ഒറ്റമുലച്ചിയും..........

ഒറ്റമുലച്ചിയും.... നങ്ങേലിയും.....

കണ്ണകിയും.. പിന്നെ അവളും...

**********************************

നല്ല നിലാവുള്ള പൗർണ്ണമി രാത്രികളിൽ...

ജനം ഗാഢനിദ്രയിലാളുമ്പോൾ.....


കരിവണ്ടിന്റെ നിറവും... കാർമുഖിൽ കൂന്തളും.. ചിരിക്കുന്ന മുഖവും... തിളങ്ങുന്ന കണ്ണുകളും...

നെഞ്ചിന്റെ നടുവിൽ ഒറ്റ മുലക്കണ്ണുള്ള.....

ഒറ്റമുലച്ചി........എന്ന യക്ഷി വന്ന്....


ആണുങ്ങളുള്ള കിടപ്പറയുടെ ജനൽ മലർക്കെ തുറന്നിട്ട അഴികൾക്കിടയിലൂടെ... യുവാവിനെ

തന്നോട് ആവാഹിച്ചെടുത്ത്..... മുലക്കണ്ണിലെ.....

പാൽ ചുരത്തുന്നതിനിടെ....അയാളെ ഞെരിച്ച്...

കഴുത്തിൽ കടിച്ചു രക്തം കുടിച്ച് കൊല്ലും.....


ആ അന്തവിശ്വാസത്തിൻ്റെ പേടിപ്പിക്കുന്ന കഥ കേട്ട കുട്ടിക്കാലത്ത്... ജനൽ തുറന്നിട്ട് കിടക്കാൻ പോലും പേടിയായിരുന്നു......


കേട്ടത് പ്രകാരം... ഒരു ഒറ്റമുലച്ചിയേ... അന്നുണ്ടായിരുന്നുള്ളൂ....


അതും ഓടോകുന്നിൻ താഴ്വരയിലെ കക്കുഴി

പാതാളത്തിൽ നിന്നും വരുന്നതാണു പോൽ......


തിരുവിതാംകൂർ രാജഭരണ കാലത്തെ അന്യായ നികുതികളിൽ പ്രതിഷേധിച്ച് രക്തസാക്ഷിയായ.......നങ്ങേലി


ആണുങ്ങൾ തലക്കരവും.... പെണ്ണുങ്ങൾ മുലക്കരവും നികുതിയായി കൊടുക്കുന്ന കാലത്ത്...


നികുതി പിരിക്കാനെത്തിയ രാജകിങ്കരനോട്

കണ്ടപ്പൻ്റെ ഭാര്യയായിരുന്ന...നങ്ങേലി...

അവരുടെ രണ്ടു മുലകളും ഛേദിച്ചു ചേമ്പിലയിൽ വെച്ചു കൊടുത്ത്...ഇനി മുലക്കരം തരേണ്ടതില്ലല്ലോ... എന്ന് ചോദിച്ച്.....


നങ്ങേലി രക്തം വാർന്ന് മരിച്ചുവെന്നും.... നങ്ങേലിയുടെ ചിതയിലേക്ക് ഭർത്താവായ കണ്ടപ്പനും എടുത്തുചാടി രക്തസാക്ഷിയായി എന്നുമാണ്......


അതുപോലെ...ഇളങ്കോ അടികൾ രചിച്ച തമിൾ ഇതിഹാസമായ ചിലപ്പതികാരത്തിലെ വീരനായിക കണ്ണകിയും.......


അന്യായമായി പാണ്ട്യരാജാവ് തന്റെ ഭർത്താവിനെ വധിച്ചതിൽ പ്രതിഷേധിച്ച്....... സ്വന്തം മുല പറിച്ചെറിഞ്ഞ കഥയും കേട്ടിട്ടുണ്ട്.........


ആ കാലമൊക്കെ മാറി....


വൈദ്യുതിയും തെരുവു വിളക്കുകളും വന്നതോടെ

"ഒറ്റമുലച്ചി" എന്ന യക്ഷിയും ഓടി മറഞ്ഞു....


പകരം വന്നത്... സ്തനാർബുദത്താൽ

മാറിടത്തിലെ കുചങ്ങളിലൊന്നിനെ അല്ലെങ്കിൽ

രണ്ടിനേയും എടുത്തു മാറ്റപ്പെട്ട യക്ഷിയല്ലാത്ത.....കക്ഷിയാണ് ....


"തലേം മൊലേം ഒള്ള ...പെണ്ണുങ്ങളെയേ... ആണുങ്ങൾ ഇഷ്ടപ്പെടൂ...." എന്ന അടക്കം പറച്ചിൽ..... കേട്ടു വളർന്നവൾ.....

സ്തനാർബുദത്താൽ

ഒറ്റമുലച്ചി ആവേണ്ടി വന്നപ്പോൾ....


വലത്തേ മുല മുറിച്ച് മാറ്റിയ.. ആ

വരണ്ടുണങ്ങിയ പരന്ന പ്രതലത്തിൽ

നോക്കി....


അവളുടെ ശരീരത്തിൻ്റെ വൈകല്യതയിൽ അപകർഷതപ്പെട്ട്..... സ്വന്തം പാതിയുടെ

മുന്നിൽ പോലും സങ്കടപ്പെട്ട നിമിഷങ്ങളിലെല്ലാം .......


ഖബറിലേക്കുള്ള ദൂരം ഹൃദയത്തുടിപ്പാലും

ഉടയോനിലേക്കുള്ള ദൂരം നെടുവീർപ്പാലും

അളന്നു തിട്ടപ്പെടുത്തുന്നതിനിടയിൽ..... ഓർത്തെടുത്തു......


മുമ്പത്തെ ഇരുട്ട് വീശിയ നിശകളിലെല്ലാം...

അയാൾ കഴുത്തിനു ചുറ്റും ഇറക്കി വെച്ച .....

ചുംബനങ്ങൾ ചൂഴ്ന്നിറങ്ങി ...

കൊങ്കത്തടത്തെ ലക്ഷ്യം വെക്കുമ്പോളെല്ലാം...തട്ടി മാറ്റുക പതിവായിരുന്നു.... ...


ഇന്ന് വലതുഭാഗത്തെ മാറിലെ അംഗഹീന വ്യാകുലതയിൽ... വ്യസനപ്പെടുമ്പോൾ.....


അയാൾക്ക് ഇന്ന് തന്നേ.. വേണ്ടെന്നുണ്ടാവുമോ....? എന്ന തോന്നൽ

അവളെ വല്ലാതെ അലോസരപ്പെടുത്തി.....


അങ്ങിനെയൊന്നും തോന്നേണ്ടതില്ല....


സ്ത്രീകൾ പ്രത്യേകം ഓർക്കേണ്ടത്...


"നിങ്ങളുടെ പുരുഷനോടുള്ള സ്നേഹം ആത്മാർത്ഥതയുള്ളതാണെങ്കിൽ......


നിങ്ങൾക്കെത്ര വൈകല്യങ്ങളുണ്ടായാലും....

നിങ്ങളെ സ്നേഹിക്കാൻ...... അവൻ്റെ

അന്തരാളം.... ഏതെങ്കിലുമൊരു കാരണം......

അല്ലെങ്കിൽ മറ്റെന്തെങ്കിലുമൊരു ആകർഷണം നിങ്ങളിൽ തന്നെ അയാൾ കണ്ടെത്തും.."


Yakoob Rachana Nandi..✍️


2 views0 comments

Recent Posts

See All