ഗാന്ധിജിയുടെ സ്വപ്നവും സങ്കൽപവും....
സ്വാതന്ത്ര്യദിനത്തിൽ ആദ്യം നാം ഓർക്കേണ്ടത് രാഷ്ട്ര പിതാവിനേയും...
ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള
അദ്ദേഹത്തിൻ്റെ സ്വപ്നങ്ങളും സങ്കൽപ്പങ്ങളുമാണ്...... അത്
"എൻ്റെ സ്വപ്നം രാമരാജ്യവും
ഭരണം ഖലീഫാ ഉമറിൻ്റേയും "
എന്നായിരുന്നു... ഗാന്ധിജി പറഞ്ഞത്
അതിൽ രാമരാജ്യമോ....രാമൻ്റെ രാജ്യമോ..... എന്ന തർക്കം അവിടെ നിൽക്കട്ടേ..... രണ്ടും ഒന്നു തന്നെ...
രാമരാജ്യം എന്നുദ്ദേശിച്ചത്....ശാന്തിയും സമാധാനവും ഐശ്വര്യവും നിറഞ്ഞ നീതിപൂർവ്വമായ.... യുദ്ധമില്ലാത്ത ഒരു ഇന്ത്യ.....
"ഖലീഫാ ഉമറിൻ്റെ ഭരണമാണ് ഞാൻ
ആഗ്രഹിക്കുന്നത് "
എന്ന് ഗാന്ധിജി പറയുവാൻ
കാരണങ്ങളായേക്കാവുന്ന ചിലത്... ഇവിടെ.....
യൂഫ്രട്ടീസ് നദീതീരത്ത് ചെന്നായ് ഒരു ആട്ടിൻ കുട്ടിയെ പിടിച്ചാൽ പോലും അതിൻ്റെ പേരിൽ ഞാൻ ദൈവത്തോടു
മറുപടി പറയേണ്ടി വരുമെന്ന് പേടിച്ച....
ഖലീഫാ ഉമർ.....
മതത്തിന്റെ മൗലികഭാവങ്ങൾ.... സൗഹൃതമാണ്..കരുണയാണ്.. ബഹുസ്വരതയാണ്... എന്ന് തെളിയിച്ച
ഭരണാധികാരി ഖലീഫാ ഉമറിന്റെ.....
ചരിത്രം രേഖപ്പെടുത്തിയ ചില സംഭവങ്ങൾ പറയാം....... .
ഒരിക്കൽ ഒരു ക്രൈസ്തവ സ്ത്രീ
ഉമറിനെ വന്നു കണ്ടു അവരുടെ വിഷമം പറയുകയും.... ഉമറതു പരിഹരിച്ചു കൊടുക്കയും ചെയ്തശഷം....
അവർ തിരിച്ചു പോകുമ്പോൾ
കഴുത്തിലെ കുരിശുമാല കണ്ടു്
ഉമർ ചോദിച്ചു പോയി... "നിങ്ങൾ ഇസ്ലാമിനെപ്പറ്റി വല്ലതും. പഠിച്ചിരുന്നോ.."
അത്രയേ.... ചോദിച്ചുള്ളൂ......
അവർ പോയിക്കഴിഞ്ഞ.... ഉടൻ ഉമറിനു തിരിച്ചറിവുണ്ടായി... തലയ്ക്ക്
കൈവെച്ച് പൊട്ടിക്കരയാൻ തുടങ്ങി...
"കഷ്ടപ്പാട് പറയാൻ വന്ന ആ സഹോദരിയോട് ഞാൻ മതത്തെക്കുറിച്ച് പറഞ്ഞു പോയല്ലോ....
ദൈവമേ.... എന്നോട് പൊറുക്കേണമേ...." എന്നും പറഞ്ഞ് മദീനയിലൂടെ ഓടുകയും ഒടുവിൽ ജ്ഞാനിയായ അലിയെ സമീപിക്കുകയും...
" അലീ... ഞാനൊരു തെറ്റു ചെയ്തു..
ബുദ്ധിമുട്ടു പറഞ്ഞു ഒരു ക്രൈസ്തവ സ്ത്രീ എന്നെ സമീപിച്ചു... ഞാനവരെ സഹായിക്കുകയും ചെയ്തു... പക്ഷെ ഒരു നിമിഷം ഞാനവരോട് ചോദിച്ചു പോയി ഇസ്ലാമിനെ പറ്റി പഠിച്ചിട്ടുണ്ടോ...ന്ന് "
ചിന്തിക്കണം... പേർഷ്യയും റോമും കീഴടക്കിയ ഖലീഫാ ഉമറാണിതെന്ന്.....
മറ്റൊരിക്കൽ ഒരു ക്രിസ്ത്യൻ ചെറുപ്പക്കാരൻ ഓടി വന്ന് ഖലീഫാ ഉമറിനോട് പരാതിപ്പെട്ടു.....
കുതിര പന്തയത്തിനിടയിൽ വെച്ച് ഈജിപ്തിലെ നിങ്ങളുടെ ഗവർണ്ണറായ ആമറുബിൻ ആസ്സിന്റെ മകൻ....
"ഒരു മാന്യനായവന്റെ മകനോട് നീ പൊരുതാൻ.. വരുന്നോ."
എന്ന് ചോദിച്ച്...... തന്നെ അടിച്ചെന്നായിരുന്നു പരാതി.
പരാതി കിട്ടിയ ഉടൻ ഉമർ കത്തെഴുതി ഈജിപ്തിലെ ഗവർണ്ണരേയും.. കൂടെ അദ്ദേഹത്തിന്റെ മകനേയും മദീനയിലെ ഉമറിന്റെ വിജ്ഞാന സദസ്സിലെത്തിച്ച്..... തന്റെ കയ്യിലുണ്ടായിരുന്ന വലിയ വടി ആ ക്രൈസ്തവ യുവാവിന്റെ കയ്യിൽ കൊടുത്ത് ഗവർണ്ണരുടെ മകനെ മതിവരുവോളം തിരിച്ചടിക്കാൻ നിദ്ദേശിച്ചു......
അതു കഴിഞ്ഞപ്പോൾ.... സദസ്സ്
ഞെട്ടുമാറ്... ഗവർണ്ണരേയും അടിക്കാൻ നിർബന്ധിച്ചപ്പോൾ.....
ക്രൈസ്തവ യുവാവ് അതിനു വിസമ്മതിച്ചു കൈ വിറച്ച് പറഞ്ഞു...
" അദ്ദേഹം എന്നെ ഒന്നും ചെയ്തില്ലല്ലോ...
മകൻ മാത്രമല്ലേ.... അതും ഒന്നോ രണ്ടോ അടിയാണ് അടിച്ചത്... ഞാൻ അതിലേറെ
തിരിച്ചടിക്കുകയും ചെയ്തു ?"
അതിന് ഉമറിന്റെ മറുപടി...
" ഗവർണ്ണർ എന്ന ആ പദവിയുടെ ദുർവിനിയോഗവും.. അഹങ്കാരത്തിന്റെ ഗർവ്വും കൊണ്ടല്ലേ... മാന്യനായവന്റെ മകൻ എന്ന് ഉച്ഛരിച്ചത്.....
അതു കൊണ്ടു് ഇയാളേയും അടിക്കണം.."
ആ യുവാവ് പറഞ്ഞു "എന്നോട് ക്ഷമിക്കണം.... ഞാൻ അടിക്കില്ല.... കാരണം അയാൾ എന്നെ ഒന്നും ചെയ്തിട്ടില്ല......" എന്ന് ആ യുവാവ് പറയുന്നത്... ആ സഭ കേട്ടു കൊണ്ടിരിക്കേ...
ഗവർണ്ണരെ വിളിച്ചു കൊണ്ട് ഖലീഫാ
ഉമർ ബിൻ ഖത്വാബ്.... അദ്ദേഹത്തോട്
പറഞ്ഞത് ചരിത്രകാരന്മാർ രേഖപ്പെടുത്തിയത് ഇങ്ങനെ....
" ഏ.. ആമറുൽ ബിൻ ആസ്വ്.....
മാതാക്കൾ സ്വതന്ത്രമായി പെറ്റു വളർത്തിയ മനുഷ്യ മക്കളെ... എന്നു തൊട്ടാണ് നിങ്ങൾ അടിമകളാക്കി തുടങ്ങിയത്...ഈ സ്വാതന്ത്ര്യമെങ്കിലും നിലനിർത്താനായില്ലെങ്കിൽ പിന്നെയെന്തിനാണ് മതങ്ങൾ...." എന്ന്
പറയുകയും അതുപോലെ പ്രവർത്തിക്കുകയും
ചെയ്ത ഖലീഫാ ഉമർ....
ഒരിക്കൽ ജറുസലേമിലെത്തിയ ഖലീഫാ ഉമറിനെ
സ്വീകരിച്ചത് ക്രൈസ്തവ ബിഷപ്പ് തിരുമേനിമാരും.... പണ്ഡിതന്മാരുമാണ്.. അവിടെ ബാങ്ക് വിളി ഉണർന്നപ്പോൾ ..... അതിൽ ഉന്നതനായ പുരോഹിതൻ ഉമറിനെ.... ചർച്ചിനുള്ളിലേക്ക് പ്രാർത്ഥിച്ചു കൊള്ളാൻ ക്ഷണിച്ചപ്പോൾ....
ഖലീഫാ ഉമർ പറഞ്ഞ മറുപടി..
"എനിക്കിവിടെ പ്രാർത്ഥിക്കുന്നതിൽ ഒരു വിരോധവും ഇല്ല.... പക്ഷെ നാളെ മുസ്ലീങ്ങൾ ഖലീഫാ ഉമർ നിസ്ക്കരിച്ച സ്ഥലമെന്ന് പറഞ്ഞ് ഈ ദേവാലയത്തിന്റെ ഏതെങ്കിലുമൊരു മൂലയുടെ അവകാശവാദവുമായി..... ഒരു മുസ്ലിം വന്നാൽ.... ഞാനാണ് പടച്ചവനോട് സമാധാനം പറയേണ്ടി വരിക... എന്നു പറഞ്ഞു മാറി നിന്ന ഖലീഫാ ഉമർ....
ഇങ്ങനെയുള്ള ഒത്തിരി ധർമ്മ നീതി പാലനത്തിൻ്റെ മാതൃകയായിരുന്ന....
ഫക്കീറിനെ പോലെ സാധാരണക്കാർക്കിടയിൽ പ്രത്യക്ഷപ്പെടുന്ന ഖലീഫാ ഉമറിന്റെ ഭരണമാണ് ...... എനിക്കിഷ്ടം എന്നു
ഗാന്ധിജിയെ കൊണ്ടു് പറയിപ്പിച്ചതും...
എല്ലാവർക്കും സ്വാന്തന്ത്ര്യ ദിന ആശംസകൾ.... ഇന്ത്യയുടെ മുന്നേറ്റത്തിനായി പ്രാർത്ഥിക്കാം....
നമുക്കൊത്തു ചേരാം.... ജയ്ഹിന്ദ്..
...............ശുഭം 🙏............
Yakoob Rachana Nandi.......✍️