കെ - റെയിൽ...
Updated: Sep 24, 2021
കെ റെയിൽ എന്തിന്......?
--------------------------------
നമുക്ക് ആ സാങ്കൽപിക .... K - റെയിൽ വഴി ഒന്നു നടന്നു പോകാം.........
ഒപ്പം എൻ്റെ വിയോജിപ്പുകളും... ബദൽ പ്രൊപ്പോസലുകളും പറയാം...
എതിർപ്പുകൾ കാരണം
അലൈൻമെൻ്റുകൾ പലവട്ടം മാറ്റി....
ഒടുവിൽ "നനഞ്ഞിടം കുഴിക്കുക"
എന്ന തീരുമാനത്തിൽ എത്തിയതു പോലെ തോന്നിപ്പിക്കുന്നതു കൊണ്ട്.....ജനങ്ങളിൽ
അതിൻ്റെ വിശ്വാസ്യത ഇപ്പോൾ തീരേ....ഇല്ലാതായിട്ടുണ്ട്.....
സഹ്യനും അറബിക്കടലിനുമിടയിൽ...
ഒരു വള്ള് പോലെ ശുഷ്ക്കമായ കേരളമെന്ന ഈ മൂശയിൽ...മലകളും...
ആറുകളും..അതിനനുസൃതം....
ഇൻഫ്രാസ്ട്രെച്ചറും... ജനവാസവും നിറഞ്ഞിടത്ത്....
K - റെയിൽ.... തീരദേശ റോഡ്....... ഹൈവേ എന്നൊക്കെ തുടങ്ങി ധാരാളം പ്രൊജക്ടുകൾ ആസൂത്രണം ചെയ്യുമ്പോൾ.... അതിനു വേണ്ടി കുടി ഒഴിപ്പിക്കപ്പടുന്നവൻ്റെ വേദനകൾ കൂടി മനസ്സിലാക്കേണ്ടതായിരുന്നു..
ഇത് മൂന്നര കോടി കേരള സമൂഹത്തിന് ഒരു പ്രയോജനവും ചെയ്യാത്ത പ്രൊജക്ട്
എന്ന് കണ്ടെത്താൻ ഒരു ഫീസിബിൾ സ്റ്റഡിയുടേയും
ആവശ്യം പോലുമില്ലാ.... എന്നതാണ് സത്യം...
40000 അല്ലെങ്കിൽ 2000O കുടുംബത്തെ കുടി ഒഴിപ്പിക്കുന്ന സെമി ഹൈസ്പീഡു സിൽവർ ലൈൻ... ശരിക്കും ദുരിതങ്ങളാണു് വിതക്കുക..
നിർബന്ധമാണെങ്കിൽ...
അറുപത്താറായിരം കോടി ചിലവിട്ട്.... വെയിസ്റ്റാവാൻ പോകുന്ന സിൽവർ ലൈനിനു പകരം.... അൽപം ചിലവു കൂടിയതെങ്കിലും ഒരു ലക്ഷം കോടി ചിലവു വരുന്ന അതിൻ്റെ ഹൈവെർഷനായ....
ഹൈസ്പീഡ് ലൈനിനെ കുറിച്ചായിരുന്നു ചിന്തിക്കേണ്ടിയിരുന്നത്.....
ഹൈസ്പീഡ് ലൈൻ ആയിരുന്നെങ്കിൽ....
യാത്രക്കാർ കൂടുന്നതും..... ചരക്കു ഗതാഗതം
വഴി വരുമാനം കൂടുന്നതു കൂടാതെ....
നാടിനെ ഭിന്നിപ്പിക്കുന്ന ഇരു വശങ്ങളിലും പണിയേണ്ട മതിലുകളും... ഓരോ അര കിലോമീറ്ററിൽ പണിയേണ്ട അണ്ടർ പാസ്സും
ഓവർ ബ്രിഡ്ജും ഒഴിവാക്കുകയും....
പുനരധിവാസ ചിലവ് മാക്സിമം മിനിമൈസ് ചെയ്യാനും പറ്റുമായിരുന്നു.....
അതിനുതകുന്ന പാളത്തിന്റെ ആക്സിൽ 17 ടൺ എന്നത് 25 ടൺ ആക്കി ഉയർത്താൻ അധികച്ചിലവായി കണക്കാക്കുന്നത്..... ഇപ്പോഴത്തെ പ്രൊജക്റ്റ് തുകയുടെ 50% വർദ്ധനവാണ്... അതായത് ശരാശരി ഒരു ലക്ഷം കോടി വരേ എത്തുമെന്ന്.....
അതിൻ്റെ ടോട്ടൽ ചിലവു കൂടുന്നതിൻ്റെ വിഹിതം കേന്ദ്ര പങ്കാളിത്തം ഉയർത്തി പരിഹരിക്കാവുന്നതേയുള്ളൂ
ഹൈസ്പീഡ് റെയിൽ ലൈൻ പണിയുന്നത്......തൂണുകളിൽ ഉറപ്പിച്ചു മുകളിലൂടേയും... ചിലയിടങ്ങളിൽ ഭൂമിക്ക് അടിയിലൂടെയും...
[ഇത്തരം നിർമ്മാണ രീതിയിൽ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾക്കോ.. ബിൽഡിംഗുകൾക്കോ... ഒരു പോറലുമേൽക്കില്ലാ... എന്ന പ്രത്യേകതയുമുണ്ട്... ഇത് ദുബൈയിൽ പ്രായോഗികമായതുമാണ് (passenger only )
കുടിയൊഴിപ്പിക്കൽ.... കൂടിയാൽ 6000 കുടുംബത്തിനു താഴെയായി പരിമിതപ്പെടുകയും ചെയ്യും.......
മറിച്ച്...... ഇപ്പോഴത്തെ സെമി ഹൈസ്പീഡ് [Silver Line] പദ്ധതി... ഭൂനിരപ്പിൽ തന്നെ റെയിൽ പാളങ്ങൾ നിർമ്മിച്ചു കൊണ്ടായതു കാരണം....
200 km/hr സ്പീഡിൽ ഓടുന്ന ലൈനിന്റെ
ഇരുവശങ്ങളിലും...നീളെ മതിലുകൾ പണിയേണ്ടത് നിർബന്ധമെന്നതിനൊപ്പം (520 km x 2 =1040 Km)....
അയൽപക്കവും ബന്ധങ്ങളും ഇതോടൊപ്പം അകലുമോ.. എന്ന ആശങ്ക പ്രദേശ വാസികൾക്കുണ്ടാവുക സ്വാഭാവികം....
ഒരേ പറമ്പിൽ മക്കളെ കൊണ്ടെല്ലാം വീടുകൾ പണിയിപ്പിച്ച്.... വാർദ്ധ്ക്യമെന്ന ദുരവസ്ഥയിൽ ആശ്രയമാകാം...
എന്ന വയോധിക സ്വപ്നങ്ങൾക്കുമാണ് ഭംഗം വരുന്നത്....
ഇത് എൻ്റെ കണ്ടെത്തൽ അല്ല....
മെട്രോമാൻ..E. ശ്രീധരൻ്റെ അഭിപ്രായമാണ്...
ഈ പ്രൊജക്ടിനെക്കുറിച്ച് എൻ്റെ മനസ്സിൽ വന്നതു കൂടി തുറന്നു പറയാനള്ള ഒരു സ്വാതന്ത്ര്യവും ഞാൻ ഇവിടെ എടുക്കുകയാണ് ..
നാൽപതിനായിരം കുടുംബങ്ങളെ കുടിയിറക്കി വഴിയാധാരമാക്കുന്നതിലും ഭേദം....
ഒരു തുഗ്ലക്ക് പരിഷ്ക്കാരമല്ലേ അതിലും നല്ലത്...
അതായത്......കെ റെയിൽ പദ്ധതി ഒഴിവാക്കി
തിരുവനന്തരപുരത്തെ ഇങ്ങെടുത്ത്... കേരളത്തിൻ്റെ മദ്ധ്യ ദേശമായ..... തൃശ്ശൂരേക്ക് കൊണ്ടുവന്നാലെന്താ.....
അങ്ങിനെയും ഒന്നു ചിന്തിച്ചു കൂടേ...?
തൃശ്ശൂർ കേരളത്തിൻ്റെ തലസ്ഥാനമായി മാറി കഴിഞ്ഞാൽ.....
കേരളത്തിന് കൂടുതൽ പ്രയോജനം ചെയ്യാത്ത ഈ
K-റെയിലിനു വേണ്ടി.....
ഇത്രയും തുകയുടെ കട ബാദ്ധ്യത വരുത്താതെ...
എന്നെന്നും എല്ലാ...മലയാളിക്കും...
തലസ്ഥാനവുമായി ബന്ധപ്പെടാൻ
അകലം പകുതിയും .... സമദൂരവും.. അതു വഴി എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാവും ആവില്ലേ.........?
കാസർക്കോട്ടുകാർ... തിരുവനന്തപുരം എത്താൻ ഇത്രയും ദൈർഘ്യം താണ്ടി...യാത്രാക്ലേശം അനുഭവിക്കണമെന്ന്
ആർക്കും നിർബന്ധം കാണുമെന്ന് എനിക്ക് തോന്നുന്നില്ല....
അതും ഈ പാൻ്റമിക്കിൽ.... സമ്പന്ന രാഷ്ട്രങ്ങൾ പോലും ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കുമ്പോൾ....
എന്തിന് ഇങ്ങനെ ഒരു ഭാരിച്ച കടബാധ്യത ഉണ്ടാക്കി.... കെ. റെയിൽ....?
ഇതിൽ കൂടുതൽ എൻ്റെ അഭിപ്രായങ്ങൾ നീട്ടി ദൈർഘൃം കൂട്ടുന്നില്ല........!
.......🙏🏻........
Yakoob Rachana Nandi...✍️