top of page

ഇബ്ലീസ്..# 2


ഇബ് ലീസാണ് വില്ലൻ.......

--------------------------------------

[കളിമണ്ണു കൊണ്ടൊരു ഖലീഫ #-2 ]


ആദ്യ മനുഷ്യൻ്റെ ചരിത്രം പറയുമ്പോൾ....

ഇബ് ലീസിനെപ്പറ്റി ധാരാളം പറയേണ്ടി

വരും ...


ആദ്യം... ഇബ്ലീസ് ആരെന്നു പറഞ്ഞു തുടങ്ങാം അല്ലേ.....


ഒരു ജിന്ന് സ്ത്രീയെ ഇബ്ലീസ് വിവാഹം ചെയ്തതിലുണ്ടായ മക്കളെയാണു പോൽ... ശെയ്ത്താന്മാർ എന്നു വിളിക്കുന്നതെന്ന് കേട്ടിട്ടുണ്ട്....... അതു ശരിയെങ്കിൽ ശെയ്ത്താന്മാരുടെ പിതാവാണ് ഇബ്ലീസ് എന്നും പറയാം....


ഇബ്ലീസ് എന്തെന്ന് നിങ്ങളെ കൂടുതൽ പറഞ്ഞു മനസ്സിലാക്കിക്കൽ എനിക്ക്

ഇത്തിരി റിസ്ക്കാണ്....


വേണമെങ്കിൽ ഇബ്ലീസിന് വശംവദരായവരേ നിങ്ങൾക്ക്....... തൊട്ടു കാണിക്കാം....


അങ്ങിനെ ഓരോരുത്തരേയും പ്രത്യേകം എടുത്ത് പരാമർശിക്കുന്നതിലും ഭേദം ആദം സന്തതികൾ എന്നു ഒറ്റ വാക്കിൽ

ഒതുക്കുന്നതായിരിക്കും നല്ലതെന്ന് തോന്നുന്നു .....


എങ്ങിനേ... എന്നല്ലേ....?


👇 താഴെ പറഞ്ഞ ഇബ് ലീസിൻ്റെ ഏതെങ്കിലും കെണിയിൽ വശംവദരാവാത്തവർ ആരും ഉണ്ടാവില്ല....എന്നിരിക്കെ.....


അതിൻ്റെ കാരണങ്ങൾ ഇങ്ങനെ

പോകുന്നു ....


അഹങ്കാരം... അസൂയ.... പക... വിദ്വേഷം...


അന്യരേ നോവിക്കൽ.... ദുശിപ്പ് പറയലും ചെയ്യലും... അതിക്രമം കാണിക്കൽ.... സഹായിച്ചവനേയും... അഭയം തന്നവനേയും

തള്ളിപ്പറയൽ..... ചതി...... മറ്റുള്ളവരിലേക്കുള്ള ഒളിഞ്ഞു നോട്ടം...


സൽക്കർമ്മങ്ങൾ ചെയ്യുന്നതിനെ തടയുന്നതിനൊപ്പം.....ദുഷ്കർമ്മങ്ങൾ

ചെയ്യാൻ പ്രേരിപ്പിക്കൽ.....


എന്തിനേറെ.... ഹിരോഷിമ... നാഗസാക്കി... ഇറാഖ് എന്നിവിടങ്ങളിലും മറ്റും ...

യുദ്ധങ്ങൾ വിതറിയ അണു ബോംബ്

വിസ്ഫോടനങ്ങൾ തൊട്ട്....


ഇനി അഥവാ... കൊറോണാ വൈറസ് ജൈവായുധമായി..... വൂഹാൻ ലാബിൽ നിന്നോ... അല്ല മറ്റേതു ലാബിലെ മനുഷ്യ നിർമ്മിതിയായി വന്നതെങ്കിലും... അതും....


ഇബ്ലീസിൻ്റെ ദുഷ്ചെയ്തികളുടെ പരിണിത ഫലമായുണ്ടാവുന്നതാണ്....

ഇതൊന്നും കൂടാതെ മേൽപ്പറഞ്ഞ ദോഷ-

ചെയ്തികളിൽ ജനിതക മാറ്റങ്ങൾ വന്ന മറ്റു പല പ്രവർത്തനങ്ങളാലും.....


ഇപ്പോൾ കുറച്ചെങ്കിലും ഇബ്ലീസിനേയും.... മൂപ്പരുടെ പ്രവർത്തന മണ്ഡലത്തേയും

മനസ്സിലായി കാണും എന്ന് കരുതട്ടെ:


നല്ല നടപ്പിൻ്റെ കാലത്തെ പേരായ "അസാസീൽ" എന്ന ഇബ്ലീസിനെ... എവിടേയും ഉയർത്തി കാട്ടി കാണാത്തതു കൊണ്ട് തന്നെ പറയട്ടേ.....


ഇബ്ലീസിനും അത്ര മോശമല്ലാത്ത ഒരു

പൂർവ്വ കാല പശ്ചാത്തലമുണ്ടായിരുന്ന.........

ഒരു തറവാടി തന്നെയായിരുന്നു..


പാപം ചെയ്യുന്നതിന് മുമ്പ് ഇബ്ലീസിന്റെ പേര് അസാസീൽ എന്നായിരുന്നു....


പാണ്ഡിത്യത്തിലും... ആരാധനയിലും.... മറ്റാരേക്കാളും മുന്നിട്ടു നിന്നിരുന്ന മാലാഖമാരുടെ നേതാവുമായിരുന്നു.....


മാലാഖമാരുടെ ഉന്നത ഗോത്രത്തിൽപ്പെട്ട ആളായിരുന്ന ഇബ്ലീസ്....... ഒരു കാലത്ത് ദുനിയാവിനോടടുത്ത ആകാശത്തിന്റെ കാവൽക്കാരനും.... ഭൂമിയുടെ അധികാരിയുമായി വാണിരുന്ന

കാലവും ഉണ്ടായിട്ടുണ്ട്.......


ഭൂമിയിൽ കലാപമുണ്ടാക്കിയ ജിന്നുകളെ അടിച്ചമർത്താൻ അല്ലാഹു ഒരിക്കൽ

ഇബ്ലീസിനെയാണ് ചുമതലപ്പെടുത്തിയത്...


അന്ന് ഇബ്ലീസ് മലക്കുകളുടെ ഒരു സൈന്യവുമായി ഭൂമിയിലിറങ്ങി ജിന്നുകളിൽ പലരേയും കൊന്നൊടുക്കി.... അവശേഷിച്ചവരെ അഗാദ ഗർത്തമുള്ള

സമുദ്രത്തിലെ ദ്വീപുകളിലേക്ക് നാടു കടത്തി എന്നും കേട്ടിട്ടുണ്ട്......


ദൈവം നൽകിയ ഒരുപാടു പദവികളും മഹത്വങ്ങളും ഇബ്ലീസ് വഹിച്ചിരുന്നെങ്കിലും..... അതൊന്നും ഫലം കാണാതെ പോയതിനു പിന്നിൽ ....


തൻ്റെ അനുസരണക്കേടിൻ്റേയും.... അഹങ്കാരത്തിൻ്റേയും....


അസൂയയുടേയും... "ഒന്നിനും വിധേയനല്ല താൻ" എന്ന ദുർ വിചാരത്തിൻ്റെയും അനന്തര ഫലമായിരുന്നെന്നാണു് തെളിയിക്കപ്പെട്ടത്...


അല്ലാഹു ആദരിച്ച ആദം നബി (അ)- യെ ഇബ്ലീസ് ആദരിച്ചില്ല... എന്ന കാരണത്താലും..


അസൂയക്കാരേയും അഹങ്കാരികളേയും അല്ലാഹു സ്വർഗ്ഗത്തിൽ വെച്ചു പൊറുപ്പിക്കില്ല എന്നതു കൊണ്ടും..അവനെ ശപിച്ച്..


നിന്ദ്യനും... നിസ്സാരനുമാക്കി..സ്വർഗ്ഗരാജ്യത്തു നിന്നും..


ആകാശ ലോകത്തു നിന്നും... മലക്കുകളുടെ കൂട്ടത്തിൽ നിന്നും.... എന്തിനേറേ ഈ ടെറിട്ടറിയിൽ നിന്നു പോലും പിന്നീട് പുറത്താക്കപ്പെട്ടു....


എല്ലാ പദവികളും നഷ്ടപ്പെട്ടപ്പോൾ... നിസ്സാരനും... നിന്ദ്യനുമായി... നിരാശയോടെ....

ഒട്ടും പശ്ചാത്താപ ചിന്തയില്ലാതെ.....


തനിക്ക് വെല്ലുവിളിയായി... സൃഷ്ടികളിൽ ശ്രേഷ്ടനായി പടക്കപ്പെട്ട....

ആദം (അ) നിമിത്തമല്ലേ.... സ്വർഗ്ഗത്തിൽ നിന്നും താൻ പുറത്താക്കപ്പെട്ടത് എന്ന പക....

ഇബ്ലീസിനെ വല്ലാതെ അലട്ടിയപ്പോൾ....


പ്രതികാരേച്ഛയോടെ ......ആദമിനും.. അവൻ്റെ സന്താന പരമ്പരകൾക്കും എന്നും ദോഷം ചെയ്യാൻ മാത്രം .... ഒരു വില്ലനായി

പിന്തുടരാൻ ഇറങ്ങി തിരിച്ചവനാണ് ഈ..


"ഇബ് ലീസ് എന്ന വില്ലൻ..."


അതിൻ്റെ ആദ്യ ടാസ്ക്കിൽ തന്നെ ...ഇബ്ലീസ്

വിജയം കണ്ടെത്തിയോ...എന്ന് അവരുടെ അന്നത്തെ വാസസ്ഥലമായ സ്വർഗ്ഗീയ

പൂന്തോപ്പിലേക്ക് ഒരു ഒത്തിനോട്ടം നടത്താം നമുക്ക്........


Yakoob Rachana Nandi.......✍️

44 views0 comments

Recent Posts

See All
Post: Blog2_Post
bottom of page