top of page

"ആറാക്ക്... ഊറലു.. ആർത്തിയാ.... "


ആറാക്ക് ഊറലൂ....അർത്തിയാ.."

..............................................

ദശാബ്ദങ്ങൾക്ക് മുമ്പ്.......

സ്വന്തം മോൾക്കൊപ്പം വളരേ ആധിയോടെ

ഷേണായിയുടെ ക്ലിനിക്കിലേക്ക്........ ഓടിയിലല്ലാതെ.... ഓടി വന്ന കദീശ......


പയ്യോളിയിലെ പട്ടറായ ഷേണായി ഡോക്ടറോട്... ഇങ്ങനെ പറഞ്ഞു...


"ഡാക്കട്ടറേ....

എൻ്റെ ആറാക്ക് ഊറലൂ.... അർത്തിയാ...."


ഷേണായിക്ക് പെട്ടെന്ന് ഒരു പിടിയും കിട്ടിയില്ല... എന്നാലും.. ഒരു നിമിഷം ഷേണായി ഒന്നോർത്തു നോക്കി....


ഇല്ല...താൻപഠിച്ച മെഡിക്കൽ സയൻസിൽ

ഈ "ഊറലൂ....അർത്തിയാ... " എന്ന രോഗത്തെ കുറിച്ച് എവിടേയും

കണ്ടിട്ടില്ല്യാ....കേട്ടിട്ടൂം...ല്ല്യാ.....


എന്നാലും...ഷേണായി... കദീശാനോട് ചോദിച്ചു......


"എന്നിട്ട്... കദീശാ... നിൻ്റെ ആ....ആറാളുകൾ...

ഇപ്പം എവിടെയാ....ഉള്ളത്.... ?"


ഡോക്ടർക്ക്.... കദീശാൻ്റെ സ്ലാങ്ങ് പിടി കിട്ടിയില്ലെന്ന് മനസ്സിലാക്കി.... തൊട്ടടുത്തു നിന്ന അന്ത്രുമാൻ........ ഷേണായിക്ക് ഇങ്ങനെ തിരുത്തി കൊടുത്തു....


"സാറേ...

ആറാക്ക് എന്നത് ആറാൾക്ക് എന്നല്ല... ''ആറാ"..എന്നാൽ... വിറച്ച്..... തൂറ്റി.....

പുറത്തിരിക്കുന്ന മകൾ "സാറ"..യാണ്..


"ഊറലൂ.... അർത്തിയാ... എന്നാൽ...

തൂറലും ശർദ്ദിയുമാ".... എന്നാണെന്നും...


രോഗ ലക്ഷണങ്ങൾ പറഞ്ഞു കേട്ടതിൽ..ഒന്നിടവിട്ടുള്ള ദിവസങ്ങളിലെ പനിയും വിറയലും ഉള്ളതുകൊണ്ട്..

ഷേണായിക്ക് പെട്ടെന്ന് രോഗവും പിടികിട്ടി....

വേറൊന്നുമല്ല....അന്നത്തെ വ്യാപകമായ "മലമ്പനി" തന്നെ.....


ഷേണായി ഒരു മരുന്നും കുറിച്ചു കൊടുത്ത്.... ഇങ്ങനേയും പറഞ്ഞു....


"ആറ...." രക്ഷപ്പെടണമെങ്കിൽ ഈ മരുന്നു തന്നെ കിട്ടണം..

എന്നാൽ ഇതു പുതിയ മരുന്നായതു കൊണ്ടു

കിട്ടാൻ കുറച്ചു ബുദ്ധിമുട്ടാണ്...

തപ്പിയെടുക്കേണ്ടി തന്നെ വരുമെന്നും.....


ആ മരുന്നാണു്....ഇന്ന് കണ്ടെത്തിയിട്ടില്ലാത്ത കൊറോണക്കുള്ള

മരുന്നിന് പകരമായും....

ലോകം ആശ്വാസം കണ്ടെത്തിയ...

"ഹൈഡ്രോക്സി ക്ലോറോക്വിൻ " എന്ന.....


ജർമ്മൻകാരന്റെ.. അന്നത്തെ

മലമ്പനിക്കുള്ള ഈ മരുന്നിൻ്റെ... വില

താങ്ങാവുതായിരുന്നില്ല... പിന്നീടാണ്.. പാവപ്പെട്ടവർക്കും... പാവപ്പെട്ട രാഷ്ട്രങ്ങൾക്കും വാങ്ങാൻ പാകത്തിൽ Generic ആയി അതിൻ്റെ ഉൽപാദനം ഇന്ത്യയിൽ തുടങ്ങിയത് .....


ലോകത്ത് ഇന്ന് വളരേ പ്രചുല പ്രചാരത നേടിയ മരുന്നായ......എയിഡ്സ് (HIV) തൊട്ട്

കൊറോണവരേയുള്ള രോഗശമനത്തിന് ആശ്വാസമായ...... അങ്ങിനെ പല മരുന്നുകളുടേയും.... ഈറ്റില്ലമായ സിപ്ലയുടെ

"ഹൈഡ്രോക്സി ക്ലോറോക്വിൻ... (HCQS)"

ഇന്ത്യയ്ക്ക് സ്വന്തമാക്കി തന്നത്.....


ബോംബെക്കാരനായ വ്യവസായിയും...

സിപ്ല എന്ന കമ്പനിയുടെ ഉടമയും... കെമിസ്ട്രീ ശാസ്ത്രജ്ഞനുമായ........

യൂസഫ് കെ. ഹമീദ് എന്ന പ്രതിഭയായിരുന്നു.


അമേരിക്ക ഇന്ത്യാ ഗവണ്മെന്റിനോട് സിപ്ലക്കെതിരെ പേറ്റന്റ് ലംഘനത്തിന് കേസുമായി വന്നപ്പോൾ..... അതേക്കുറിച്ച് ആരാഞ്ഞ ഇന്ദിരാഗാന്ധിയോട് യൂസുഫ് ഹമീദ് പറഞ്ഞ മറുപടി ഇതായിരുന്നു. ......


ഈ കമ്പനിയുടെ സ്ഥാപകനായ തൻ്റെ പിതാവ് ഖ്വാജാ അബ്ദുൾ ഹമീദ്....

ഈ കമ്പനി തന്നെ ഏൽപ്പിക്കുമ്പോൾ..

എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ തന്ന ഉപദേശം.....


“മറ്റ് ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിന്ന് വ്യത്യസ്തമായി...... കുറഞ്ഞ വിലയിൽ ഗുണനിലവാരമുള്ള മരുന്നുകൾ ദരിദ്രർക്ക് ആശ്വാസമായും ആരോഗ്യ സംരക്ഷണത്തിനും എത്തിക്കുന്നതിനാണ് ഈ കമ്പനി ” എന്ന മൂല്യം മുറുകെ പിടിക്കണം

എന്നതായിരുന്നു.


അഹമ്മദാബാദിലുള്ള സിപ്ല എന്ന കമ്പനിക്ക് പാറ്റൻ്റ് നേടിയെടുക്കാൻ ഇന്ദിരാഗാന്ധിയുടെ സഹായത്തോടെ ഒരുപാട് നിയമ പോരാട്ടം നടത്തേണ്ടിയും വന്നിട്ടുണ്ട് ഇദ്ദേഹത്തിന്...


"ആറാക്ക്... സോറി... സാറാ..ക്ക് " കൊടുത്തതും.... ഈ മരുന്ന് തന്നെ...


പക്ഷെ..യഥാർത്ഥത്തിൽ ഈ

"ഹൈഡ്രോക്സി ക്ലോറോക്വിൻ "....... എന്ന മരുന്ന് അന്നു കണ്ടു പിടിച്ചത്..... നമ്മളെ നന്തിയിലെ സൈക്കിൾ നന്നാക്കുന്ന

"ചോയി എന്ന ചോയിയെൻ"... ആയിരുന്നു.

ശരിക്കും... ഒരു നോബൽ സമ്മാനത്തിനു പോലും അർഹനാണ്.... ഈ

"ചോയി എന്ന ചോയിയെൻ...."


കാരണം....അന്ന് കൊയിലാണ്ടി ടൌൺ മെഡിക്കൽസിൽ ഈ സാധനം ഉണ്ടെന്ന്..... ചോയിയെൻ... സ്വന്തം സൈക്കിൾ ചവിട്ടിപ്പോയി തിരഞ്ഞു കണ്ടു പിടിച്ചില്ലായിരുന്നെങ്കിൽ.....

"ആറ" രക്ഷപ്പെടില്ലായിരുന്നു......


മലമ്പനിയൊക്കെ ഇവിടുന്ന് മലകേറി പോയിട്ട് നാളേറെയായെങ്കിലും......

ഇപ്പോൾ അതിലും മാരകമായ പുതിയ രോഗം കൊറോണയായ്.. പകരം എത്തി നിൽക്കുമ്പോൾ....


ഈ കൊറോണയേയും

തടയിട്ടു നിർത്തുന്നത്...അന്ന്

"ചോയി എന്ന ചോയിയെൻ" കണ്ടു പിടിച്ചു..... "ആറ"യെ രക്ഷപ്പെടുത്തിയ......

ആ ഹൈഡ്രോക്സി ക്ലോറോക്വിൻ.. എന്ന മരുന്നു (HCQS) തന്നെയാണ്...


ആ മരുന്നിനു ഇതുവരേ.. ഒരു മാറ്റവും സംഭവിച്ചില്ലെങ്കിലും... രോഗത്തിനും....

രോഗങ്ങളുടെ സ്വഭാവത്തിലും ഒരു പാടു മാറ്റങ്ങൾ വന്നിട്ടുണ്ട്...........


ഇപ്പോൾ വന്നിരിക്കുന്ന......


പണ്ടത്തെ "ഊറലൂ അർത്തിയാ.... " എന്ന

മലമ്പനിയേക്കാൾ ഭീകരനായ....

കൊറോണാ എന്ന മഹാമാരി....

ലോകത്തെ മൊത്തം വിറപ്പിച്ചും...... നിശ്ചലമാക്കിയും..... ലോക്ക്ഡൗണാക്കിയും.... നിർത്തുമ്പോൾ.. !

...............................................


🔐....ലോക്ക്ഡൗൺ....

- - - - - - - - - - - - - - - - - - - -

ഇതേ... കേക്ക്ണ്... പിന്നേം നീട്ടീ..ന്ന്.... 🔐

ലോക്ക്ഡൗൺ രണ്ടു മാസത്തേക്ക്.. ജൂൺ 8 മുതൽ... ഘട്ടം ഘട്ടമായുള്ള ഇളവുകളോടെ...

അതായത് ഇനിയങ്ങോട്ട് വൈറസുമായി പൊരുത്തപ്പെട്ട് ഒത്തു ജീവിക്കാൻ ശീലിക്കുക... എന്ന മുന്നറിയിപ്പാണിത്....


ഇനി നമുക്കൊന്ന് ലുക്ക്ഡൗൺ🙇ആവാം അല്ലേ....👇


ഒരു രക്ഷേം....... ഇല്ല മോനേ.............

ഇത് അനുഭവിച്ചു തീർത്തേ....മതിയാവൂ..


അതായത്...ഇനിയങ്ങോട്ട് ഇതെല്ലാം... നമ്മുടെ ശിഷ്ട കാലത്തിൻ്റെ ജീവിത ശൈലിയും...മരുന്നു കമ്പനിക്കാരുടെ കൊയ്ത്തു കാലവും തന്നെ.....


ചുരുങ്ങിയത് അഞ്ച് അല്ലെങ്കിൽ... മൂന്നു്.. വർഷത്തേക്കെങ്കിലും സ്ഥിര താമസിത്തിനു വന്ന നവവധുവായ...ഈ കൊറോണാ... എന്ന അസ്സത്തിനൊപ്പം ഒത്തു ജീവിക്കാൻ .. ചില പ്രത്യേക ചട്ടങ്ങളും...വേഷം കെട്ടലും... ശൈലി മാറ്റവും.. ഒക്കെ നിർബന്ധവുമാണു പോൽ......


കോണകം കാലഹരണപ്പെട്ടിടത്ത്....

മതേതരത്തിന്റെ മാസ്ക്കു വന്നു..... :

...........................................................

ചമ്മരുത്.... ഇതു രണ്ടും കാലഘട്ടത്തിൻ്റെ വേഷങ്ങളാണ്... ....


കോണകം എന്നത് അരോചകമായി തോന്നുന്നൂ.... എങ്കിൽ... ഇന്ത്യൻ ടൈ എന്നാക്കി മാറ്റി വായിച്ചോളണം.......


ഇന്നത്തെ പുതിയ വേഷ മാറ്റങ്ങളെക്കുറിച്ച്......

തന്നെയാണ് പറയാൻ പോവുന്നതും....


ഷർട്ടിന് മാച്ചിംഗ് മാസ്ക്കും....സാരിക്കും... ബ്ലൗസിനും... ചേർന്ന കളറിലുള്ള 3D മാസ്ക്കുകളും.......ഈ മാസ്ക്കങ്ങ്... മുഖത്തണിഞ്ഞാൽ....പിന്നെ ഈ കൊറോണാ കാറ്റ്.... എവിടുന്നാ.. വരുന്നതും..... പോവുന്നതും.... എന്നറിയാനേ... കഴിയില്ലാ..!


മാസ്ക്ക് ധരിച്ചാൽ പരസ്പരം തിരിച്ചറിയലും ബുദ്ധിമുട്ടാണ്...അമ്മോശനെ കേറി... അളിയാ... എന്നു പോലും വിളിച്ചെന്നിരിക്കും...


പണ്ടത്തെ സാധാരണക്കാരായ പുരുഷമ്മാരുടെ വേഷം എന്നാൽ... ഒറ്റമുണ്ടും കോണകവും തന്നെ ആയിരുന്നു....


“നന്ദി മറക്കുക നന്നല്ല.... നന്നല്ലവ....

അന്നേ... മറക്കുക.... നന്നേ....”

എന്ന ഈരടിയിലൂടെ....


"മറ്റുള്ളവർ ചെയ്തു തന്ന നന്മകളെ

മറക്കുന്നത് ധർമ്മമല്ലെന്നും.....

അവർ എന്തെങ്കിലും തിന്മകൾ

ചെയ്തിട്ടുണ്ടെങ്കിൽ അത് അപ്പപ്പോൾ തന്നെ മറന്നു കളയുന്നതാണ് നല്ലതെന്നുമുള്ള"

തത്ത്വശാസ്ത്ര ഈരടികൾ നമുക്ക് തന്ന.....

വള്ളുവർ.....


പണ്ഡിത ബ്രാഹ്മണനായ വരരുചിക്ക്

പറയിപ്പെണ്ണിൽ ജനിച്ച പന്ത്രണ്ടു മക്കളുടെ...പന്തീരുകുലം കഥയിലെ.......

കോണകം നിർബന്ധമായ

വള്ളുവർ പോലും ... ഇന്നതു ഉപയോഗിക്കുന്നുണ്ടോ... എന്നു പോലും സംശയമാണ്....


എൻ്റെ കുട്ടിക്കാലത്ത് ..... അയൽവക്കങ്ങളിലെ മുറ്റത്തു തന്നെ...ഒരു അലങ്കാരമായും.. ചില സൂചനകളായും...("കുളിച്ചില്ലേലും.....കോണകം പുരപ്പുറത്ത് ") എന്ന ചൊല്ലു പോലെ.....അയിലുകളിൽ എപ്പോഴും ഒറ്റമുണ്ടുകളും.. കോണകങ്ങളും... ഉണക്കാൻ ആറിയിട്ടത് കാണാമായിരുന്നു....


കോണകം..എന്ന് കേട്ട് ആരും മുഖം ചുളിക്കേണ്ട... നമ്മുടെ കേരളത്തിൻ്റെ ഷെയിപ്പു പോലും ഒരു കോണകത്തിൻ്റെ വാലു പോലെയാണു്......


എന്നാലും....പഴയ കാലങ്ങളിൽ ന്യൂനപക്ഷങ്ങൾ... പ്രത്യേകിച്ച് മുസ്ലീങ്ങൾ... ഈ കോണകം .... ഉപയോഗിച്ചില്ലെന്ന് മാത്രമല്ല......


പകരക്കാരനായ ട്രൗസറിൻ്റെ ലഭ്യതക്കുറവും... വിലയും കാരണം....അധികപേരും ഒരു വീർപ്പുമുട്ടിക്കൽ ഒഴിവാക്കാൻ...അന്ന് ഈ ഇടം.....ക്ലോക്കിലെ പെൻറുലത്തിന്.....ഒഴിച്ചിട്ട പോലെ...ഫ്രീ...സോണായി......വിടാറാണ് പതിവ്...


ഇന്ന് പല അയലത്തെ അയലിന്മേലും പണ്ടത്തെ ആ കോണകം എന്നപോലെ.... .....കൊതിപ്പിക്കുന്ന അഴകുള്ള ഡിസൈനിൽ കളർ മാസ്ക്കുകൾ നിരത്തി ആറിയിട്ടത് കാണാൻ നല്ല കൗതുകമാണ്...


മാസ്ക്ക്..... തികച്ചും മതേതരനാണ് .... എല്ലാ വിഭാഗം ആളുകളും ജാതി-മത ഭേദമന്യേ.....മടി കൂടാതെ ഇതു ധരിച്ചും കാണുന്നുണ്ട്...


ഇന്ന് മാസ്ക്കുകൾ.....പണ്ട് കോണകം പോലെ... സർവ്വ സാധാരണമായി കഴിഞ്ഞൂ..... എന്നു തോന്നിയത്...


ഇക്കഴിഞ്ഞ കാറ്റിന്.... പാറക്കൽ താഴെ ഒരു ചെറിയോൻ പാറി പറന്നുപോയ എന്തിനോ... പിന്നാലെ ഓടുന്നത് കണ്ടു....ഞാനവനോട്... ചോദിച്ചു....


"മോൻ എന്തിൻ്റെ പിന്നാലെയാ....ആ ഓടിയത്"


അവൻ പറഞ്ഞു.... "ഉമ്മ അയലിമ്മേൽ

ആറിയിട്ട മാസ്ക്കിൽ നിന്ന്.... ഒന്ന് കാറ്റത്ത് പാറിപ്പോയതിനു പിന്നാലെ ...." എന്ന്...


ഇതൊക്കെ കേട്ട്.....


"കൊടും കാറ്റിൽ ആന പാറിയ കഥ പറയുമ്പോഴാണോ... അവൻ്റേയൊരു

ഉപ്പൂപ്പാൻ്റെ കോണകം പാറിയ കഥ.."

എന്നൊന്നും ആരും പറഞ്ഞു കളയരുത്......


വിശ്വവിഖ്യാതമായ മൂക്കിൻ്റേയല്ല.... മാസ്ക്കിൻ്റെ മാഹാത്മ്യവും... അതൊരു അവശ്യവസ്തുവായി മാറിയതും.. ഞാൻ തിരിച്ചറിഞ്ഞത്.....


കഴിഞ്ഞ ദിവസം കയ്യിൽ രണ്ടു കെട്ടുമേന്തി ഒരു സ്ത്രീ.... എൻ്റെ ഗെയിറ്റിൽ വന്ന് ഉറക്കെ വിളിച്ചു് പറയുന്നതു കേട്ടാണ്.....


"മാസ്ക്ക് വേണോ... മാസ്ക്ക് വേണോ." എന്ന്....


അതു കണ്ടപ്പോൾ... പഴയ കാലത്ത് ഒരു തുണി വിൽപ്പനക്കാരൻ ഇടവഴിയിലൂടെ പാടി നടന്ന പതിവ് പാട്ടും....പാട്ടുകാരനേയുമാണ്

ഓർമ്മയിൽ മിന്നി മറഞ്ഞത്....


"ഞാനൊരു പട്ടരാണ്.........

പട്ടാംബിക്കാരനാണ്........

പട്ടുവിൽക്കാൻ വന്നതാണ്..

രാം.... രാം..... രാം.... "


പിന്നെ.... മാസ്ക്കിട്ട മുഖത്തു നോക്കിയുള്ള......


" ഇതെന്താ.... എല്ലാരുടേം മുഖം....പാടത്ത് ഉഴുതിനു പൂട്ടിയ മൂരികളുടെ വായ്... മൂട്ടിയ പോലെ...... "


എന്ന തരത്തിലുള്ള നർമ്മങ്ങൾ കലർന്നുള്ള കമൻ്റുകളും ഇടയ്ക്കൊക്കെ

കേൾക്കേണ്ടിയും വരും....


ജീവിത ശൈലിയിൽ വേഷ വിധാനത്തിൽ മാസ്കിൻ്റെ പ്രാധാന്യം... അതും സ്റ്റൈലിനൊത്ത് അതിൻ്റെ ഫാൻസി രൂപത്തിലേക്കുള്ള റാപ്പിഡ് മാറ്റങ്ങളും.. കാട്ടി തന്നെന്നേയുള്ളൂ..... ..


ഓരോ മാറ്റങ്ങളും മുമ്പൊക്കെ നമ്മൾ എങ്ങിനെ ഉൾക്കൊണ്ടുവോ...അതു പോലെ ഇതും സ്വീകരിച്ചേ....മതിയാവൂ..........ഏത് പോലെ....


" wear the Mask & Beak the chain "


"മാസ്ക്ക് ധരിക്കൂ... മാല പൊട്ടിക്കൂ..."

എന്നർത്ഥമാക്കരുത്......


സംഗതിയിപ്പോൾ..... നാട്ടിൽ

കുറച്ചൊക്കെ വറുതി ഉണ്ടെങ്കിലും..

അവിടം വരേ... തൽക്കാലം എത്തിയിട്ടില്ല...!

എന്നാൽ....ഉദ്ദേശിച്ചത്.....


"മാസ്ക് ധരിക്കൂ.... സമൂഹ്യ അകലം പാലിക്കൂ...." എന്നാണ്...ഒപ്പം ഒരു പ്രാർത്ഥനയും.....


"ആറാക്ക് ഊറലൂ അർത്തിയാ.." എന്ന


മലമ്പനി മലകേറി പോയ പോലെ..........

കൊറോണയും കോണി കേറി..... എത്രയും പെട്ടെന്ന് ഇവിടുന്ന്..പോകട്ടേ....ഒപ്പം അതുണ്ടാക്കിയ വറുതിക്കും ഒരറുതി വരട്ടേ.... എന്നും !


പ്രാർത്ഥിച്ചു കൊണ്ട്.......🙏

...............................................

Yakoob Rachana Nandi.......✍️

4 views0 comments

Recent Posts

See All
Post: Blog2_Post
bottom of page