top of page

അല്ല.. ദാസാ...


രസം :12

അല്ല...... ദാസാ.......

- - - - - - - - - - - - - - - -


അല്ല.. ദാസാ..... ഇതെന്താ.......

ഈ മാപ്ലാരൊക്കെ ഇങ്ങനെ.....

{സുനാമി മാപ്ല...നിപ്പ മാപ്ല..കൊറോണ മാപ്ല..}


മലപ്പുറത്തിൻ്റ താഴ് വര പ്രദേശത്തായി

താമസിക്കുന്ന ബീഫാത്തു... തൻ്റെ പെരേലിരുന്ന്... മാരനായ കുഞ്ഞായിനേയും കെനാവ് കണ്ടു മയക്കം പെരുക്കി കൂട്ടുമ്പോളാണ്...


സൗദിയിലെ ദമാമിൽ നിന്നും സാക്ഷാൽ

കുഞ്ഞായിൻ്റെ ഒരു ഒന്നൊ..ന്നര വരവ്...... കണ്ടത്...


സാധാരണ കുഞ്ഞായിൻ ഗൾഫീന്ന് ബന്ന് കേറിയാൽ....ആദ്യം ബീടരായ...


ബീഫാത്തൂനോട് സലാം ചൊല്ലി...കൈ കൊടുത്ത്.... ചുമലോട് ചേർത്ത്... ഞെക്കി... വിസേസങ്ങൾ ലേസൊക്കെ പറഞ്ഞ്......


ഡ്രസ്സൊക്കെ മാറ്റാനും... കുളിക്കാനും

പോകുന്ന പോക്കിൽ..... അറവരേ ബീടരേം... ഒപ്പം കൂട്ടി കൊണ്ടു പോക്ണ പതിവെല്ലാം... തെറ്റിച്ച്....


ഇപ്രാവിശ്യം ഇതെന്താ കുഞ്ഞായിൻ.... ബരാന്തേല് നിക്ക്ണ ബീഫാത്തൂനോട്...

ബയീല് കണ്ട ലോഹ്യം പോലും കാണിക്കാതെ.....


ഒറ്റക്കൊരു കുതിപ്പാണ്.... ബാണം ബിട്ട കണക്കേ നേരേ അറേലേക്ക് കേറി....

വാതിലിൻ്റെ താഴും ഇട്ടു......


ഇതെല്ലാം കണ്ട് അന്തം വിട്ട ബീഫാത്തു...... അറയുടെ വാതിലിൽ മുട്ടി കുഞ്ഞായിനോട് ചോദിച്ചു..


"ഇക്കാ... ഇങ്ങക്കെന്തേ... പറ്റീ..നൂം...''


തനി നാടനും നിരക്ഷരയുമായ ബീഫാത്തൂൻ്റെ ബേജാറു കണ്ടു.... കതകു തുറക്കാതെ..... കുഞ്ഞായിൻ പറഞ്ഞു.....


" ബീഫാത്തൂ.... യ്യ്പ്പം ഇങ്ങോട്ടേക്ക് ബരേണ്ട....... ഞമ്മള് കോരൻ്റേ...യിലാണ് "


ഇതു കേട്ട് ഒന്നും കൊയ്ത്തിരിയാത്ത ബീഫാത്തൂന്റെ തലയിൽ പെട്ടെന്ന്

ഉദിച്ചത്...വെക്കത്തിൽ അറേലേക്ക് കുതിച്ച ഇക്കാൻ്റ അണപ്പൊട്ടി നിലത്ത് വല്ലതും ഒപ്പിച്ചു കാണും.....

അതു കോരേൻ്റ പണീലായിരിക്കും

മൂപ്പരെന്നാണു്......


ബീഫാത്തു ഉറക്കെ കുഞ്ഞായിനോട്

വിളിച്ചു പറഞ്ഞു .....


" അള്ളാ.. ൻ്റിക്കാ...... ഇങ്ങള് കോരൻ്റാ... ബാതില് തൊറക്കീൻ....ഞാൻ കോരാ....."


ഇത് കേട്ട കുഞ്ഞായിന്.... ചിരിയല്ല .... കരച്ചിലാണ് വന്നത്......


എങ്ങെനെയാ.... ഈ പോയത്തക്കാരിയെ ഈ കൊറോണാ മാരികുരിപ്പ്...... ഓക്കും... കുട്ട്യേക്കും.... അതു വഴി നാട്ടാർക്കും

പകരാതിരിക്കാൻ അങ്ങ്ട്ട് കുറച്ച് മാറി നിക്കണോംന്ന്.. ഒന്നു പറഞ്ഞു കൊടുക്കാ....


അത് പറയാനുള്ള വേറേ വാക്കുകളുടെ ക്ഷാമം കൊണ്ട് ക്ഷമകെട്ടു നിക്കുമ്പോളാണ്......

പെട്ടെന്ന്.... ഞമ്മളെ ശശി തരൂർ മനസ്സിൽ കേറി വന്നത്....


കിട്ടി.. കിട്ടി..അതിന്റെ ആ മറ്റേ വാക്കും കിട്ടിപ്പോയി.. ഇതേതായാലും ഓക്ക് തിരിയാതിരിക്കൂലാ... എന്നുറപ്പിച്ച്...


കുഞ്ഞായിൻ ഓളോട് പറഞ്ഞു.......


'' ബീഫാത്തൂ.... എനക്ക് 14 ദെവസം ഐസു..ലേശം...ബേണം... "


ബീഫാത്തു ചിന്തിച്ചു...... ഈ വയറ്റു പോക്കുള്ള ഇക്കാക്ക്.....ഈ ഐസു.... ലേശം..... എന്തിനാ....?


ഐസ് കൊണ്ട് തിരുക്കിടാനാണോ...?


എന്തെങ്കിലും ആവട്ടേ..ന്ന് വെച്ച്....


ഐസ് ലേശം ആക്കണ്ട... ഓടി ഫ്രിഡ്ജിലുള്ള മുഴുവൻ ഐസു കട്ടകളും ഒരു പാത്രത്തിൽ

നിറച്ച് കൊണ്ടു വന്ന്......


ബീഫാത്തു ഉറക്കെ വിളിച്ചു പറഞ്ഞു.....


" ഇക്കാ...... ലേശം ആക്കണ്ടാ...ഇതാ.... ഫ്രിഡ്ജിലുള്ള മുയുവനയിസും കൊണ്ടു ബന്നീക്ണ്...''


ഇതു കേട്ട്...ബീഫാത്തൂനെ നേരിൽ കാണുന്നില്ലേലും.....


സ്വയം തലക്ക് കൈവെച്ച് കുഞ്ഞായിൻ റൂമിൽ നിന്നും ഇങ്ങനെ പിറു പിറുത്തു

മൊയിഞ്ഞു.......


" എൻ്റെ കെട്ട്യോളേ....... പൊട്ടത്തീ..... ഈ ഐസല്ല ഞാൻ പറഞ്ഞത്...ഒരു പയിനാലു ദെവസത്തേക്ക് ഞമ്മ തമ്മിൽ മൊഹബ്ബത്തില്ലാണ്ട് മാറി നിക്കണം..... എന്നാണ്.....


കൊറോണ എന്ന ദീനം അനക്കും ബെരാണ്ടിരിക്കാൻ..... ദൂരം വെച്ച്.... സോപ്പിട്ട് ഞമ്മള് നിക്കണം ... ഇല്ലെങ്കില് കോവിഡ് ഞമ്മളോട് കോപിക്കും...കേട്ടാ...


തൽക്കാലം കൊറച്ച് ദെവസത്തേക്ക് ഇന്റെ ഖത്തലും..... തണ്ണീം..കുടിയും... ഒക്കെ ഇയ്യ് ആ പടിക്കു പുറത്തു ബെച്ചാ മതി...


അകത്ത് ഞമ്മ തമ്മ-തമ്മിൽ ചാരേ നിക്കുമ്പം.... തൊട്ടു പോകലും...തുപ്പൽ സ്രവം തെറിക്കലും ഒക്കെയുണ്ടാവും.....


തൊട്ടാലും...തുപ്പൽ തെറിച്ചാലും...... ഞമ്മള് തൊട്ടേടത്ത് ഇയ്യ് തൊട്ടാലും.....

ഇയ്യ് തൊട്ടേടത്ത് ബല്ലോരും തൊട്ടാലും... തൊട്ടവർ തൊട്ടേടത്ത് തൊട്ടവർക്കും.... തോണ്ടിയോർക്കും.... പിന്നെ തുപ്പൽ സ്രവം ഏൽക്കുന്നവർക്കും പകരുന്ന വ്യാധിയാണ് മോളെ..... ബീഫാത്തൂ.....ഈ കൊറോണാ...


അത്കൊണ്ട് നല്ലോണം ചരേച്ചോ..... ഇല്ലെങ്കില് അനക്കും.... പിന്നെ.... കുട്ട്യേക്കും.... അവിടുന്ന് നാട്ടാർക്കും ഇത് പകരും.....


ഇനി ബാക്കി ജബ്ബാർ വരുമ്പം

ഓനോട് ചോയിച്ചാ.... മതി....

ഈ കോരനും.... ഐസൂം ഒക്കെ എന്തൊന്നേനെന്ന്.....

ഓൻ ...അനക്ക് മനസ്സിലാവുന്ന ബാസേല് ഓതി തരികയും ചെയ്യും...''


സത്യത്തിൽ ഈ കടുത്ത ഇംഗ്ലീഷ് വാക്കുകളൊക്കെ ആദ്യം കേട്ടപ്പോൾ...

എല്ലോർക്കും ഡിക് ഷ്ണറിയെ തന്നെ അഭയം തേടേണ്ടി വന്നില്ലേ....


ഈ സൂക്കേടിന്റെ തന്ത ചൈനയിലെ

അർബൻ കമ്മൂണിസ്റ്റായതും.. അതും പ്രത്യേകിച്ച് നിരീശ്വര

വാദിയെന്നതും കാരണം...

അവർക്ക് പടച്ചോൻ തന്നെ നേരിട്ട്

കൊടുത്ത ശിക്ഷയാണു പോൽ...

ഈ കൊറോണാ.... എന്ന മഹാമാരി...


അങ്ങിനെയുള്ള കൊറോണ....

ശാപമോക്ഷത്തിനാണു് ചൈനയിൽ നിന്നും ചാടി നേരെ

വത്തിക്കാനിൽ എത്തി വിശ്വാസിയാകാൻ.....ഏഴു കൂദാശകളും.... നടത്തിയിട്ടും.... ക്രിസ്ത്യാനി ആകാൻ പറ്റാതെ.... അവിടുന്ന് നേരേ.....


ദൈവാരാധനാ... രാജശാസനത്തിന്റെ ഇരിപ്പിടമായ യെരുശലേമിൽ പോയി

യഹൂദനാകാൻ നോക്കിയിട്ടും

രക്ഷയില്ലെന്ന് കണ്ട്...


കറങ്ങി തിരിഞ്ഞ് ഒടുവിൽ.....പല മതങ്ങളുടേയും മാതാവായ ഇന്ത്യയിൽ വന്നിറങ്ങി ...


സനാതന സംസ്ക്കാരത്തിൻ്റെ പ്രതീകമായ ഹിന്ദുമതം സ്വീകരിക്കാൻ നോക്കിയപ്പോൾ...


ചാതുർ വർണ്ണ്യത്തിൻ്റെ തരം തിരിവായ ബ്രാഹ്മണർ... ക്ഷത്രിയർ...വൈശ്യർ.... ശുദ്രർ എന്നീ ചുഴലിയിൽ കയം കാണാത്തതു കൊണ്ട് അതു വേണ്ടെന്ന് വെച്ച്...


ഒടുവിൽ ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീനിലെ ബംഗ്ലെ വാലി മസ്ജിദിൽ കേറി.......ശഹാദത്ത് ഖലിമയും ചൊല്ലി....

മാപ്ലയായി ഇറങ്ങിയ കൊറോണ....


അവിടുന്നങ്ങോട്ട് ഇന്ത്യയിൽ മൊത്തം വൈറസ് വ്യാപിപ്പിച്ചെന്നാന്നു പരാതി.....


അതുപോലെ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ

ഇന്തോനേഷ്യയിൽ നിന്നും വന്ന "സുനാമി"..

എന്നറിയപ്പെട്ട ആ ദുരന്തം.... ഞമ്മളെ സ്വന്തം "കുഞ്ഞാമി"..യുടെ അനുസത്തിയായ മറ്റൊരു മാപ്ലച്ചിയാണു പോൽ ...."സുനാമി"....


ഇനി "നിപ്പ"...... അതും ..... മാപ്ല തന്നെ.....


മ്മുളെ.... മമ്മു ഹാജിയുടെ നാടായ

പന്തീരിക്കരയിലുള്ള.... പാറാടൻ.... വവ്വാൽ എന്നൊക്കെ പറയുന്ന... മാപ്ലച്ചീൻ്റെ പേറ്റു സമയത്താണ്... ഈ നിപ്പ വൈറസ് വന്നതെന്നാണ് പറച്ചിൽ...


നിപ്പ എങ്ങിനെ മാപ്ല ആയീ.... എന്നല്ലേ...


ഈ പാറാടനേ...എപ്പളേങ്കിലും നിങ്ങ കണ്ടീനോ ........ കണ്ടീട്ടുണ്ടാവും... ആകെ മൊത്തത്തിൽ ഒരു മാപ്ല ലുക്കാണു പോൽ...


അത് ഏകദേശം ഞമ്മളെ ഫദള് തങ്ങളെ തറവാട്ടിലെ തങ്ങച്ചിമാർ.....


വിത്യസ്ഥങ്ങളായ കറുത്ത വലിയ

പർദയുമിട്ട്...... തലയും താഴ്ത്തി....

ബെക്കത്തിൽ പായുന്നതു പോലെ...


ഈ പാറാടൻ രാത്രി പറക്കുന്നത് കണ്ടീട്ടില്യേനോ....


പർദ്ദ പോലൊരു മേലാവരണമുള്ള പാറാടനും... തങ്ങച്ചിമാരേ.. പോലെ... പർദ്ദയിട്ട്...അദബ് [കുലീനത്വം] കാണിച്ച് തല താഴ്ത്തിയാണ് എപ്പ്ളും.....


മാത്രവുമല്ല...ആ വൈറസ് ആദ്യം വന്നതും പന്തീരിക്കരയിലെ ഒരു മാപ്ലക്കല്ലേ......


ഇതൊക്കെ കൊണ്ടാ....


സുനാമി....നിപ്പ... കൊറോണാ എന്നീ ഈ മാപ്ലമാരെ ചൂണ്ടിക്കാട്ടി...


ദാസനോട്..... വിജയൻ ചോദിച്ചതും...


"അല്ല... ദാസാ...... ഇതെന്താ...

ഈ മാപ്ലാരൊക്കെ ഇങ്ങിനെ........?" .....

.................🙏................


Yakoob Rachana Nandi.......✍️

4 views0 comments

Recent Posts

See All
Post: Blog2_Post
bottom of page