ഇല്ല.. ഇല്ലാ... ഇല്ലാല !

ഇല്ല.. ഇല്ലാ... ഇല്ലാല !

......................................

പണ്ട്.... പണ്ട്.... പണ്ടെന്നാൽ.... ഒരു പത്തമ്പത് വർഷങ്ങൾക്ക് മുമ്പുള്ള .... ഒരു കഥയാണ്...ട്ടോ...


ഇതു നടന്നത് പെരിങ്ങോട്ട് കുരിശിയിലൊന്നുമല്ലാ...


നന്തിയിലെ ഞങ്ങളുടെ അയൽവക്കത്തുള്ള

നാഗത്താൻ കണ്ടിയിലെ

വീട്ടുമുറ്റത്താണ് ..


അവിടെ ഒരു മദർ തെരേസ.... അല്ല...


സ്വന്തം മദറിനെ പോലെ എല്ലാവർക്കും ....


അനുപമയും.... അതുല്യയുമായി...


മാതൃ സ്നേഹത്തിൻ്റേയും... സൗഹൃദത്തിൻ്റേയും നിലാവ് ഞങ്ങളിൽ അന്നൊക്കെ പൊഴിച്ച ബീവീച്ചയെ അനുസ്മരിച്ചു കൊണ്ട് തന്നെ ..... തുടങ്ങാം...


ഒരു കാലത്ത് എൻ്റെ ആദർശ മാതൃക... Role model എന്നൊക്കെ പറഞ്ഞാൽ....


ഒന്ന് എൻ്റെ ജേഷ്ഠൻ എം.കെ.മൊയ്തുവും..


അതു കഴിഞ്ഞാൽ.. മൂപ്പരുടെ എറ്റവും അടുത്ത സുഹൃത്തും... സഹപാഠിയും... ഞങ്ങളുടെ അയൽവാസിയും..


നമ്മുടെ ശശി എസ് നായർ...

എന്നോട് ചോദിച്ച...


"യാക്കൂബേ...

സികെജി ഗ്രൂപ്പിൽ പാട്ടൊക്കെ പാടി നവാഗതനായി വന്ന.... ആ തായ്ലൻ്റുകാരൻ ആരാ.... "


എന്ന ആളായ....

അബ്ദുൾ ഹമീദ് പൊക്കിനാരിയുമാണ്...


ആ പൊക്കിനാരിയുടെ ഉമ്മയാണു് മേൽപ്പറഞ്ഞ നാട്ടുകാരുടെ സ്വന്തം..... "ബീവീച്ച"...


ഇന്നും കച്ചവടത്തോടൊപ്പം...

കല ഒരു ഉപാസന തന്നെയാണ്

ഹമീദ്ക്കക്ക്..


മൊയ്തുക്കയും... ഹമീദ്ക്കയും

സി കെ ജി ഹൈസ്കൂളിലെ..... സഹപാഠികളും..... സ്കൂളിൻ്റെ താരങ്ങളും

അയൽവാസികളായ നല്ല

സുഹൃത്തുക്കളുമായിരുന്നൂ...


മൊയ്തുക്ക പോൾവാൾട്ട് മത്സരത്തിൽ ജില്ലാതലം വരെ എത്തിയപ്പോൾ.. ഹമീദ്ക്കയും.... ഫ്ലൂട്ട് വായനയിൽ ഒപ്പത്തിനൊപ്പം ഉണ്ടായിരുന്നൂ...


ഹമീദ്ക്കാനെ...


അനുജമ്മാരായ മെയോൺ കാദറും.... മജീദും..മായനും..

സഹോദരി സെയ്റയും വിളിക്കുന്നത് "ഇല്ലാല" എന്നാണ്.


കൂട്ടത്തിലുള്ളപ്പോൾ ഞാനും...


ഹമീദ്ക്കയുടെ കലാവാസന കുട്ടിക്കാലം മുതൽക്കേ... തൊട്ടറിഞ്ഞ ഒരു കഥ പറയാം....


ചെറുപ്പ കാലത്ത് നാടകം കളിക്കാൻ... മുറ്റത്ത് സ്റ്റേജ് പോലൊരു പന്തലും കെട്ടി...

നാടക സ്ക്രിപ്റ്റെഴുതിയാൽ...


അതിലെ അഭിനേതാക്കൾ അനുജന്മാരും..

പിന്നെ ഞങ്ങൾ അയൽവാസികളുമാണ്..


ഒരിക്കൽ അങ്ങിനെ....

"കള്ളനും പോലീസും" എന്ന

നാടകത്തിൻ്റെ റിഹേഴ്സൽ ഒരു ചെറിയ തർക്കം മൂലം അൽപ്പം വൈകിയതിനു കാരണം...


കഥയും...തിരക്കഥയും...

നായകനും സംവിധായകനും...

ബാലന്ദ്രമേനോനെ പോലെ എല്ലാം ഹമീദ്ക്ക തന്നെയാണ്

നിർവ്വഹിക്കുക.....


അങ്ങിനെ എഴുതിയ ഒരു നാടകത്തിൽ..... അന്നും മുടിഞ്ഞ ഗ്ലാമറും മൊഞ്ചുമുള്ള ഹമീദ്ക്ക തന്നെയാണ് നായക വേഷമായ എസ്ഐ...

എന്ന് പറഞ്ഞപ്പോൾ...


ഡയലോഗ് പറയാൻ പോലും സ്ഫുടത വന്നിട്ടില്ലാത്ത എനിക്ക് തന്നെ പോലീസ് വേഷം വേണമെന്ന എൻ്റെ

കുട്ടിത്വത്തിൻ്റെ ദുർവാശിയിൽ.....


" ഇല്ല..ഇല്ലാ... ഇല്ലാലാ.....

പോലീസ് ഞാൻ തന്നെ ആകും.. "


ഈ കരിമാടി കുട്ടനായ എൻ്റെ ദുർവാശിക്കൊടുവിൽ ഹമീദ്ക്ക... വേറെ ഓപ്ഷനും

ആളും ഇല്ലാത്തതു കൊണ്ട് സമ്മതിക്കുകയായിരുന്നു...


ഒരിക്കൽ ഖത്തറിൽ വെച്ച്

ഈ നാടക കഥ

എന്നെ ഓർമ്മപ്പെടുത്തിയതും

ഹമീദ്ക്ക തന്നെയാണ് ...


ഇന്ന് തികച്ചും തായ്ലൻറിലെ

VIP - യും... അവിടുത്തെ ഒരു ബിസിനസ്സ് മാഗ്നറ്റുമായി മാറിക്കഴിഞ്ഞ....


അബ്ദുൾ ഹമീദ് പൊക്കിനാരി....


തായ്ലൻ്റിൽ തന്നെ സെറ്റിൽഡ് ആയ പോലെയാണ്...


Thai-indian singing Superstar series contest-ൽ.... Grand finale finalist വരെ എത്തിയ പാട്ടുകാരനായ...


ഇല്ലാലാ.....

എന്ന ഹമീദ്ക്കയെ ഒന്നു അഭിനന്ദിച്ചു കൊണ്ട്.....


ശുഭം.... 🙏


Yakoob Rachana ..✍️

2 views0 comments

Recent Posts

See All