എന്നെ തല്ലേണ്ടമ്മാവാ
ഖദറിനുള്ളിലെ കലഹം...
------------------------------------------------
[ എന്നെ തല്ലേണ്ടമ്മാവാ..
ഞാൻ നന്നാഊലാ.. ഊലാ..!]
-------------------------------------------------
കോൺഗ്രസ്സ് പാർട്ടിയിലെ
കൊതുകു നേതാക്കളും.....
ഞെണ്ടു മനോഭാവവും..
--------------------------------------------------
കോൺഗ്രസ്സിൻ്റെ ശാപമായ്
അണികളെ കടിക്കുന്നതും...
പാർട്ടിയുടെ ചോര
കുടിക്കുന്നതുമായ കുറേ
കൊതുകു നേതാക്കൾ ...
പ്രായാധിക്യം കൊണ്ട് പാർട്ടിക്ക്
പിടിപെട്ട ത്രിദോഷങ്ങളായ...
വാതം.. പിത്തം.... കഫം.....
എന്നിത്യാതി 'ജ്വരം പിടിപ്പെട്ട്
രോഗിയായി മാറിയ കേരളത്തിലെ
കോൺഗ്രസ്സിനെ കൂടുതൽ രോഗാധുരയാക്കി
കൊണ്ടിരിക്കുമ്പോൾ......
കൊന്ന.....
- - - - - - - - - -
കൊന്നയിലുള്ള ജൈവ
വസ്തുവായ ഐക്കോസട്രി
എനൊഇക്കു ആസിഡ്.....
കൊതുകിനെയും ലാർവയെയും നശിപ്പിക്കുന്ന നല്ലൊരു കൊതുക്
നാശിനിയും ..
കൊന്നയുടെ തോലു കൊണ്ടുള്ള
കഷായം ത്വക് രോഗങ്ങൾ
അകറ്റാൻ ഉത്തമവും...
പല ഔഷധ ഗുണങ്ങളുമുള്ള
കണിക്കൊന്ന പോലുള്ള
തരൂരിനോട്....
"ഉണ്ടു കൊണ്ടിരുന്ന നായർക്കൊരു
ഉൾവിളി എന്ന പോലെ... "
വടക്കോട്ടൊരു വെച്ചു പിടുത്തം... എന്തിനായിരുന്നൂ.....
ഒരു ഗ്രാസ് റൂട്ട് ഞരങ്ങൽ കഴിഞ്ഞിട്ട് പോരായിരുന്നോ.. വടക്കോട്ടുള്ള
പിടുത്തം...?
എന്നാണ് ചിലരുടെ ചോദ്യം...
അതൊരു ഇടുങ്ങിയ മനസ്സിൻ്റെ
ബാഹി:സ്ഫുരണമായ് കണ്ടാൽ
മതി..!
ആയുർവ്വേദ വിധികളിലെ
കൊന്നയുടെ ഔഷധ-ഗുണം
പോലെ.....
"ശശി തരൂർ" എന്ന ഔഷധ
മരത്തിൻ്റെ ഗുണമേന്മയും.....
ഐശ്വര്യവും.. ഒന്നെടുത്തു
പറയാൻ മാത്രമുണ്ടുതാനും.
കൊന്നമരത്തിന്... 'കൊന്ന' മരം
എന്ന പേര് വന്നത്... കൊന്നമരം
ആരേയും കൊന്നിട്ടോ....
കൊല്ലാൻ ശ്രമിച്ചിട്ടോ അല്ല
സുഗ്രീവനെ കൊല്ലാൻ
ഭഗവാൻ ഒളിഞ്ഞ് നിന്ന്
അമ്പെയ്യാൻ ഈ മരത്തെ
മറയാക്കീ..
എന്നതിനാലാണ്....
തോൽവിയേയും ആഘോമാക്കിയ
ശശിതരൂരിൻ്റെ അവസ്ഥയും
അതു തന്നെ....
തെരഞ്ഞെടുപ്പ് നടത്തി പാർട്ടി
ജനാധിപത്യം പുനസ്ഥാപിക്കാൻ
എ ഐ സി സി പ്രസിഡൻ്റ്
സ്ഥാനത്തേക്ക് മത്സരിച്ചത്..
ഗാന്ധി കുടുംബത്തിൻ്റെ
ആശീർവാദത്തോടെ
ആയിരുന്നെങ്കിലും.......
അതൊരു അപരാധമാക്കി
ഹൈലൈറ്റ് ചെയ്ത്.....
അപ്രഖ്യാപിത വിലക്ക്
പ്രഖ്യാപിച്ച്.... തരൂരിനെ ആക്രമിക്കുകയാണ്....
കോൺഗ്രസ്സിനെ ബാധിച്ച ഈ
വാതം, പിത്തം, കഫം എന്നീ
ത്രിദോഷങ്ങൾ മാറ്റാനും...
രക്തം ശുദ്ധീകരിക്കാനും....
കോൺഗ്രസിനു നല്ലൊരു
മരുന്നായിരുന്നൂ കൊന്ന
പോലെ തരൂരും...
ഒരു യഥാർത്ഥ
കോൺഗ്രസ്സുകാരനായ
ശശി തരൂരിൻ്റെ നേതൃത്വം
ഈ കാലഘട്ടത്തിൽ
കോൺഗ്രസ്സിന്
അനിവാര്യമെന്നിരിക്കേ....
അദ്ദേഹത്തെ ക്ഷണിച്ച വേദികൾ
പോലും ബഹിഷ്ക്കരിക്കുന്ന
ഏർപ്പാട് കോൺഗ്രസ്സ് നേതാക്കൾ ചെയ്യരുതായിരുന്നു....
അല്ലെങ്കിലും ശശി തരൂരിനാണോ...
വേദി കിട്ടാൻ ക്ഷാമം....?
മുഖ്യമന്ത്രി കുപ്പായം തയ്ച്ച്
വെച്ചവർ സ്ഥാനം നഷ്ടപ്പെടുമെന്ന ഭീതിയിൽ തരൂരിനെ
ബലിയാടാക്കുകയാണ്...
"കൊന്ന മുറിച്ചാലും വിഷു മുടങ്ങില്ലാ..."
എന്ന് എം.കെ.രാഘവൻ [MP ]
പറയാൻ നിമിത്തമായതും
അതു തന്നെ...
ഇങ്ങിനെ പോയാൽ കുറച്ച് കാലം
കൂടി കഴിഞ്ഞാല്‍ ചിലപ്പോള്‍
കണി വെക്കാന്‍ മരുന്നിന് പോലും...
കൊന്ന പോലെ ..
നല്ല കാലിബറുള്ള ശശി തരൂരിനെ
പോലുള്ള നേതാക്കളേയും
കോൺഗ്രസ്സിനു ഇല്ലാതെ
പോകും...
എന്ന് ഓർമ്മിപ്പിച്ചു കൊണ്ട്...!
ജയ് ശശി തരൂർ....💪
Yakoob Rachana....✍️