കളിമണ്ണു കൊണ്ടൊരു ഖലീഫ.. # 1
കളിമണ്ണു കൊണ്ടൊരു ഖലീഫ #1
കളിമണ്ണു കൊണ്ടൊരു ഖലീഫ..... #-1
[ഈ പുണ്യമാസത്തിൽ മറ്റെന്തെഴുതാൻ..]
കളിമണ്ണു കൊണ്ടൊരു ഖലീഫയെ സൃഷ്ടിക്കാൻ...
ഭൂമിയിൽ നിന്ന് മണ്ണെടുക്കാൻ അല്ലാഹു മലക്കുകളായ... ജിബ്രീൽ (അ) നേയും.. പിന്നീട് മീക്കാഈൽ (അ)നേയും..
ഇസ്റാഫീൽ (അ)നേയും ....നാലാമതായി അസ്റാഈലി (അ)നേയും ഭൂമിയിലേക്ക് .. പറഞ്ഞു വിട്ടു ....
ഭുമിയുടെ മറുപടി : തന്നിൽ നിന്നും
മണ്ണെടുക്കുന്നത് ദുഃഖകരമാണ്..... തന്നെ സങ്കടപ്പെടുത്താതെ തിരിച്ചു പോവുക......
എന്നായിരുന്നു.....
പക്ഷെ.. അവസാനം വന്ന അസ്റാഈൽ (അ) പറഞ്ഞു...
മണ്ണെടുക്കാതെ ഞാൻ മടങ്ങിപ്പോവില്ല...
അങ്ങിനെ....ഭൂമിയുടെ സമ്മതമില്ലാതെ തന്നെ മണ്ണെടുത്ത് അസ്റാഈൽ (അ)
മടങ്ങിപ്പോവുകയും ചെയ്തു.....
ഭൂമി വളരേ സങ്കടത്തോടെ അല്ലാഹുവിനോട് പരാതിപ്പെട്ടു......
ദയാലുവായ റബ്ബേ.. - എന്റെ സമ്മതമില്ലാതെ അസ്റാഈൽ (അ) എന്നിൽ നിന്ന് മണ്ണെടുത്ത് കൊണ്ട്പോയി....
അല്ലാഹു ഭൂമിയെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു : "ഭൂമീ.....നീ സങ്കടപ്പെടേണ്ട.. ഒരു തരത്തിലും വിഷമിക്കേണ്ടതുമില്ല... നിന്നിൽ നിന്നെടുത്ത മണ്ണ് നിന്നിലേക്കു തന്നെ മടക്കപ്പെടും.... ആ ചുമതലയും അസ്റാഈൽ എന്ന മലക്കിന്ന്
തന്നെയാണ് നൽകിയിരിക്കുന്നതും......
[താൽക്കാലിക കടം]
അതെങ്ങിനെ എന്നാൽ.... അസ്റാഈൽ (അ) കൊണ്ടുവന്ന കളിമണ്ണു കൊണ്ട് തന്നെ
മനുഷ്യനെ പടക്കും... ആ മനുഷ്യൻ നിശ്ചിത സമയത്തെ ജീവിതം കഴിഞ്ഞാൽ...
അസ്രായീൽ (അ) റൂഹിനെ (ആത്മാവ്) എടുത്ത് മാറ്റി.. ജീവിനില്ലാത്ത മനുഷ്യശരീരം മണ്ണാക്കി തന്നെ ഭൂമിക്കു തിരിച്ചു നൽകപ്പെടും.. [കടം വീട്ടപ്പെടും]
അപ്പോൾ..മനുഷ്യരുടെ റൂഹിനെ പിടിക്കാനുള്ള ചുമതലയുള്ള അസ്റാഈൽ (അ) എന്ന മലക്ക് അല്ലാഹുവിനോട് വളരെ സങ്കടത്തോടെ വീണ്ടും ബോധിപ്പിച്ചു .....
അല്ലാഹുവേ.. ജീവികൾ അവരുടെ മരണത്തിന് കാരണക്കാരൻ താനാണെന്ന് അറിയുമ്പോൾ.... തന്നേ ശപിക്കില്ലേ.. എന്ന്
അല്ലാഹു മലക്കിനോട് പറഞ്ഞു:
ജീവികളുടെ മരണത്തിന്ന് ഞാൻ ഓരോ കാരണങ്ങളുണ്ടാക്കും... രോഗവും വാർദ്ധക്യവും... ചിലർ അഗ്നികാരണം .... ചിലർ വെള്ളം കാരണം
അപകട മരണങ്ങളായും......
അങ്ങനെ.....ആ സംഭാഷണം അവിടെ അവസാനിക്കുന്നു....
ആദമിൻ്റെ (അ) വിവിധ അവയവങ്ങൾക്കുള്ള മണ്ണ് വിത്യസ്ഥ ദേശങ്ങളിൽ നിന്നായിട്ടാണ് ശേഖരിക്കപ്പെട്ടത്....
ആദം സന്തതികളായ മനുഷ്യരുടെ വർണ്ണത്തിലും സ്വഭാവത്തിലും ... താല്പര്യങ്ങളിലുമുള്ള
മാറ്റങ്ങളും ഈ മണ്ണുകളുടെ ഗുണങ്ങളെ ആശ്രയിച്ചിരിക്കുന്നു...
അങ്ങിനെ അല്ലാഹുവിൻ്റെ.. ഭൂമിയിലെ ആദ്യത്തെ ഖലീഫയായി.....
ഗോതമ്പു നിറത്തിൽ....മലക്കുകൾക്കു പോലും അസൂയ ജനിപ്പിക്കും വിധം..... ഏറ്റവും സുന്ദരമായ ഒരു സൃഷ്ടിയായി
ആദമിനെ പടക്കപ്പെട്ടു...... എന്നിട്ട് ......
ആ കളിമൺ സൃഷ്ടിയിൽ ഊതി ജീവൻ നൽകി..... എല്ലാ മാലാഖമാരോടും.. കുമ്പിട്ടു അതിനെ നമസ്ക്കരിക്കാൻ അതിൻ്റ ശില്പി തന്നെ കൽപിച്ചു......
എല്ലാ മാലാഖമാരും അതനുസരിച്ചു.....
ഒരാളൊഴികെ.... അതു മറ്റാരുമായിരുന്നില്ല..
അഗ്നി കൊണ്ട് സ്രിഷ്ടിക്കപ്പെട്ട
മാലാഖമാരുടെ നേതാവും...
അസൂയയും..... അഹങ്കാരവും... അനുസരണക്കേടും മൂലം.... പിന്നീട്
സ്വർഗ്ഗത്തിൽ നിന്നും നിഷ്കാസനനായ
"ഇബ്ലീസ്" എന്ന വില്ലൻ......
"ഇബ്ലീസാണ് വില്ലൻ"
തന്നെ അടുത്ത പ്രതിപാദ്യവും.....
.......................................
Yakoob Rachana Nandi.......✍️