top of page

"ഛബഹാർ "

നന്തിയിലെ പള്ളിക്കര ജങ്ക്ഷൻ

കഥ എഴുതുകയല്ല...... തൃക്കോട്ടൂർ ദേശ പെരുമയുടെ വംശഗാഥ 3000-ത്തിൽ പരം പേജിൽ എഴുതിയ നാട്ടുകാരൻ യു.എ. ഖാദർ തൊട്ടടുത്ത നന്തിയെ കുറിച്ച് തൊടാതെ പോയ....... ചിലതു പറയുകയാണു് ഇവിടെ...... സഞ്ചാരികളായ സ്വദേശികളും.. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദേശികളും പ്രത്യേകിച്ച് യൂറോപ്യന്മാർ... ഇന്ത്യയുടെ ടൂറിസ്റ്റ് പടം നോക്കി നന്തിയിലെ വളയം ബീച്ചിൽ എത്തുന്ന കാഴ്ച കാണുന്ന ഒരു നാട്ടുകാരനാാണു് ഞാൻ..... ടൂറിസ്റ്റ് മാപ്പിൽ അടയാളപ്പെടുത്തിയ വെള്ളിയാംകല്ലും ലൈറ്റ് ഹൗസും... തകർന്ന കപ്പലിന്റെ അവശിഷ്ടവും കാണാൻ..... നാവിഗേറ്റർ ലീഡ് പിന്തുടർന്ന് വളയം ബീച്ചിൽ എത്തുന്ന സഞ്ചാരികൾ തൊട്ടടുത്തുള്ള എന്റെ വീടിന്റെ ഗെയിറ്റിന് മുന്നിൽ കൂടെയാണ് കടന്നു പോകുന്നത്. ശ്രീ ശൈലം സത്യസായി വിദ്യാപീഠം ആരംഭിക്കുന്നതിനു മുന്നോടിയായി.. സാക്ഷാൽ സത്യയസായി ബാബ നന്തിയിൽ വന്ന്... ശുന്യതയിൽ നിന്നും വിഭൂതികളും ....രുദ്രാക്ഷ മാലയും എടുത്ത് ജസ്റ്റിസ് ബാകൃഷ്ണൻ ഏറാടിയെ പോലുള്ളവർക്ക് അനുഗ്രഹിച്ച് നൽകുന്നത് ഫ്രന്റ് റോയിൽ ഇരുന്ന് അന്ന് ഞാൻ കണ്ടിട്ടുണ്ട്. Chris Sadler, 40 years ago stoned FMR ക്രിസ് സാഡ്ലർ എന്ന സ്കോട്ട്ലണ്ട് കാരി 40 വർഷം മുമ്പ് നന്തിയിൽ തുടക്കമിട്ട ആശാനികേതൻ [FMR] ..... ജർമ്മൻസ് തൊട്ടു മാറി മാറി എല്ലാ യൂറോപ്പ്യൻ പൗരന്മാരും സേവനത്തിന് എത്തുകയും...... വൈകുന്നേരങ്ങളിൽ FMR അന്തേവാസികൾക്കൊപ്പം അവർ സമയം ചിലവിടാൻ എന്നും വളയം ബീച്ചിൽ എത്തുന്നതും കാണാം.... ഇന്ന് സ്വദേശ ഫണ്ടും വിദേശ ഫണ്ടും കിട്ടിയാൽ മാത്രം അതിജീവിക്കാവുന്ന മഹത്തായ ഒരു സ്ഥാപനമാണു് ആശാനികേതൻ (FMR).. ബോസ്ഫറസ് സ്ട്രേറ്റ് നന്തി നോർത്തിൽ പതിക്കുന്ന അഴിമുഖമായ നന്തിയിലെ പള്ളിക്കര റോഡ് ജങ്ക്ഷന്റെ... വലതു വശത്ത്...... സത്യസായി വിദ്യാപീഠത്തിന് തൊട്ടടുത്തുള്ള...മനോോഹരമായ ശ്രീശൈലം കുന്നിൻ മുകളിലാണ് ആശാനികേതനും..

തെക്കൻ ഇറാനിലെ ഛബഹാർ തുറമുഖ നഗരം പോലെയാണ് ഈ പള്ളിക്കര ജങ്ക്ഷൻ.... അതു വഴി കിഴൂർ കടന്നു പേരാമ്പ്രക്കും പോകാം... നല്ല ഒന്നാന്തരം വട്ടിയും കുട്ടയും നെയ്ത് നാട്ടുകാർക്കെത്തിച്ച പണ്ടൊരു കേളനും കല്യാണിയും....... മോന്തിക്ക് മോന്തിയ അന്തി കള്ളിന്റെ മസ്തിൽ കലമ്പിയും കലമുടച്ചും ഒടുവിൽ ഹരി....വരാസനം പാടി നടയടച്ചും..... പിന്നെ.... പുലരിവെളുത്തപ്പോൾ തലയിൽ കൈതോലക്കുടയുമായ് പന്തി വയലിൽ ഞാറു നടുന്നതും കാണാം.. അവരുടെ ആ പഴയ ഓർമ്മകൾ അയവിറക്കുന്ന കുടിലിന്റെ ഭാഗത്താണ് ഇന്ന് സൂഫീ സാധകനായ "ഖാലിദി" യ്യ സരണിയുടെ ബിസിനസ്സ് സാമ്രാജ്യം പരന്നു കിടക്കുന്നത്..... അതിന് എതിർ ദിശയിൽ ..... അഥർവ്വ വേദത്തിന്റെ ഉപവേദമായ ആയുർവേദത്തിന്റെ ആദ്യകാല ആചാര്യന്മാരായ ചരകൻ, സുശ്രുതൻ, വാഗ്ഭടൻ എന്നിവർക്കൊപ്പം നന്തിയിൽ നിന്നും ഒരു പേരു കൂടി ഇതാ..... വിശ്വ(വിഖ്യാത)ൻ തന്നെ.... പിന്നെ ! ഋഷി...........കേശ്........ എന്നാൽ ഹിമാലയത്തിലേക്കുള്ള കവാടം എന്നാണു്. ഋഷി ഈ പള്ളിക്കരക്കുള്ള കവാടത്തിൽ മൂടാടിയിൽ നിന്ന് വന്ന് ഇരിപ്പുറപ്പിച്ചിട്ട് വർഷങ്ങളേറേയായി.. ഒരു കാവൽക്കാരനെ പോലെ സമയബന്ധിതമായ ഇരിപ്പാണ്...... മേലോ(ലൂ)ട്ട് തറവാട്ടുകാർ കീഴോട്ടിറങ്ങി നന്തിക്കാരെ ഹൈട്ടക്ക് കച്ചവടം പഠിപ്പിക്കാൻ കച്ചകെട്ടി വന്നത് ഈ മഹാ പട്ടണത്തിന് ഒരു മുതൽകൂട്ടായി.... ഭംഗിയായി വസ്ത്രധാരണം ചെയ്ത ജറോവ ഗോത്രക്കാരെപ്പോലെയുള്ള ചാക്കര കാളകളുടെ കൊമ്പു കണ്ടു പേടിച്ച നന്തിയിലെ പാരമ്പര്യ കച്ചവടക്കാർ ആദ്യമൊക്കെ തെല്ലൊന്ന് വിരണ്ടു പോയിരുന്നു........ അഞ്ചു വിളക്കിനടിയിൽ സിസി ക്യാമറയുടെ നിയോഗം പോലെ നന്തിയുടെ നേരും നെറിയും കണ്ടു ഷാജീ പാപ്പനും..... ഗ്രാമത്തേക്കാൾ വലുതും.. നഗരത്തേക്കാൾ ചെറുതുമായതിനാൽ ഉത്തര നന്തിയെ "നന്തി പട്ടണം" എന്നു പറയുന്നതായിരിക്കും ഉത്തമം.. ഈ പദവിക്കും മുകളിൽ നന്തിയെ എത്തിക്കാൻ..... നന്തിയുടെ തിരക്കും മോഡിയൂം കൂട്ടാൻ.... മനോഹരമായ മറ്റൊരു ബിൽഡിംഗും....... അതിലൊരു ഫൈവ് സ്റ്റാർ മോഡൽ റസ്റ്റോ്റന്റ് & ബേക്കറിയും സമർപ്പണത്തിന് ഒരുങ്ങി കഴിഞ്ഞിരിക്കുന്നു... അവരുടെ വിയർപ്പിന്റെ വില മറ്റെവിടേയും ഇടാതെ സ്വന്തം നന്തിയിൽ തന്നെ ചിലവിട്ടതിന് ഒരു ബിഗ് സല്യൂട്ടും ഒപ്പം "എം ഏ ട്ടീ" മൂസയിലെ പാത്തു പറഞ്ഞ ഒരു "ലെയ്ക്കും" നമുക്കു കൊടുത്തു കൂടേ...... ആ... മാളിനു മുന്നിലാണ്..... ഇത്രയേറേ ജനനിബിഢവും... തിരക്കും.... പിടിച്ച നന്തി പട്ടണത്തെ കാത്തു രക്ഷിക്കാൻ...... കാക്കിയിട്ട കാവൽ മാലാഖമാരുടെ ഒരു കാവൽ കോട്ടേജ് ഉള്ളത്....... ആദ്യനോട്ടത്തിൽ ഒരു ഇന്റർനെറ്റ് കഫേ ... എന്നേ..... എനിക്ക് തോന്നിയുള്ളൂ.... മൊബൈൽ ചാറ്റിൽ മുഴുകിയിരിക്കുന്ന...... ഒരു പറ്റം കാക്കിയണിഞ്ഞ നന്മുടെ സ്വന്തം കൂടപ്പിറപ്പുകൾ..... അവർ വിശ്രമത്തിന്റെ ഇടവേളകളിൽ എപ്പോഴും സൊറ പറച്ചിലും ചിരിയും അട്ടഹാസവും തന്നെ...... എന്നു വെച്ച് ......... വട്ട് അല്ല.....വട്ട് പിടിത്തക്കാർ തന്നെ.... ഡ്രൈവേ....ഴ്.......സ്...... ആ ഇരുത്തം ... ശരിക്കും അവരുടെ നേരം പോക്കലാണ്..... കാണുന്നവർക്ക് ആ നേരം പോക്കിന്റെ കൂടെ പോയി ഇരിക്കാൻ തോന്നും... ഇതുപോലുള്ള........ ആ ഡ്രൈവേഴ്സ് കോട്ടേജും... സൊറ പറച്ചിലും ..ചിരിയും.......ഒക്കെയാണ് നന്തിയുടെ ആത്മാവിനെ തൊട്ടുണർത്തി... നിലനിർത്തുന്നത്..... .......നന്തി...വീണ്ടും വരിക.... എം.കെ. യാക്കൂബ് രചന

16 views0 comments

Recent Posts

See All
Post: Blog2_Post
bottom of page