കണ്ണമ്പറമ്പ് ഒരു നൊമ്പരപ്പറമ്പ്.....

കണ്ണമ്പറമ്പ് ഒരു

നൊമ്പരപ്പറമ്പ്..

....................................

കല്ലായിപ്പുഴ...

അറബിക്കടലിൽ സംഗമിക്കുന്ന... മുഖദാറിലെ അഴിമുഖത്തെ [estuary]..


ശാന്തമായ കോതീ... കടൽ തീരത്തിന് നേരെ മുഖം തിരിച്ച്.... 13-ൽ പരം ഏക്കർ വരുന്ന ... അതി-വിശാലമായ ഭൂമിയിൽ.... നൂറുക്കണക്കിന് മീസാൻ കല്ലുകൾ [Tombstones] ചേലോടെ വരിവരിയായ് പാകത്തിൽ... വൃത്തിയായി തലയുയർത്തി നിൽക്കുന്നിടമായ...


ഒരു നാടിന്‍റെ തേങ്ങലുകള്‍

ഉറങ്ങുന്ന മണ്ണായ

കണ്ണംപറമ്പ് ഖബർസ്ഥാന്....!


ഗൃഹാതുരത്വത്തിൻ്റെ നൊമ്പര കഥയും ഏറെ പറയുവാനുണ്ടാകും...


അങ്ങ് ഏഴാൻ ആകാശത്തിനും മീതെ... പടച്ചോന്‍റെ

സുബര്‍ക്കത്തിൽ.....


ഭൂമിയിലെ സര്‍‍വ്വ ജീവികളുടെയും

പേര്... ഓരോരോ ഇലകളിലായി

എഴുതി വെച്ച... ആ വൻമരത്തിൽ നിന്നും ഒരില പൊഴിഞ്ഞ് വീണാൽ...


ആ ഒരിലയിലെ പേരുള്ള ആൾ ദൈവ സന്നിധിയിൽ ഉടൻ എത്തണമെന്നാണ് ...


അങ്ങിനെ....

ഒരു കടലോളം സ്നേഹം

തരാനും.. നുകരാനും..

ആഗ്രഹിച്ച്... അവസരം കിട്ടാതെ റൂഹെടുത്തു പോയ... [ആത്മാവൊഴിഞ്ഞ] ഒരു ശരീരം....


ഭൗമോ-പരിതലത്തിലെ ഏറ്റവും മുകളി‍ലത്തെ പാളിയായ ഈ... കണ്ണമ്പറമ്പിലെ മണ്ണിൽ അലിഞ്ഞ് മണ്ണായി മാറിക്കഴിഞ്ഞ.........


ഒരു മാതൃ സ്മരണ.....


കണ്ണമ്പറമ്പ് കാണുമ്പോളും...

ഓർക്കുമ്പോളും.... എന്നും....

നൊമ്പരപ്പെടുത്താറുണ്ട്....


2018-ലെ നിപ്പ തൊട്ടാണ്

ആരുടേയും ശ്രദ്ധയിൽ അതുവരെ പെടാതിരുന്ന കണ്ണമ്പറമ്പ് ഈയിടെ...

തുടരെ..തുടരെ...

എന്ന പോലെ ഇന്നും.....


ദൃശ്യ മാധ്യമങ്ങളിലൂടെയും... വായ്ത്താരികളിലൂടെയും...

കെറോണയായും..നിപ്പയായും... ഒപ്പത്തി...നൊപ്പമെത്തി നമ്മുടെ ഓർമ്മകളെ തട്ടി

ഉണർത്തുകയാണ്....


ആത്മാവ്... ശരീരത്തിൽ നിന്നും പറിച്ചെടുത്ത് കൊണ്ടുപോയി..

ശരീരം ഭൂമിയിൽ

ഉപേക്ഷിക്കപ്പെട്ടാൽ..


അത് മണ്ണായി ഭൂമിയിൽ തന്നെ അടങ്ങുന്നതിൻ്റെ

പിന്നിൽ...


ദൈവ വാഗ്ദാനം... പാലിക്കപ്പെടുന്ന... ഒരു കടം വീട്ടലിൻ്റെ കഥയുണ്ട്...


മനുഷ്യനെ ദൈവം സൃഷ്ടിച്ചിരിക്കുന്നത് മണ്ണിൽ

നിന്നാണല്ലോ...


ആദ്യ മനുഷ്യനെ സൃഷ്ടിക്കാൻ

ഭൂമിയുടെ സമ്മതമില്ലാതെ ഭൂമിയിൽ നിന്നും മാലാഖ അസ്റാഈൽ (അ:)...

മണ്ണെടുത്ത് കൊണ്ടു പോയെന്ന സങ്കിടം.... ഭൂമി ദൈവത്തോട്

പരാതിപ്പെട്ടപ്പോൾ...


ദൈവം ഭൂമിയെ സാന്ത്വനിപ്പിച്ച്

പറഞ്ഞ വാഗ്ദാനമാണ്...


" സമ്മതമില്ലാതെ കടമായി ഭൂമിയിൽ നിന്നെടുത്ത മണ്ണ്... മാലാഖ അസ്റാഈലിനെ(അ:) കൊണ്ട് തന്നെ

ഞാൻ ഭൂമിയിൽ തിരിച്ചെത്തിക്കും....


അത്...


ഭൂമിയിൽ നിന്നെടുത്ത മണ്ണിൽ സൃഷ്ടിച്ച മനുഷ്യൻ്റെ

ആത്മാവ്... അസ്റാഈൽ(അ:)

മാലാഖയെ കൊണ്ട് തന്നെ

പറിച്ചെടുപ്പിച്ച ശേഷം ... ബാക്കി വന്ന ശരീരം മണ്ണാകാൻ ഭൂമിക്കു തന്നെ തിരിച്ചു നൽകി..

ആ കടം വീട്ടും"


അങ്ങിനെ മടങ്ങുന്ന കോഴിക്കോട്ടുകാർക്കായ്...

മണിയറ ഒരുക്കി കാത്തിരിക്കയാണ്..

കോഴിക്കോടിൻ്റെ തേങ്ങലുകള്‍ കൊട്ടിയടച്ചു നിർത്തിയ കണ്ണമ്പറമ്പ് എന്ന കബറിസ്ഥാൻ....


1850 കാലഘട്ടത്തിൽ...

കോഴിക്കോട്ടെ മഹാഭൂരിപക്ഷം....

മുസ്ലീങ്ങളിൽ ഇന്നത്തെ

മാറാ-ദീനമായ കൊറോണയും..

നിപ്പയും പോലെ...


വസൂരിയും... കോളറയും പടർന്നു പിടിച്ചു... ഏകദേശം പതിനായിരത്തോളം മുസ്ലീങ്ങൾ

മരണമടഞ്ഞപ്പോൾ.....


അന്നത്തെ ഭരണകൂടം മയ്യിത്തുകൾ മറവു ചെയ്യാൻ കൽപ്പിച്ചു ചാർത്തി

നൽകപ്പെട്ട ഭൂമിയാണ്...

കണ്ണമ്പറമ്പ്...


നൂറ്റാണ്ടിൻ്റെ സ്മരണകൾ

അയവിറക്കി...ഇസ്ലാമിക മത പണ്ഡിതന്മാരും....സാമൂഹ്യ-

രാഷ്ട്രീയ രംഗത്ത് വിലസിയ

മൊയ്തു മൗലവി...

പി എം അബൂബക്കർ... സൈഗാൾ കോഴിക്കോട് അബ്ദുൾ ഖാദർ...എം.എസ് ബാബുരാജ്.... അങ്ങിനെ

പതിനായിരങ്ങൾക്കൊപ്പം

അനാഥരും ... സനാഥരും...

അന്ത്യ വിശ്രമം കൊള്ളുന്ന...


മുസ്ലിം മത-സാമൂഹ്യ സന്ദേശത്തിന്റെയും....

മാനവ മൈത്രിയുടെയും...

മഹത്വം വിളിച്ചോതിയും...

കാലത്തെ അതിജീവിച്ചും...


എല്ലാ.. വിഭാവക്കാർക്കും....

ഒരുപോലെ മണിയറ

ഒരുക്കി കാത്തു

നിൽക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ശ്മശാനങ്ങളിൽ ഒന്നായ........ കണ്ണമ്പറമ്പ്..


Yakoob Rachana ..✍️


10 views0 comments

Recent Posts

See All