കോവിഡ് ഉടലിൽ കേറിയിട്ടും.......
കോവിഡ് ഉടലിൽ കേറിയിട്ടും...
അതു
തലച്ചോറിൽ കേറാത്ത മണ്ടമ്മാർ...
===========================
"അല്ലാഹുവിന്റെ അടിയാത്തീ....
ജനങ്ങളെ ദ്രോഹിക്കാതെ......
നിങ്ങൾ... നിങ്ങളുടെ വീട്ടിൽ തന്നെ
കഴിയുന്നതാണ്..ഏറ്റവും ഉത്തമം.."
ഇതു പറഞ്ഞത് മറ്റാരുമായിരുന്നില്ല ....
കഅബ പ്രദക്ഷിണം (ത്വവാഫ്) ചെയ്തു കൊണ്ടിരുന്ന കുഷ്ഠരോഗിയായ ഒരു
സ്ത്രീയോട് സാക്ഷാൽ ഖലീഫയായ ഉമർ (റ) തന്നെ...
[ ഈ മെസ്സേജ് കോവിഡ് കാലത്ത് പൊതുജനം സ്വമേധയാ.... ഏറ്റെടുക്കേണ്ടതാണ്...]
അതിനുശേഷം ആ സ്ത്രീ വീട്ടിൽ തന്നെ അടങ്ങിയിരുന്നു.....
ഉമറിന്റെ മരണശേഷം ഒരാൾ അവരെ
അറിയിച്ചു....
"നിങ്ങളോടു് പറഞ്ഞ ആൾ മരിച്ചിരിക്കുന്നു...... ഇനി പുറത്തേക്കെല്ലാം പോകാമല്ലോ..."
ആ സ്ത്രീയുടെ പ്രതികരണം.....
"ജീവിതകാലത്ത് അദ്ദേഹത്തെ അനുസരിക്കുകയും... മരണശേഷം
ധിക്കരിക്കയും ചെയ്യുന്നതു ശരിയല്ല..."
എന്നായിരുന്നു !
ഈ മഹാമാരിക്കാലത്തും...
ആരാധനാലായങ്ങളിൽ എത്താൻ..
വയോധികരുടെ ഒളിഞ്ഞും... പതുങ്ങിയും....
ആരോഗ്യ വകുപ്പിന്റേയും ..... ഭരണാധികാരികളുടേയും
നിബന്ധനകളെ ധിക്കരിക്കാനുള്ള
തിടുക്കം കാണുമ്പോൾ......
ഓർക്കുക.... ഖലീഫാ...(റ) ഉമറിൻ്റെ ആ
വാക്കുകൾ.......
അതു പോലെ...
"ഏതെങ്കിലും ഒരു പ്രദേശത്ത് കൊറോണ ബാധിച്ചാൽ നിങ്ങൾ അവിടേക്ക് പോകരുതെന്നും......
ഇനി നിങ്ങളുടെ പ്രദേശത്താണ് കൊറോണ ബാധിച്ചതെങ്കിൽ... അവിടുന്ന് നിങ്ങൾ പുറത്തേക്കും പോകരുത് "...
എന്ന മൗലികതത്വത്തിന്.....
സമാനമായി മുമ്പ് പ്ലേഗ് വന്നപ്പോൾ...
"സാംക്രമിക രോഗങ്ങൾ പടരുന്നതിലും...
പടർത്തുന്നതിൽ നിന്നും... അകന്നു നിന്നാൽ ശഹീദിന്റെ (രക്തസാക്ഷിയുടെ ) കൂലി
കിട്ടും..." (ബുഖാരി... മുസ്ലിം)
എന്ന നബി വചനവും ഓർമ്മയിൽ വരികയാണ്....
ഇത്തരം അറിവുകൾ..പൊതുജനത്തിനു
പകരാതെ.....
പളളിക്കാട്ടിൽ ചുളളിക്കച്ചവടം നടത്തുന്ന
അസ്മാഊൽ ഹുസ്നയുടെ വക്താക്കളേപ്പോലുള്ളവർ ചെയ്യുന്നത്...
പതിനാറു ഔഷധ മരങ്ങൾ കൊണ്ടുണ്ടാക്കിയ സപ്രമഞ്ചത്തിലിരുന്ന് കൽപനകൾ മാത്രം പുറപ്പെടുവിപ്പിക്കുമ്പോൾ.....
ഇതെല്ലാമങ്ങു.... സൗകര്യ പൂർവ്വം പറയാൻ മറക്കുകയാണ്...
"എല്ലാ...... കാര്യവും മൊല്ലാക്കക്കറിയാം...
മൊല്ലാക്കാൻ്റെ കാര്യം അളളായ്ക്കറിയാം..."
എന്ന പോലെ... അതവിടെ നിൽക്കട്ടേ....
സാമൂഹ്യ വ്യാപനത്തിലെത്തി.... 70% പേർക്ക്
കോവിഡ് പോസിറ്റീവ് റിസൾട്ട് വന്ന്....
കിടക്കപൊറുതിക്ക് കിടക്കകൾ പോലും
തികയാതെ വന്നിരിക്കുന്ന കോവിഡ് ദുരവസ്ഥയിൽ..
മഹഷറയിലെന്ന (പരലോകം) പോലെ...
സ്വന്തമായി രക്ഷപ്പെടാൻ .....നഫ്സി.... നഫ്സീ... സ്വന്തം.. സ്വന്തം...എന്ന സ്വാർത്ഥ വിളിയിൽ... ഇപ്പോൾ
എല്ലാവരും എത്തിനിൽക്കുമ്പോൾ...
ഒരിക്കൽ കോവിഡ് പോസിറ്റീവായി ....
ആംബുലൻസിൽ കയറ്റി കൊണ്ടുപോയി കഴിഞ്ഞാൽ....
ചിലപ്പോൾ ഒരിക്കലും ഒരു തിരിച്ചു വരവുണ്ടാവില്ല....
ആ കാഴ്ച തന്നെ അവസാനത്തേത്...
അതോടെ..... ചിലപ്പോൾ ഉടയവരുമായുള്ള മുഖാമുഖവും.... ഒസിയത്ത് പറയാനുള്ള അവസരം പോലും നഷ്ടപ്പെടാം.......
പിന്നീട് ഗവർമ്മെണ്ട് കോവിഡ് പ്രോട്ടോകോൾ പ്രകാരം....
ആചാരനുഷ്ടാനങ്ങളില്ലാതെ... സ്വന്തക്കാർക്കും..... ബന്ധക്കാർക്കു പോലും കാണാൻ കഴിയാതെ .....
ഒടുവിലെല്ലാം ഒരു കുഴിയിലൊതുങ്ങും...
അതോടെ എല്ലാ ലംഘനങ്ങളുടേയും...
അജ്ഞതയുടേയും.... കൊലവിളി
അവിടെ അവസാനിക്കാം....
ശ്രദ്ധിച്ചാൽ... ലക്ഷണമില്ലാത്ത കോവിഡ് വാഹകർക്ക്.... ഒരുപാട് പാവം നിരപരാധികളെ അതിലേക്ക് വീഴ്ത്താതെ രക്ഷപ്പെടുത്താം...
..................🙏...............
yokoob rachana nandi...✍️