ട്ടമറിന്റ് സ്കയർ പുളിമുക്ക്
ട്ടമറിന്റ് സ്ക്വർ ....പുളിമുക്കിന്റെ
വയനാട് പ്രളയ ദുരിതാശ്വാസ ഫണ്ട്..
ഞമ്മളെ Sമറിന്റ് സ്ക്വയറിൽ (പുളിമുക്കിൽ ) ഒരു ഉമ്മരിക്കയുണ്ടു്.... എറണാകുളം ബ്രോഡ് വേയിലെ നൗഷാദ്ക്കയുടെ മനസ്സുള്ള ..... ഉമ്മരിക്ക......
പുളിമുക്കിലെ സ്വന്തം കടയിൽ കച്ചകെട്ടിയിരുന്ന് കച്ചവടം ചെയ്യുന്ന ഉമ്മരിക്കയോട്.... ന്മുളെ..ബഡാ.. അബോക്കർ... നൗഷാദിന്റെ ത്യാഗദാനത്തേക്കുറിച്ച് ഓർമ്മപ്പെടുത്തിയപ്പോൾ......
ഉമ്മരിക്ക പറഞ്ഞതിങ്ങനെ...
ഈ കടയിലെ സാധനങ്ങൾ മുഴുവനും കൊടുക്കാൻ ഞാനും
തയാറാണ്..... അത് എന്നെങ്കിലും പുളിമുക്കിൽ പ്രളയ ദുരന്തം വന്നാൽ...... ( നോട്ട് ദ പോയിന്റ് ).... അതും സന്നദ്ധത തന്നെയല്ലേ...... പക്ഷെ.....
ഇതെഴുതാൻ കാരണം..... ഈ "പുളിമുക്കിലെ" ഒരു സന്നദ്ധ സേവകൻ എന്നോട് വയനാട്ടിലെ ദുരന്തത്തെക്കുറിച്ച് ഒരു Post ഇടാൻ ആവശ്യപ്പെട്ട പ്രകാരം എഴുതുകയാണ്....
ഒരു ദുരിതാശ്വാസ കേമ്പും ഈ പ്രാവശ്യം സന്ദർശിക്കാത്ത ഞാൻ.... കേട്ടറിവ് എഴുതുക അപക്വമേ..... ആവൂ....
പക്ഷെ എന്റെ ചിന്തയിൽ വന്നത് താഴേ പറയട്ടേ......!
🤝
ഇനി എങ്ങോട്ട്.......
സുനാമിയെ പേടിച്ച് കടൽ തീരം വിട്ട് മലമുകളിലെത്തി....
മലയിടിഞ്ഞ് മലവെള്ള പാച്ചിലിൽ പുഴയ്ക്കരികിൽ എത്തി..
മഴയെയും... പുഴയെയും... പുഴയൊഴുകുന്ന വഴികളിലെ
മനുഷ്യരുടേയും..... ജീവജാലങ്ങളുടേയും... ദുരന്തം കണ്ട്
വീണ്ടും കടൽ കരയിൽ തിരിച്ചെത്തി ...
നാം ഉറപ്പുള്ള മണ്ണിലും...
പാറയുടെ ഭൂമുഖത്തും... കാലുറപ്പിച്ച് നിൽക്കുമ്പോളും..
ചന്ദ്രൻ നമ്മുടെ തലയ്ക്കു മുകളിൽ എത്തിയാൽ......... അതിന്റെ ആകർഷണം കൊണ്ട് കടൽനിരപ്പു പോലെ കരയും.... ദിവസം രണ്ടു തവണ 50 സെ.മീ. ഉയരുകയും.... താഴുകയും ചെയ്യുന്നുണ്ടെന്നതാണു് പ്രകൃതി ശാസ്ത്രം....
അതു പോലെ.... നാം നിശ്ചലമായിരിക്കുമ്പോ..
ഭൂമിയും സൗരയൂഥവും ആകാശഗംഗയും മഹാപ്രപഞ്ചത്തിൽ സെക്കണ്ടിൽ ലക്ഷക്കണക്കിന് കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചു കൊണ്ടിരിക്കയാണെന്നതും മറ്റൊരു ശാസ്ത്ര സത്യം .....
ലോകത്തെവിടെയൊക്കെയോ ഖനനവും നിർമ്മാണവും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തെറ്റിക്കുന്നതിന്റെ പ്രതിഫലനമാണ് എതിർദിശയിൽ...
ഭൂകമ്പം..... സുനാമി... മണ്ണിടിച്ചൽ...മലയിടിച്ചൽ....കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നൊക്കെയായി നാം ഇന്ന് കാണുന്ന കലാമിറ്റികൾക്കു ഹേതു....
പ്രപഞ്ചസൃഷ്ടിയും അതിനെ നിയന്ത്രിക്കുന്ന ഒരു ശക്തിയുമുണ്ട്...
അതിനിടയിലുള്ള തീവ്ര കാഷായത്തിനും..കുരിശിനും.. തൊപ്പിക്കും.. സാരിയുടുത്ത ദൈവങ്ങൾക്കും...... സത്യത്തിൽ എന്തു പ്രസക്തി...?
ഇല്ല.... യഥാർത്ഥ. പ്രപഞ്ച സത്യങ്ങൾ അവർ കണ്ടാലും കണ്ടില്ലെന്ന് നടിക്കും.....
ഈ ദുരന്തങ്ങളെ കൂട്ടായി നേരിടുന്ന നമ്മൾ... ഈ കേരള സമൂഹത്തിന്റെ ഒന്നിക്കൽ കണ്ട്.... പ്രപഞ്ചനാഥൻ കനിയും.....
എന്ന് ആശ്വസിച്ച് പ്രവർത്തിക്കാം... പ്രാർത്ഥിക്കാം....
കൂട്ടായ്.... കൂട്ടായ്.....
ഇതിനായ്....മുൻനിരയിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർക്കൊപ്പം നമുക്കും കൈകോർക്കാം..... 🙏🏻
എം.കെ. യാക്കൂബ്
രചന