പന്തിവയൽ നെരത്തിലൂടെ നടന്ന്
Updated: Oct 30, 2020
അറിവിന്റെ ഉദ്യാനത്തിലേക്ക്:
Garden of Knowledge
ഫൈസാബാദ് അയോദ്ധ്യ ആയ പോലെ.... പയേ " പറമ്പത്ത് " എന്നത് ഏതോ ഒരു യോഗി പരിഷ്ക്കരിച്ചു ചിങ്ങപുരമായി പതിപ്പിച്ചത് ആയിരിക്കാം.....
താറില്ലാ..... റോഡെന്ന് വേണേങ്കില് പറഞ്ഞോളീ...... വീത്യുള്ള വയിതന്നെ പറമ്പത്തോളം...
നന്തിയിലെ പന്തി വയൽ വയി.... പറമ്പത്തേ നെരത്തീല് സൈക്കളല്ലാത്തൊരു....
നെടുങ്ങനെ കുറുങ്ങനെ പെമ്പറന്നോളന്മാർ നെട്ടോട്ടോം ഇല്ല...സ്കൂട്ടറൂം ഇല്ലാത്ത കാലം.....
പന്തി വയൽ നെരത്തിന്റെ ഭാഗത്ത് കർക്കിടകത്തിലെ കടുപ്പിച്ച മയയിൽ മുട്ടിനു മേൽ വെള്ളം കെട്ടി
നെരത്ത് ഒരു ചിറയായി മാറുമ്പോൾ....
നനയാതിരിക്കാൻ മുട്ടിന് മേൽ കച്ചയും കാഞ്ചിയും പൊക്കിയുള്ള യാത്രയേക്കാൾ പന്തികേട്........
വസ്ത്രം നനയാാതിരിക്കാൻ കേറ്റുമ്പോളുള്ള ഒളിവെട്ടത്തിൽ അർദ്ധ നഗ്നത കാണാൻ ഇമ വെട്ടാതെ കണ്ണും നട്ട് നിൽക്കുന്ന നരഗത്തിൽ (Hell) നിന്ന് പരോളിൽ വന്ന ചിലരേ.... കാണാം !
അവരുടെ നോട്ടം കണ്ടാൽ ജലനിരപ്പ് പൊന്തുന്നത് പാക്കാൻ ഡാംസൈറ്റ് മേലാളർ വെച്ചതെന്നേ തോന്നൂ .....
ഈ വെള്ളക്കെട്ടിലൂടെ മുമ്പ് ഒയുകിപ്പോയ ഒരു ജലകന്യകയോടുള്ള മോഹം വിവാഹമായി കലാശിക്കാത്തതിൽ എഴുപതുകളിലും നേരിയ നിരാശ കഷണ്ടിക്കുള്ളിൽ താങ്ങുന്ന
ഉപ്പൂൂപ്പാ...... വിട്ടേക്ക്....
ആ ജലകന്യകയെ മഹ്ഷറയിലെങ്ങാനും (പരലോകത്ത്) വെച്ചു കണ്ടാൽ ഞമ്മക്ക് ആദ്യംപൂദ്യം നോക്കാം....
അങ്ങിനെ പന്തിവയൽ വെള്ളകെട്ടും താണ്ടി ഒരു കിലോമീറ്ററിൽ കൂടുതൽ പുസ്തക കെട്ടും പേറി...
ചലിക്കുന്ന കാൽ പാദങ്ങൾക്ക് മുകളിൽ കിതച്ചാാണ് സി കെ ജി സ്കൂളിൽ എത്തുന്നത്.
ഓ... ചന്തുമേനോൻ എന്ന ഒയ്യാരത്ത് ചന്തുമേനോന്റെ "ഇന്ദുലേഖ" വായിച്ച സുഖം പോലെ സോഷ്യൽ സ്റ്റഡി ക്ലാസ്സെടുക്കുന്ന നമ്മുടെ ചന്തമുള്ള ചന്തു മാഷ്....
ഒരു ലവ് ലെറ്റർ കേസ് പിടിച്ച മാഷ്
കൃ ത്രിമ ശൗര്യം മുഖത്ത് വരുത്തി പയ്യനെ വിളിപ്പിച്ചു.....സ്വതസിദ്ധമായ പുഞ്ചിരിയോടെ പരിഹാസം ചൊരിഞ്ഞു...
"എല്ലടോ....വെറുതേ എന്തിനാ... എറിഞ്ഞു വാട്ടുന്നത് .. ...നിനക്ക് കേറിപ്പറിച്ചൂടേ..... "
അതോടെ അവൻ പെൺകുട്ടികളെ നോക്കുന്നതും നിർത്തി,
ചന്തു മാഷ് പഠിപ്പിച്ച ചില ഗിന്മിക്ക്സ് SSLC പരീക്ഷയിൽ ഞങ്ങൾ റിസൽട്ട് ആക്കിയത് കേട്ടോളൂ....
ലോംഗ് എസ്സേക്ക് വരുന്ന സിന്ധു നദീതട സംസ്കാരത്തെക്കുറിച്ച് വാചാലമായി ക്ലാസെടുത്തിട്ടും സായി അച്ചുതനും, പുരുഷോത്തമനും , കുഞ്ഞീഷ്ണനും എനിക്കും ഒന്നും കേറിയില്ലെന്ന് മനസ്സിലാക്കിയ ചന്തുമാഷ് ഇങ്ങനെ ഉപദേശിച്ചു !
നിങ്ങളെ കൊണ്ട് ആവുന്നതൊക്കെ ആദ്യം എഴുതിയിട്ട് (SSLC / SS ) കീഴേ കൊടുത്ത രണ്ടു വരി ഇംഗ്ലീഷ് മനപ്പാടമാക്കി ഒടുക്കം വെച്ച് കീച്ചിയാൽ മതി.
"Indusvalley Civiliation has regarding as the form of Indian Culture."
അന്ന് ഇതിന്റെ അർത്ഥം ഒട്ടൂം.... മനസ്സിലായില്ലായിട്ടോ....
മാർക്കിടുന്ന മാഷന്മാർ അധികവും അന്നൊക്കെ ഇംഗ്ലീഷ് നല്ല വശമുള്ള, കസ്തൂരി മാന്മിഴി മലർശ്ശരം ഏൽക്കുന്ന ഞമ്മടെ കസ്തൂരിയുടെ സ്വന്തം അവുള്ള മഷേ പോലെ ആയിരിക്കില്ലെന്നും ചന്തു മാഷ്ക്ക് നല്ല ബോദ്ധ്യമുണ്ട്.
ചന്തു മാഷ് പറഞ്ഞ ഈ രണ്ടു വരി "ഗിമ്മിക്സ് " ഒടുവിൽ പ്രയോജനം കണ്ടു......
അത് പ്രയോഗിച്ച് സോഷ്യൽസ്റ്റഡി കടന്നെങ്കിലും.... സായി അച്ചുതന് ആ ജയിപ്പി...ച്ച സാധനം എന്താണെന്നു് ഇന്നും കൊയ്തിരിഞ്ഞിട്ടില്ല ..
ഒരിക്കൽ പേഴ്സ് തട്ടിപ്പറിച്ചെടുത്ത കള്ളന്
പിന്നാലെയുള്ള ഓട്ടത്തിൽ
കണ്ടുമുട്ടിയ മൂന്നു മാഷന്മാരുടെ......
എന്തിനാണ്.... ഓടുന്നതെന്ന ചോദ്യത്തിന്....
പഠിച്ച തൊന്നും മറന്നില്ല എന്ന മിടുക്ക് കാണിക്കാൻ അവരവരുടെ സബ്ജക്ടിൽ തന്നെ മറുപടി നല്കി ഓട്ടം തുടർന്നു......
കരുണൻ മാഷോട് ചോർ...ചോർ.. എന്ന് ഹിന്ദിയിലും.....
മനയിൽ നാരായണൻ മാഷോട് കള്ളൻ...കള്ളൻ എന്നു മലയാളത്തിലും..
മൂന്നാമത് കണക്ക് മാഷായ കട്ട മീശ
പിരിച്ച് കൊമ്പനാക്കിയ പടക്കുറുപ്പ്
കുഞ്ഞിക്കേളു മാഷേ കണ്ടതും ഓട്ടം തന്നാാലെ നിലച്ചതും ഒന്നിച്ചായിരുന്നു.
മറ്റൊന്നുമല്ല....
കള്ളന് കണക്കിൽ "കള്ളൻ " എന്ന് പറയാൻ കഴിയാത്തതു കൊണ്ട് പേഴ്സ് പോട്ടേ ...എന്നു വെച്ചു ഞാൻ ഓട്ടം നിറുത്തി ആലോചനാ...നിമഗ്നനനായി..
നിങ്ങളിൽ പത്താം ക്ലാസ് കഴിഞ്ഞ CKGMHSS - ലെ ആർക്കെങ്കിലും "കള്ളൻ" എന്നത് കണക്കിൽ കണക്ക് മാഷോട് എങ്ങിനെയാ.. പറയുക എന്ന് അറിയാമെങ്കിൽ ഒന്നു പറഞ്ഞു തരണം....... പെട്ടെന്ന് വേണം........
കാഴ്ചയിൽ നരിയുടെ ശൗര്യമുള്ള സൗമ്യനായ കുഞ്ഞീഷ്ണനെ മലർത്തിയടിച്ച (Election -ൽ) തമ്പിയായ സതീശൻ ലീഡർ..... സൈസ് കുറഞ്ഞതു കൊണ്ടു മുന്നിലെ ബെഞ്ചിൽ തന്നെ ഇരിപ്പുണ്ടായിരുന്നു. അവൻ അവിടെ എങ്ങാനുമുണ്ടെങ്കിൽ....... അവനോട് ചോദിച്ചാൽ ഉത്തരം കിട്ടും..
സതീർത്ഥ്യരിൽ കൂരളി കുഞ്ഞമ്മദിന് സ്വച്ഛമായ നാടനേ അന്ന് നാവിൻ തുമ്പിൽ നിന്ന് വരൂ....
തിരുവഞ്ചൂർ KSU സംസ്ഥാന പ്രസിഡണ്ട് ആയിരിക്കുമ്പോൾ, പറമ്പത്ത് വന്ന് എന്നെ തിരക്കിയപ്പോൾ... ചായക്ക് ടെച്ച്അപ്പിനായി "കായ്ഫലമായ" നേന്ത്രപ്പഴം വാങ്ങാൻ പോയതിനെ നാടൻ ശൈലിയിൽ കുഞ്ഞന്മദ് പറഞ്ഞത് .... "കായി" വാങ്ങാൻ പോയി എന്നാണ്...
നമുക്ക് കായ് ഫലമായ "കായി" എന്ന വാക്ക് തിരുവഞ്ചൂരിന്റെ നാട്ടിൽ ശുദ്ധ പച്ച...ക്കറിയാണു്. !
എന്നെപ്പോലെ അരാഷ്ട്രീയക്കാരൻ അല്ലാത്ത കുഞ്ഞന്മദ്, ഇന്ന് നല്ല സാഹിത്യ പദങ്ങൾ ക്കൊണ്ടു്
അമ്മാനമാടുന്ന നല്ലൊരു രാഷ്ട്രീയ പ്രഭാഷകൻ കൂടി ആണ്.
അന്നൊരു സൈലന്റ് വാലി ആയി നടന്ന മുത്തായത്തിന്റെ അംബാസിഡർ, മുത്തായ മുത്ത് മുത്തായം ഹമീദ് ഇന്ന് പുത്തൻ ഫോർച്യൂണറും ബെൻസും ഒടിച്ച് നമ്മുടെ നാട്ടിൻ പുറത്തൂടെ പറപ്പിച്ചു പോകുന്ന കാഴ്ച രോമാഞ്ച കിഞ്ചിതം തന്നെ.
ഏതായാലും, ധനശാസ്ത്രവും, ഭൗതിക ശാസ്ത്രവും അത്യാവശ്യം അവിടുന്ന് പഠിപ്പിച്ചു വിട്ടു.
"Mathematicians resolves the truth or falsity of conjectures by mathematical proof " എന്നാണല്ലോ!
മാത്ത്സെടുക്കാൻ ഏറെ കഴിവുറ്റ ശ്രീധരൻ സ്ക്വയർ (2) മാഷന്മാർ പഠിപ്പിച്ച മാത്തമാറ്റിക്സ് വെച്ച് ജീവിതം എന്ന കണക്കു പുസ്തകം നിറച്ചു......... arithmetic (എരിത്ത് മാറ്റിക്ക്) വെച്ചു തെറ്റുകളും തിരുത്തി............
ഉള്ളിൽ കള്ളം ഇല്ലാത്ത വള്ളിൽ നാരായണൻ മാഷും............വരച്ചതൊന്നും തെറ്റാത്ത ഡ്രോയിംഗ് മാഷും......
അങ്ങിനെ ഓർമ്മകൾ മരിക്കാത്ത...... കക്കട്ടിലിന്റെ ശൈലിയിൽ പറഞ്ഞാൽ മുടിഞ്ഞ കഴിവുറ്റ ഒരു പാട് അദ്ധ്യാപഹയർ വേറേയും......
പക്ഷെ..... കഷ്ടപ്പെട്ട് പഠിച്ച ആൾജിബ്ര ഫോർമുല
(Algebraic formula) (a + b)3 = a3 + 3a2b + 3ab2 + b3
ഇത്...... ജീവിതത്തിൽ ഇന്നേവരേ എനിക്ക് ഒരിടത്തും പ്രയോഗിക്കാൻ അവസരം കിട്ടാതെ മറന്നു കൊണ്ടിരിക്കയാണ്.
എങ്കിലും.. അധികമൊന്നും പഠിക്കാത്ത നാദാപുരത്തെ കഫറേറരിയ കച്ചവടക്കാർ "കാട്ടി" കൂറടക്കം കാക്കത്തൊള്ളായിരം കൂറു ലാഭ വിഹിതം ...... ഇതു വെച്ച് മിനിറ്റുകൾക്കുള്ളിൽ വീതിക്കുന്നത് കണ്ട് ഞാൻ സംപൂജ്യനായി !
ഈ പഹയർ ഇതെവിടുന്ന് പഠിച്ചുവോ... ആവോ.....
ആളായാൽ തറ വേണ്ടന്നാണ്, പക്ഷെ,
ആലും ഇലഞ്ഞിയുമായാൽ തറവേണം
അടുത്തൊരു സ്കൂളും വേണം പഠിക്കുന്ന കുട്ടികൾ വേണം
കൂട്ടത്തിൽ വികൃതിയും വേണം....
പഠിപ്പു ചെന്നകം പൂകാൻ മിനക്കെടണം...
അങ്ങനെ മിനക്കെട്ടു മഹാന്മാരായ
ഒരു പാടു പേരേ വാർത്തെടുത്ത ഈ അറിവിന്റെ ഉദ്യാനത്തേയും...
സതീർത്ഥ്യരേയും ഗുരുക്കന്മാരേയും എങ്ങിനെയാ..... മറക്കാ.........!
......... ശുഭം....... ......നന്തി വീണ്ടും വരിക.....
എം.കെ. യാക്കൂബ് രചന ✋
[ ഇതെഴുതിയത് CKG MHSS ചിങ്ങപുരം വോട്ട്സ്അപ്പ് കൂട്ടായ്മയായ "ഒരു വട്ടം" ത്തിന് പൂർവ്വ വിദ്യാർത്ഥിയായ എന്റെ ഒരു രചനാ..സമർപ്പണമാണ്.]