റെ പല്ലുകളുള്ള വണ്ടി കയറ്റി പത്ത് തുണ്ടമാക്കി അറുത്തു മുറിച്ചു അഗാധമായ കുഴിയിൽ എറിഞ്ഞിട്ട്.........


കുഴിയുടെ വാതിൽ കല്ലു വെച്ചടച്ചിട്ടു പോലും പിറ്റേദിവസം മുന്നിലെത്തിയ ഗീവർഗീസിനെ കണ്ടു അമ്പരന്ന

രാജാവിന്റെ അവസ്ഥ പോലെ ആയി...

ഉറുമീസിന്റെ തിരിച്ചു വരവ് കണ്ട നാട്ടുകാർ.....



ആ തിരിച്ചു വരവിന് ഇന്ന് 18 ആണ്ട് കഴിഞ്ഞു...


യുവത്വത്തിന്റെ പ്രസരിപ്പ് അസ്തമിച്ചു കൊണ്ടിരിക്കുന്നു...

എന്നാലും ഇന്നും...


ഉറുമീസ്.....തീറ്റ മത്സരത്തിലെ റപ്പായിയെ പോലെ...


എല്ലാ അടിയന്തരത്തിനും അല്ലാതെയും വിരൽ കടത്താൻ ഇടം കൊടുക്കാതെ വയർ നിറച്ചും.....


വ്യയാമത്തോട് വിട പറഞ്ഞും.........


വെല്ലുവിളി ജീവിതം നയിക്കുന്നു.....


അതാണു്....... ഉറുമീസച്ചായൻ.......


............ശുഭം.........


എം.കെ. യാക്കൂബ്

രചന

118 views0 comments

Recent Posts

See All
Post: Blog2_Post
bottom of page