top of page

ഉപമകൾ


ചില കൊളോക്കൽ ഉപമയും

കൊളാക്കുന്ന ഉദാഹരണങ്ങളും..‼️

- - - - - - - - - - - - - - - - - - - - - - - - - -


"നായിൻ്റെ മോനെ... "


എന്നത് സ്നേഹ-

മസ്രുണമായും.. പ്രാകിയും രണ്ടു തരത്തിൽ പറഞ്ഞു കേൾക്കുന്ന

നാടൻ പ്രയോഗമാണ്...


പണ്ടൊരിക്കൽ കൊള്ളിൻ്റെ

കോണി തിണ്ണയിൽ ഇരിക്കുന്ന 4 വയസ്സുകാരൻ ചെറുമകനെ

കണ്ട വലിയുപ്പ ഹാജ്യാർക്ക..


പുഞ്ചിരി തൂകി

മോനോട് ചോദിച്ചു...


" എന്താ നായിൻ്റ മോനെ

നീയിവിടെ ഒറ്റക്ക്

ഇരിക്കുന്നത്...?"


കുഞ്ഞായ ചെറുമകൻ...


"വെറുതെ ഇരിക്കയാ...

നായിൻ്റ മോനെ... "


വലിയോപ്പാൻ്റെ പ്രയോഗം

തെറ്റല്ലാ.. എന്ന അംഗീകാര

മനോഭാവത്തിലാണ്

പിഞ്ചു കുഞ്ഞ് അത്

അനുകരിച്ചത്...


മറ്റൊരു സംഭവം...

സ്വന്തം മോനോട്

സ്നേഹത്തോടെ...


"അല്ല നായിൻ്റെ മോനെ...... "


എന്ന ഉപ്പാൻ്റെ കലിപ്പില്ലാത്ത സംബോധന കേട്ട് ചിരിച്ചു

പോയ മോനെ കണ്ട് ഉപ്പ....


"നീയെന്തിനാടാ ചിരിക്കുന്നത്.."


മോൻ...

" ഉപ്പാൻ്റെ സ്വയം പുകഴ്ത്തൽ

കേട്ടു ചിരിച്ചു പോയതാണ് "


പണ്ടത്തെ പല കാരണവന്മാരും

അങ്ങനെയാണ്..


70 ഉം.. 75ഉം കഴിഞ്ഞ ഇന്നത്തെ നേതാക്കളും തത്വത്തിൽ ആ

പണ്ടത്തെ കാരണവന്മാർക്ക്

തുല്യരാണ്....


നമുക്ക് ഇതെല്ലാം

ഒരു നാടൻ പ്രയോഗമായി തന്നെ ക്ഷമിച്ചു കൂടെ....?


ചില ദേശങ്ങളിൽ നാട്ടു

ഹ്യൂമറസ്സായി സുഹൃത്തുക്കൾ

തമ്മിലും പ്രയോഗിക്കുന്ന

ഇത്തരം സ്നേഹ

സംബോധകൾ കേട്ടിട്ടുണ്ട്..


വാക്കുകളെ വ്യാഖ്യാനിച്ചു പല

അർത്ഥ-ദളങ്ങളിലേക്കും

കൊണ്ടു പോകുമ്പോളാണ്

പ്രശ്നങ്ങൾ ഉത്ഭവിക്കുന്നത്...


നമ്മുടെ തലതൊട്ടപ്പന്മാരായ

നേതാക്കൾ നടത്തുന്ന

ഇത്തരം പ്രയോഗങ്ങൾ

ശിഷ്യരായ അണികൾ

അതു ശരിയാണെന്ന് തോന്നി

അനുകരിക്കാം എന്നു മാത്രം

ഓർമ്മിപ്പിച്ചു കൊണ്ട്....


ഈയിടെ കേട്ട മ്ലേച്ഛമായൊരു

Parable.. ഉപമ/ഉദാഹരണം.. 👇 പറയാം..


("ന്ദ്..ഹൂം.. തീട്ടം തിന്നുന്നവന്

ബളി [flart] ഒരു പപ്പടമാണ് ")


ച്ഛെ..ച്ഛേ... എന്തൊരു മ്ലേച്ഛവും

അറപ്പും ഉളവാക്കുന്ന Parable..? [ഉപമ....❗]


ഈ ഉദാഹരണം ഒരു പരിശുദ്ധ

മത സ്ഥാപനത്തിൻ്റെ

സെക്രട്ടറിയെക്കുറിച്ച്

മറ്റൊരാൾ ചർച്ചകൾക്കിടയിൽ...


അദ്ദേഹം ചെയ്ത വൻ

അഴിമതിക്കൊപ്പം മൊഴിഞ്ഞ

കള്ളത്തരത്തെ ചൂണ്ടി...

പ്രതികരിച്ചു മൂളിയ

ഒരു ഉപമ / ഉദാഹരണമാണിത്...


" Example is not the main

source of influence.. it is only

the Source of influence... "


" ഉദാഹരണങ്ങൾ നമ്മെ

സ്വാധീനിക്കുന്ന പ്രധാന

ഘടകങ്ങമല്ലാ.. എങ്കിലും...

ഉദാഹരണങ്ങൾ മാത്രമാണ്

നമ്മെ സ്വാധീനിക്കുന്ന

ഏക ഘടകം.. "


എന്നു പ്രസ്താവിച്ചത്

സാക്ഷാൽ...

സമാധാനത്തിനുള്ള 1962-ലെ

നോബൽ സമ്മാനം നേടിയ

ഫ്രഞ്ച് സിറ്റിസനും....

ജർമ്മൻ ഡോക്ടറുമായ...

Dr. ആൽബർട്ട്

ഷ്വുവൈറ്റ്സാണ്..


മേപ്പടിയുള്ള മേത്തരം അറിവിൻ്റെ

വെളിച്ചത്തിലായിരിക്കാം

നുമ്മുടെ ഇന്നത്തെ

നേതാക്കൾ.....


അണികൾക്കും

എതിരാളികൾക്കും വളരെ

എളുപ്പത്തിൽ സംഗതി

പിടികിട്ടാൻ വേണ്ടി ഈ മാതിരി ഷോർട്ട് & സിമ്പിൾ

ഉപമ /ഉദാഹരണങ്ങൾ

ഉദ്ധരിച്ചുള്ള വാഴ്ത്താരികൾ

കാച്ചുന്നത്....


അതിൽ ചില പട്ടി പ്രയോഗം

വെച്ചുള്ള ഉപമകളും...

ഉദാഹരണങ്ങളും....

...1....2...3....4... ശൈലിയിൽ...


1- ചങ്ങല പൊട്ടിച്ച നായ...


2- പന്തീരാണ്ട് കാലം

കുഴലിലിട്ടാലും

നേരെയാകാത്ത ...

പട്ടിയുടെ വാൽ..


3- ആസ്ഥാന വിധവ..


4- മറ്റേടത്തിലെ പണി...


എന്നൊക്കെയുള്ള

കൊളോക്വൽ Paragals

[ഉപമ... ഉദാഹരണം]

കൊളമാക്കുന്നത്....


ഉദ്ദിഷ്ടാർത്ഥ... ഉദ്ദേശത്തിൽ

പ്രയോഗിക്കുന്ന വാക്യ

ഘടനകൾ നിർഭാഗ്യവശാൽ

വായ് വിട്ട ശേഷം..

വിപരീത ഫലത്താൽ ദൂഷിതമായി

വിവാദമാകുന്നതും... ഈ

കാലഘട്ടത്തിൽ നാം കണ്ടു

കൊണ്ടിരിക്കയാണ്....


മേൽ പ്രയോഗം കാണിച്ച്

എല്ലാ പ്രയോക്താക്കൾക്കും

വേണമെങ്കിൽ...


ഇന്ത്യൻ പീനൽ കോഡ്- 153

പ്രകാരം "ക ലാ പാ ഹ്വാ ന.."

പ്രേരണാ കുറ്റത്തിനു കേസിനു പോകാം...

ചിലപ്പോളതെല്ലാം

കോടതി വരാന്തയിൽ മാത്രം

ഞരങ്ങാവുതു

ആകാമെങ്കിലും....


അതുപോലെ ശുംഭനെ...

പ്രകാശം പരത്തുന്നവൻ

എന്നൊക്കെ അർത്ഥമാക്കി

മാറ്റിയ പോലെ...


പട്ടി പ്രയോഗവും ഒരു

ന്യായീകരണത്തിന് വേണ്ടി

പുതിയ വ്യാഖ്യാനം

കണ്ടെത്തി പദാവലിയിൽ

പെടുത്താം....


ഒരു മത്സര ആവേശ

തിമർപ്പിൽ സ്വാഭാവികമായി

എല്ലാവർക്കും പറ്റുന്ന നാക്കു

പിശകായ് കണ്ടു

ക്ഷമിക്കാനുള്ള മനസ്സു വേണം പരസ്പ്പരം..


"There are only three ways to

teach a child....

The first is by "Example"

the second is by "Example"

the third is by "Example"


(Albiert Schweitzer)


"ഒരു കുട്ടിയെ പഠിപ്പിക്കാൻ മൂന്ന് വഴികളേയുള്ളൂ.


ആദ്യത്തേത്

ഉദാഹരണത്തിലൂടെയാണ്...


രണ്ടാമത്തേത് ഉദാഹരണത്തിലൂടെയാണ്...


മൂന്നാമത്തേതും

ഉദാഹരണത്തിലൂടെയാണ്..."


രാഷ്ട്രീയമെന്ന ചക്കിക്കൊത്ത

ചങ്കരന്മാരായി.. വികട സരസ്വതി നാവിൻ തുമ്പിലേറ്റിയവരായ...

നേതാക്കളെ മാത്രം

ഇതിൽ കുറ്റപ്പെടുത്തിയിട്ട്

കാര്യമില്ലാ...


അണികൾക്ക് കുഞ്ഞു

മനസ്സാകയാൽ... പെട്ടെന്നും..

എളുപ്പത്തിലും... അവരുടെ

മണ്ടയിൽ കേറാൻ

കാപ്സ്യൂൾ പാകത്തിലാക്കി

ഇത്തരം ഉപമകളും....

ഉദാഹരണങ്ങളും...

നേതാക്കൾ പ്രയോഗിക്കുന്നൂ

എന്നേയുള്ളൂ...


ഇങ്ങനെയുള്ള പ്രയോഗങ്ങളുടെ...

പ്രയോഗകരും...

പ്രയോക്താക്കളും...

ഇനിയെങ്കിലും

അങ്ങൊടു-കൊത്തിയിങ്ങടു

കൊത്തി..

തളിർച്ചുണ്ടുകളിൽ ചോര

പൊടിപ്പിക്കാതെ...


പറയാൻ സുഗന്ധ വാക്കുകൾ മാത്രം ചുണ്ടിൽ കാത്തു സൂക്ഷിച്ചു കൊണ്ട്..

സമന്വയം പാലിച്ചു

പ്രസംഗിക്കട്ടെ.....🙏

----------------------------------------

Yakoob Rachana....✍️

3 views0 comments

Recent Posts

See All

പർദ്ദയോട്..... എന്തിനാണിത്ര സ്പർദ.....? ---------------------------------------- ഒരിറ്റ് കഞ്ഞി കുടിച്ച് ചിരുതയും... കണ്ടനും അതിരാവിലെ പാടത്തേക്കിറങ്ങും.... ചിരുത മാറ് മറയ്ക്കാറില്ലാ... നാണം മറയ്ക്കാന

Post: Blog2_Post
bottom of page