കരിന്തണ്ടൻ
Updated: Oct 20, 2020
രാഹുലിന്റെ വരവ് കരിന്തണ്ടന്റെ
പുനർജന്മം ആയോ.....
കുതിരവട്ടം പപ്പു പറഞ്ഞ
ഞമ്മളെ......താമരശ്ശേ......രി ചുരം...
ആ താമരശ്ശേരി ചുരം കയറി വയനാട്ടിലെ
ലക്കിടിയിൽ എത്തിയാൽ ഇരുമ്പു ചങ്ങല ചുറ്റിയിട്ട ഒരു ചങ്ങലമരം കാണാംം.
അതൊരു പ്രതിഭാശാലിയായ...... ചിപ്പിലിത്തോട് ഭാഗത്ത് 1750 -1799 ൽ ബ്രിട്ടീഷ് ഭരണ കാലത്ത് ജീവിച്ച ആദിവാസി പണിയൻ വിഭാഗത്തിന്റെ തലവനും....
താമരശ്ശേരി ചുരത്തിന്റെ പിതാവെന്നും
പറയുന്ന കരിന്തണ്ടന്റെ ആത്മാവ് ബന്ധിച്ച ചങ്ങലമരമാണ്......
അതിന്റെ പുറകിലൊരു കഥയുണ്ട്...
കോഴിക്കോട്ടു നിന്നും ചുരം വഴി വയനാട്ടിലേക്കും അതുവഴി കർണ്ണാടകയിലേക്കും... തമിഴ്നാട്ടിലേക്കും കടക്കുന്നതിന് ഒരു ചുരംപാത
കണ്ടെത്താൻ ബ്രിട്ടീഷ് എഞ്ചിനീയർ എത്ര ശ്രമിച്ചിട്ടും ഒരു എത്തും പിടിയും
കിട്ടാതെ.... അസാദ്ധ്യമെന്ന് തോന്നിയ സന്ദർഭത്തിൽ....
ഇപ്പോഴുള്ള ഈ ചുരംവഴിയുള്ള സഞ്ചാര പാത കാണിച്ചു കൊടുത്തത് തദ്ദേശീയൻ ആയ ആദിവാസി പണിയൻ വിഭാഗത്തിൽപ്പെട്ട കരിന്തണ്ടൻ ആയിരുന്നു...
{ ഗാന്ധിജി }.
ഈ കണ്ടു പിടിത്തത്തിന്റെ ഖ്യാതി സ്വന്തമാക്കാൻ ബ്രിട്ടീഷ് എഞ്ചിനീയർ കരിന്തണ്ടനെ ചതിച്ചു കൊന്നു എന്നാണു് വായ് മൊഴിക്കഥകൾ.... { ഗോഡ്സേ }
ആ കരിന്തണ്ടന്റെ ആത്മാാവ് ഇരുമ്പ് ചങ്ങലക്കിട്ട ലക്കിടിയിലെ ചങ്ങലമരം....
അതുവഴി പോകുമ്പോൾ ഇന്നും ഒരു സ്മാരകമായി നമുക്ക് ചുരം കയറിയാലുടൻ ലക്കിടിയിൽ കാണാം.
മഹാത്മാ ഗാന്ധിയെ കൊന്നവർ ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും പ്രതീകാത്മകമായി..... ആ... ചങ്ങലമരത്തിൽ ചങ്ങലക്കിട്ട് ബന്ധിച്ചതെന്നു തോന്നിപ്പോോകും......
വർഗ്ഗീയതയുടെയും വിഭാഗീയതയുടേയും കാടുപിടിപ്പിച്ച് അന്തകാരത്തിന്റെ കൊടും വനമായി മാറ്റിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ഇന്ത്യയിൽ....
ഇല്ലാതാക്കിയ മതേതരത്വത്തിന്റേയും ജനാധിപത്യത്തിന്റേയും വഴികൾ വെട്ടിത്തെളിച്ച് പുതിയൊരു ചുരംപാത കാട്ടി കൊടുക്കാൻ........
വീണ്ടും നമുക്കൊരു വഴികാട്ടിയായി നായകത്വം വഹിക്കാൻ മറ്റൊരു പണിയൻ...
ജനാധിപത്യവും മതേതരത്വവും വീണ്ടും പണിയാൻ....
വർഗ്ഗീയ വാദികൾക്കിട്ട് പണിയാൻ........
പണിയൻ...കരിന്തണ്ടന്റെ ആവശ്യം അനിവാര്യമായ സമയമാണിത്..
ഇല്ലാതാക്കിയ മതേതരത്വത്തിന്റേയും ജനാധിപത്യത്തിന്റേയും വഴികൾ വീണ്ടും
വെട്ടിത്തെളിച്ച് പുതിയൊരു മതേതര.... ജനാധിപത്യ ചുരംപാത ഇന്ത്യയിൽ കാട്ടി കൊടുക്കാൻ........
വീണ്ടും നമുക്കൊരു വഴികാട്ടിയായി നായകത്വം വഹിക്കാൻ മറ്റൊരു പണിയൻ...
ജനാധിപത്യവും മതേതരത്വവും വീണ്ടും പണിയാൻ....
വർഗ്ഗീയ വാദികൾക്കിട്ട് പണിയാൻ........
പണിയൻ...കരിന്തണ്ടന്റെ ആവശ്യം അനിവാര്യമായ സമയമാണിത്..
രാഹുൽ ഗാന്ധി വന്നു.........
രാഹുലിന്റെ ചുരം കയറ്റം എന്നും അതിനാണ്...
അതല്ലേ.....അതാവട്ടേ..... അതാണ്..
പ്രതീക്ഷയും....
yokoob rachana yakoob.......✍️