ആറാക്ക് ഊറലൂ.... അർത്തിയാ.."
ആറാക്ക് ഊറലൂ....
അർത്തിയാ.."
...................................
ദശാബ്ദങ്ങൾക്ക് മുമ്പ്...
ഓടോ കുന്നിൻ താഴ്വരയിൽ
നിന്നും സ്വന്തം മോൾക്കൊപ്പം
വളരേ ആധിയോടെ
ഷേണായിയുടെ
ക്ലിനിക്കിലേക്ക്.....
ഓടീ കാറിലല്ലാതെ....
ഓടി വന്ന കദീശ......
പയ്യോളിയിലെ പട്ടറായ
ഷേണായി ഡോക്ടറോട്...
ഇങ്ങനെ പറഞ്ഞു...
"ഡാക്കട്ടറേ.... എൻ്റെ
ആറാക്ക് ഊറലൂ....
അർത്തിയാ...."
ഷേണായിക്ക് പെട്ടെന്ന്
ഒരു പിടിയും കിട്ടിയില്ല...
എന്നാലും.. ഒരു നിമിഷം
ഷേണായി ഒന്നോർത്തു
നോക്കി....
ഇല്ല...താൻപഠിച്ച
മെഡിക്കൽ സയൻസിൽ
എവിടെയും
"ഊറലൂ....അർത്തിയാ.."
എന്ന രോഗത്തെ കുറിച്ച്
കണ്ടിട്ട്ല്യാ..പഠിച്ചിട്ടൂല്യാ..
അൽപം... ആലോച്ച്
ഷേണായി...
കദീശാനോട് ചോദിച്ചു......
"എന്നിട്ട്... കദീശാ... നിൻ്റെ ആ....ആറാളുകൾ...
ഇപ്പം ഏടെയാ....ഒള്ളത്.... ?"
ഡോക്ടർക്ക്....
കദീശാൻ്റെ സ്ലാങ്ങ്
പിടി കിട്ടുന്നില്ലെന്ന്
മനസ്സിലാക്കിയ ....
തൊട്ടടുത്തു നിന്ന
അന്ത്രുമാൻ........
ഷേണായിക്ക്
ഇങ്ങിനെ തിരുത്തി
കൊടുത്തു....
"സാറേ...
ആറാക്ക് എന്നത്
ആറാൾക്ക്
എന്നല്ല... ''ആറാ"
എന്നാൽവിറച്ച്.....
തൂറ്റി..... പുറത്തിരിക്കുന്ന
മകൾ "സാറ"..യാണ്..
"ഊറലൂ.... അർത്തിയാ...
എന്നാൽ...
തൂറലും ശർദ്ദിയും"....
എന്നാണെന്നും...
രോഗ ലക്ഷണങ്ങൾ
പറഞ്ഞു കേട്ടതിൽ..
ഒന്നിടവിട്ടുള്ള പനിയും
വിറയലും അറിഞ്ഞ്.....
ഷേണായിക്ക് പെട്ടെന്ന്
രോഗവും പിടികിട്ടി....
വേറൊന്നുമല്ല..
അന്നത്തെ
വ്യാപകമായ "മലമ്പനി"
തന്നെ ഇത്.....
ഷേണായി ഒരു മരുന്നു
കുറിച്ചു കൊടുത്തിട്ട്....
പറഞ്ഞു....
"ആറ...." രക്ഷപ്പെടണ-
മെങ്കിൽ ഈ മരുന്നു
തന്നെ കിട്ടണം.. എന്നാൽ
ഇതു പുതിയൊരു
മരുന്നായതു കൊണ്ടു
കിട്ടാൻ കുറച്ചു
ബുദ്ധിമുട്ടാണ്... തപ്പി
എടുക്കേണ്ടി വരും.....
അതായിരുന്നു..
"ഹൈഡ്രോക്സി
ക്ലോറോക്വിൻ " (HCQS)
എന്ന മരുന്ന്...
ആറാക്ക്... അല്ല...
സൂറാക്ക്.. സോറി
സാറാ..ക്ക് കൊടുത്ത..
ഈ മരുന്ന് കണ്ടു
പിടിച്ചത്...ഒരു ജർമ്മൻ
ശാസ്ത്രജ്ഞൻ
ആയിരുന്നെങ്കിലും..
യഥാർത്ഥത്തിൽ ഈ
"ഹൈഡ്രോക്സി
ക്ലോറോക്വിൻ ".....
അന്നു കണ്ടു പിടിച്ചത്.....
നമ്മളെ നന്തിയിലെ
സൈക്കിൾ നന്നാക്കുന്ന
"ചോയി N ചോയിയെൻ"...
തന്നെ ആയിരുന്നൂ......
ശരിക്കും... ഒരു നോബൽ സമ്മാനത്തിനു പോലും
അർഹനാണ്.... ഈ
"ചോയി N ചോയിയെൻ..."
കാരണം....
അന്ന് കൊയിലാണ്ടി
ടൌൺ മെഡിക്കൽസിൽ
ഈ സാധനം ഉണ്ടെന്ന്.....
ചോയിയെൻ... സ്വന്തം
സൈക്കിൾ ചവിട്ടിപ്പോയി
തിരഞ്ഞു കണ്ടു പിടിച്ചില്ലാ-
യിരുന്നെങ്കിൽ.....
"ആറ" ഒരിക്കലും അന്നു രക്ഷപ്പെടില്ലായിരുന്നു......
...............................................
Yakoob Rachana.....✍️