ചാരുകസേര..
Updated: Mar 8, 2021
ചാരുകസേരകൾ not a....
[ഈസീ & ലെയ്സീ ചെയർ] ********************************** ഈ...ചാരുകസേരകൾ വെറുമൊരു ഈസീ & ലെയ്സീ ചെയർ...മാത്രമല്ലാ......
രചന എന്ന ഈ കൊച്ചു എഴുത്തു
പുരയിലെ... ഇടയ്ക്കൊക്കെ ഉണ്ടാവാറുള്ള ദർബാറുകളിലെ സായാഹ്ന സല്ലാപങ്ങളിലെല്ലാം പങ്കുചേരുന്ന ഈ ചാരു കസേരകൾ.....
രാഷ്ട്രീയക്കാരുടെ കസേര അല്ലാ...
ഒറ്റപ്പാലത്തെ വരിക്കാശ്ശേരി മനയിലെ ചാരുകസേരയും അല്ല... ആറു കെട്ടുള്ള "മറനാട്ട് മന" യിലെ ചാരുകസേരയും അല്ലാ.... അറക്കൽ ആലി രാജയോ... അറക്കൽ ബീവിയോ ഇരുന്ന ചാരുകസേരയും അല്ലേ...... അല്ലാ.. തറവാട് വീതം വെക്കുമ്പോൾ കിട്ടിയതുമല്ലാ...... പൂമുഖത്തുള്ള "ചാരുകസേര" തൊട്ട് ...... അടുക്കളമുറ്റത്തെ അമ്മിക്കല്ലുവരെ കാണിച്ച് തറവാട്ട് മഹിമ പറയാൻ വന്നതും അല്ലാ...... സോറീ.... പുരാണങ്ങള്‍ പറഞ്ഞു പറഞ്ഞ് ആദിത്യ മര്യാദയിൽ നിങ്ങളെയൊന്നു ഈ ചാരുകസേരയിൽ ഇരുത്താൻ മറന്നു..... രചന എന്ന വീടിൻ്റെ പൂമുഖത്ത് കിടക്കുന്ന ഈ പഴക്കം ചെന്ന ചാരുകസേരകൾ വിശ്വകർമ്മ സമുദായത്തിൽപ്പെട്ട മൂത്താശാരി.... വാസ്തു ശാസ്ത്ര പ്രകാരം പണിഞ്ഞതോ...... അല്ലെങ്കിൽ.... തച്ചൻ്റെ... കൊത്തു പണിയിൽ തീർത്ത കരവിരുതിൻ്റെ മികവിൽ തീർത്തതോ... അല്ലാ ..... എങ്കിലും... ആ ചാരുകസേരയിൽ ഒരു തവണ ഇരുന്നാൽ... പിന്നീടെന്നും.. അതിലേ... ഇരിക്കാൻ തോന്നൂ..... ആ..... സുഖം കൊണ്ടു തന്നെയാണ്.... ഈ പന്തീരണ്ട് കസാല കുലത്തിലെ...... അതായത്....ഹതിയ .... (ഗിഫ്റ്റായി) കിട്ടിയ ആ പന്ത്രണ്ട് ചാരുകസേരകളിൽ ഒന്നിനെ...... ഒരു ബന്ധു ഇഷ്ടപ്പെട്ട്.... ചോദിക്കാൻ മടിച്ചു മടിച്ചു... ഒടുവിൽ സമ്മതത്തോടെ എടുത്തു കൊണ്ടു പോയതും..... രചനയുടെ പൂമുഖം.... ഇടയ്ക്കൊക്കെ.... വെറും രസികരുടെ.. ഒരു ദർബാറായി മാറുമ്പോളെല്ലാം...... ഈ ചാരുകസേരകളെയാണ് അതിഥികൾ ആദ്യം തിരഞ്ഞെടുക്കുക...... അതിൽ ഇരിക്കുന്നവരെ തേടി..... തിരമാലകൾ മന്ദസ്മിതത്തോടെ..... വലിയ ബഹളവും ആർത്തിരമ്പലും ഇല്ലാതെ വളേൽ ബീച്ചിൻ കരയെ സ്നിഗ്ദ്ധമായി തലോടി ചുംബിക്കാൻ വരുമ്പോഴുള്ള ഓളങ്ങളുടെ കിതപ്പിൻ്റെയും.... തിരിച്ചു പോക്കിലെ നെടുവീർപ്പിൻ്റേയും റിഥം... ഒരു കണ്ടം അകലെയുള്ള രചനയിലിരുന്ന്.. ശ്രവിച്ചാസ്വദിച്ചു കൊണ്ടിരിക്കെ... പടിഞ്ഞാറ്റു നിന്നും... നന്തിയുടെ അന്തി ചന്തത്തിന് ശോഭ പകരുന്ന.. തൊട്ടടുത്തുള്ള വിളക്കുമാടത്തെ തൊട്ടു തലോടി ദിനേനയെന്നോണം എത്തുന്ന ആ ചീതക്കാറ്റ്... ഈ ദർബാറിനെ തലോടി തണുപ്പിക്കുമ്പോൾ... ഇരിക്കുന്നത് ഏതൻ തോട്ടത്തിലാണോ... എന്ന പ്രതീതി ജനിപ്പിക്കുമെന്ന്.... ആരോ.... പറഞ്ഞു... ഇടയ്ക്കാരോ ചോദിച്ചതും കേട്ടു... കണിയാരു പറഞ്ഞിട്ട്...... ലക്ഷണമൊത്ത കാഞ്ഞിരത്തിൻ തടി മുറിച്ചുണ്ടാക്കിയ ചാരുകസേരകളാണോ.. ... ഇതെന്ന് ! ഇതിൽ ഇരിക്കുമ്പോൾ നട്ടെല്ല് വളയുമെന്ന്.... ഒട്ടും പേടിക്കേണ്ടതില്ലാ... എന്നത് കാലം കൊണ്ടും പരിജയം കൊണ്ടും തെളിയിക്കപ്പെട്ടതുമാണ്.. ഈസി & ലെയ്സി.. ചെയർ (Easy & Lazy chair ) എന്ന ഈ ചാരുകസേരകളെ... പൂമുഖത്തെ മതിപ്പ് സ്ഥാനത്തു നിന്നും ഒരിക്കലും എടുത്തു മാറ്റാത്തതു കൊണ്ടു്.... ഇതിൽ ആസനസ്ഥരായ എല്ലാവരുടേയും പേരുകൾ 38 വർഷത്തിനു ഇപ്പുറവും... ആളും ... തരവും... നോക്കി ഇന്നും ഓർത്തു വെച്ച... ഈ ഈസീ ചെയറിന് അതു വളരെ ഈസിയായി തന്നെ നിങ്ങളോട് പറയാനാവും.... അത് ഈ ചാരുകസേരകൾ തന്നെ ഇനിയുള്ള തുടർച്ചയിൽ പറയുമെന്ന് ആശിക്കാം... Yakoob Rachana Nandi..✍️