കൂതറ അല്ല... അൽ കുദ്ര.....
കൂതറ അല്ല...
അൽ കുദ്ര.....
****************
കൂതറ... എന്ന് നിങ്ങൾ
കേട്ടിട്ടുണ്ടാവും...
കണ്ടിട്ടുമുണ്ടാവും..
എന്നാൽ കുദ്ര [ Qudra] എന്നത് ചിലപ്പോൾ കേട്ടിട്ടുണ്ടാവില്ലാ..
അല്‍ -കുദ്ര ദുബായിലെ
അധികമാരും അറിയാത്ത
ഒരു ജല ലോകമാണ്....
മരുഭൂമിയോടും മണൽ
കാറ്റിനോടും മല്ലടിച്ച്..
അൽ-കുദ്രയിലെ മനുഷ്യ
നിർമ്മിതിയായ ...
25 ഏക്കർ വ്യാപ്തിയുള്ള
ആറു തടാകങ്ങളും....
അതിനൊത്ത്... കണ്ടൽ
കാടുകളും.. മരങ്ങളും...
മണലാരണ്യത്തിൽ
നട്ടു വളര്‍ത്താൻ അറബിയുടെ ഒരു
കഷ്ടപ്പാട് ഒന്നോർത്തു
പോകയാണ്..
ദൈവം കനിഞ്ഞനുഗ്രഹിച്ച പ്രകൃതിയും.. ഫലഭൂയിഷ്ടമായ
മണ്ണും നശിപ്പിച്ച് പച്ചപ്പ്
ഇല്ലാതാക്കാന്‍ പാടു
പെടുന്ന മലയാളിയുടെ മനസ്സുമായി
ഒരു താരതമ്യം...
ആറു തടാകങ്ങളിൽ ഒന്നായ
അരയന്ന തടാകത്തിൻ്റെ
തീരത്താണ് ഞങ്ങൾ
കേമ്പു ചെയ്തത്....
തടാകത്തിൽ ധാരാളം
അരയന്നങ്ങൾ
നീന്തിത്തുടിക്കുന്നതും...
അലങ്കാര മൽസ്യങ്ങൾ
ഓടി കളിക്കുന്നതും...
പിന്നെ ആ... തണൽ മരത്തിൻ്റെ ചോട്ടിലിരുന്ന് സൂര്യാസ്തമയം കണ്ട് മണലാരണ്യ സൗന്ദര്യം
ആസ്വദിച്ചതും....
ഓട്ടത്തിന്നിടയിൽ മാൻ വർഗത്തിൽപ്പെട്ട ഓറിക്സ്...
ഒട്ടകം.. പോലെയുള്ള
മരുഭൂമിയിലെ പല അന്തേവാസികളേയും
വഴിയോരത്തു
ഓട്ടത്തിനിടയിൽ
കാണാം....
രാത്രികാല ആകാശ
കാഴ്ചകളായ
Star tail .. മിൽക്കിവേ...
എന്നിവയുടെ
ഫോട്ടേ ഷൂട്ടിനു പുറമേ...
ചുറ്റും..[BBQ] ബാർബിക്യു
സെറ്റപ്പുമായ് തമ്പടിച്ച
കുറേ ഫാമിലി കൂട്ടവും
നിറയുന്നൊരു ഇടം....
ഇതൊക്കെ ദുബായിയിൽ
തന്നെയാണോ.. എന്നു
തോന്നിയേക്കാം....നേരിൽ
കണ്ടില്ലായിരുന്നെങ്കിൽ
എനിക്കും....
ഈ മരുഭൂമിയിൽ വെച്ച്
വഴി തെറ്റിയാൽ
ദിക്കുകൾ
കണ്ടെത്താൻ
കഴിയാതെ
പരിജയമില്ലാത്തവർ
കുഴങ്ങി പോകും ...
ഇവിടെ എത്തിപ്പെടാൻ
അൽപം പ്രയാസമാണ്.
എന്നാലും..
ഒരിക്കലെങ്കിലും....
Yakoob Rachana ..✍️
[ഫോട്ടോകളും വീഡിയോകളും പകർത്തിയത് ഡ്രോൺ ക്യാമറയാണ്.. 10 km ദൂരം വരെ പറന്നു ചിത്രവും
വീഡിയോവും പിടിക്കാൻ
ഈ ക്യാമറ കണ്ണുകൾക്കാവും..]