ഗൾഫ് കിസ്സ #1
Updated: Jul 28, 2021
ആദ്യ പ്രവാസത്തിൻ്റെ തുടക്കത്തിലുള്ള
ബഹ്റൈനിലെ നാട്ടുകാരുടെ റൂമുകളിൽ
ആചാര സന്ദർശന വേളകളിൽ കിട്ടിയ ചില.... ബിറ്റ്സ്... [1978- Dec]
ചിലപ്പോൾ നിങ്ങൾ ഒരിക്കലെങ്കിലും കേട്ടതായിരിക്കാം ....
കെ സി വില്ലാ.. സന്ദർശനത്തിൽ നിന്നും തന്നെ തുടങ്ങാം.....
അന്ന്.... "ലിപ്ടൺ ടീ ബാഗ്...." ജീവിതത്തിൽ കണ്ടിട്ടില്ലാത്തവരുടെ കൂട്ടത്തിൽ ഞാനും ഉൾപ്പെടും....
കയറിൽ തൂങ്ങി മരണം... അറബികൾക്ക് പരിചിതമല്ലാത്ത ആത്മഹത്യാ... രീതിയാണ്..... ആ മരണത്തിന് അവരിട്ട പേരാണ്...
"ലിപ്തൻ ഷായ് മൗത്ത് " എന്ന്..
ബാർബർ - മാർ മുടിവെട്ടുന്നതിന് മുമ്പ് തലയിൽ അടിക്കുന്ന വെള്ളത്തിൻ്റെ സ്പ്രേയോട്....ചാറ്റൽ മഴയെ ഉപമിച്ച്.....ആ മഴയെ....
ബാർബേറിയൻ മഴ എന്ന് വിശേഷിപ്പിച്ച....
നാമെല്ലാം കാതു കൊണ്ട് കേൾക്കാൻ ഇഷ്ടപ്പെട്ടിരുന്ന..നന്തിക്കാരുടെ എന്നത്തേയും..... ആ വലിയ തമാശക്കാരനോട്......
ഡോക്ടർ:.. ... '"നിങ്ങൾക്ക് "TB" ഉണ്ടെന്ന് " പറഞ്ഞപ്പോൾ......
"കളറോ..... ബ്ലാക്ക് & വൈറ്റോ...." എന്നു ചോദിച്ച്.. ഡോക്ടറെ തന്നെ ചിരിപ്പിച്ച ആ നാട്ടുകാരൻ....
നാട്ടിൽ നിന്നും കെ സി... റൂമിൽ എത്തിയ അതിഥിയെ സുലൈമാനി സൽക്കരിച്ചു
കുടിപ്പിക്കുന്ന ഒരു കഥയുമുണ്ട്...
അതിഥിക്ക് .... തിളച്ച ചൂടു വെള്ളത്തിന്റെ ഗ്ലാസും... കൂടെ ഒരു ലിപ്ടൻ ടീ ബാഗും കൊടുത്തപ്പോൾ... ആദ്യമായി ലിപ്ടൺ ടീ ബാഗ് കാണുന്ന അതിഥി... ഇതെന്തു
ചെയ്യണമെന്ന ആശയക്കുഴപ്പത്തിലിരിക്കേ....
ആതിഥേയനായ ഇദ്ദേഹം.. ഇപ്പുറത്തിരുന്ന് നൂലിൽ തൂങ്ങുന്ന ടീ ബാഗ് ഗ്ലാസിലെ ഇളം ചൂടു വെള്ളത്തിൽ മുക്കിയെടുത്ത് ചുണ്ടിൽ ഒപ്പി വലിച്ചെടുത്ത് കുടിക്കുന്നത് കണ്ടപ്പോൾ...
അതു നോക്കി അനുകരിച്ചു.. ചുണ്ടിൽ വെച്ച് വലിച്ചു കുടിച്ച...അതിഥിയുടെ.. പൊള്ളലേറ്റു
വീർത്ത ചുണ്ടു നോക്കി.... ചുറ്റുമുള്ളവരുടെ
ചിരി കാഴ്ച്ചയാണ് പിന്നീട് കണ്ടത്....
അന്നൊക്കെ....
അവിടുത്തെ ഹോസ്പിറ്റലുകളിൽ .... ഈജിപ്ഷ്യൻ കമ്പോണ്ടർമാരെ
"ദൊക്തൂർ..... " [Dr.] എന്നു തന്നെയാണ് അവർ പരസ്പരം സംബോധന ചെയ്യുക....
നാരായണൻ... കഠിന പല്ലു വേദനയുള്ള ആ പല്ല് പറിക്കാനാണു... സൽമാനിയ ഹോസ്പിറ്റലിൽ എത്തിയത്....
ഈജിപ്ഷ്യൻ ദൊക്തോർ ഉടൻ സെടേഷൻ റൂമിലേക്ക് [മയക്കാൻ] പറഞ്ഞു വിട്ടു.....
രണ്ടു മണിക്കൂർ കഴിഞ്ഞ് നാരായണന് ബോധം വന്നപ്പോൾ... പല്ലു വേദന മാറിയില്ലെന്ന് മാത്രമല്ല.. പല്ലു പറിക്കുന്നതിനു പകരം "ചേലാകർമ്മം"
[മാർക്കം] ചെയ്ത് വെച്ചിരിക്കുന്നതാണ് കണ്ടത്.....
Yakoob Rachana Nandi.......✍️
[തുടരും]