top of page

ജാവാ മജീദ്....


ജാവാ മജീദ്.... ഒരോർമ്മ........


രണ്ടാം ലോകമഹായുദ്ധത്തിനു ഏകദേശം അഞ്ച് വർഷം മുമ്പ്........


ഉത്തരമലബാർ... ബ്രിട്ടീഷ് ഭരണത്തിനും നാടുവാഴി ഭരണത്തിനും കീഴിൽ പട്ടിണിയും പണിയില്ലായ്മയും വ്യാപകമായ 1930 ലാണ്.....


[ പുലി ] മഠത്തിലെ .... ആജാന ബാഹുവായ മഠത്തിൽ ജാവാ അമ്മതാജി എന്ന ആ

വലിയ മനുഷ്യനും... മൂന്ന് ബ്രദേഴ്സും......


പട്ടിണിയോടും പരിവട്ടത്തോടും പടവെട്ടി ഒടുവിൽ.......

മയ്യന്നൂരിൽ നിന്നും പലായനം ചെയ്ത്....


തൗസന്റ് ഐലന്റ് എന്നപേരിലുള്ള നിരവധി ചെറുദ്വീപുകളുടെ കൂട്ടത്തിൽ ...


അഗ്നിപർവതങ്ങൾ അലങ്കാരമായി കൊണ്ടുനടക്കുന്ന...


വശ്യമനോഹരമായ ഇന്തോന്നേഷ്യയിലെ ജാവ Jawa) ദ്വീപിലെ "ബെർണ്ണി" [ ഇന്നത്തെ കല്ലിമന്തൻ] യിൽ....


ഉള്ളിലുറങ്ങുന്ന അഗ്നിപർവ്വതങ്ങളെ ചെറുപുഞ്ചിരിയിലൊളിപ്പിച്ച്.......

അതിജീവനത്തിനായി കടൽ കടന്നെത്തിയത്...


ചിലപ്പോൾ വടകരയുടെ.....കേരളത്തിന്റെ തന്നെ പ്രവാസി ഭാഗ്യാന്വേഷണ യാത്രയുടെ തുടക്കം തന്നെ അതാകാം...


പണിയെടുത്തും... കച്ചവടം ചെയ്തും... കാലങ്ങൾക്ക് ശേഷം ധനികരായി.... നാട്ടിൽ തിരിച്ചെത്തി....


1950 തൊട്ട് നാട്ടിൽ ആസ്തി പരത്തിയതോടൊപ്പം

സാമൂഹ്യ രംഗത്ത് നടത്തിയ വലിയ സംഭാവനകൾ

ജനങ്ങൾക്കിടയിൽ ഒരു അസ്ഥിത്വവുമുണ്ടാക്കി...


അമ്മത് ഹാജി വില്ല്യാപ്പള്ളിയിൽ നിർമ്മിച്ച ജാവാ പള്ളിയും ....മൂന്നു തട്ടിൽ 36 റൂംസുള്ള മഠത്തിൽ തറവാട് വീടും ..... വാസ്തു വിദ്യ പ്രകാരമുള്ള കമനീയമായ ഇന്തോനേഷ്യൻ മാതൃകയിൽ

പണിതീർത്ത അത്ഭുത നിർമ്മിതികളായിരുന്നു......


ജാവ അമ്മത് ഹാജി.. ജാവയിൽ നിന്നും മയ്യന്നൂരിലേക്കുള്ള മടക്കയാത്രയിൽ......


ജാവയിലെ ഫലഭൂയിഷ്ടമായ ഒരു പിടി മണ്ണ് കൈ കുമ്പിളിൽ ഒതുക്കി പിടിച്ചാണ് തിരിച്ചത്...


അങ്ങിനെ "ജാവ" എന്ന ടൈറ്റിലിൽ ഒരു തലമുറ തന്നെ മഠത്തിൽ തറവാട്ടിന്റെ തൊട്ടിലിൽ നിന്നും നടന്നു നീങ്ങി.....


അതിൽ മൂത്ത മകൻ പോക്കർ ഹാജിയുടെ ഭാര്യ മറിയം ഒരു ഇന്തോനേഷ്യക്കാരി തന്നെ ...


പോക്കർ ഹാജി - മറിയം ദമ്പതികളുടെ മൂത്ത മകനാണ് ഈ വെള്ളിയാഴ്ച

നമ്മോട് വിട പറഞ്ഞ.....


വലിയോപ്പയുടെ ഓർമ്മക്കായി ഓമനപ്പേരിൽ കുടുംബക്കാർ വിളിക്കുന്ന "അമ്മത്ക്ക"... എന്ന "ജാവ മജീദ്......."


തോക്കും കാറും കളിപ്പാട്ടമായി പോലും കിട്ടാത്ത കാലത്ത്...... പോക്കറാജി കുട്ടികൾക്ക് ഒറിജനൽ

തന്നെ ഇട്ടു കൊടുത്തിരുന്നു...


നിറകുടം തുളുമ്പില്ലെന്നാണു്......


ഒരുവന്റെ മനസ്സിനുള്ളിൽ നിന്നും ഉയരുന്ന ആത്മാർത്ഥമായ പുഞ്ചിരി... ഹൃദയ ശുദ്ധിയുടെ അടയാളമാണെന്നാണ്...

അതിനു ഏതു മനസ്സുകളെയും ആകർഷിക്കാനുള്ള മാന്ത്രിക ശക്തിയും ഉണ്ടാകും.


എപ്പോഴും ചിരിച്ചും തമാശ പറഞ്ഞും... നാട്ടുകാരുടേയും ബന്ധുക്കളുടേയും ഹൃദയത്തിൽ ഇടം നേടിയ അത്തരം വ്യക്തിത്വത്തിന്റെ ഉടമയാണ് ജാവ മജീദ്.....


എന്റെ ഭാര്യയുടെ ജേഷ്ഠ സഹോദരീ ഭർത്താവ് എന്നതിലുപരി... ഞങ്ങൾ തമ്മിൽ ഊഷ്മളമായ ഒരു സൗഹൃദത്തിനൊപ്പം...... പരസ്പര ഹൃദയ സൂക്ഷിപ്പിന്റെ ഒരു കെമിസ്ട്രി.... അതൊന്നു വേറെ തന്നെയാണ്....


പള്ളിയിൽ മയ്യിത്ത് നിസ്ക്കാരത്തിന് തടിച്ചുകൂടിയ നാട്ടുകാരുടെ സ്നേഹാദരവിന്റെ അർപ്പണം ...

ആ ജനാസയെ പിന്തുടർന്ന എനിക്ക് കാണാൻ കഴിഞ്ഞു......


ഏകദേശം ഒരു വർഷത്തിനടുത്തായി വാങ്ങി വെച്ച പുതിയ

മയ്യിത്ത് കട്ടിൽ.. ആദ്യമായി ചുമലിലേറ്റി.......

മയ്യന്നൂർ ജുമാ മസ്ജിദിൽ നിന്ന് "പറമ്പിൽ" എന്ന അംബര ചുംബിയായ കുന്നിൻ മണ്ടയിലെ കബറിസ്ഥാനിലേയ്ക്ക് ചുറ്റി കറങ്ങി... നാലു കിലോമീറ്ററിൽ ഏറെ നടന്നാണ് മയ്യിത്ത് എത്തിച്ചത്....


നാട്ടുകാരുടെ ആ ആവേശവും അർപ്പണവും

എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി.....


"മഠ"ത്തിൽ തറവാട്ടിലെ മൂന്നാം മുറക്കാരൻ

അന്ത്യവിശ്രമം കൊള്ളുന്ന കബർ നിലനിൽക്കുന്ന മനോഹരമായ ഈ കുന്നിൻ താഴ് വരയുടെ ഓരത്തേക്ക് ...


"കോവളം - കാസർഗോഡ് ദേശീയ ജലപാത" { കനാൽ } ഒഴുകി എത്തുന്നത്.... തന്റെ പ്രിയ പന്തി ജമീല ടീച്ചറുടെ തറവാടായ.... കാർത്തികപ്പള്ളി (ഓർക്കാട്ടേരി ) യിലെ "പോതി മഠത്തിൽ" (മഠം തന്നെ) എന്ന വീട്ടു മുറ്റം തഴുകി തലോടിയാണ്...


ആ ജലപാത { കനാൽ }..... പറമ്പിൽ ഖബറിസ്ഥാൻ മലയുടെ താഴ് വര വഴിയാണ്

ഇന്നും.......എന്നും ഒഴുകുക.....


എന്നും ഏകാന്തത ഇഷ്ടപ്പെട്ടതു പോലെ ....

ഏകാന്തപഥികനായി തന്നെ ഒടുവിലെ യാത്രയും...


പരലോകം അള്ളാഹു ധന്യമാക്കട്ടേ..... ആമീൻ


എം.കെ.യാക്കൂബ്

രചന

FB : yakoob rachana yakoob

Blog: rachanablog.com

29 views0 comments

Recent Posts

See All
Post: Blog2_Post
bottom of page