top of page

ചിന്മാനി നനയുമ്പോൾ


"ചിമ്മാനി നനയുമ്പോൾ.."

========================

എൻ്റെ നാട്ടുകാരൻ

പ്രശാന്ത് തിക്കോടിയുടെ

പുസ്തകം..... എം.ടിയെ

പോലുള്ള പ്രഗത്ഭരുടെ

പുസ്തക കൂട്ടത്തിൽ

ഷാർജാ ബുക്ക് ഫെയറിൽ

കണ്ടതും....


അത്....

തിരുവനന്തപുരം തൊട്ട്....

കാസർഗോഡുവരെയുള്ള

വായനക്കാർ വാങ്ങി

കൊണ്ടു പോകുന്ന കാഴ്ചയും ആയപ്പോൾ....


വല്ലാത്തൊരു

അഭിമാനം തോന്നി....


"ചിമ്മാനി".......?


എന്ന് പെട്ടെന്ന് കേട്ടപ്പോൾ...

കൺഫ്യൂഷനോടെ,

മറഞ്ഞു പോയ നാടൻ

ശീലുകളെ ഓർത്തെടുക്കാനും

അതൊരു നിമിത്തമായി...


ഇന്നലെ ഷാർജാ ബുക്ക്

ഫെയറിൽ വെച്ച് പ്രശാന്ത്

തിക്കോടിയിൽ നിന്നും


"ചിമ്മാനി നനയുമ്പോൾ..."


എന്ന കവിതാ സമാഹാരം

നേരിട്ട് ഏറ്റുവാങ്ങി

വായിക്കുന്നതു വരെ....


"ചിമ്മാനി" എന്നതിൻ്റെ

ശരിക്കുള്ള അർത്ഥം

ഗ്രഹിച്ചെടുക്കാൻ പല

വെർഷനിലും.. ആംഗിളിലും

ചിന്തകൾ പാഞ്ഞു

പോയ കൂട്ടത്തിൽ...


ഒരിക്കൽ നന്തിയുടെ

എന്നെത്തേയും

തമാശക്കാരനായ....

കാതുകൾക്ക് ഇമ്പം

തോന്നുന്ന നർമ്മങ്ങൾ

കാച്ചുന്ന കാദൂക്കാ..


മുമ്പൊരു ചാറ്റൽ മഴയത്ത് ...


ബാർബർ ഷാപ്പിൽ മുടി

വെട്ടുന്നതിന് മുമ്പ്

വെള്ളം സ്പ്രേ

ചെയ്യുന്നതിനെ..

"ബാർബേറിയൻ ചിമ്മാനി "

എന്ന് ഉപമിച്ചതും....


പിന്നെ....

കണ്ണുകൾ തുറന്നും.... ചിമ്മിയും വായിൽ നിറയെ മുറുക്കാൻ തുപ്പൽ വെച്ച് സംസാരിക്കയും

പൊട്ടിച്ചിരിക്കയും ചെയ്യുന്ന

ഷാളിട്ട ഒരു മൊയില്യാരോട്


"വായിൽ നിന്ന് ചിമ്മാനം പാറുന്നൂ.."


എന്നൊരിക്കൽ...പറയേണ്ടി

വന്നതും ഓർത്തപ്പോളാണ് ശരിക്കുള്ള ചിമ്മാനിയുടെ

അർത്ഥം എനിക്ക് കിട്ടിയത്..


പക്ഷെ പ്രശാന്ത് തിക്കോടിയുടെ

"ചിമ്മാനി നനയുമ്പോൾ... "

എന്നതിലെ ചിമ്മാനി...


മഴത്തുള്ളികളെ ചീതക്കാറ്റ്

സൂത്രത്തിൽ തട്ടിയെടുത്ത്

അതിനെ ഞൊടിയിട കൊണ്ട് സൂക്ഷ്മ

കണങ്ങളാക്കി സംസ്കരിച്ച്... ശീതീകരിച്ച ശേഷം ...


അവയെകൊണ്ട് നമ്മേ...

മൃദുവായി തലോടി

നനയിച്ച് സുഖിപ്പിക്കുന്നതു

പോലെ അനുഭവപ്പെട്ടു....


ഈ കവിതാ

സമാഹാരത്തിലെ..


ഒന്നാമത്തെ..... "തീറ്".... തൊട്ട് നൂറ്റിരുപതാമത്തെ...

"പതിരില്ലാത്ത പഴഞ്ചൊല്ലുകൾ" വരെ.....

ഒരു ഓട്ട -പ്രദക്ഷിണ വായന നടത്തിയപ്പോൾ...


ഒരു നനുത്ത ചിമ്മാനി

എന്നെ തലോടിയ പോൽ

തോന്നി..


നമ്മൾ നാട്ടുകാരേയും...

മലയാളികളേയും ആസ്വാദ്യകരമാക്കുന്ന

ഒത്തിരി ഹ്രസ്വ കാവ്യ

വചനങ്ങൾ അടങ്ങിയ

ഈ കാവ്യ സമാഹാരം

നാം ഒരിക്കൽ

സ്വന്തമാക്കണം...


ഷാർജാ ബുക്ക് ഫെയറിൽ

പ്രദർശിപ്പിച്ച ഈ കാവ്യ -

സമാഹാരം...ഷാർജയിലും...

ദുബായിയിലും ഉള്ളവർക്ക് സ്വന്തമാക്കാൻ വെറും

DH 10 / = വിലയാണെങ്കിലും

അതിലെ കാവ്യ മതിപ്പ്

വില മതിക്കാനാവാത്തതാണ്

എന്നും ഓർമ്മിപ്പിച്ചു കൊണ്ട്...🙏


Yakoob Rachana ..✍️ .....

7 views0 comments

Recent Posts

See All
Post: Blog2_Post
bottom of page