top of page

ഓത്ത് കാലം ഓർത്ത് പോയ്...ഓത്തിനു പോയ കാലം

ഒന്നോർത്തു പോയ്...

- - - - - - - - - - - - - - - - - - -

കാലം : ഓത്തുകാലം

വയസ്സ് : 5..5...5....

കഥാ പാത്രം: ത്രീഫൈവ്


1- അമ്മദ്....

സാമൂഹ്യ സേവനങ്ങളിൽ

കുതിക്കാൻ..

കൊതിക്കുന്നവൻ..

2- അന്ത്രു..മാൻ..

വെറുമൊരു മാൻ [Man]

മാത്രമല്ലാ.. തികഞ്ഞ

ഒരു മോൻ തന്നെ..

3 -മൂന്നാമൻ...

ഞാനെന്ന ഞാഞ്ഞൂലായ

ഞാനും...


Venue: നന്തിയിലെ

ഒടോകുന്നിൻ

കക്കുഴി പാതാളം...


രംഗം..... 1

.................

യവനിക ഉയർന്നു....


ഒരു ഞരക്കം കേട്ട

കക്കുഴി കുണ്ടിലേക്ക്...

ക്യാമറാ കണ്ണു പോൽ

മലമ്മൽ

ആയ്ശോംച്ചാൻ്റെ

മോൻ ഓടിയെത്തി

ഒന്നൊത്തി നോക്കിയതാണ്...


കക്കുഴി പാതാളത്തിൽ

കല്ലുവെട്ടിയ ചെങ്കൽ

പാളിക്കിടയിൽ കണ്ട

കാഴ്ച്ച....


ഒരാൾ മലർന്നു വീണു

കിടക്കുന്നതും.....

മറ്റൊരാൾ കുനിഞ്ഞു

നിന്നു പൊക്കാൻ

ശ്രമിക്കുന്നതും....


മുകളിൽ വേറൊരാൾ കിതച്ചു മണ്ടുന്നതുമായ

സീൻ.....


ദൃക്സാക്ഷി... വെറും

ഒരു പതിവു കാഴ്ച

കണ്ട ലാഘവത്തോടെ..

ഒരു ഭാവ മാറ്റവും ഇല്ലാതെ

നടന്നകലുന്നതും...


മലർന്നു കിടന്നത്

അന്ത്രുമാനും......


കുനിഞ്ഞു നിന്നു

പൊക്കാൻ ശ്രമിച്ചത്

അമ്മദും....


ആക്സിഡൻറ് റിപോർട്ട്

ചെയ്യാൻ മദ്രാസ് വരെ..

സോറി..... മദ്രസവരെ

കിതച്ചു മണ്ടിയവൻ

ഈ ഞാനും..


രംഗം.... 2

(ഫ്ലാഷ് ബാക്ക്)

...........................

ഓത്തിനു പോകുന്ന കാലത്തു മൂവർക്കും സ്വന്തമായി ഓരോ സ്പോർട്സ് കാറൊക്കെ

ഉള്ള കാലം..


ആ സ്പോർട്സ്

കാറുകളെല്ലാം

ഓടോകുന്നിൻ

താഴ്വരയിൽ

തെക്കു നിന്നും

വന്നെത്തി

നിൽക്കയാണ്

ഒരു ഓട്ടപന്തയ

കുതിപ്പിനായ് ..


അന്താരാഷ്ട്ര കാറോട്ട

മത്സരക്കാരായ...

മൈക്കിൾ ഷുമേച്ചറേയും..

സെയിൽ ഹെർനാഡിനേയും..

അയിർട്ടൻ സെന്നയേയും........

ഓർമ്മിപ്പിക്കുന്ന മൂവർ....


അമ്മദും...

അന്ത്രുമാനും...

ഞാനും.......


ഈ മൂന്ന് സ്പോട്സ്

കാറുകളും..

ഒരു മത്സര

കുതിപ്പിനുള്ള

തയാറെടുപ്പിലാണ്....


ഓടേണ്ട ദൂരം മദ്രാസ്..

അല്ല... മദ്രസ്സ വരെ..


രംഗം... 3

- - - - - - - -

കാറിലെ ഫ്രൻ്റ് മിററും....

സൈഡ് മിററും നേരെയാക്കി...

സീറ്റ് ബെൽട്ട് മുറുക്കി.....

ന്യൂട്ടറിൽ ആക്സിലേറ്റർ

പലവട്ടം ആഞ്ഞു ചവിട്ടി

അന്തരീക്ഷം മലിനവും

ശബ്ദ മുഖരിതവുമാക്കി..


തലേ ദിവസം കഴിച്ച

പുഴുക്കിൻ്റെ ഇന്ധനം

ഹൈഡ്രജൻ പുകയായ്

പുറകിലെ സൈലൻസറിലൂടെ

പുറത്തേക്കു ചീറ്റിയും....


1.. 2... 3.... Start.....


മത്സരം തുടങ്ങി..


കുതിച്ചു ഏറെ

മുന്നിലെത്തിയ

അന്ത്രുമാൻ...


കക്കുഴി കുണ്ടിൻ്റെ

വക്കത്തു വെച്ചു...

ഒപ്പത്തിനൊപ്പം മണ്ടിയ

സഹ റെയ്സുകാർ

രണ്ടും പെട്ടെന്ന്

മിസ്സെന്നു കണ്ടപ്പോൾ...


അന്ത്രുമാൻ വണ്ടിയുടെ

ഓട്ടത്തിൻ്റെ സ്പീഡ് ഒട്ടും

കുറക്കാതെ തന്നെ ഒന്നു

യൂ-ടേൺ അടിച്ചതാണ്...


വണ്ടി സ്കിഡ് ചെയ്ത്...

ആളും..വണ്ടിയും..പെട്ടെന്ന്

അപ്രത്യക്ഷമായതും....


ചുണ്ടു കൊണ്ടുണ്ടാക്കിയ

എഞ്ചിൻ ശബ്ദം പാടെ

നിലച്ചതും..


അന്തരീക്ഷം

നിശ്ചലമായതും

ഒന്നിച്ചായിരുന്നു....


രംഗം...3

...............

വിവരമറിഞ്ഞ്.....

മദ്രാസ്സിൽ നിന്നും..

സോറി മദ്രസ്സയിൽ

നിന്നും ടോയ് വാഹനം പോലെ..

സദറും..കുറേ ഉസ്താദുന്മാരും...

കക്കുഴി കുണ്ടിൽ

നിന്നും വാഹനം പൊക്കി

മുകളിലെത്തിക്കാനുള്ള

തത്രപ്പാടിനു എത്തിക്കഴിഞ്ഞു..


ഹൈലസാ....

അങ്ങനെ വണ്ടി കക്കുഴി

കുണ്ടിനു മുകളിലെത്തി..


രംഗം - 4

...............

ദൈവത്തിനു സ്തുതി..


ഇത്രയും ഗർത്തത്തിൽ വീണിട്ടും... വലിയ പരുക്കുകളൊന്നും

ഏൽക്കാതെ....

ഒരു കാരാമുള്ളു പോലും

ദേഹത്ത് തറക്കാതെ രക്ഷപ്പെട്ട അന്ത്രുമാൻ.....


ആ വീഴ്ച്ച ഒരു തുടക്കമായ്

തന്നെ എടുത്ത്.. ഇനിയുള്ള

വീഴ്ച്ചകൾ കൂടുതൽ...

കൂടുതൽ...ഉയരങ്ങളിൽ

നിന്നാവാൻ ... ഇന്ത്യ വിട്ട് വിദേശത്തേക്ക് പറന്ന

അന്ത്രുമാൻ..


അവിടുന്നുള്ള

ഒടുവിലത്തെ ഒരു

ഇൻ്റർ-നാഷണൽ

വൻ വീഴ്ചക്കു ശേഷം..


"വീഴ്ച" എന്ന

ഗോമ്പറ്റീഷനിൽ

നിന്നും പൂർണ്ണമായും

വിട വാങ്ങി....


മേൽ-വീഴ്ച്ചകൾക്കെല്ലാം

തുടക്കമിട്ട സ്വന്തം

നാട്ടിലേക്ക് തന്നെ മടങ്ങി..

സ്ഥിര താമസമാക്കിയ

അന്ത്രുമാൻ... അവിടെ


തെങ്ങുകളുടേയും

തേങ്ങയുടേയും

രാജാവായി

വാഴ്കെയാണു്..


എല്ലാവരേയും

ഞെട്ടിച്ച ഒരു വൻ-

വീഴ്ചയുടെ ആ ഉഗ്ര

ശബ്ദം കേൾക്കുന്നത്..


അന്ത്രുമാൻ......


"നത്തിംഗ് ഹാപ്പൻ്റ്.."


എല്ലാവരോടുമെന്ന

പോൽ അന്ത്രുമാൻ....

ഉറക്കെ ഇങ്ങിനേയും

വിളിച്ചു പറഞ്ഞു...


"എന്നെ

തൊട്ടുരുമ്മി വീണത്...

എൻ്റെ തെങ്ങിലെ

ഒണങ്ങിയ തേങ്ങേം...

ഓലേം..മടലുമാ...

ഒന്നും പറ്റീട്ടില്ലട്ടോ.."


ഒപ്പം..

ആകാശം കീഴടക്കിയ

ഉച്ഛസ്ഥായീ ദൈവങ്ങളായ..

കൊയ്യക്കാരെ മനസ്സിൽ

ധ്യാനിച്ച് ഇങ്ങിനേയും

മന്ത്രിച്ചു...


"അടിയിലുള്ള ഈ

അടിയാരുകളെ....

[തേങ്ങാ]....

കുല ദൈവങ്ങളായ

നിങ്ങൾ തന്നെ

കാത്തോളണമേ.."


ഹാവ്വൂ.....


ഈ കഥയിലെ നായകൻ

അന്ത്രുമാൻ.. പിന്നെയും

രക്ഷപ്പെട്ടു....


അന്ത്രുമാൻ...

ദൈവാനുഗ്രഹത്താൽ

ഇന്നും പൂർണ്ണ

ആരോഗ്യവാനാണ്..

എന്നു

സമർത്ഥിക്കുന്നിടത്ത്.....


യവനിക താഴുന്നൂ....


yakoob rachana ...✍️

🌟🌟🌟🌟🌟🌟🌟🌟

4 views0 comments

Recent Posts

See All
Post: Blog2_Post
bottom of page