top of page

ഇന്ന് ചിങ്ങപ്പിറവി ......


ഇന്ന് ചിങ്ങപ്പിറവി ......


കർഷക ദിനം .....


സ്വർണ്ണവർണ്ണമുള്ള നെൽക്കതിരുകൾ പാടങ്ങൾക്ക് ശോഭ പകരുന്ന കാലം.


തുമ്പയും മുക്കുറ്റിയും പുഷ്പ്പിക്കുന്ന ചിങ്ങം...


മഴക്കോളു മാറി മാനം തെളിയുന്ന മാസം ...


തിരിമുറിയാതെ മഴപെയ്തിരുന്ന കള്ളകർക്കിടകത്തിന്റെ ദുരിതങ്ങൾ മലയാളി മറക്കാൻ തുടങ്ങേണ്ട ദിവസം...


സൂര്യൻ ചിങ്ങം രാശിയിലൂടെ സഞ്ചരിക്കുന്ന സമയം....


കൊയ്തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയ കാലത്തിന്റെ ഗൃഹാതുരതയുടെ മാസം..


കർക്കിടകത്തിന്റെ വറുതിയെല്ലാം

ചിങ്ങക്കതിരുകൾ തീർത്തു തരുന്ന ചിങ്ങം....


പാടത്തു നെല്ലോലകൾ നിറവാർന്നു നിന്നു

നെൽക്കതിരുകൾ പൊൻ വർണ്ണമായി മാറുന്ന ചിങ്ങം....


പ്രളയതാണ്ഡവം നിറച്ച വിലാപങ്ങൾക്കും സാന്ത്വനങ്ങൾക്കും നടുവിലെ ഇന്നത്തെ ചിങ്ങപ്പിറവി......


എന്നാലും....


ഈ..ചിങ്ങപ്പുലരിയേയും പൊന്നണിഞ്ഞ ഒരു ഓണക്കാലത്തേയും വരവേൽക്കാൻ...


മുറ്റംമെഴുകാം.... പൂവിടാം.... തുമ്പിതുള്ളാം...

വഞ്ചിപ്പാട്ടും... വള്ളംകളിയും.. പുലിക്കളകളിയും... കൈകൊട്ടിക്കളിയും... ഒക്കെ തുടരട്ടേ...


അങ്ങിനെ....


നമ്മുടെ ഈ ദൂരിതകാലത്തിന്റെ വേദനകൾക്കും ആശ്വാസമാവട്ടേ...


എന്റെ പ്രിയപ്പെട്ട എല്ലാവർക്കും ചിങ്ങപ്പിറവി ആശംസകൾ......


എം.കെ.യാക്കൂബ്

രചന

4 views0 comments

Recent Posts

See All
Post: Blog2_Post
bottom of page