ഗൾഫ് കിസ്സ# 7 മൂസ തന്നെ സമൂസ!



ഗൾഫ് കിസ്സ..# 7


ബർഗ്ഗറും കോക്ടെയിലും

കണ്ടു പിടിച്ച ഈ.....

മൂസ തന്നെ സമൂസ !

.......................................

അന്ത്രു...സൂപ്പി...മമ്മൂ....മൂസ.. എന്നീ പേരുകളാൽ സമൃദ്ധമായ നാട്ടിൽ നിന്നുള്ള കച്ചവടക്കാരുമായുള്ള സൊറ പറച്ചിലിന്നി- ടയിൽ കിട്ടിയ ഒരു ത്രഡ് മാത്രം പറയാം.....


അവരുടെ പൂർവ്വികർ... ഗൾഫെന്ന സ്വപ്ന ഭൂമിയിലേക്കുള്ള വഴി വെട്ടി തെളിക്കാൻ...

പത്തേമാരിയെന്നും... ഉരുവെന്നും .. ലോഞ്ചെന്നും വിളിപ്പേരുള്ള കൂറ്റൻ തോണിയിൽ.....

നാട്ടുകാരായ മൂസയുടേയും... സൂപ്പിയുടേയും.... ജീവൻ പണയം വെച്ചുള്ള ആദ്യ യാത്രയുടെ ആ വിവരണമിങ്ങനെ....

അറുപതുകളുടെ അവസാനത്തിൽ...

മൂസയുടേയും സൂപ്പിയുടേയും

ദുബായ്ക്കുള്ള.......യാത്രയിൽ......

പത്തേമാരി കോർഫക്കാൻ തീരത്തോടടുത്തപ്പോൾ.... പെട്ടെന്ന്

സ്രാങ്കിൻ്റെ ഒരു നിർദേശം വന്നു പോൽ....


"എത്രയും പെട്ടെന്ന് ഇവിടെ ചാടി....

നിങ്ങൾ അൽപം നീന്തി... ആ കാണുന്ന കോർഫക്കാൻ കര പറ്റണമെന്ന്..... "


ഇതു കേട്ടതും..... മൂസയെ

കെട്ടിപ്പിടിച്ചു സൂപ്പി.....

അങ്ങകലെ കാണുന്ന തീരത്തേ... നോക്കി തീരാത്ത കണ്ണീരോടെ..... ഒരു കരച്ചിൽ......


"എനിക്കെൻ്റെ പാത്തൂനെ ഇപ്പം കാണണം"


മൂസ: "അതെന്തിനാ... സൂപ്യേ... ഇപ്പം തന്നെ"....


സൂപ്പി...: " അത് എനിക്ക് നീന്തൽ ശരിക്ക് അറീല്ലാ..... "


മൂസ. : " നീന്തലറീ..ല്ലെങ്കിൽ നീ രക്ഷപ്പെട്ടില്ലേ സൂപ്യേ... ചാടുന്നതോടെ നീയങ്ങു മുങ്ങി താണു പോവില്ലേ... . ?


നീന്തലറിയുന്ന... ഞാനല്ലേ..

കരേണ്ടത്....കരപറ്റാൻ ഇതെത്ര നീന്തണോം.....ന്നോർത്ത്.."


ഒടുവിൽ ദുബായ് എത്തിയ രണ്ടു .......

പേരിൽ...


സൂപ്പി ടാക്സി ഡ്രൈവറും....


കുശാഗ്ര ബുദ്ധിക്കാരനായ മൂസ ചായക്കടക്കാരനുമായി എന്നാണ്....


അവിടുന്നങ്ങോട് ..... വലിയ വിപ്ലവകരമായ

മാറ്റങ്ങളാണ് നടന്നത്..


പൈത്തഗോറസിനെ പോലെ പല പല

കണ്ടു പിടുത്തങ്ങളും നടത്തി ഈ രംഗത്ത് വലിയ മാറ്റങ്ങൾ വരുത്തി... അത് നടപ്പിലാക്കി കൊടുത്ത മുയലാളിയാണ് നമ്മുടെ മൂസ....


എല്ലാ... പെരുക്കലിനുമൊപ്പം...

മൂസക്ക് രണ്ടു ഭാര്യമാരുമായപ്പോൾ...

ആ ഇരു ഭാര്യമാർക്കും നടുവിൽപ്പെട്ട്...

അതിന്റെ പ്രഷറും.... ചൂടുമേറ്റ്....

വല്ലാതെ ഞെരുങ്ങി പൊരിയുന്ന

അവസ്ഥ അനുഭവിച്ചു

കൊണ്ടിരിക്കേയാണ്..


മൂസയുടെ മനസ്സിൽ ബർഗ്ഗർ എന്ന ആശയം വന്നതും.... അത് പിന്നീട് രുചിയുടെ ഒരു സ്നേക്ക് ഐറ്റമായ്.... ബർഗ്ഗർ എന്ന "സാൻഡ്വിവിച്ച് " കഫറ്റേരിയകളിൽ വാഴാൻ ഇടയായതും...


ചുരുങ്ങിയ കാലം കൊണ്ട് ചായക്കട... എന്ന കൊച്ചു കട മെച്ചപ്പെട്ട് കഫറ്റേരിയ എന്ന

മാറ്റത്തിലെത്താൻ കാരണമായതും

"ബർഗ്ഗർ " എന്ന കണ്ടുപിടുത്തമാണ് ......


മൂസ പകപോക്കലിനും ഈ... ബർഗ്ഗർ തിയറി ചിലയിടത്ത് പ്രയോഗിച്ചു കണ്ടിട്ടുമുണ്ട്...


തന്നേ... കഫറ്റേരിയ കച്ചവടത്തിൽ പറ്റിച്ച കൂറുകാരൻ മൊയ്തുവുമായി...

തെറ്റാതെ തന്നെ....കൂടുതൽ

ലോഗ്യത്തിൽ നിന്നു കൊണ്ട് ...


മൊയ്തുവിനെ ഒരു രണ്ടാം കെട്ടങ്ങ്

കെട്ടിച്ചു് ബർഗ്ഗറാക്കി..അയാളെയും..

തന്റെ ഇപ്പോഴത്തെ അവസ്ഥയായ....


രണ്ടു ഭാര്യമാരിൽ നിന്നുമുള്ള

ചൂടാന്തിരവും പുകച്ചിലും കിട്ടുന്ന ഒരു ബർഗ്ഗർ പരുവത്തിലാക്കി കൊടുത്താണ് മൂസ സംപൂജ്യനായത്...


ഒടുവിൽ മൂസക്ക് രണ്ടു ഭാര്യമാരിലുമായി പെരുക്കി കുറേ കുട്ടികളുമായപ്പോൾ.....


അവർ തമ്മിലുള്ള പൊരിഞ്ഞ തല്ല് നിർവ്വികാരനായി നോക്കി നിൽക്കേ...


ഒന്നും ചെയ്യാൻ കഴിയാതെ.. നിസ്സഹായ

അവസ്ഥയിൽ .....മൂസയുടെ മനസ്സിൽ അരിശം മൂത്തപ്പോൾ .....

.............................................................................

"അമ്മയുടെ കൃഷിയിടത്തിലിരുന്ന ന്യൂട്ടൻ്റെ തലയിൽ ഒരു ആപ്പിൾ വീണ് വേദനിച്ചപ്പോൾ...


അത് ലോകത്തിൻ്റെ ഗതി മാറ്റിമറിച്ച ''ഗുരുത്വാകർഷണ" [കുരുത്തക്കേടല്ലാ.. ക..ഗ.. ഗു...ഗുരുത്വാകർഷണം....]

സിദ്ധാന്തത്തിലേക്ക് ഐസക് ന്യൂട്ടനെ നയിച്ചതു" പോലെ...


അരിശം മൂത്ത്...മൂസക്കും തോന്നിയതാണ്


"മ്മ്ഊം..... എല്ലാറ്റിനേയും കൂടി ഒരു വലിയ ജാറിലിട്ട് ഒന്നു കറക്കി അടിച്ചാലോ.... "എന്ന്


അത്രക്കും ദേഷ്യത്തിലുണ്ടായ...

ആ തോന്നലായിരുന്നു ഇന്നത്തെ കോക്ടെയിൽ ജൂസ് എന്ന ആശയത്തിലേക്ക് മൂസയെ നയിച്ചത്.....


പിന്നീടത്.. കഫ്ടേരിയ മിനു ലിസ്റ്റിലെ ജൂസ് ഐറ്റത്തിൽ ഒന്നാമനായി വിലസി.......


കുന്നോളം സ്വപ്നം കണ്ടു... കുന്നിക്കുരുവോളവും

നേടാൻ കഴിയാതെ...


ജീവിതത്തിൻ്റെ രണ്ടറ്റം മുട്ടിക്കാൻ കഷ്ടപ്പെടുന്ന ഗൾഫുകാർക്കിടയിൽ ...


മൂന്നറ്റവും മുട്ടിച്ചു കാണിച്ചു കൊടുത്ത മൂസയുടെ മറ്റൊരു കണ്ടു പിടുത്തമായിരുന്നു.....


മട്ട ത്രികോണത്തിന്റെ സിദ്ധാന്തത്തിനു

പൈത്തഗോറിസിന്റെ പേര് നൽകിയതു പോലെ....


പൈത്തഗോറിസിന്റെ ആ ത്രികോണ രൂപം തന്നെ കടമെടുത്ത്... അതിനുള്ളിൽ സൂത്രത്തിൽ കോഴിമസാല കടത്തി.... മൂന്നറ്റവും മുട്ടിച്ചു പൊരിച്ചു

കാട്ടി കൊടുത്തപ്പോൾ .....


ഈ മസാലയെങ്ങിനെ ത്രികോണാ...

കൃതിയിയുള്ള ഈ സംമൂസക്കു അകത്തെത്തിച്ചു... എന്നാലോചിച്ചിട്ട് ഒരു എത്തും.. പിടിയും... കിട്ടാതെ...


അറബികളെ വിസ്മയിപ്പിച്ച ......

മൂസയുടെ...സംമൂസ.....

എന്ന ആ അത്ഭുത പലഹാരം....

അറബികൾക്ക് ഏറെ

പ്രിയപ്പെട്ടതാണ്....


മൂസ...യുടെ പേരിൽ തന്നെയാണ് .. ഈ പലഹാരത്തിന്റെ പാറ്റന്റ്ഷിപ്പ് ഇന്നും നിലനിൽക്കുന്നത്..... "സ..മൂസ"

എന്ന പേരിൽ......


ഡെലിവറി ഓർഡറിലെ....

സം (some= കുറച്ചു) മൂസ

എന്നതു ലോപിച്ചു.....

"സമൂസ''..... ആയി പരിണമിച്ച.....


"മൂസ... തന്നെ.... സമൂസ..."


................. തുടരും....................


...............🙏..................

Yakoob Rachana Nandi.......✍️

6 views0 comments

Recent Posts

See All