ചില വിധികൾ അങ്ങിനെയാണ്..
ഗൾഫ് കിസ്സ - # 4
"ചില ദൈവ വിധികൾ..." അങ്ങിനെയാണ്..
അനുഭവങ്ങളുടെ ഖനിയായ പ്രവാസ ജീവിതത്തിൽ.... കേട്ടൊരു .... കഥ പറയാം.....
ആദ്യ കാലങ്ങളിൽ നാമെല്ലാം ഗൾഫിൽ പോയിരുന്നത്..... കുടുംബത്തിനു വേണ്ടിയും..
പിന്നീട് വർഷങ്ങളോളം അവിടുത്തെ ദുസ്സഹമായ
അന്തരീക്ഷത്തിൽ പിടിച്ചു നിന്നതും കുടുംബത്തിനു വേണ്ടി തന്നെ....
ഒടുവിലന്ത്യത്തിൽ തളർന്ന് വയോജക സ്റ്റേജിലെത്തുമ്പോൾ....
ഒരു പുരുഷായുസ്സിൻ്റെ സമ്പാദ്യത്തെ ഭാഗം വെച്ച്
ഒടുവിൽ മിച്ചം വന്ന ഈ അമൂല്യ വൃദ്ധ രത്നങ്ങളെ വൃദ്ധസദനങ്ങൾക്ക് ദാനം ചെയ്ത്..... മക്കൾ ഇന്നു
നാടിനു മാതൃകയാകുന്ന കാലഘട്ടമാണ്....
നായരുടെ ദു:ഖം വിത്യസ്തമാണ്....
സപ്തതിയോടടുത്ത്... പട്ടടയിൽ അടങ്ങാനുള്ള സമയമടുത്തിട്ടും നാട്ടിൽ പോവാതെ....
ഏകാന്ത ജീവിതം നയിക്കുന്ന.... നായരെ....
ബുദയാ... റോഡിലുള്ള ബുഷിരി ബൗലിംഗ്
സെന്ററിൽ വെച്ചാണ് ഞാൻ പരിജയപ്പെട്ടത് ...
ആ ബന്ധം കൂടിക്കാഴ്ചയായും... ടെലിഫോൺ വഴിയും മുറിയാതെ കുറച്ചു കാലം തുടർന്നു കൊണ്ടിരുന്നു....
നായർ .. എപ്പോഴും പ്രസന്ന വദനനാണ്... നർമ്മങ്ങൾ പങ്കിട്ടും.... ആസ്വദിച്ചും...
നമ്മുടെ കൂട്ടത്തിൽ ഇണങ്ങി ചേരും...
എന്നാലും നായരുടെ ഉള്ളിന്റെ ഉള്ളിലൊരു നെരിപ്പുണ്ടെന്ന ഒരു തോന്നൽ എനിക്കുണ്ടായി ...
അന്നൊരിക്കൽ നായർ പറഞ്ഞ ഒരു വാചകവും ഓർമ്മയിൽ വരികയാണ്...
"ഉപ്പിൽ ഒരിക്കലും കീടങ്ങൾ ഉണ്ടാവില്ല.... എന്നാൽ മധുരത്തിൽ എന്നും കീടങ്ങളുടെ ശല്ല്യമാണ്..."
ആ വാക്കുകളുടെ അർത്ഥം അപ്പോൾ
മനസ്സിലായില്ല....
എല്ലാവർക്കും "നായർ" എന്നേ അറിയൂ...
ഒടുവിലത്തെ ആ മൂന്നക്ഷരം വെച്ചുള്ള സ്വയം പരിജയപ്പെടുത്തൽ... തന്നെ
" ഞാൻ നായർ....." എന്നു മാത്രം...
അതുകൊണ്ട്..... സ്ലാംഗ്.... കേട്ടിട്ട്... ഒരു തെക്കൻ കേരളക്കാരൻ.... എന്നല്ലാതെ..... നായരുടെ മറ്റു ബയോ ഡാറ്റകൾ...... ആർക്കും അറിയില്ല...
വാർദ്ധക്യം.... നായരുടെ മുഖത്ത് വീഴ്ത്തിയ ചുളിവുകൾ കണ്ടാൽ......
ആഴത്തിലുള്ള ജീവിതത്തിന്റെ ചരിത്ര ഭൂപടമാണോ .... അതെന്നു തോന്നിപ്പോകും..
ജോലി ഒരു ഷെയ്ഖിൻ്റെ കൂടെയാണ്..
ഞാനുമായുള്ള അടുപ്പവും.... പിന്നെ അയാളെ കൂടുതൽ അറിയാനുള്ള എന്റെ ത്വരയിലും..
അസ്കിതനായി... ഒടുവിൽ നായർ എന്നോട് മെല്ലെ മനസ്സ് തുറക്കാൻ തുടങ്ങി.....
അല്ലെങ്കിലും മാപ്പിളയും നായരും തമ്മിൽ അയിത്തം ഇല്ലാത്ത അടുപ്പമാണല്ലോ....
നായർ പറഞ്ഞത്... വേളി കഴിക്കുമ്പോൾ... ഭൂതം..ഭാവി...വർത്തമാനം അതൊന്നും ചികയാനുള്ള വൈഭവമുള്ള....
മനസ്സല്ലായിരുന്നു അന്നത്തേത്....
അവളുടെ അച്ഛൻ കുരുമുളക് പറിക്കാനും... വെറ്റിലക്കൊടി പണിക്കും
പോകും..... കിട്ടുന്ന കാശിന് മൂക്കറ്റം ചാരായവും കുടിച്ച് അമ്മ കല്യാണിയെ എന്നും തല്ലുന്നത് അവൾക്ക്
നിത്യ പതിവു കാഴ്ചയായിരുന്നു... പോൽ
പൂർണ്ണ മദ്യപാനിയായ അച്ഛൻ കേളുവിനൊത്ത
പെമ്പൊറൊന്നോൾ തന്നെ കല്ല്യാണിയമ്മയും....
ജീവിതം ദുസ്സഹമായ ഈ ദുരവസ്ഥയിൽ അവിടുന്ന് എങ്ങിനെയെങ്കിലും രക്ഷപ്പെടണമെന്ന് ആഗ്രഹിച്ചവൾ... ഈ പെണ്ണു കാണിക്കൽ ചടങ്ങിന് മുന്നിൽ വന്ന് നിന്നു തന്നപ്പോൾ.... അവൾ
ഒരാവറേജായിട്ടേ..... നായർക്കു തോന്നിയുള്ളൂ....
കുടുംബത്തിലെ വേണ്ടപ്പെട്ടവർ വിമ്മിഷ്ടപ്പെട്ടിട്ടും.... അതു നമുക്ക് വേണ്ടാ.... എന്നു പറയാതെ പറഞ്ഞിട്ടും......
മുമ്പൊരു
"കടുവയുടെ കഷ്ടപാടു കണ്ടൂ
കാഞ്ഞിരപ്പുഴ നായർ... കടുവയുടെ
കാലിൽ നിന്നും മുള്ളെടുത്തു കൊടുക്കാനായ് കൂനിഞ്ഞപ്പോൾ കടുവയൊരു പിടി പിടിച്ചൂ കാഞ്ഞിരപ്പുഴ നായരുടെ കഴുത്തൊടിച്ചു ശാപ്പിട്ടു...
കറു കറു കറുമുറെ..." എന്നപോലെ......
ഈ നായരുടേയും പിന്നീടുള്ള അവസ്ഥ തഥൈവാ....
രണ്ടു പെൺകുട്ടികളായതിനു ശേഷമാണു
നായർ ഗൾഫിൽ എത്തിയത്.....
സത്യത്തിൽ.... പട്ടിണിയുടെ പറ്റിലേക്ക് കുട്ടികളെ എറിഞ്ഞു കൊടുക്കേണ്ടെന്ന്...
ഉറച്ചുള്ള പുറപ്പാടായിരുന്നു അത്....
നായരുടെ ആകെയുള്ള പ്രവാസത്തിൻ്റെ നേട്ട പട്ടികയിൽ കാണുന്നത്..
മൂന്നു കൊച്ചു മുറികളുള്ള.... ഒറ്റ നില വീടും...
പിന്നെ....രണ്ടു പെൺകുട്ടികളേയും പഠിപ്പിച്ചു....വിവാഹം കഴിപ്പിച്ചു....
ഭംഗിയായി ഇറക്കി വിട്ടു എന്നതുമാണ് ....
ബഹ്റൈനിൽ താമസ സൗകര്യവും... മോശമല്ലാത്ത ശമ്പളവുമായതോടെ..... നായർ.....
വിസയെടുത്ത് ഭാര്യയെ ബഹ്റൈനിലേക്ക്
കൊണ്ടുവരാൻ വർഷങ്ങളോളമായി നിരന്തരം ശ്രമിക്കുമ്പോഴെല്ലാം....
"ഗൾഫിലേക്ക് വരാൻ താൽപര്യമില്ല... "
എന്നു പറഞ്ഞൊഴിഞ്ഞു അവർ പിൻവലിയും...
ഒടുവിലൊരുനാൾ.... ഫോൺ വിളിച്ചിട്ടും..
അവരെ കിട്ടാതായപ്പോൾ..... ബന്ധുക്കളിൽ നിന്നും നായർക്ക് അറിയാൻ കഴിഞ്ഞത്.....
തനിക്കൊരിക്കലും....സംശയത്തിനു ഒരു വകയും തരാതിരുന്നവൾ....
ദീർഘനാളത്തെ അടുപ്പക്കാരൻ്റെ... കൂടെ ഒളിച്ചോടി.... [എന്നു പറയാൻ പറ്റില്ല... നടന്നു പോയി ] എന്ന വാർത്തയാണ്....!
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
ഈ തട്ടിക്കൊണ്ടു പോയവൻ്റെ ഭാര്യ ഒരു വരുത്തന്റെ കൂടെ പോയതാണെന്നും......
വേലി ചാടിയ അമ്മയുടെ....മകൾ മതിലു ചാടുമെന്ന പോലെ ...
മകൾ നേരത്തേ തന്നെ... ഒരു അന്യ ജാതിക്കാരൻ്റെ കൂടെ ഒളിച്ചോടിപ്പോയതുമാണു്....
തീയില്ലാതെ പുകയുണ്ടാവില്ലാ... എന്നതിലെ
തീ .. ആ... "അയ്യോ പാവക്കാരൻ" ആയ പുതിയ സംബന്ധക്കാരൻ തന്നെ ആയിരുന്നു.....
സ്വന്തം കുടുംബത്തിന്റെ കുളം തോണ്ടിയവൻ.... മറ്റൊരു കുടുബവും അങ്ങിനെ കുളമാക്കി.....
:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
തന്നോട് സ്നേഹ പ്രകടനം നടത്തുമ്പോൾ
തന്നെ ......സ്വന്തക്കാരോടും... ബന്ധക്കാരോടും...
അവൾ തന്നേ.... മോശക്കാരനാക്കി
സംസാരിക്കുന്നൂ എന്നറിഞ്ഞിട്ടും....
അവർക്കെല്ലാം.. തന്നോട് ശത്രുത പടർത്തിയതിന്റെ പിന്നിൽ ഇങ്ങനെയൊരു ഹിഡൻ അജണ്ട അവൾക്കുണ്ടായിരുന്നത്..
തിരിച്ചറിയാതെയും പോയി....
എന്തായാലും ഇത്രയും പ്രതീക്ഷിച്ചില്ല.. എന്നാണു് നായർ ഗദ്ഗദത്തോടെ വിലപിച്ചത്.....
ആ സംഭവം നായരെ ആകെ തളർത്തിയിരുന്നു...
വീണ്ടെടുക്കാൻ കഴിയാത്ത ഒരായുസ്സിന്റെ നഷ്ടം..... എന്നാണു് അതിനെക്കുറിച്ച് നായർ എന്നോട് പറഞ്ഞത്...
ഒടുവിൽ അവളുടെ കയ്യിലുള്ള വസ്തുവകകളെല്ലാം പുതിയ സംബന്ധക്കാരൻ വിറ്റ് ചിലവാക്കി....
കാമത്തിൻ്റെ കാമ്പും തീർന്നപ്പോൾ..
സ്വരചേർച്ച മൂത്ത്....ഒടുവിലയാൾ ....
പൂർവ്വ ഭാര്യയോടെന്ന പോൽ....
താമസിയാതെ തന്നെ... അവളുമായും അകന്നെന്നും കേട്ടു...
ഒന്നര വർഷം മുമ്പ് കാൻസർ വന്ന്.. ആരോടും പറയാൻ കഴിയാതേയും...
കാര്യമായ ചികിത്സ ലഭിക്കാതേയും
അവൾ വിട പറഞ്ഞു...
ഞാൻ ചോദിച്ചു.... "കുട്ടികൾ....?"
നായർ പറഞ്ഞു....
അതുവരേ എല്ലാവർക്കും ഇഷ്ടക്കാരിയായ അവളെ......
അന്നത്തെ സംഭവത്തോടെ.... കുട്ടികളും... കുടുംബവും.... നാട്ടുകാരും വെറുത്തിരുന്നു.
നാട്ടിലുണ്ടായിരുന്ന ഇളയ മകൾ പറഞ്ഞത്....
"അമ്മയോട് എനിക്ക് അറപ്പാണെന്നായിരുന്നു .."
[ഇത്രയും എന്നോട് തുറന്ന് പറഞ്ഞപ്പോൾ
എന്തോ... ഒരം ഭാരം ഇറക്കി വെച്ച പോലെ എന്നും.... നായർ പറഞ്ഞു...]
:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
നായരെക്കൊണ്ടു്.... ഇത്രയും ഈ കഥ പറയിപ്പിക്കാൻ ...
ഇന്നത്തെ നീണ്ട സീരിയൽ പോലെ....
ഇടവിട്ടും....ഗ്യാപ്പിട്ടുമുള്ള... ഒരുപാട് ദിനങ്ങൾ ആകാംക്ഷപ്പെടേണ്ടി വന്നു.....
മിത മദ്യപാനിയായ നായർ.... അൽപ്പം
ഇട്ടിട്ട് ബൗളിംഗ് സെന്ററിൽ വന്ന
ദിവസങ്ങളിലുള്ള സൊറ പറച്ചിലിലാണ്
ഇതൊക്കെ വരിക....
ഞാൻ നായരോട് ഒടുവിൽ ചോദിച്ചു......
" അങ്ങിനെയെങ്കിൽ നായർക്ക് പണ്ടേ മറ്റൊരു വിവാഹം കഴിക്കാമായിരുന്നില്ലേ.."
നായരുടെ മറുപടി....
"ഞങ്ങൾക്ക് നിങ്ങളെപ്പോലെ അതു
അനുവദനീയമല്ല.... അല്ലെങ്കിലും ....
ഈ വൈകിയ വേളയിൽ...
ഇനിയെന്തിനാ....മറ്റൊരു ...
"പുലിവാല് കൂടി പിടിക്കാൻ പോവുന്നത്..."
എന്തെങ്കിലും പറഞ്ഞു സമാശ്വസിപ്പിക്കേണ്ടേ...
എന്നതുകൊണ്ട്... ഞാനൊരു ആശ്വാസ വാക്കായി പറഞ്ഞു.....
"ചില ദൈവ വിധികൾ അങ്ങിനെയാണു്..."
Anyhow....while... at this old..eagle age ...even
he was healthy & wealthy enough...so
.......... തുടരും........
Yakoob Rachana Nandi.......✍️