ചന്ദനമുട്ടിയിലും കത്താതെ.. പുണ്യം ചെയ്ത വലതു കൈ - - - - - - - - - - - - - -
ചന്ദനമുട്ടിയിലും കത്താതെ..
പുണ്യം ചെയ്ത വലതു കൈ
- - - - - - - - - - - - - - -- - - - - - - - - - - -
ഓണം വന്നാലും...
ഉണ്ണിപ്പിറന്നാലും
കോരന് കഞ്ഞി
കുമ്പിളിൽ തന്നെ ..
ആ കോരൻ്റെ കഥയല്ലിത്
ഇത് സാക്ഷാൽ.....
വിശക്കുന്നവൻ്റെ കുമ്പിളിൽ കഞ്ഞി വിളമ്പിയിരുന്ന കുനിയിൽ വളപ്പിൽ ചെറിയക്കൻ്റയും...
മകൻ കോരൻ്റേയും
തലമുറയുടെ
പാരമ്പര്യത്തിൻ്റെ
കഥയാണ്......
ചിങ്ങം പിറന്നിട്ടും....
അത്തപൂക്കളം
അധികമെവിടെയും
കണ്ടില്ലാ........
നാട്ടിൻപുറത്തെ ഇളം
കാറ്റിൽ സുഗന്ധം
പരത്തുന്ന...
തുമ്പപൂവും…കണ്ണാംതളിരും.. പാരിജാതവും.. പവിഴവല്ലിപ്പൂക്കളും…
മുക്കുറ്റിയും… കാശിത്തുമ്പയും..
എന്തിനേറെ...
കാക്കപ്പൂവു പോലും...
കർക്കിടകത്തിലെ
മഴതോറ്റം കഴിഞ്ഞുള്ള....
ഓണപ്പാട്ടിൻ്റെ ശീല് കേട്ടിട്ടും.....
വിടരാൻ മടിച്ചു നിന്നു.....
മാടായി മലയുടെ
മാനത്തിൻ ചുവട്ടിൽ...
കണ്ണെത്താ ദൂരം വരെ..
പച്ചപ്പൂ വിടർത്തി
പരവതാനി വിരിച്ചിരുന്ന...
കാക്കപ്പൂവു പോലും
വിടർന്നു പരക്കാൻ
വിമുഖത കാട്ടുന്നൂ...
അത്...
കൊറോണയെ ഭയന്നോ..
അല്ലെങ്കിൽ പാരമ്പര്യ ചിട്ടവട്ടത്തിനൊത്തു
അത്ത പൂക്കളമിടാൻ
ഇന്നാർക്കും
അറിയാത്തതിനാലോ.....
സുധി.........
മാവേലി മന്നനെ വരവേൽക്കാൻ
അത്തം നാളിലെ ചിത്തിരയിൽ പൂക്കളം വലുതാക്കുന്ന
തത്രപ്പാടിലൊന്നുമല്ലാ...
കുത്തിയിരുന്ന്
ഓണപ്പാട്ടിൻ്റെ
ശ്രുതി മീട്ടുകയുമല്ലാ........
ദാനം ചെയ്തു പുണ്യം നേടിയ വലതുകൈ
ഒടുവിലത്തെ
ഒടുങ്ങലിൽ....
ചന്ദന മുട്ടിയുടെ ചിതയിലും കത്തിയെരിയാതെ ബാക്കി നിന്ന...
ജന്മിയും ...തറവാടിയുമായ
കുനിയിൽ വളപ്പിൽ
ചെറിയക്കൻ്റെ മകനായ...
കുനിയിൽ വളപ്പിൽ തറവാട്ടിലെ കോരൻ
മകൻ ....ശ്രീധരൻ്റെ ....
ആരംഭ മോനും... തറവാട്ടിലെ ഇളം മുറക്കാരനുമായ നമ്മുടെ
സുധി...........
അത്തം നാളിലും പണി
എടുക്കുന്നത് അത്താഴ പഷ്ണി മാറ്റാനൊന്നുമല്ലാ...
പൂർവ്വികർ ദാനം ചെയ്തോ..
ഭോഗം ചെയ്തോ... പാഴാക്കിയ
പരമ്പരാഗത സ്വത്തുക്കൾ തിരിച്ചു പിടിക്കാൻ വേണ്ടിയും അല്ലാ.......
"ഒള്ളത് ഉറിയിൽ തന്നെ
കരുതലായി തൂങ്ങി കിടക്കട്ടെ...."
എന്ന ദൃഢ നിശ്ചയത്തിൽ......
ഭാര്യ ദിവ്യയേയും.... ഉണ്ണികളായ മാളവികയേയും.. നിവേദികയേയും ഊട്ടാൻ......
നിത്യ ചിലവിനുള്ള വക
അന്ന..ന്നത്തെ തൻ്റെ അദ്ധ്വാനത്തിലൂടെ തന്നെ
കണ്ടെത്തുന്ന....
ഈ ഇളംമുറക്കാരൻ ...
അതിലൂടെ നമുക്ക് തരുന്ന
സന്ദേശം.....
ഒരു പണിക്കും പോവാതെ
പാരമ്പര്യ സ്വത്ത് ധൂർത്തടിച്ച്
ശീലിച്ചവരുടെ പിൻ
തലമുറക്കാരുടെ.....
"ഗതി.. അധോ..ഗതി "
എന്ന.....സ്വ-നുഭവത്തിന്റെ
വെളിച്ചത്തിലെ ഒരു
ഓർമ്മപ്പെടുത്തലാണ്...
[in advance]
എല്ലാവർക്കും....എൻ്റെ
"ഓണാശംസകൾ"......🙏
Yakoob Rachana ..✍️