"കുറ്റി"
"കുറ്റി"❗
- - - - - - -
അടുക്കളയും കക്കൂസും
ഇരിക്കുന്ന ഞങ്ങളുടെ
വീട്ടു വളപ്പിൽ
പതിഞ്ഞ കുറ്റി >>>>❗
എൻ്റെയും... കുറ്റിയിൽ
ബാലേഷ്ണൻ്റെയും...
മൊയ്തീൻ കോയാൻ്റെയും....
തങ്ങന്മാരുടേയും...
എന്തിനേറെ മെമ്പർ
റഫീക്കിൻ്റെ വീടു
പോലും ഇരിക്കുന്നത്
"കുറ്റി" പതിഞ്ഞ
ഈ പറമ്പിലാണ്....
ആര് സർവ്വേ
നടത്തിയാണാവോ
ഈ "കുറ്റി" ഇട്ടതെന്നറിയില്ലാ..
പക്ഷെ കാലാന്തരങ്ങൾ
പിന്നിട്ടിട്ടും
ഈ കുറ്റിയിൽ ഒരു
ഗോൾഡൻ ലൈനോ..
സിൽവർ ലൈനോ...
നാളിന്നുവരേ വന്നതുമില്ലാ...
ആവി വന്നപ്പോൾ വീട്ടുകാരി
പിട്ടിൻ "കുറ്റി" പാനിയിൽ
നിന്ന് ഇളക്കി
മാറ്റിയതല്ലാതെ....
കുറ്റിയിൽ എന്ന പറമ്പിലെ
കുറ്റി പറിച്ചു
പിഴുതെറിയാൻ ഒരു
സമര സമിതിക്കാരും
ഇന്നേവരേ തുനിഞ്ഞ്
ഇറങ്ങിയിട്ടില്ലാ....
ഞാളായിട്ടു ഏടേയും
പോയി പരാതി
പെട്ടതുമില്ലാ !
ഞമ്മളെല്ലാരും ഈ
കുറ്റിയിൽ തന്നെ കുറ്റി
അടിച്ചു
വീടെടുത്തവരാണ്.....
എന്നാലും ഒരോരുത്തന്മാർ
കാലത്തു തൊട്ടു കുറ്റിയും
പൊരിച്ച് ഈ കുറ്റിയിൽ
തന്നെ കേറി വരും...
കുറ്റിക്കഥയും പറഞ്ഞോണ്ട്..!
കുറ്റി അടി നിർത്തിയെന്ന
വിജ്ഞാപനം വന്നതോടെ..
ആ കുറ്റി-ക്കഥ ഇനി
കേൾക്കേണ്ടല്ലോ..ന്നു
സമാധാനിക്കാം...
അതിനി സിൽവർ
ലൈൻ തീവണ്ടീലെ
ടി ടി യല്ലാ..സാക്ഷാൽ
സമര സമിതിയിലെ
ടി ടി ഇസ്മായിൽ വന്നു
പറഞ്ഞാലും...
ഇതൊരുനാളും വരാൻ സാദ്ധ്യതയില്ലാത്ത
വെള്ളി വര വീണ
സിൽവർ ലൈനാകയാൽ..
ഈ പറമ്പിൻ്റെ പേരിലുള്ള
"കുറ്റി" ഇനി പിഴുത് പറിച്ചു
മാറ്റാൻ ആരും വരരുത്..
എന്നു..
കുറ്റിയിൽ കുറ്റിയുള്ള
കുറ്റിയിലെ കുറ്റി കൂട്ടായ്മ❗
Yakoob Rachana.....✍️