ഇക്കുറിയത്തെ മീനമാസ ചൂട്
Updated: Jun 13, 2019
ഇക്കുറിയത്തെ മീന ചൂട്
മഴക്കെടുതി ശമിപ്പിക്കാൻ
കൊടും വേനൽ വന്നെത്തി
ആപത്ത് തോന്നിക്കും
താപത്താൽ വാടുന്നൂ
ഉഷ്ണത്തിൻ തീഷ്ണത്താൽ
സൂര്യതാപമായ് കോപമായ്
കഷ്ടത്തിലാക്കിയ പക തന്നെ...യിത്
മഴയെ മനുഷ്യൻ ശപിച്ചതിനാലോ...
തീ പാറുന്നൂ നീറുന്നൂ
കനൽക്കട്ട പോൽ പൊള്ളുന്നൂ
പച്ചപ്പ് കരിയുന്നൂ
ചതപ്പെല്ലാം വിള്ളുന്നൂ
കിണറെല്ലാം വറ്റുന്നൂ
വാർപ്പിന്റെ വീടെങ്കിൽ
ചൂടിന്റെ കടുപ്പത്താൽ
വിയർപ്പിന്റെ ഒലിപ്പാലേ
ഉറക്കത്തെ അകറ്റുന്ന
ചൂടൊന്ന് ശമിപ്പിക്കാൻ
തണുപ്പൊന്ന് നിർബന്ധം
അതു തന്നെ ഏ... ച്ചീ...
ശീതള ചേച്ചീ.. ശിതീകരണ ചേച്ചീ..
പൊരിവെയിൽ ചൂടത്തു
എരിതീയിൽ എണ്ണ പോൽ
രോഗങ്ങൾ വന്നെത്തീ...
ദുരിതങ്ങൾ വിരുന്നെത്തീ
പോക്കിക്കളഞ്ഞില്ലേ.....
സമ്പത്തും ബന്ധുത്വോം
അന്ത്യത്തിലഭയത്വം
ഹസ്തം മലർത്തീട്ട്
കേഴേണ്ട ഗതികേടും
തറവാടു വെളുത്തപ്പോൾ
നാണം കെടുത്തീട്ട്
ഒടുവിലേ വിട പറയൽ
എന്തിനീ യീ വിധി തന്നൂ
ഉടയോനേ നീ.. അടിയന്
തീ പാറുന്നൂ നീറുന്നൂ
കനൽക്കട്ട പോൽ പൊള്ളുന്നൂ
പച്ചപ്പ് കരിയുന്നൂ ചതപ്പെല്ലാം വിള്ളുന്നൂ
കിണറെല്ലാം വറ്റുന്നൂ...
...............ശുഭം..............
എം.കെ.യാക്കൂബ്
രചന