കൃഷ്ണൻ്റെ തബലാ ലീഗ്...
രസം :11
"തബലാ".... ലീഗ്
-------------------------
കൃഷ്ണൻ: അല്ല രചനാ...ഈ "തബലാ".. ലീഗ് നിങ്ങളെ ഒരു പുതിയ ലീഗാണോ..?
ഞാൻ: ഒന്നാമതായി അത് "തബല" ലീഗ് അല്ല...
"തബല" എന്നു പറയുന്നത് വിരലുകൾ കൊണ്ട് വിസ്മയം തീർക്കുന്ന ഒരു ഹിന്ദുസ്ഥാനി തോൽ വാദ്യോപകരണമാണ്...
എല്ലാവരും ഇപ്പോൾ പത്ത് വിരലുകളും ഉപയോഗിച്ച് തബലയിൽ എന്ന പോലെ.... അവരുടെ തലയിൽ താളം പിടിക്കുന്നുണ്ടെങ്കിലും.....
അത് "തബല" ലീഗ് അല്ല...
തബ് ലീഗ്..എന്നാണ്..
അത് രാഷ്ട്രീയ പാർട്ടിയുമല്ല..
കൃഷ്ണൻ: രാഷ്ട്രീയമല്ലെങ്കിൽ..
പിന്നെന്താണ് അവരുടെ പരിപാടി..?
{ അള്ളാ....ഈ കാഫിറിനെ (അമുസ്ലിമിനെ)... തബ് ലീഗ്.. എന്താണെന്ന്...എൻ്റെ അര അറിവു വെച്ച്.. എളുപ്പത്തിൽ എങ്ങിനെയാ....പറഞ്ഞു മനസ്സിലാക്കിക്കുക..? എന്നാലോചിച്ച് അൽപം
തല പുകച്ചു ......}
ഒടുവിൽ.....
ഞാൻ :
കൃഷ്ണാ.....ശ്രീനിവാസൻ്റെ
"ചിന്താവിഷ്ടയായ ശ്യാമള" എന്ന സിനിമ നീ കണ്ടിട്ടുണ്ടോ.....?
കൃഷ്ണൻ: അതെ...അതുമായി ഇതിനെന്തു ബന്ധം..?
ഞാൻ:
കാഷായ വസ്ത്രവും ധരിച്ചു... താടിയും മുടിയും വളർത്തി... ഹോമവും പൂജയും മന്ത്രവുമായി രുദ്രാക്ഷമാല കയ്യിലേന്തി....
വിദ്യാഭ്യാസവും വിവരവും ജോലിയുമുള്ള സ്വാമി... കുടുംബവും ബന്ധങ്ങളും ഇട്ടുപേക്ഷിച്ചു.... എല്ലാം അങ്ങ് 👆🙏 ദൈവ സമക്ഷം അർപ്പിച്ചും....
മറ്റുള്ളവരേക്കൂടെ അതിലേക്ക് ക്ഷണിച്ചും ഉപേദേശിച്ചുമുള്ള ശ്രീനിവാസൻ്റെ ആ കഥാപാത്രം.....?
ഏതാണ്ട് അതുപോലെയൊക്കെ തന്നെ ഇവരും.... അതാണ് കൃഷ്ണൻ പറഞ്ഞ "തബലാ" ലീഗ്.... അല്ലെങ്കിൽ "തബ് ലീഗ്"....
എന്നാൽ....
വെള്ളതൊപ്പിയും.... മീശയില്ലാത്ത താടിയും
ജുബ്ബയും.. കാലിന്റെ നെരിയാണിക്കു മുകളിൽ നിൽക്കുന്ന മുണ്ട്.... അഥവാ
പാന്റ് ആണെങ്കിൽ 3/4...... ആണ് ഒരു തബ് ലീഗ്കാരൻ്റെ മിനിമം ഐഡൻന്റിറ്റി
എന്നാൽ...... ഏതാണ്ട് ഇതൊക്കെ തന്നെ......
ഡോക്ടറും എൻജിനീയറും വലിയ ബിസിനെസ്സുകാരുമൊക്കെ ഇവരുടെ സംഘത്തിൽ ഉണ്ടാകും..... അതു കൊണ്ട് തന്നെ വൃത്തിക്കുറവൊന്നും ഒട്ടും ഉണ്ടാവില്ല....
സദാസമയം ഹദീസ്... നിയ്യത്.... ദഅവ.....
ഈത്തികാഫ്.... ഉമ്മത്ത്.. ദീൻ.... എന്നൊക്കെ പറഞ്ഞു കൊണ്ടേയിരിക്കുമെങ്കിലും.... പൊതുവെ.... നിരുപദ്രവജീവികളാണ്..
ഇവരിൽ വൃദ്ധന്മാരാണ് നേതൃത്വത്തിലും... അംഗബലത്തിലും മുന്നിൽ.....
സ്ഥിരമായി പള്ളിയിൽ വരുന്നവരെ പോലും....
പള്ളിയിൽ വരണമെന്ന് ഇവർ ഉപദേശിച്ചു
കളയും....
പൂർണ്ണ വിവസ്ത്രറരേ പോലും.... സ്വീകരിക്കാനും
ബഹുമാനിക്കാനും ആരാധിക്കാനും
സ്വാതന്ത്ര്യന്മുള്ള ഇന്ത്യക്കാർ നാം ...
ആചാരങ്ങളിലും വേഷങ്ങളിലും അസഹിഷ്ണുത പ്രകടിപ്പിക്കുന്നതിൽ
കഴമ്പില്ലല്ലോ.....
കൃഷ്ണൻ: ഈ ലോക്ക് ഡൗൺ സമയത്ത് നിസാമുദ്ദീനിൽ സമ്മേളനം കൂടിയത് ശരിയുണ്ടോ?
ഞാൻ: ശരിയില്ല.....പക്ഷെ ഇവരുടെ സമ്മേളനം മാസങ്ങൾക്ക്മുമ്പ്
ഡിക്ലയേർഡ് ചെയ്തതാണു പോൽ..... അവരുടെ സമ്മേളനം നിർത്തി വെച്ചതിന് ശേഷവും ഡൽഹിയിലും.... ഇന്ത്യയിൽ... മറ്റുമിക്ക ഇടങ്ങളിലും...
ഇതിനേക്കാൾ ജനങ്ങൾ കൂടിയ സമ്മേളനങ്ങളും ഉത്സവങ്ങളും നടന്നിട്ടുണ്ടെന്ന്.....
കൃഷ്ണൻ: പ്രശ്നം.. വൈറസ് വാഹകരായ വിദേശികൾ പങ്കെടുത്തതിലല്ലേ....
ഞാൻ: അതു ശരിയാണ്.....
{ഇനി കൃഷ്ണൻ്റടുത്ത് പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കി....... ഫോൺ ചെവിയിൽ വെച്ച്.....}
ഞാൻ: കൃഷ്ണാ..... ആരോ വിളിക്കുന്നു..
നമുക്ക് പിന്നെക്കാണാം...
എന്നു പറഞ്ഞു ഞാൻ മുങ്ങി...
..........ശുഭം.....🙏
Yakoob Rachana Nandi.......✍️