ഖലീൽ ജിബ്രാൻ
ഖലീൽ ജിബ്രാനും........
നന്തിയും ......
ഇന്ന് ജനുവരി 6.....
ഖലീൽ ജിബ്രാന്റെ ജന്മദിനമാാണ്....
ലെബനോണിന്റെ വടക്ക് ഭാഗത്തുള്ള ബഷർ എന്ന കുന്നിൻ പ്രദേശമാണ് ഖലീൽ ജിബ്രാന്റെ ജമ്മസ്ഥലം...
മാതാവായ.... കാമിലയുടെ മൂന്നാമത്തെ ഭർത്താവായിരുന്നു ഖലീൽ ജിബ്രാന്റെ പിതാവ്.... ജിബ്രാൻ...
മാതാവും പിതാവും ചെറുപ്പത്തിലേ.... നഷ്ടപ്പെട്ട ജിബ്രാൻ അർദ്ധ സഹോദരമ്മാർക്കും സഹോദരിക്കും ഒപ്പമായിരുന്നു കഷ്ടകാലത്തിന്റെ ബാല്യം കഴിച്ചു കൂട്ടിയത്..
ലോക പ്രശസ്തനായ ലെബനീസ് കവിയും ദാർശനികനും ചിത്രകാരനുമായിരുന്ന ഖലീൽ ജിബ്രാനോടൊപ്പം ......
അങ്ങിനെയൊന്നും ആകാത്ത.... അല്ലെങ്കിൽ ആയിട്ടില്ലെങ്കിലും......
സാമൂഹ്യ പ്രവർത്തനത്തിൽ മാത്രം സ്വന്തം ജീവിതം തന്നെ അർപ്പിച്ച "നന്തി" ക്കൊപ്പം കൂട്ടി ചേർക്കുകയുമല്ല.......
എന്നാലും ... ഖലീൽ ജിബ്രാന്റെ ജീവതവും... അദ്ദേഹത്തിന്റെ .....
"The prophet" (പ്രവാചകൻ) എന്ന....... ഗദ്യപദ്യ ഗ്രന്ഥത്തിലെ പ്രതിപാദ്യങ്ങളും തമ്മിൽ "നന്തി നാസറിന്റെ" ജീവിതവുമായി എന്തൊക്കെയോ.. ബന്ധമുള്ളതു പോലെ തോന്നി...
"പ്രവാചകൻ" എന്ന ഗ്രന്ഥത്തിൽ...ഒരു മനുഷ്യൻ വിവിധ വിഷയങ്ങളിൽ സ്വയം ചോദിക്കുന്ന ചോദ്യങ്ങളും.... തത്വചിന്താപരമായ ഉത്തരങ്ങളും......
ഈ "സ്വയം ചോദ്യോത്തര" സംവാദത്തിൽ.... ഞാൻ എന്നും..ഇന്നും കുഞ്ഞായി മാത്രം മനസ്സിൽ സൂക്ഷിച്ച "നന്തി"....
അതിൽ എവിടെയൊക്കെയോ ഒളിഞ്ഞിരിപ്പുണ്ടെന്ന് തോന്നി......
വാക്കുകളിലൂടെയും..... പ്രയത്നം നിറഞ്ഞ പ്രവർത്തികളിലൂടേയുമാണ്... നന്തി തന്റെ സ്വന്തം വ്യക്തിത്വത്തിന് ഈ നിറം നൽകിയത്...
സൂഫിസവും... മതേതരത്വവും..ഒരേ പോലെ ഉള്ളിൽ കൊണ്ടു നടന്നു...
ചിലപ്പോൾ ഒരു കലഹക്കാരന്റെ ഉഗ്രസ്വരത്തിലും... മറ്റു ചിലപ്പോൾ ഒരു ദുർബലന്റെ പതിഞ്ഞ തേങ്ങൽ പോലെയും......
തേങ്ങിയത് അശരണരേയും... രോഗികളായവരേയും ഓർത്തായിരുന്നു........
സ്വന്തം കാര്യം അതിനിടക്ക് മറന്നതോ... അതോ...അവഗണിച്ചതോ....... എന്നറിയില്ല !
ദി പ്രോഫെറ്റ് - [പ്രവാചകൻ ]
............................................
ഖലീൽ ജിബ്രാന്റെ "പ്രവാചകൻ" എന്ന ഗ്രന്ഥത്തിൽ നിന്ന് ഒരു ചെറിയ ഭാഗം.......
കൈ കുഞ്ഞിനെ ഉക്കത്തേറ്റി നിൽക്കുന്ന ഒരു മാതാവ് ഗ്രന്ഥത്തിലെ പ്രവാചകനോട് ആവശ്യപ്പെട്ടു.........
"ഞങ്ങളോട് കുഞ്ഞുങ്ങളെക്കുറിച്ച് ഒന്നു പറയാമോ..?". എന്ന്....
പ്രവാചൻ പറഞ്ഞു:
"നിങ്ങളുടെ കുട്ടികൾ നിങ്ങളുടേതല്ല....
ജീവിക്കാൻ... സ്വന്തം നിൽനിൽപ്പിനോടുള്ള പ്രണയത്തിൽ നിന്ന് ജനിച്ച കുട്ടികളാണവർ....
നിങ്ങളിലൂടെയാണ്... വരുന്നതെങ്കിലും അവർ നിങ്ങളൂടേതല്ല.....
നിങ്ങളോടൊപ്പമാണെങ്കിലും.. അവർ നിങ്ങൾക്ക് സ്വന്തമേ... അല്ല.
അവർക്ക് നിങ്ങളുടെ സ്നേഹം നൽകാം....
പക്ഷെ നിങ്ങളുടെ ചിന്തകൾ അരുത്...
എന്തെന്നാൽ അവർക്ക് അവരുടേതായ ചിന്തകളുണ്ട്.....
അവരുടെ ശരീരങ്ങൾ സൂക്ഷിക്കാൻ നിങ്ങൾക്ക് വീടുകളൊരുക്കാം....
പക്ഷെ അവരുടെ ആത്മാക്കളെ നിങ്ങൾക്ക് കൂട്ടിലൊതുക്കാനാവില്ല,
എന്തെന്നാൽ നിങ്ങൾക്ക് സ്വപ്നത്തിൽ പോലും അപ്രാപ്യമായ ഭാവിയുടെ ഭവനങ്ങളിലാണ് അവരുടെ ആത്മാക്കൾ വസിക്കുക ....
അവരെപ്പോലെയാകാൻ നിങ്ങൾക്ക് ശ്രമിക്കാം....
എന്നാലൊരിക്കലും അവരെ നിങ്ങളെപ്പോലെയാക്കാൻ ആഗ്രഹിക്കരുത്..
എന്തെന്നാൽ ജീവിതം ഒരിക്കലും പുറകിലേക്ക് പറക്കുന്നില്ല.....
നിങ്ങൾ വില്ലാണെങ്കിൽ...... ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്ന അമ്പുകളാണ് അവർ.....
..........................................................
ഞങ്ങളുടെയെല്ലാം നിയന്ത്രണ വലയത്തിൽ കെണിയാതെ....
ചെറുപ്പം തൊട്ടേ.... സ്വന്തമായി ശരിയാണെന്ന് തോന്നിയ വഴിയിൽ മാത്രം തന്നെ സഞ്ചരിച്ചു........... ലക്ഷ്യം
കണ്ടെത്തിയതാണ് നന്തി നാസർ....
................... .:... ......... ................................
1912ൽ ന്യൂയോർക്കിൽ താമസമാരംഭിച്ച ഖലീൽ ജിബ്രാൻ... ജീവിതാവസാനം വരേ... "ഹെർമിറ്റേജ്" എന്ന് വിളിച്ചിരുന്ന അവിടുത്തെ ഫ്ലാറ്റിലായിരുന്നു മരണം വരെ കഴിച്ചു കൂട്ടിയത്.
തന്റെ നാല്പത്തെട്ടാമത്തെ വയസ്സിൽ
ദിവംഗതനായെങ്കിലും......
ഭൗതികശരീരം സംസ്കരിച്ചത് ലെബനോണിൽ തന്നെയാണ്.
അതു പോലെ 56 വയസ്സിനോടടുത്ത
"നന്തി നാസർ" തന്റെ..........
ദുബൈ ഹോറൽ ഹാൻസിലുള്ള "നന്തി ഗ്രാമം" എന്ന വില്ലയിലെ ദീർഘ കാല താമസത്തിനു ഒടുവിൽ....
കഴിഞ്ഞ ഞാറാഴ്ച (29/12/2019)- ന്..
ദൈവ വിളി കേട്ട്.....
വില്ലയോടും നമ്മോടും വിട പറഞ്ഞു യാത്ര ചോദിക്കാതെ ദൈവ സന്നിധിയിലേക്ക് തന്നെ പൊയ്ക്കളഞ്ഞു........
നാട്ടിലെ സ്വന്തം മഹല്ലിലെ.... നന്തി മുഹയുദ്ദീൻ ജുമാ മസ്ജിദ് പള്ളിയിലെ ഖബറിസ്ഥാനാണ് അന്ത്യവിശ്രമത്തിനായ് തിരഞ്ഞെടുത്തത്.....
നിത്യശാന്തി പടച്ചവൻ നൽകട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം.........
.....................🙏...........................
Yakoob Rachana Yakoob