top of page

കാട്ടിയും.. കൂട്ടിയും...

ഗൾഫ് കിസ്സ-11

നാദാപുരത്തുകാരുടെ..


കാട്ടിയും..

കൂട്ടിയും...

കൂറു്....

***********

ബ്രിട്ടീഷ് രേഖകളിൽ മലബാറുകാരെ

വിളിച്ച "കാക്കാമാർ

എന്ന ഇനത്തിൽപ്പെട്ട നാദാപുരത്തുകാരിൽ ഭൂരിഭാഗവും ഗൾഫ് യാത്ര പുറപ്പെടുമ്പോൾ....


"ബിസ്മില്ലാഹി

തവക്കൽത്തു

അല..ള്ളാ...."

(ദൈവ നാമത്തിൽ തുടങ്ങുന്നു...)

എന്ന പ്രാർത്ഥനയോടെയാണ്

യാത്ര തുടങ്ങുക..

തിരിച്ച് വരവോ.....


ഒരു ഗ്രാമത്തിൻ്റെ ഇക്കണോമി ഉയർത്തിയും.... മുഖച്ഛായ മാറ്റിയുമായിരിക്കും ..


പോകുമ്പോൾ... പതിഞ്ഞും ഭുമിക്ക് ഭാരം കൊടുക്കാതെയും നടന്നവർ തിരിച്ചു വന്നാൽ ....

പിന്നെ എകരോള്ള

ചെരിപ്പിൽ പൊങ്ങിയും....

ഫിൽറ്റർ സിഗരറ്റു വിരലുകൾക്കിടയിൽ

തിരുകിയും...

ബ്രൂട്ട്സ്പ്രേയുടെ മണം

കാറ്റിൽ പരത്തിയും...


റാഡോവാച്ചു കെട്ടിയ

കൈത്തണ്ട ഇടയ്ക്കൊക്കെ ഒന്നു പിടപ്പിക്കുന്നതും

ഒരു കാലത്തെ ഈ

നാട്ടിൻ പുറത്തെ ഒരു കൗതുക കായ്ചയായിരുന്നൂ.....


അതൊക്കെ കണ്ടു കൊണ്ടാണ്... അവിടുത്തുകാർക്കെല്ലാം..... പാസ്പോർട്ടെടുത്ത് ദുബായ് എത്താൻ ബല്ലാതെ തിടുക്കം കൂടിയതും......


അങ്ങിനെ നാദാപുരത്തുകാർ മുഴുവൻ..... ദുബായ്ക്കാർ... അല്ലെങ്കിൽ ഗൾഫുകാർ ആവാൻ അധിക സമയമൊന്നും

വേണ്ടി വന്നില്ല..........


അവരാണ്.. ഗൾഫിലെ അറേബ്യൻ ആതിഥേയ മര്യാദയിലെ വെൽക്കം ഡ്രിംഗായ..

സർബത്തിനെ ....

ജ്യൂസിലേക്കും

ഷെയ്ക്കിലേക്കും

മാറ്റിമറിച്ച്.....


ആ ജൂസും സാൻ്റ്വിച്ചും.. തന്നെ വാളും പരിചയുമാക്കി ദുബായ്ലെ കഫറ്റേരിയാ.... സാമ്രാജ്യം കയ്യടക്കിയതും....


അവിടുന്നങ്ങോട്ടാണ്... പരുക്കുകൾ ഏൽപ്പിക്കാത്ത പൊങ്ങച്ചത്തിൻ്റെ

കളിക്കും..... കഥക്കും തുടക്കവുമാവുകയാണ്...


സദസ്സുകളിൽ..... നാദാപുരത്തുകാർ

അവരുടെ പെൺകുട്ടികൾക്ക് കൊടുത്ത അരയിലെ അരഞ്ഞാണം...

കൈമുട്ടു വരെ ഇട്ടു കൊടുത്ത വളകൾ...

കാതിൽ തൂക്കിയ അരിക്കത്ത്..

കഴുത്തിലെ പൊന്നാഭരണങ്ങൾ...


അതിന്റെയൊക്കെ തൂക്കത്തിൻ്റേയും.. അതൃപ്പത്തിൻ്റേയും ജോറുള്ള കഥകൾക്കൊപ്പം .....


അതിനോട് അനുബന്ധിച്ചുള്ള മൂന്നു ദിവസത്തെ ആഢംബര

വിരുന്നിൻ്റേയും.. വിളമ്പിൻ്റേയും


പിന്നെ അതിൻ്റെ ബാക്കി

വരുന്ന ഭക്ഷണം ഒടുവിൽ വെയിസ്റ്റ് കൂമ്പാരത്തിൽ

തള്ളുന്ന ഹൃദയഭേദക

കാഴ്ചയേയും...


ഭക്ഷണത്തിലെ ഒരു വറ്റു പോലും വെയിസ്റ്റാവാതിരിക്കാൻ....


മൊട്ടുസൂചിയും... ഒരു

പിഞ്ഞാണം വെള്ളവും....

എപ്പോഴും ഭക്ഷണത്തിനു തൊട്ടരികിൽ വെച്ച്......


നിലത്ത് വീഴുന്ന വറ്റുകൾ സൂചി കൊണ്ട് കുത്തിയെടുത്ത് വെള്ളത്തിൽ മുക്കി കഴുകിയെടുക്കുന്ന...


ഭക്ഷണത്തിന്റെ കാര്യത്തിൽ

അത്രയ്ക്കും സൂക്ഷ്മത

പാലിച്ച പ്രവാചകൻ്റെ അനുയായികളാണ്

ഇതിൽ ഏറെയും എന്നോർക്കണം...


നാദാപുരത്തുകാരുടെ റൂം സന്ദർശന വേളയിൽ കേട്ട

അന്നത്തെ ഒരു ആനുകാലിക സംഭവമെന്നാൽ....


"കണാരൻ Vz അന്ത്രു ഹാജി"

സമര പന്തലിലെ കുറേ സ്പോർട്സ് കമന്ററികളാണ്..


തിയ്യന്റെ സ്വത്വം

നിലനിർത്തിയും...

ജന്മിത്വത്തെ എതിർത്തും....

സാമുദായികത നിലനിർത്തിയും..

അണികളെ കണാരൻ തൻ്റെ കുടക്കീഴിൽ അണി നിരത്തിക്കൊണ്ട്

“ചെക്കനും പെണ്ണിനും...

ചോദിക്കാനും പറയാനും.."

ആളുണ്ടെന്ന്...

ആ അണികളെ ബോധവൽക്കരിച്ച

കണാരൻ്റെ

നാദാപുരത്തെ...


"മക്കൾ സമരം" ... എന്ന

ഒരു വിചിത്ര സമര ഗാഥയും

അവിടെ കേട്ടു..


നാദാപുരത്തെ കണ്ണോത്ത്

അന്ത്രു ഹാജി....

ആദ്യ ഭാര്യയെ മൊഴിചൊല്ലി......

വേറൊരു കല്യാണം കഴിച്ചതിനെ തുടർന്ന്...


ആദ്യ ഭാര്യയുടെ

അവകാശത്തിനു വേണ്ടി....


ആ ആദ്യ ഭാര്യയെ തന്നെ

മുന്നിൽ നിർത്തി കൊണ്ടുള്ള

എ. കണാരൻ്റെ മക്കൾ സമരം...


"മാപ്പിളമാർ രണ്ടും കെട്ടും...

മൂന്നും കെട്ടും... "

എന്ന് ഒരു വിഭാഗം പറയുമ്പോൾ...


മറുഭാഗത്തിൻ്റെ മുദ്രാവാക്യം..


"പിരിച്ചു വിട്ട ഭാര്യയെ തിരിച്ചെടുക്കുക" ..


"രണ്ടാം കെട്ടും... മൊഴി

ചൊല്ലലും..

പാർട്ടിയുള്ളിടത്തോളം

ഇനി നടക്കില്ല മക്കളെ..."


ഇങ്ങിനെയുള്ള ... തൊണ്ട പൊട്ടിയുള്ള മുദ്രാവാക്യം വിളികളെക്കുറിച്ചും ....


അങ്ങിനെ നീണ്ടു പോയ കുറേ

സമര കഥകളുടെ പരമ്പരകളും

കേട്ടു കൊണ്ടിരിക്കെ.....

കണ്ട മറ്റൊരു കാഴ്ച....


കാട്ടിക്കൂറും... കൂട്ടിക്കൂറും....

- - - - - - - - - - - - - - - - - - - - - - -

ഒരു ഭാഗത്ത് കുറച്ചു പേർ ആ മാസത്തിലെ കൂറു

വിഹിതത്തിൻ്റെ

വീതം വെപ്പ് നടത്തുന്ന തിരക്കിലായിരുന്നു......


അതും ആൾജിബ്രാ... ഫോർമുലയിൽ...

(a+b)^ = a^+2ab+b^ .....

[എ പ്ലസ് ബി ഹോൾ സ്ക്വയർ..

ഈസിക്കൽ ടൂ... എ സ്ക്വയർ

പ്ലസ് ടൂ എ ബി പ്ലസ് ബി സ്ക്വയർ ]


ആൾജിബ്ര പഠിച്ചിട്ടൊന്നുമല്ലാ...

അവരുടെ വീതം വെപ്പ്...


സുബ്ഹിക്കു തന്നെ ദുബൈ എത്തിയ നാദാപുരത്തുകാർ...


കൂറും.. കൂറിന്മേൽ കൂറുള്ള അനേക കൂറുകളും... അതിനൊപ്പം മുടക്കില്ലാത്ത കാട്ടിക്കൂറും.... കൂട്ടിക്കൂറും..


അങ്ങിനെ കാക്കതൊള്ളായിരം കൂറ് ലാഭ വിഹിതം ആൾജിബ്രാ.. ഫോർമുലയിൽ വീതം വെക്കുന്ന അവരുടെ കണക്കിലുള്ള കണിശതയും വേഗതയും കണ്ടു ഞാൻ അന്തം വിട്ടു പോയിട്ടുണ്ട്.....


"അൽ ജാബ്ർ" പരിണമിച്ചുണ്ടായ

ആൾജിബ്രയുടെ.... പിതാവാ പേർഷ്യക്കാരൻ അബൂ അബ്ദുള്ള മുഹമ്മദ് ഇബ്നു മൂസാ അൽ-ജാബർ....

എന്ന ആൾജിബ്രാ കണ്ടു

പിടുത്തക്കാരനായ... നാദാപുരത്തുകാരുടെ പേരുള്ള ആ "മൂസ" ഇവിടേയും......


ആൾജിബ്ര തലയിൽ കേറാത്ത എനിക്ക്.... ആ ആൾജിബ്രാ

മൂസ... എന്നും കണക്കിൽ ഒരു പാരയാണ്..


കേരളത്തിലെ നോക്കുകൂലി.. പോലെ.... ദുബൈയിൽ...


"കാട്ടിക്കൂറ്".... "കൂട്ടിക്കൂറ്"... എന്നീ... രണ്ടു കണ്ടു

പിടുത്തങ്ങൾ ദുബായ്ക്ക് നാദാപുരത്തുകാരുടെ ഒരു

സംഭാവനയാണ്..


കാട്ടിക്കൂറെന്നാൽ...

കടകൾ ദൂരെ നിന്ന് കാട്ടി കൊടുത്ത്... ചൂണ്ടു വിരലിന് മുടക്കില്ലാതെ 5% മിനിമം കൂറു വാങ്ങുന്ന സമ്പ്രദായമാണ്...


എന്നാൽ.....കൂട്ടിക്കൂറ്.... കച്ചവടത്തിന് കൂറു കൂടാൻ ആളെ തിരഞ്ഞ് പിടിച്ച് കൂട്ടി കൊടുത്ത്... കൂറു നേടുന്നതിനേയും.....


ഈ രണ്ടു സിസ്റ്റവും....

ദുബൈയിക്ക് അപ്ടേറ്റ്

ചെയ്തു കൊടുത്തത്.....


ജീവിതത്തിൽ ഒരിക്കലും കരയാത്ത....


ഒരു നാദാപുരത്തുകാരൻ

കാക്ക തന്നെയാണ്.......


Yakoob Rachana ..✍️

[തുടരും]


8 views0 comments

Recent Posts

See All
Post: Blog2_Post
bottom of page