top of page

SimKadu

Updated: Feb 17, 2021

ഉണ്ണി പിറന്നു...പേര് " സിംകടു..."

==========================

മലയാളക്കരയിലെ മൂന്ന് ഭവനവാസ സംസർഗ്ഗ വനങ്ങളെക്കുറിച്ചുള്ള ഈ സഞ്ചാര കഥ കേട്ടാൽ...


ചെലോൽക്ക് ചിരി വെരും...

ചെലോൽക്ക് ഇഷ്ക് വെരും...

ചെലോൽക്ക് ഒന്നും വെരേം..ല്ല്യാ..

ന്തായാലും..മ്മക്ക് ഒരു കൊയപ്പോംല്ല്യാ..


ഇനി സഞ്ചാര കഥയിലേക്ക് വരാം ......


" ഞമ്മൾ ...വിളക്കുമാടം....നൻമ ''

എന്നീ ഭവനവാസ സംസർഗ്ഗ വനങ്ങൾ.....

ഈ നാട്ടിലെ 3 റെസിഡൻസ്

അസോസിയേഷകനുകളാണെന്നും.....

അതിലുള്ള ജീവികൾക്ക്

മനുഷ്യരുടെ നിറമുണ്ടെന്നും പറഞ്ഞ് ഐസുകട്ടകൾ.. വെറുതെ

കുത്തിത്തിരുപ്പ് ഉണ്ടാക്കും...


ഇതാ... ആ മൂന്ന് വനങ്ങൾ ലക്ഷ്യമിട്ട് പുറപ്പെടുകയാണ്..... കൂടെ വരാൻ ആഗ്രഹിക്കുന്നവർക്ക്..... ഫ്രീ.... ആയി ഈ ഫോർ വീലർ വണ്ടിയിൽ കയറാം....


1- ഞമ്മൾ വനം :

===========

നമ്മളിപ്പോൾ പ്രവേശിച്ചു കൊണ്ടിരിക്കുന്നത് "ഞമ്മൾ" വനത്തിലേക്കാണ്....


കുണ്ടും കുനിയും... കക്കുഴി കുളവും....

ഒരു കൈനോത്തി..ക്കൽ അകലെ കെയക്ക് കണ്ടിയും നിറഞ്ഞ .... ഈ

കാട് .... പച്ചച്ചെടി എന്നു വിളിക്കാവുന്ന


മാദ്ധ്യമ പേപ്പറിനുള്ള പൾപ്പുകളും.. കൂടാതെ മുളകൊണ്ടുള്ള മുറവും... മേൽക്കൂരയും... പിട്ടുംകുറ്റിയും

എന്നിവയുടെ നിർമ്മാണ പ്രക്രിയകൾക്കു ഉപരിക്കുന്ന മുളകൾ നിറഞ്ഞ ഒരു മുളങ്കാടാണ്

"ഞമ്മൾ വനം.."


അവിടെ എത്തിയ സമയം.. ഏതാണ്ട്

ഉച്ചയോടടുത്തായതു കൊണ്ട്.... ഉച്ചക്കാറ്റിൽ മുളങ്കൂട്ടങ്ങൾ പുറപ്പെടുവിച്ച ശീൽക്കാരം....

വെറും ഒരു മൂളികവിത പോലെ തോന്നി...


കാറ്റ് ഒന്നുകൂടി ആഞ്ഞു വീശാൻ തുടങ്ങിയപ്പോൾ... ആടി ഉലഞ്ഞ മുളം കമ്പുകളിൽ നിന്നും ഉതിർത്ത

കവിതാ ശകലങ്ങൾ കേൾക്കാൻ....

ഇമ്പമുള്ളതായിരുന്നു....

ഇയ്യോളി കവിതകൾ പോലെ....


2-വിളക്കുമാടം വനം....

==================

"ഞമ്മൾ " വനത്തിൽ നിന്ന് നേരെ വന്നത്...തൊട്ടടുത്തുള്ളൊരു കാട്ടിലേക്കാണ്....


ആ കാട്ടിനു നടുവിൽ മഴ കഴിഞ്ഞു

ഒളിമിന്നി നിന്ന വിളക്കുമാടത്തിന് മുകളിൽ നിറയെ കണ്ടത്...


ആകാശവും ഭൂമിയും.. തമ്മിൽ പരസ്പരം

"കൊടുക്കൽ - വാങ്ങൽ [Give & Take] .."

ഉണ്ടെന്ന് കാണിക്കുന്ന....


"ആകാശത്തു നിന്നും... ഭൂമിയിലേക്ക്

മഴ വർഷിപ്പിച്ചപ്പോൾ .......


ഭൂമിയിൽ നിന്നും... ആകാശത്തേക്ക്

വർഷിപ്പിച്ചത്.. മഴ പാറ്റകളേയാണ്....."


അക്കൂട്ടത്തിൽപ്പെട്ട .....


കാർബണീഷ്യസ് കാലഘട്ടത്തിലെ ഏറ്റവും പുരാതന ജീവികളിൽ പെട്ട പാറ്റകളിലൊരു വലിയ പാറ്റ എന്നെ സ്വയം പരിജയപ്പെടുത്തി.....


" ഞാൻ പാറ്റയിനത്തിൽ പെട്ട... കൂറ...." എന്ന്......


ഈ കാട് എപ്പോഴും .. സംഗീത സാന്ദ്രമെന്ന് തോന്നിയത്.. ആ വനത്തിലെ തുടരെ തുടരെയുള്ള പാട്ടുകൾ കേട്ടാണ്.....


അതാ.... അവിടുന്ന് വീണ്ടും ഒരു പാട്ടു കേൾക്കുന്നൂ...


"ആരേയും ... ബാവ ഗായകനാക്കും.... "


ഏയ്... ബാവ ആരേയും അങ്ങിനെയൊന്നും ചെയ്യുന്ന ആളല്ല... വെറും തെറ്റിദ്ധാരണ....


പൂവിനോടും പൂമ്പാറ്റയോടും കിന്നാരം പറഞ്ഞ്...... ഓടിച്ചാടിക്കളിച്ചിരുന്ന

ബാല്യവും... കൗമാരവും... യൗവ്വനവും... യുവത്വവും കഴിഞ്ഞ്...... അതു നാലുംകൂട്ടി മുറുക്കിയ ശേഷം...


കാലം തുപ്പുന്ന തബലമായ വാർധക്യത്തിൻ്റെ തുടക്കത്തിലെത്തി നിൽക്കുന്ന അതിലൊരു വൻമരം....കാറ്റിൽ ആടി ഉലഞ്ഞപ്പോൾ

നാട്ടക്കുറിഞ്ഞി രാഗത്തിൽ......

നീറി നീറി നെഞ്ചകത്തു നിന്നും

ഒരു രാഗം... താനം... പല്ലവി... പാടി


"സ്വർഗ്ഗപുത്രീ നവരാത്രീ...

സ്വർണ്ണം പതിച്ച നിൻ ...

സ്വരമണ്ഡപത്തിലെ....

സോപാന ഗായകനാക്കൂ.... എന്നെ നീ"


[ആ...സ്വർണ്ണം പതിച്ച...സ്വർഗ്ഗപുത്രീ..

എന്നൊക്കെ ഉദ്ദേശിച്ചത് "സ്വപ്ന" എന്ന സുന്ദരിയെ.. ആണോ..?]


താങ്കളെ സോപാന ഗായകനല്ല .... ആസ്ഥാന ഗായകൻ തന്നെ ആക്കിയിരിക്കുന്നൂ ....


ആസ്ഥാന ഗായകൻ്റെ പാട്ട്

ആസ്വദിച്ചു കൊണ്ടിരിക്കെ.....


ഈ കാടിന്റെ മറ്റേ അറ്റത്തു നിന്നും...


സീതയെ അന്വേഷിച്ചുള്ള ലങ്കാ...

യാത്രയ്ക്കിടയിൽ.... ഹനുമാൻ

വിശ്രമിച്ച മൈനാകത്തു നിന്നും....

കലാശ പാട്ടുകളും..... വന്നു.....


"മൈനാകം... കടലിൽ നിന്നുയരുന്നുവോ.... "


അതു കഴിഞ്ഞു.... നമ്മുടെ മുത്തച്ഛൻ

പഴയതെന്തോ അയവിറക്കി ഇടറിയ... മധുര ശബ്ദത്തിൽ മനോഹരമായി... ഹൃദയം നൊന്തൊന്നു പാടുന്നതും കേട്ടു....


"ചക്രവർത്തിനീ... നിനക്കു ഞാനെന്റെ...

ശില്പഗോപുരം തുറന്നൂ.....

പുഷ്പ പാദുകം പുറത്തുവയ്ക്കു നീ...

നഗ്നപാദയായ് അകത്തു വരൂ..."


"ചക്കവരട്ടി കുറേ കാത്തു നിന്നതാണ്

മുത്തച്ഛാ... വൈകിപ്പോയീ.... അതും

ഇത്രനാളും എന്നെ പേറി നടന്ന ആ ചെരുപ്പുകളേ.. ഉപേക്ഷിച്ചാണോ.. ഞാൻ

അങ്ങയുടെ അകത്തു വരേണ്ടത്..... ?"


മൈനാകത്തു നിന്നും... പല്ലവിയായും

വന്ന ആ മധുര ഗീതങ്ങൾ...


വിളക്കുമാടത്തെ ഒന്നു തണുപ്പിച്ചു .... പുതപ്പിച്ചു.......


കലയുടേയും.. ജീവകാരുണ്യത്തിൻ്റേയും..

അത്തർ മണപ്പിക്കുന്ന..... നല്ലൊരു സുഗന്ധപൂരിത വനം തന്നെ... വിളക്കുമാടം...


ഈ വനത്തിൽ സംഗീത തമന്നമായി..... നിൽക്കുന്ന ഒരു പാഷമരവും വേറിട്ട് നിൽപ്പുണ്ട്....... അതിന്റെ പീഷാണി

കടൽ കടന്ന് ബഹറിനക്കരെയാണ്...


അതിനു ചാരേ .....


പ്രവാചക സ്തുതി കാവ്യമായ...


"റസൂലേ നിൻ വരവാലേ

റസൂലേ നിൻ കനിവാലേ..

റസൂലെ…റസൂലെ…... "


എന്ന പല്ലവി പാട്ടിൻ്റെ ... ശരിക്കുള്ള

ഉറവിടം....


അത്തിപ്പഴത്തിനും... ഈത്തപ്പഴത്തിനുമൊപ്പം

അറബികൾ കൊണ്ടുവന്ന...


ബുസൂരിയുടെയും മറ്റും...മൗലൂദിന്റെ ശീലുകളിലുള്ള... പ്രവാചക

പ്രകീർത്തന..... അറബി കാവ്യമായ

ബുർദയിൽ നിന്നുമാണ്......ആ ബുർദാ.. പാട്ടിന്റെ ഇല പൊഴിയും മരമായ... മുസ്ലി പവർ..


ബുർദ പാടാൻ തയാറെടുത്ത് വിളക്കുമാടത്തിനു ചുവട്ടിൽ തന്നെ ഓങ്ങി നിൽപ്പുണ്ട്.....


3- "നൻമ" വനം :

==============

ഇനിയിപ്പം അവസാനമായി "നൻമ " വനത്തിലും ഒന്നു കയറാം.... അല്ലേ.....


"കേരനിരകളാടും

ഒരു ഹരിതചാരു തീരം...

കടലോരം ട്രെയിൻമേളം

NHവാഹന താളവും......

ഒത്തു പുണർന്നു പുൽകി...

കവിത പാടി

തണുവിലലിയുമീറൻ കാറ്റിൽ.......

തലപ്പാവിൽ കരിക്കും

തേങ്ങക്കുമൊപ്പം

കുളിരുലാവും നൻമ വനം.."


ഈ വനത്തെ വർണ്ണിച്ചാൽ.....

ഉപ്പൂത്തിയും..... കേരവൃക്ഷങ്ങളും നിറഞ്ഞ.. കേളികേട്ട... ഒരു നൻമ വനം തന്നെ...


"നൻമ " വനത്തിൻ്റെ പ്രത്യേകത.... ഇവിടെ സിംഹവും... കടുവയും ഉണ്ടെങ്കിലും..... രാജാവ് ഇതിൽ രണ്ടിൻ്റേയും കൂട്ടത്തിൽ

പെട്ടതല്ലാ... എന്നതാണ്..


വന കവാടത്തിൽ നിന്നും നോക്കിയാൽ തന്നെ അങ്ങ...കലേ.. കാണാം...


തലയിലെ കിരീടത്തിന് പകരം.... കണ്ഠത്തിൽ മണി കെട്ടിയ വനരാജാവ്... മലർന്ന് കിടന്ന് പള്ളി കൊള്ളുന്നതും.....


തൊട്ടടുത്ത് വിശ്വസ്തനായ മന്ത്രി വലതു കയ്യിൽ വാളേന്തിയും... ഇടതു കയ്യിലെ വിശറി വീശിയും...സ രി ഗ മ രാഗത്തിൽ

താരാട്ടു പാടി രാജനെ ഉറക്കുന്നത്....


രാജാവ് ഉണരാതിരിക്കാൻ അതീവ ശ്രദ്ധാലുവായ.. മന്ത്രിയുടെ കണ്ണിൽ

പെട്ടെന്നാണ് അതു പെട്ടത്...

രാജാവിൻ്റെ നെഞ്ചത്തിരുന്ന്...

ആകെ ആ ശരീരത്തിലുള്ള ഇത്തിരി രക്തവും ഊറ്റി കുടിച്ചു കൊണ്ടിരുന്ന ഒരു കൊതുകിനെ..


അതും രാജാവിൻ്റെ അവസാന തുള്ളി രക്തവും കുടിച്ച്.... രാജൻ മരിച്ചു പോകുമോ... എന്ന അവസ്ഥ

എത്തിയപ്പോൾ...


മന്ത്രി പുങ്കവൻ... രാജാവിൻ്റെ നെഞ്ചിലിരുന്ന് ചോരയൂറ്റുന്ന കൊതുകിനു നേരേ വാളു കൊണ്ടു ഒന്നാഞ്ഞു വെട്ടിയതും...


തത്സമയം....


ആ കാട്ടിലെ ഒരു കുറുക്കൻ പെട്ടെന്ന് ചാടി വാൾ തട്ടിത്തെറിപ്പിച്ചതും... അതൊരു

നിമിത്തമെന്നോണം ഒന്നിച്ചായതു... ഭാഗ്യം... കുറുക്കൻ്റെ ധൃതാഭ്യാസം.. രാജാവിന്റെ നെഞ്ചത്ത് മുറിവേൽക്കാതെ രക്ഷപ്പെടുത്തി...


നൻമ വനത്തിൽ ഞാൻ കണ്ട മറ്റൊരു

അഭൂത കാഴ്ച്ച....


സിംഹവും കടുവയും പരസ്പരം ചാരേ.... ചരിഞ്ഞ് കിടന്ന്... മുഖാമുഖം നോക്കി.... കണ്ണിറുക്കി ചിരിക്കുന്നതാണ്.........


സിംഹം കടുവയെ നോക്കി താരാട്ടു പാടുന്നൂ


"കരീമിൻ കണ്ണതിൽ സുറുമയെഴുതീട്ടുണ്ട്...

കടക്കണ്ണിലൊരു ജന്നത്തൊളിക്ക്ണുണ്ട്..

കാൽ...ത്തള ഇടയ്ക്കിടെ കിലുങ്ങ്ണുണ്ട്..

അതു കാണുമ്പോം ഞമ്മക്കാകെ കുളിരുണുണ്ട്... "


അതു കേട്ടു മറുഭാഗത്തു നിന്നും കടുവ പാടി......


"രാജീവ... നയനേ നീയുറങ്ങൂ....

രാഗവിലോലേ... നീയുറങ്ങൂ....

ആയിരം ചുംബന സ്മൃതി സുമങ്ങൾ...

അധരത്തിൽ ചാർത്തി നീയുറങ്ങൂ..."


അങ്ങനെ പരസ്പരം താരാട്ടു പാടിയുറക്കി...... ഒടുവിൽ

ഉരുളി കമിഴ്ത്താതെ സിംഹത്തിനും.... കടുവക്കും ഉണ്ടായ മതേതര ഉണ്ണിയാണ്.....


"സിംകടു...."


അതാ......


"വാതുക്കല് വെള്ളരിപ്രാവ്.....

വാക്കുകൊണ്ട് മുട്ട്ണ കേട്ടു.. "


ആരോ വന്നു വാതുക്കല് മുട്ട്ണുണ്ട്....

അത്..... മറ്റാരുമായിരിക്കില്ല......


സൂപിയും മൂസയും.... അല്ല


"സൂപിയും സുജാതയും"... തന്നെ...


ഞാനൊന്നു പോയി നോക്കീട്ട് വരാം.....

..................🙏...............

yokoob rachana nandi...✍️

- - - - - - - - - - - - - -- - - - - - -

[ഇതൊരു ആക്ഷേപ ഹാസ്യ സാങ്കൽപ്പിക കഥ മാത്രമാണ്...

അതായിട്ടേ... കാണാവൂ ]

228 views0 comments

Recent Posts

See All
Post: Blog2_Post
bottom of page