top of page

ഗാന്ധിയിലും ഖദറിലും......

Updated: Oct 3, 2019




ഗാന്ധിജിയുടെ ലാളിത്യവും ഖദറും..


കോട്ടും സ്യൂട്ടും ധരിച്ചിരുന്ന ബാപ്പുജി....

ബാല്യകാലത്തിൽ നിന്ന് ജീവിതത്തിലേക്കുള്ള പ്രയാണത്തിനിടയിൽ ഓരോ ഘട്ടങ്ങളിലും ഗാന്ധിജി ആഡംബരവസ്ത്രങ്ങളും ജീവിതരീതികളും ഒന്നൊന്നായി ഉപേക്ഷിക്കുകയായിരുന്നു.


കുപ്പായമിടാതെ നടക്കുന്ന ഗാന്ധിജിയെ പരിഹസിച്ച കുട്ടിയോട് ബാപ്പുജി ......


ഇന്ത്യയിലെ നാല്പതുകോടി ജനങ്ങളും കുപ്പായമിടുമ്പോൾ മാത്രമേ താനിനി കുപ്പായമിടുകയുള്ളൂ എന്നു പറഞ്ഞു.


ഒരിക്കൽ....

ഒറ്റവസ്ത്രം മാത്രം സ്വന്തമായുള്ള ഒരു സ്ത്രീ പുഴയിൽ അതിന്റെ ഒരറ്റം അരയിൽ നിന്നൂരി... മറ്റേയറ്റം അലക്കുന്നതു കണ്ട ഗാന്ധിജി.... മനസ്സലിഞ്ഞ് തന്റെ തലപ്പാവ് ഊരിയെടുത്ത് പുഴയിലെ വെള്ളത്തിൽ നിവർത്തിയിട്ടതും പുഴയുടെ ഓളങ്ങൾ അത് സ്ത്രീയുടെ അരികിലെത്തിച്ചപ്പോൾ ആത്മനിർവൃതിയോടെ ആ സ്ത്രീ അത് തിടുക്കത്തിലെടുത്ത് പിഴിഞ്ഞ് ഉടുത്തതും...


ഗാന്ധിജിയുടെ ജീവിതത്തിലെ അനർഘനിമിഷങ്ങളിലൊന്നായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്.....


അന്നുമുതൽ അദ്ദേഹം തന്റെ ശിരോവസ്ത്രം എന്നന്നേക്കുമായി ഉപേക്ഷിക്കുകയാണ് ഉണ്ടായത്..


ഗാന്ധിജിയുടെ അനുയായികളിൽ പോലും പൊതുജനങ്ങൾക്കുള്ള വിശ്വാസ്യതയ്ക്ക് ഉദാഹരണമായി ബോംബെയിൽ നടന്ന ഒരു സംഭവം പറയാം.........


രണ്ടാം ലോക മഹായുദ്ധത്തിനെതിരെ കോൺഗ്രസിന്റെ വ്യക്തിഗത സത്യാഗ്രത്തിന്റെ ആഹ്വാനം കേട്ട്.. ബോംബെയിലെ ലാമിങ്ടൺ പോലീസ് സ്റ്റേഷനു മുൻപിൽ സിക്കാനഗറിലെ സമ്പന്ന കുടുംബത്തിലെ വിദ്യാസമ്പന്നയായ ഒരു സ്ത്രീ സത്യാഗ്രഹത്തിന് തയ്യാറായി....


യുദ്ധവിരുദ്ധ പ്രസംഗം നടത്തിയശേഷം സത്യാഗ്രഹമിരുന്നപ്പോൾ അവരെ പോലീസ് അറസ്റ്റുചെയ്തു.....


അന്ന് സാധാരണയായി സത്യാഗ്രഹമിരുന്നവർക്ക് വീട്ടിൽനിന്ന് അവരുടെ വസ്ത്രങ്ങളെടുത്തു ജയിലിൽ പോകാൻ പോലീസ് അനുമതി നൽകാറുണ്ടായിരുന്നു.


എന്നാൽ പ്രത്യേക സാഹചര്യത്തിൽ ഇവരെ നേരിട്ട് കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് കൊണ്ടു പോകുമെന്ന് പോലീസ് അറിയിച്ചു.


അപ്പോഴാണ് തന്റെ കഴുത്തിൽക്കിടന്ന രത്നാഭരണങ്ങളും കയ്യിലെ സ്വർണവളയും എന്തു ചെയ്യുമെന്ന് അവർ ഓർത്തത്.


ജയിലിൽ അവയൊന്നും അനുവദനീയമല്ലാത്തതു കൊണ്ട്...ഉടൻ അവരതെല്ലാം അഴിച്ച് ഒരു തൂവാലയിൽ പൊതിഞ്ഞ്... അപരിചിത ആൾക്കുട്ടത്തിലെ സത്യാഗ്രഹ അനുകൂല മുദ്രാവാക്യം വിളിച്ചു നിന്ന ഒരു ഖദർ ധാരിയെ വിളിച്ചു.....


സിക്കാ നഗറിലെ തന്റെ മേൽവിലാസം ഒരു കടലാസിൽ കുറിച്ചു കൊടുത്ത് ആ പൊതി തന്റെ വീട്ടിൽ ഏൽപ്പിക്കാൻ നിർദേശിച്ചു.


ആകെ അമ്പരന്ന അയാൾ അവരോട് ചോദിച്ചു.


'സഹോദരി, നിങ്ങൾ എന്തു ധൈര്യത്തിലാണ് അപരിചിതനായ എന്നെ ഈ പൊതി ഏൽപ്പിക്കുന്നത്...... ഞാൻ ഇതുമായി കടന്നുകളഞ്ഞാൽ നിങ്ങളെന്തുചെയ്യും?'


നിറഞ്ഞ പുഞ്ചിരിയോടെ അവർ ഇങ്ങനെ മറുപടി പറഞ്ഞു:


"സഹോദരാ... നിങ്ങൾ ധരിച്ചിരിക്കുന്നത് ഗാന്ധിജിയുടെ ഖാദറാണ്. ഉത്തമവിശ്വാസത്തോടെ ഏൽപ്പിച്ച ആഭരണവുമായി നിങ്ങൾ കടന്നുകളയില്ലെന്ന് എനിക്ക് വിശ്വാസമുണ്ട്'."


ഇതായിരുന്നു ഗാന്ധിയിലും ഖാദിയിലും അന്നുണ്ടായിരുന്ന വിശ്വാസം........


ഇന്നോ......?


എം.കെ. യാക്കൂബ്


രചന

9 views0 comments

Recent Posts

See All
Post: Blog2_Post
bottom of page