ആദമും ഹവ്വയും ഭൂമിയിൽ....# 4
ആദവും(അ) ഹവ്വയും (റ)
പിന്നെ.... ഇബ് ലീസും ഭൂമിയിൽ....
---------------------------------------
[കളിമണ്ണു കൊണ്ടൊരു ഖലീഫ-4]
(Paradise lost ).......
നഷ്ട സ്വർഗ്ഗങ്ങൾക്ക് പകരം ഭൂമിയിൽ...
ഒരു ദുഃഖ സിംഹാസനം നൽകി....
അതൊരു ഭഗ്ന സിംഹാസനമായ് മാറി....
നഷ്ടസ്വഗ്ഗത്തിലെ വിലക്കപ്പെട്ട കനി ഭക്ഷിച്ച് ഭൂമിയിലെത്തപ്പെട്ട ആദമിനേയും (അ) ഹവ്വയേയും (റ) വ്യത്യസ്ത ദേശങ്ങളിലിറക്കപ്പെട്ടെന്നും....
അതിൽ ആദമിനെ (അ) ഇന്ത്യാ ഭൂണ്ഡത്തിലെ സറം ദ്വീപിലും
(സിലോൺ.....) ഹവ്വയെ (റ) ജിദ്ദയിലും എത്തിച്ചു എന്നാണല്ലോ...
ജിദ്ദ എന്ന അറബി വാക്കിൻ്റെ അർത്ഥം തന്നെ "മുത്തശ്ശി" എന്നാണ്..... മനുഷ്യകുലത്തിൻ്റെ മുത്തശ്ശിയായ ഹവ്വ (റ) യുടെ ഖബർ .....
ജിദ്ദയിലെ തന്നെ പ്രധാന വാണിജ്യ കേന്ദ്രമായ ബലദിന്റെ തുടക്കത്തിലുള്ള "ഷവർമ സൂക്കിന്റെ" തൊട്ടടുത്തുള്ള ഒരു മതിൽ കെട്ടിനുള്ളിലുള്ളത് കൊണ്ടു തന്നെയാണ്... ജിദ്ദക്ക് മുത്തശ്ശി എന്ന അർത്ഥം വരുന്ന ജിദ്ദ എന്ന പേരു വന്നത്...
ആദമും (അ) ഹവ്വയും (റ) പാരത്രികമായ ഒരു ദിനത്തിന്റെ പകുതിയോളമാണ് സ്വർഗ്ഗത്തിൽ താമസിച്ചതെന്ന് പറയുന്നുണ്ട്.. അത് ഭൂമിയിലെ 500 വർഷങ്ങൾക്ക് തുല്യമാണ്....
ഇബ്ലീസിന്റെ ചതിയിൽ ആദ്യം പെട്ടത് ഹവ്വയാണ്.....അത് കാരണം ചില ശിക്ഷകൾ അവർക്ക് പ്രത്യേകം വിധിക്കപ്പെട്ടു....
ഹവ്വാ ബീവിക്ക് ആദ്യ ആർത്തവം ഉണ്ടായതിനെ ഉപമിച്ചത് തന്നെ.....ആ വിലക്കപ്പെട്ട മരത്തിൽ നിന്നും പഴം പറിച്ചപ്പോൾ.... അതിൽ നിന്ന് കറ പൊട്ടിയത് പോലെ എന്നായിരുന്നു.....
ഹവ്വായെ (റ) ഇങ്ങനെയും അറിയിക്കുകയുമുണ്ടായി....
"നീ ഗർഭിണിയായാൽ വേദനയോടുകൂടിയാണ് പ്രസവിക്കുക... അതുപോലെ..എല്ലാമാസത്തിലും ആർത്തവം ഉണ്ടാവുകയും ചെയ്യും....
പുരുഷൻ സ്ത്രീയെ ജയിക്കും..... സ്ത്രീ പുരുഷനെ ആശ്രയിച്ചു കഴിയും....."
അങ്ങനെയല്ല.... അതൊരു കാലചക്രമെന്നും...പ്രപഞ്ച സത്യമെന്നും ആകാം......
വിലക്കപ്പെട്ട പഴം കഴിച്ചതു മുതൽ ആദമിന് (അ) പശ്ചാത്താപ വിവശത കൊണ്ടുള്ള ദുഃഖം സഹിക്കുന്നില്ലായിരുന്നു....എന്നാൽ..
ഹവ്വക്ക് (റ) രണ്ട് ദുഃഖങ്ങളാണു്....
ഒന്ന് വിലക്കപ്പെട്ട പഴം സ്വയം കഴിച്ച ദു:ഖം....പിന്നെ ഭർത്താവിനെ നിർബന്ധിച്ചു കഴിപ്പിച്ച ദുഃഖവും..
സ്വർഗ്ഗത്തിൽ നിന്ന് നിഷ്കാസിതനായ ആദമിനെ (അ) അന്ന് അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്ന സിലോണിലെ ആദംമലയിലാണ് ഇറക്കി വിട്ടതെന്നാണ്......
അറുപത് മുഴം (Approx. 3mtr) ഉയരമുണ്ടായിരുന്ന ആദമും (അ).... ഹവ്വയും(റ) ഭൂമിയിൽ വരുമ്പോൾ ശരീരത്തിൽ അണിഞ്ഞിരുന്നത് തുന്നിക്കൂട്ടിയ സ്വർഗ്ഗത്തിലെ ആ ഇലകളായിരുന്നു..... ഭൂമിയിലെ കാറ്റിൽ അവ കീറപ്പറിഞ്ഞു..... ഇലകൾ ചെറു കഷ്ണങ്ങളായി.....പല മരങ്ങളിൽ പാറി പറന്ന് ചെന്നു പതിച്ചു.....
അതിൽ നിന്നാണ് ഇന്ത്യയിൽ
സുഗന്ധ ദ്രവ്യങ്ങൾ ഉണ്ടായതെന്നാണ്.....
ഊദ് (ലോകത്തിലെ ഏററവും നല്ല ഊദ് ഇന്ത്യയുടേതാണ് )
ചന്ദനം (ലോകത്തിലെ ഏററവും നല്ല ചന്ദനവും ഇന്ത്യയുടേതാണ്)...തുടങ്ങിയവ ഉണ്ടായി......
ആ മരങ്ങളാണു് പിന്നീട് വിശുദ്ധവും ദൈവിക സുഗന്ധത്തിൻ്റെ മരങ്ങളുമായ ഊദിൻ്റെയും... ചന്ദനത്തിൻ്റേയും ഒക്കെ മരങ്ങളും..... സ്വർഗ്ഗ വിഭവമായ ഇഞ്ചി പോലുള്ള വ്യഞ്ജനങ്ങൾ ഇന്ത്യയിൽ ഉണ്ടായതും...
അങ്ങിനെയാണ് സുഗന്ധ ദ്രവ്യങ്ങളുടെ നാടായി ഇന്ത്യ മാറിയതെന്നുമാണ്.....
ജിബ്രീലിൻ്റെ വിളംബര പ്രകാരം... ഒരിക്കൽ
എല്ലാ ജീവികളും ഇന്ത്യൻ ഭൂഖണ്ഡത്തിലെ സറം ദ്വീപിൽ (സിലോൺ ) ആദമിന്നു (അ) ചുറ്റും ഒത്തു കൂടിയപ്പോൾ.....
അതിൽ ചിലതിന്റെ തലയിലും മുതുകിലും ആദം (അ) തലോടി എന്നും...ആ കരസ്പർശമേറ്റ ജന്തുക്കളെല്ലാം വളർത്തു മൃഗങ്ങളായും.. അല്ലാത്തവ വന്യമൃഗങ്ങളുമായീ... എന്നാണ്..
ആദം (അ) ഇന്ത്യയുടെ പല ഭാഗങ്ങളിലും
സന്ദർശിച്ചെന്നും...ആദമിൻ്റെ (അ) പാദസ്പർശമേറ്റ ഭൂമിയെല്ലാം ഫലഭൂയിഷ്ടമായെന്നും രേഖപ്പെടുത്തി കണ്ടു....
ആദമിൻ്റെ (അ) ആ വലിയ കാൽപാടുകൾ...
ആദമിൻ്റെ ആദ്യ പാദ സ്പർശമേറ്റ ശ്രീലങ്കയിലെ ആദംമലയുടെ കൊടുമുടിയിലും..... ഇന്നത് ബുദ്ധമതക്കാരുടെ വിശ്വാസത്തിന്റേയും ഭാഗമായതിനാൽ... അവരുടെ മറയിലാണിപ്പോൾ.......
അതുപോലൊന്ന്....
നമ്മുടെ കൊയിലാണ്ടിയിലെ
പാറപ്പള്ളിയിലെ ചെറിയ പള്ളിയുടെ മുൻവശമുള്ള പാറയിൽ കാണുന്ന അസാധാരണ വലിപ്പമുള്ള കാൽപ്പാടുകളൂം
ആദമിൻ്റേതെന്ന (അ) വിശ്വാസം
പുലർത്തി.... നാനാ ജാതിക്കാരും.... സന്ദർശനത്തിനായി അവിടേയും എത്തുന്നുണ്ടു്....
സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിന്റെ പേരിൽ ആദം നബി (അ) കരഞ്ഞത് മുന്നൂറ് വർഷമാണ്.....
ആദം (അ) ന്റെ ദുഃഖം അകറ്റാൻ വേണ്ടി ജിബ്രീൽ (അ) വന്നു ഒരു യാത്രപോകാൻ ക്ഷണിച്ചു... ഭൂമിയിലൂടെ ഒരു ദീർഘയാത്ര.....
അത് കഅബാലയം നിലകൊള്ളുന്ന സ്ഥലത്തേക്കായിരുന്നു ......
ഇന്ത്യയിൽ നിന്ന് വിശുദ്ധ മക്കയിലെത്തിയ.....
ആദമിനോട് (അ) അള്ളാഹു ഭൂമിയിൽ ഒരു ഭവനം ഉണ്ടാക്കി.......മലക്കുകൾ അർശിനെ ത്വവാഫ് ചെയ്യുന്നതു പോലെ....
ആ ഭവനത്തെ പ്രദക്ഷിണം ചെയ്യുക എന്ന് നിർദേശിച്ചു....
ജിബ്രീൽ(അ)...... ആദമിനെ(അ) .... സഹായിക്കാനായി അവിടെ പ്രത്യക്ഷപ്പെട്ട്.... ചിറകു കൊണ്ട്... ഏകദേശം മുപ്പത് പേർക്ക് ഉയർത്താൻ മാത്രം കഴിയുന്ന ഭീമമായ കല്ലുകൾ... മലക്കുകൾ തന്നെ വിവിധ പർവതങ്ങളിൽ നിന്ന് എത്തിച്ചു കൊടുത്തു.
അങ്ങിനെ ആദം(അ) കഅ്ബയുടെ പണി പൂർത്തിയാക്കി...
ആദ്യമായി കഅ്ബ കെട്ടിപ്പൊക്കി അതിനുള്ളിൽ നിസ്കരിക്കുകയും.... ത്വവാഫ് .....നിർവഹിക്കുകയും ചെയ്തത് മനുഷ്യരിൽ ആദം(അ) തന്നെയാണ്.
നൂഹ് നബിയുടെ കാലത്തെ പ്രളയം വരെ
ആ കഅബ അതുപോലെ തന്നെ അവിടെ
നിലനിന്നിരുന്നു.... പിന്നീട് ആ പ്രളയത്തിൽ പൊളിഞ്ഞു വീണെന്നുമാണ് ചരിത്രം.....
ഭൂമിയിലെ നൂറു വർഷത്തെ അലച്ചിലുകൾക്ക് ശേഷം മുസ്ദലിഫയിൽ ........(ഹജജിന് കൂടിച്ചേർന്ന് രാപാർക്കുന്ന ഇടത്ത്) വെച്ചായിരുന്നു വീണ്ടും ഇരുവരും കണ്ടു മുട്ടിയതും.... അതിനു ശേഷം ആ രണ്ടാളിൽ നിന്നുമായി ധാരാളം പുരുഷ്യന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തു......
ആ കൂടിക്കാഴ്ചക്കു ശേഷം.... കുറേ നൂറ്റാണ്ടുകൾ അവർ ഭൂമിയിൽ ഒരുമിച്ചു ജീവിക്കുകയും... പിന്നീടെപ്പോഴോ.... ഏകദേശം 960 വർഷത്തെ ആയുസ്സിനു ശേഷം വഫാത്തായി (മരിച്ചു ) പോവുകയും ചെയ്തു.......
നരവംശ ശാസ്ത്രഞ്ജരുടെ ഇപ്പോഴത്തെ
ഗവേഷണങ്ങളിൽ... ആദമും... ഹവ്വയും.... എവിടെ അടക്കപ്പെട്ടു എന്ന അന്വേഷണം തുടർന്നു കൊണ്ടിരിക്ക തന്നെയാണ്........
ആദമിന്റെ (അ) മഖ്ബറ സ്ഥിതി ചെയ്യുന്നത്
മക്കയിലെ അബൂ ഖുബൈസ് മലയുടെ താഴ്വരയിലും....
ഹവ്വയുടേത് ജിദ്ദയിലാണെന്നുമാണ് വിശ്വസിക്കപ്പെടുന്നത്......
Yakoob Rachana Nandi.......✍️