top of page

തട്ടത്തിൻ തുമ്പിൽ കെട്ടിയ ആദ്യ ലീവ്...

Updated: Dec 16, 2021മൂടൽ മഞ്ഞു പൊതിഞ്ഞ് റൺവേ കാണുന്നില്ലേലും

ഫൈറ്റ് കുത്തിയിറക്കി വെപ്രാള പിടച്ചിൽ കഴിഞ്ഞ് മെല്ലെ ഓട്ടം നിർത്തി.... . ഹാ.... വൂ.......


ആളുകൾ ഇറങ്ങുകയായി....


വിളിച്ചു കേറ്റാൻ തിരിച്ചു പോകുന്നവർ തയ്യാർ...


അവരും Ragട to riches

[ദാരിദ്ര്യത്തിൽ നിന്നും സമ്പന്നതയിലെത്താനുള്ള

വ്യഗ്രതയിൽ.........]


പുറത്ത് കുളിര് കുണുകുണാ വിറപ്പിക്ക്ണ്.


മൂടി പുതച്ചിരിക്കാൻ കൊതിയായി......


പൂവ്വന്റെ തൂവ്വൽ വിരിച്ചുള്ള കൂവ്വൽ കേക്ക്ണ്.. പുലരി പരപരാ.. വെളുത്തു വരുന്നു..


തിരികെയുള്ള വരവ് .......

കാത്തിരിക്കാൻ വിശേഷിച്ച് ആരും ബാക്കിയില്ലായിരുന്നു......


SSLC കഴിഞ്ഞുള്ള തുടർ പഠനവും ജോലിയും.... അന്നേ സ്ഥിരമായി

കൊച്ചിയിലും കോഴിക്കോട്ടും

പിന്നെ മൂന്നു കൊല്ലം ഗൾഫിലും കഴിഞ്ഞ് വരുന്നത് കൊണ്ട്........


ഇനി നാട്ടിലെ സുഹൃത് ബന്ധങ്ങൾ വിളക്കി ചേർത്തേ പറ്റൂ.....


ഫ്ലൈറ്റിറങ്ങി നേരം പോകാത്തതു കൊണ്ടു പഴയ കുറേ ഓർമ്മകൾ അയവിറക്കി...


ഗൾഫ് കാരന്റെ മണവും... മടുക്കുത്ത് കുത്തിയാലുള്ള വെളുപ്പും...

നാട്ടുകാർക്കിടയിലെ പിടിപ്പും ... വില പിടിപ്പുള്ള ഡ്രസ്സും...


വടക്കൻ വീരഗാഥയിലെ ഉറുമി വീശു പോലുള്ള കായി...വീശും.....

വാച്ചുള്ള കൈ പിടപ്പിക്കലും.. നെഞ്ചിന് കീഴേ പിടിപ്പിച്ച പോലുള്ള കൊച്ചു പേടകവും.....


എന്തിനേറേ... ഒടുക്കത്തെ ഗ്ലാമറും..... മൊത്തത്തിൽ....ഒരു പ്ലാസ്റ്റിക് സർജറി കഴിഞ്ഞു വന്ന പോലുള്ള വരവും കണ്ടാണ്‌

ഗൾഫ് എന്നെ കൊതിപ്പിച്ചത്....


ഇതിനെല്ലാം ഒടുക്കം പയേ.... മെയ്തീൻ ആയിട്ടുള്ള തിരിച്ചു പോക്കും.... ഉണ്ടു്...


ആംസ്ട്രോങ്ങു് ചന്ദ്രനിൽ കാലു കുത്തിയ ഓർമപോലെ.... 1978

അവസാനത്തിലാണ് ആ ചുട്ടുപൊള്ളുന്ന മണൽ കൂനയിലേക്ക് ഒട്ടകത്തെ പോലെ

ഞാനും കാലു കുത്തിയതെന്ന്

ഓർക്കുകയാണു്....


ബഹ്റൈനിലെ അന്തിയേ പകലാക്കുന്ന നഗരവീഥിയിലെ തെരുവു വിളക്കുകളും, പർദ്ദ ധാരികളായ അറബിച്ചി കൂട്ടവും....


കന്തൂറയും അഗാളും ധരിച്ച അറബികളും എനിക്ക് ആദ്യ കൗതുക കാഴ്ചകളായി.


ബഹ്റൈൻ ടാക്സിയിലെ അറബിക് ന്യൂസ് കേട്ട് ഖുറാനിലെ ഏതോ അറിയാത്ത ആയത്തെന്ന് തെറ്റിദ്ധരിച്ചു ഭക്തി നിർഭരനായി കുറച്ചു നേരം കേട്ടു.....


അനുമാനങ്ങൾ ഓരോന്നായി അങ്ങനെ തെറ്റിത്തുടങ്ങി..


പബ്ലിക് ടെലിഫോൺ ബൂത്ത് കണ്ടപ്പോൾ...

ആചാര വെടിയെന്നോണം നാട്ടിലേക്ക് ഒരു കാൾ ...


ആ പണിയും പാളിയ പോലെ.. തുടർച്ചയായി വിളിച്ചിട്ടും ഒരേ പെൺ കൂറ്റാണ് കേട്ടത്..


"ഇന്ത തടത്തിലെ ഇടമെല്ലാം കട " എന്ന് തുടങ്ങി.... ഒന്നും മനസ്സിലായില്ല..

കുറേ "ട.. ടാ... ടം" തന്നെ.. ഞാൻ അടുത്ത് നിന്ന ... രസികനാണെന്ന് തോന്നുന്നു...ആളോട് അതിന്റെ അർത്ഥം ചോദിച്ചു..


അത് നിങ്ങളെ നാട്ടിലെ കടമെല്ലാം അവർ വീട്ടിയെന്നാണ്

പറഞ്ഞതെന്ന് ......


സത്യത്തിൽ അങ്ങോട്ടുള്ള എയർ ടിക്കറ്റ് കടമായിരുന്നു..... പക്ഷെ അത് ഈ അണ്ണാച്ചികൾ എങ്ങിനെ അറിഞ്ഞൂ..

ഏതായാലും ദൈവത്തിനു സ്തുതി.............


അയാൾക്കും തമിഴറിയില്ല.. മദ്രാസ്

എക്സ്ചേഞ്ചിലെ ഓട്ടോ Busy റിപ്ലൈ ആണെന്ന് പിന്നീട് മനസ്സിലായി...


എനിക്കും മുമ്പേ എത്തിയ അഭ്യസ്ഥ വിദ്യർ ചെയ്യുന്ന പണി കണ്ടപ്പൊഴേ എന്റെ കാര്യവും ഏകദേശം തീരുമാനമായി...


"സ്വച്ച് ബഹ്റൈൻ "


വരേണ്ടായിരുന്നു എന്ന് തികട്ടി...


ഗൾഫിന്റെ പൊങ്കാഷ് മസ്തിഷ്ക്കത്തിൽ ഹരം പിടിപ്പിച്ചില്ലായിരുന്നെങ്കിൽ......

കിട്ടിയെന്ന് ഉറപ്പിച്ച കേന്ദ്ര ഗവർന്മെന്റ് ജോലിയുമായി മുന്നോട്ട് പോയേനേ..

അവസാനം ഒരു ജോലിയും എടുക്കാതെ ശിഷ്ടകാലം പെൻഷൻ

പറ്റിയുള്ള സുഖ ജീവിതവും.......


സോളമൻ ചക്രവർത്തിക്കു വേണ്ടി സ്വർണവും വെള്ളിയും ആനക്കൊമ്പുമെല്ലാം കയറ്റിയിരുന്ന 'ഓഫീർ' എന്ന് ബൈബിളിൽ പരാമർശിച്ച

തുറമുഖ നഗരമായ

ബേപ്പൂരിലെ ....അന്നത്തെ തൊഴിൽ എനിക്ക് ഒരു

മുതൽക്കൂട്ടായതിൽ ഉപരി......


ഇടങ്ങഴി എണ്ണ കൊള്ളുന്ന നുണകുഴി കവിളുമായി വൈക്കത്തുകാരൻ

വൈക്കം മുഹമദ് ബഷീറെന്ന.....

ബേപ്പൂർ സുൽത്താനെ ദിവസവും രണ്ടു നേരം... ബേപ്പൂരിലെ എന്റെ ജോലി സ്ഥലത്തിനടുത്ത്.. റോഡരികിൽ സപ്താത്ഭുതം പോലെ എന്നും കണ്ടിരുന്നു. ....പേരക്കുട്ടിയുടെ സ്കൂൾ ബസ്സും കാത്ത് ഏഷ്യൻ ഡബ്ലിയുസിയിൽ ബീഡിയും വലിച്ചിരിക്കും പോലുള്ളൊരു ഇരിപ്പാാണ് ... സ്കൂൾ ബസ്സ് എത്തും വരേ...


വെറുതേ അങ്ങ് ചെന്ന് പരിജയപ്പെടാം എന്നുള്ള ഒരു ലിബറൽ ഭാവമൊന്നും ആ മുഖത്തു കാണാത്തതു കൊണ്ടു അങ്ങോട്ട് പോകാൻ മടിച്ചു.


പരിജയപ്പെടണം എന്ന് ആഗ്രഹിച്ചിരിക്കുമ്പോളാണ് ഒരവസരമെന്നോണം,

എന്റെ ഉറ്റ ചങ്ങാതി...

പിന്നീട് ഫറൂക്ക് കോളേജിലെ

കൊമേഴ്സ് പ്രൊഫസറായ പെരിങ്ങാട്ട് അബ്ദുള്ള

വിളിച്ചത് ...


നമുക്ക് നാളെ വൈക്കം മുഹമ്മദ് ബഷീറിനെ കോളേജ് ഫന്ദ്ഷന് ക്ഷണിക്കാൻ അവിടം വരെ ഒന്ന്

പോകണമെന്ന്....


പിറ്റെ ദിവസം ഞങ്ങൾ രണ്ടു പേരും പോയി...


റോഡിൽ കണ്ട ഗൗരവക്കാരനു പകരം വീട്ടിലെ സൗമ്യനായ ബഷീറാണ് ഞങ്ങളെ ക്ഷണിച്ചിരുത്തി സുലൈമാനി കുടിപ്പിച്ചു 20 മിനിറ്റോളം കുശലം പറഞ്ഞിരുന്നത്.


സുൽത്താൻ ആരോഗ്യ സ്ഥിതി മോശമായതുകൊണ്ട് അവിടം വരെ വരാനുള്ള ബുദ്ധിമുട്ട് അറിയിച്ചു ... പകരം അപ്പോൾ തന്നെ ഒരു കുറിപ്പ് വായിക്കാൻ എഴുതി തരികയും ചെയ്തു.


സാമൂതിരി..... അന്നത്തെ ശക്തനായ വള്ളുവക്കോനാതിരിയെ കീഴടക്കിയതും, കേരളത്തിലെ മറ്റു രാജാക്കന്മാരെക്കാൾ പ്രബലൻ ആയിത്തീർന്നതും അറബികളുടെ സഹായം കൊണ്ടെന്ന് വായിച്ചിട്ടുണ്ട്.


അതുപോലെ നമ്മുടെ നാട്ടിലെ പുത്തൻ കോടീശ്വരന്മാർ, പാരമ്പര്യ

കോടീശ്വരന്മാരേക്കാൾ, കോടികളുടെ

ഈശ്വരന്മാർ ആയതും അറബികൾ

കാരണം തന്നെയല്ലേ...


കോടീശ്വരനായില്ലെങ്കിലും വട്ടച്ചിലവിനുള്ള വകയുണ്ടാക്കാൻ ഒറ്റക്കു ഒന്നു പിടിച്ചു നോക്കാൻ.... അറബി ദൈവങ്ങളെ...

മനസ്സിൽ കണ്ട്... . കളരി വിളക്ക്

തെളിയിച്ചു തുടങ്ങാമെന്ന് ഞാനുറപ്പിച്ചു ..


ഒരു അശ്വമേധത്തിനൊരുങ്ങി.....

മലേഷ്യൻ ബാങ്കിൽ ജോലിക്ക് കയറി...

ഏഴു വർഷം ഇടം വലം തിരിയാതെ ജോലി തുടർന്നു.


മലേഷ്യക്കാരുടെ ഒരു കുടുംബാംഗം

പോലെ.....


അതിലൊരു അവിവാഹിതയായ മലേഷ്യക്കാരിക്ക് എന്നോടൊരു ഇഷ്ടം..


ഞാൻ വേണ്ടെന്ന് വെച്ചു...... കാരണം

നാട്ടിലാണെങ്കിൽ 100 തെങ്ങ് സ്ത്രീധനം കിട്ടുമല്ലോ.... എന്ന പ്രതീക്ഷ വെച്ച്....


ബാങ്കിലെ എന്റെ ബോസ് ആയിരുന്ന സെയ്ദ് ഹമീദ് അൽബാർ [G M] പിൽക്കാലത്ത് 25 വർഷത്തോളം മലേഷ്യയുടെ ആഭ്യന്തര മന്ത്രിയും, വിദേശ കാര്യ മന്ത്രിയും

ആയി തിളങ്ങി....


ബാങ്കിലെ ജോലി വിട്ടതിനു ശേഷമാണ്.. പുതിയ മേഖലയായ ബിൽഡിംഗ് ഫീൽഡിൽ എത്തിയത്.


ആയിരത്തൊന്നു രാവുകളിലെ രാജാവായ ഷഹരിയാറിന്റെയും രാാഞ്ജിയായ ഷഹർസാദയേയും

പോലുള്ളവരുടെ കൊട്ടാരം കഥകൾ ധാരാളം

കേട്ടതല്ലാതെ .....


കൊട്ടാരം... ജീവിതത്തിൽ നേരിൽ കണ്ടില്ലായിരുന്നു.


ബഹ്റൈൻ രാജാവിന്റെ കൊട്ടാരം

മെയിന്റനൻസ് ജോലി സൂപ്പർവൈസ്

ചെയ്തത് കൊണ്ട്

കൊട്ടാരത്തിനുള്ളിൽ

നിരങ്ങി.........ആർക്കും പ്രവേശനമില്ലാത്ത അന്തപ്പുര

രഹസ്യങ്ങൾ വരേ പലതും കണ്ടു.


ഷെയ്ക്കാ മറിയത്തിന്റെ അൽമെറൂജിന്റെയും.... പ്രൈവറ്റ് റസിഡൻസിന്റെയും..... പിന്നെ അലി ബിൻ അലിയുടെ പാലസിന്റെ മൊത്തം മാർബിൾ വർക്ക്സും കൂടാതെ...........


ബില്ല്യൻസിന്റെ സ്റ്റോക്കുള്ള Intercol - എന്ന കമ്പനിയുടെ സൽമാനിയയിലുള്ള

വെയർഹൗസിലെ ഒരിക്കലും പൂർണ്ണമായി പരിഹരിക്കാൻ കഴിയാതിരുന്ന

കോംപ്ലിക്കേറ്റഡ് വാട്ടർ പ്രൂഫ് പ്രശ്നം പരിഹരിച്ചതും എന്റെ പ്രൊഫഷണിലെ ഒരു പൊൻ തൂവൽ ആയി....


നന്തിയിലേക്കുള്ള ടാക്സി വന്നു...

തുടർ യാത്ര ടാക്സിയിലായി...


മുമ്പ് ...... ഈ സമയങ്ങളിൽ.. അമ്മോട്ടിയുടേയും

ആണ്ടിയുടേയും സമയസൂചികയുടെ തുടക്കമെന്നോളം....


പള്ളികളിൽ നിന്ന് സുബ്ഹി ബാങ്കും....


അമ്പലങ്ങളിൽ നിന്ന് ആർക്കും എളുപ്പം അർത്ഥം ഗ്രഹിക്കാവുന്ന എഴുത്തച്ഛന്റെ ഹരിനാമ കീർത്തനങ്ങളും ആണ് കേട്ടിരുന്നത്.....


ഹരിനാമ കീർത്തനം മാറി ഇന്ന് കേൾക്കുന്നത് മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാടിന്റെ ഭക്തിസാന്ദ്രമായ ആർക്കും അർത്ഥം

ഗ്രഹിക്കാനാവാത്ത കടുത്ത സംസ്കൃത കൃതിയായ നാരായണീയമാണെന്നു് തോന്നുന്നു.....


എന്റെ പടച്ചോനും നിന്റെ പടച്ചോനും എന്നല്ലാവരും വിശ്വസിക്കുന്നുണ്ടെങ്കിലും.....

മതത്തോടൊപ്പം......മതേതരത്വവും നല്ലവണ്ണം ശക്തി പ്രാപിച്ചു കണ്ടു.


രാജേഷിന്റെ ഹൃദയവുമായി ഷംസുദ്ദീൻ വെള്ളിയാഴ്ച പള്ളിയിലെ മഹ്ഷറ വിളി കേട്ടത് ഒരു മുസ്ലീം വിശ്വാാസി ആയി തന്നെയാണു്. ...


അതു തന്നെയാണ് തിരിച്ചും സംഭവിക്കുന്നത്. ....


അന്നൊക്കെ പെണ്ണു കെട്ടണമെങ്കിൽ

തെങ്ങിന്റെ മണ്ട നന്നാവണം.


വില്ല്യാപ്പള്ളിക്കാരൻ സുഹൃത്ത് അബ്ദുള്ള അവധിക്ക്

പോയി 26 പെണ്ണു കാണൽ നടന്നു. ...

കാരണവന്മാർക്ക് നിർബ്ബന്ധം സ്ത്രീധനം

100 തെങ്ങില്ലെങ്കിൽ തറവാടിന് കുറച്ചിൽ ആണെന്ന്....... .

അബ്ദുള്ളക്ക് മേനിയും നന്നാവണം അതായത്......


അരം + അരം (കിന്നരം) = നൂറ്മേനി

i. e. 100 തെങ്ങും നല്ല മേനിയും....നൂറ് മേനി......


തെങ്ങുള്ളിടത്ത് പെണ്ണില്ല..

പെണ്ണുള്ളിടത്ത് തെങ്ങില്ല..


തെങ്ങൊത്ത് 100 തികച്ചു കിട്ടാനായിരുന്നു പാട്....


ഒടുവിൽ 27 മത്തേത് ഒത്തു കിട്ടി.....

കല്യാണവും നടന്നു.


പിറ്റേ ദിവസം

വരന് മൂഡൗട്ട്.. കൂടെ ജോലി ചെയ്യുന്ന

കൃഷ്ണൻ കാര്യം തിരക്കിയപ്പോൾ.....

തെങ്ങെല്ലാം ok ... പക്ഷെ മേനി അത്ര അങ്ങ് പോരാ എന്ന്.......


ക്യഷ്ണൻ പറഞ്ഞു " ഏതായാലും 100 തെങ്ങ് OK ആയ സ്തിഥിക്ക് ഇത് നൂറ്റി ഒന്നാമത്തെ തെങ്ങായി കൂട്ടി അങ്ങ് അഡ്ജസ്റ്റ് ചെയ്യണം... എന്ന്....


അബ്ദുള്ളയുടേയും

തെങ്ങിന്റെയും കഥ ഓർത്തത് അവനും ലീവ് കഴിയാതെ നാട്ടിലുള്ളതു കൊണ്ടും

ഒരു തൈ കഥ പുറകേ പറയാനുമാണ്....


ചിന്തകൾക്കൊടുവിൽ

നാട്ടിലെത്തി.....പണ്ടത്തെ മൺ വഴിയും... മരവും... മരമൂട്ടിലും... ലൈറ്റ് ഹൗസിന്റെ

ചുവട്ടിലും...കളിചിരി പറയണ ചങ്ങായി കൂട്ടങ്ങളേ... കണ്ടില്ല.


തിന്നാൻ കിട്ടിണതെല്ലാം വിഷവും.....


മൊത്തത്തിൽ തീവെട്ടി കൊള്ള തന്നെ സർവ്വതിലും.... സകലതിലും.....


തൊട്ടിലുണ്ടായിട്ടും നെഞ്ചിലി ട്ടുറക്കിയ ഉമ്മയെ ---

കോടിപതിയായിട്ടും...

സ്വന്തംകൊട്ടാരത്തിലെ കട്ടിലിലേറ്റാതെ യാചകയായി നടന്ന് നീങ്ങിയത് നോക്കി നിന്നില്ലേ........നാടെങ്ങും ഉണ്ടായിരുന്ന നടവഴിയും ഇടവഴിയും മതിലുകളായി മൊഴിമാറ്റം ചെയ്യയപ്പെട്ടു......


നല്ലോർ ചൊല്ലിന് വിലയുണ്ടായിരുന്ന കാലവും മറഞ്ഞു.


ആ മറഞ്ഞ നാടിനെ ഇനി കാണാൻ കഴിയുമോ........?


മതിയായി.... രണ്ടു മാസത്തെ അവധിക്കാലം കഴിയാൻ ഒരാഴ്ചയിൽ

താഴെ ബാക്കി......


വിട പറയാൻ ഒരുങ്ങി നിൽക്കുമ്പോൾ ഞാൻ എന്നും സഹവർത്തിത്വം ആഗ്രഹിച്ച... അവധിക്കാലങ്ങളിൽ കൂടെ നടന്ന .....അതിലേറേ ഭംഗിയാവുക എന്നെ അറിയുന്ന.... കയനോത്ത് എന്ന് എല്ലാവരും സ്നേഹിച്ചു വിളിക്കുന്ന..... എപ്പോളും... "അപ്പോളോ..."

എന്നു പറയുന്ന കയനോത്ത് അബ്ദുള്ള...

എന്റെ ആദ്യ ലീവ് അവസാനിച്ചു തിരിച്ചു പോകാാനൊരുങ്ങുമ്പോൾ.....


"ഒരു ദാവണി തുമ്പ് എന്റെ

ജീവിത തുണ്ടിന്റെ അറ്റത്ത് കെട്ടിയിട്ടു."


എന്നിട്ട് കാതിൽ സ്വകാര്യമായി പറഞ്ഞു...


"ആ.... 100ങ്ങ് മറന്നേക്ക്... ഇത് കുറ്റ്യാടി തൈ ആണ്.. നൂറുമേനി വിള തരും.... പെട്ടെന്ന് പീറ്റയും ആവില്ല......."


നന്ദി .........🙏

ആരോട് ഞാൻ ചൊല്ലേണ്ടതൂ...


Yakoob Rachana Nandi..✍️

95 views0 comments

Recent Posts

See All
Post: Blog2_Post
bottom of page