കൊടുങ്ങല്ലൂർ ചേരമാൻ പള്ളി
Updated: Nov 18, 2019
കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാ മസ്ജിജിദ്
മുതൽ ബാബരി മസ്ജിദ് വരേ........
നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 2016-ൽ സൗദി അറേബ്യയിൽ ദ്വിദിന സന്ദർശനം നടത്തിയപ്പോൾ.....
സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന് സമ്മാനമായി നൽകിയത് അനുപമ ജിന നിർമ്മിച്ച ചേരമാൻ ജുമാ മസ്ജിദിന്റെ സ്വർണ രൂപമാണു്.
“ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയാണ് തൃശൂർ ജില്ലയിലെ ചേരമാൻ മസ്ജിദ് എന്നും..
പുരാതന കാലത്തെ ഇന്ത്യ-സൗദി ബന്ധത്തിന്റെ തെളിവാണ് മസ്ജിദെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുകയുമുണ്ടായി...
രണ്ടാം ഖലീഫയായ ഉമർ ബിൻ ഖത്താബ് (റ) ന്റെ ഭരണ കാലത്ത് കേരളത്തിൽ ആദ്യമായി ഇസ്ലാമിക പ്രബോധനത്തിനാണ് മാലിക് ദീനാറും കൂട്ടരും പായത്തോണിയിൽ കൊടാങ്ങല്ലൂർ എത്തിയത്..
ഈത്തപ്പഴം, അത്തിപ്പഴം, സൈത്ത് എണ്ണ, വാസനദ്രവ്യങ്ങൾ തുടങ്ങിയവ അറബികൾ കേരളത്തിന് പരിചയപ്പെടുത്തിയപ്പോൾ......
കരുമുളക്, കശുവണ്ടി, തേക്ക്, വീട്ടി തുടങ്ങിയവ അറബ് നാട്ടിലേക്കും തിരിച്ചും അവർക്ക്
കൊണ്ടുപോവാനായി..
കേരളത്തിലെ നാട്ടുരാജാക്കന്മാർ അറബികളെ സ്വീകരിച്ചതിനും കാരണം.... അവരുടെ കച്ചവടത്തിലെ വിശ്വാസ്യത ഒന്നു മാത്രമാണ്....
കൊടുങ്ങലൂർ ചേരമാൻ പെരുമാൾ ജുമാ മസ്ജിദ്.....ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളിയും.... ജുമ നമസ്മകാരം നടക്കുന്ന ലോകത്തിലെ രണ്ടാമത്തെ മസ്ജിദുമാണ്.....
പണിത് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും... ഇന്നും കൊടുങ്ങല്ലൂരിൽ തലയുയർത്തി നിൽക്കുന്ന ഈ പള്ളിയുടെ പിന്നിലെ കഥകൾ വളരെ കൗതുകമുണർത്തുന്നതാണ്....
മത സൗഹാർദ്ദത്തിന്റെ കേന്ദ്രമാണ്
ചേരമാൻ പെരുമാൾ ജുമാ മസ്ജിദ് ....
വിജയദശമി നാളുകളിൽ ഇവിടെ വെച്ച് വിദ്യാരംഭം നടത്താൻ മുസ്ലീം ഇതര സമുദായക്കാർ
വരുന്നതു ....ഇവിടത്തെ അതുല്യമായ മതമൈത്രിയുടെ ഉദാഹരണമാണ്.
വിളക്ക് കത്തിക്കുന്ന ഇന്ത്യയിലെ ഏക മുസ്ലീം പള്ളി .ചേരമാൻ പള്ളിയായിരിക്കും..
ഇസ്ലാമിലില്ലാത്ത വിളക്ക് കത്തിക്കുക എന്നത് ചേരമാൻ പള്ളിയുടെ പാരമ്പര്യത്തിന്റെ തുടർച്ചയാണ്..
ജാതിമതഭേദമന്യേ പള്ളി സന്ദർശിക്കാൻ
വരുന്നവർ ആഗ്രഹസാഫല്യത്തിനായി ഈ വിളക്കിലേക്ക് എണ്ണ നേർച്ചയായി നൽകുന്ന പതിവ് ഇന്നുമുണ്ട്...
മുള്ളൂർക്കര മുഹമദലി സഖാഫിയുടെ ഒരു യൂട്യൂബ് പ്രഭാഷണം കേട്ടതാണു് ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ചത് .....
മത സൗഹാർദത്തിനും സഹിഷ്ണുതയ്ക്കും മുസ്ലീങ്ങൾ എത്രത്തോളം ഹിന്ദുക്കളോട് കടപ്പെട്ടിരിക്കുന്നു എന്ന ഗുണപാഠം ഓർമ്മപ്പെടുത്തുകയാണ്... ഈ പ്രഭാഷണം നമ്മെ...
ചരിത്ര സത്യങ്ങൾ എത്രത്തോളം ശരിയാണെന്ന് പരിശോധിക്കട്ടെ....
മതമൈത്രി എന്ന സന്ദേശം തർക്കമില്ലാത്തതായിരിന്നു......
ഒന്നു കേട്ടു നോക്കൂ...
yakoob rachana