ടൗട്ടേ....

"ടൗ

ട്ടേ.." ചുഴലി

എന്ന ഓലപ്പടക്കം.....!

#############

എൻ്റെ വീട്ടു കോമ്പൗണ്ട് വാളിൻ്റെ പുറത്ത്

ഇടത്തെ കോർണറിൽ അഞ്ചാറു പേർ

ഒത്തു ചേർന്നു ഉച്ചത്തിൽ സംസാരിക്കുന്ന ശബ്ദം കേട്ടാണു്.........


ഞാൻ ധൃതിയിൽ മാസ്ക്കു

പോലും ധരിക്കാതെ പടിപ്പുര ഗേറ്റിലൂടെ

ഒന്നു ഒത്തി നോക്കിയത്.....


അവർ നാട്ടിലെ ടൗട്ടേ ദുരന്തത്തിൻ്റെ അവലോകനമാണ് നടത്തുന്നതെന്നു തോന്നുന്നൂ......


മാസ്ക്കിട്ടതു കൊണ്ടു പെട്ടെന്ന്

അവരെ തിരിച്ചറിയാൻ ബുദ്ധിമുട്ടി.....


അവിടെയുള്ള ആറു പേരിൽ.....

മാസ്ക്കിടാതെ ... കൂട്ടത്തിൽ

എല്ലാം മൂളി കേട്ടു കൊണ്ടിരുന്ന ട്രാൻസോർമറിനെ താങ്ങി നിർത്തിയ രണ്ടു ഇലക്ട്രിക്ക് പോസ്റ്റുകളാണ് ഒരു ഭാഗത്ത്....


പിന്നെ....പോസ്റ്റ് കഴിഞ്ഞാൽ ഏറ്റവും ഉയരമുള്ളതു കൊണ്ട്.... അടുത്തത് മൊയ്തീൻ കോയ ആയിരിക്കും എന്ന നിഗമനത്തിലും ഞാനെത്തി.,....


രണ്ടാമത്തേത്.... താടിയിൽ മാസ്ക്ക്

വെച്ച്...... കൊറോണയെ എന്നും

പേടിപ്പിക്കുന്ന നമ്മുടെ സ്വന്തം ഹാരിസും....


മാസ്ക്കിട്ടതു കൊണ്ട് മനസ്സിലാവാത്ത മറ്റു രണ്ടു പേരിൽ ഒന്ന് മാപ്പിളക്കുറ്റി ഖാലിദിനെ മനസ്സിലായത് തന്നെ....


ഖാലിദ് എന്നോട് വിളിച്ചുത്തിൽ പറയുന്ന.....


"മാസ്ക്കിറ്റോ...മാസ്ക്കിറ്റോ" എന്ന ശബ്ദം കേട്ടാണ്....


ഇതെന്താ.. ഖാലിദ് പറയുന്നതെന്ന് ആദ്യം മനസ്സിലായില്ലാ......?


മാസ്ക്കിറ്റോ.... എന്നാൽ ഇംഗ്ലീഷിൽ

കൊതുകാണ്...


ഇത് കൊച്ചി അല്ലാത്തതു കൊണ്ട്

അതിവിടെ തീരെ ഇല്ലതാനും....


പിന്നെയാ മനസ്സിലായത്... കേട്ടതിലുള്ള

പിശകാണെന്ന്....


"മാസ്ക്ക് ഇട്ടോ.....മാസ്ക്ക് ഇട്ടോ....."

എന്നാണ് ഖാലിദ് പറഞ്ഞതെന്നും.....


കൂട്ടത്തിൽ... അതിലുള്ള ആറാമൻ......

എൻ്റെ ആത്മമിത്രമായിരുന്ന മർഹും കോവുമ്മൽ അസൈനാർക്കയുടെ മകൻ.....


ഖത്തർ ഹജൂർ കച്ചേരിയിൽ ജോലി ചെയ്യുന്ന കോവുമ്മൽ ബഷീർ.... വന്നിട്ട് മൂന്നാഴ്ച്ച ആയെങ്കിലും...... _ പുറത്ത് ലോക്ഡൗണും കൊറോണയും ഒക്കെ ആയതു കാരണം കോമ്പൗണ്ടിൻ്റ പുറം ലോകം കാണാത്ത എന്നോടായി..... ഇക്കുറിയത്തെ വരവിൽ ആദ്യമായി കണ്ടപ്പോളുണ്ടായ കുശലം പറച്ചിലിൻ്റെ ആമുഖം തന്നെ ഇങ്ങനെ.......


"എല്ലാം എഴുതുന്ന നിങ്ങളുടെ എഴുത്ത്....

ദുരന്തം നാട്ടിൽ വിതച്ച ഈ മഴയേയും കാറ്റിനേയും കുറിച്ചും.... പ്രതീക്ഷിച്ചതാണ്... അതു കണ്ടില്ലാ..."


എന്ന പരാമർശമാണ്..... ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ചതും......


അങ്ങിനെ.....


ടൗട്ടേ ചുഴലിയും...മഴയും കാറ്റും...

#########################

ഭൂമിയും ആകാശവും തമ്മിലുള്ള പിണക്കം കൊണ്ടുണ്ടാവുന്ന മൗനമാണു പോൽ...മഴ കൊണ്ട് ഇല്ലാതാവുന്നത് എന്നാണ്....


ഭൂമിയും ആകാശവും രണ്ടല്ലാ.....

ഒന്നാണെന്നു പറഞ്ഞു തരുന്ന മഴ

ഒരു ഭാഷ തന്നെയാണ് ......


ഈ മഴ ഉണ്ടായത്... ന്യൂനമർദ്ദം നിമിത്തമാണെന്നാണ് കേൾക്കുന്നത്....


അത് ഭൂരിപക്ഷം ന്യൂനപക്ഷത്തെ

മർദ്ദിക്കുന്നതാണെന്നൊന്നും ആരും തെറ്റിദ്ധരിക്കരുത്....


പ്രത്യേകിച്ച്..... ന്യൂനമർദ്ദ(ന)ത്തിനു

കാരണം......


നിറകൊണ്ട വേനലിന്റെ നിറുകയായ

ഉത്തരേന്ത്യയിലെ മാർച്ച്... ഏപ്രിൽ.. മെയ് മാസങ്ങളിലെ കടുത്ത ചൂടാണ് ....

ന്യൂന മർദ്ദനത്തിനും... മഴക്കും...മൺസൂണിനും..

നിമിത്തവും... ജന്മവും... നൽകുന്നതെന്നാണ്

മെറ്റീരിയലോളിജിക് ശാസ്ത്രത്തിന്റെ പറച്ചിൽ ....


ചൂടു കൂടുമ്പോൾ.... മുകളിലേക്ക് ഉയരുന്ന ഈർപ്പമുള്ള വായു പിന്നീട് തണുത്ത് വലിയ മേഘങ്ങളായി മാറി ... ന്യൂനമർദ്ദ മേഖലയിലേയ്ക്ക്

കാറ്റിനൊപ്പം അറബി കടലിന്റെ മുകളിലൂടെ അതിന്റെ ദീർഘദൂര

സഞ്ചാരത്തിനു ഒടുവിൽ...!


" ടൗട്ടേ...." എന്ന ഓമനപ്പേരോടെ.....

ആ കാറ്റ് ഇന്നിവിടംവരെ എത്തി.... കടൽ ക്ഷോഭത്തിനും പ്രകൃതി ക്ഷോഭത്തിനും കാരണമായി മാറിയപ്പോൾ......


അതു കാസർക്കോട്ടെ മൂസയുടെ ഇരുനില വീട് കടലിൽ പൊത്തുന്ന ദുരന്ത

കാഴ്ച്ചയായ് വരെ.. ആശ്ചര്യത്തോടെ ഇന്നലെ നോക്കി നിൽക്കേണ്ടി

വന്നവരാണ് നാമെല്ലാം.....


നന്തിയിലെ പള്ളിത്താഴത്തെ പാറക്കൂട്ടത്തെ പിളർത്തി പൊട്ടിച്ച് ചിതറിച്ചാണ് തിരമാലകൾ മൺസൂണിനോടുള്ള കലി തീർത്തത്......


മുത്തായം തൊട്ട്..... കൊയിലാണ്ടി..... കോഴിക്കോട്.... ചെല്ലാനം...

അങ്ങിനെ തീരദേശങ്ങളെ ആകെ വിറപ്പിച്ചും നീങ്ങി.... "ടൗട്ടേ......"

മൺസൂൺ വളരെ സുന്ദരമായി തോന്നിയ ഒരു കാലത്ത്... ആ മൺസൂണിൽ.....

ശ്രീരാഗത്തില്‍ പെയ്യുന്ന മഴയുടെ സംഗീതം ശ്രവിച്ചു കൊണ്ട്‌... ആനന്ദ

നൃത്തമാടി...നാട്ടു വഴികളിലൂടെ ആസ്വദിച്ചു നടന്ന ഒരു കാലം ഉണ്ടായിരുന്നു......


മൺസൂൺ എന്നാൽ മഴയല്ല...... അതു കാറ്റാണ്......... കാറ്റെന്നാൽ......

മഴ കൊണ്ടുവരുന്ന കാറ്റ്....

അതു തന്നെ മൺസൂൺ......


തെക്കു-പടിഞ്ഞാറൻ മൺസൂണിന്റെ

മറ്റൊരു പേരാണ്... "ഇടവപ്പാതി"


ഇടമുറിയാതെ സ്ഥിരമായും കൃത്യവുമായുള്ള ഇന്ത്യൻ മഹാസമുദ്രത്തിലെ കാറ്റും മഴയും കണ്ടപ്പോൾ...അറബികളാണ് അതിന്

"മൗസം" എന്ന വിളിപ്പേർ ഇട്ടത്.......


ഇംഗ്ലീഷുകാരൻ അതു അടിച്ചു മാറ്റി

"മൺസൂൺ " എന്ന നാമമാറ്റം വരുത്തി

സ്വന്തമാക്കിയതാണു്....


മൻസൂണിന്റെ നാടൻ പേരാണു ...... "ഇടവപ്പാതി"....


"എടവപ്പാതി കഴിഞ്ഞാൽ പിന്നെ കുടയില്ലാതെ നടക്കാൻ മേലാ...


എടവത്താൽ പാതി വർഷം ... എന്നും


ഇടവം കഴിഞ്ഞു തുലാത്തോളം കുട കൂടാതെ നടന്നീടിനാൽ....

പോത്തു പോലെ നനഞ്ഞീടാം....


ഇടവപ്പാതി കഴിഞ്ഞാൽ ഇടവഴിയിലും വെള്ളം ......


ഇടവത്തിലിടിവെട്ടും....."


എന്നൊക്കെ ചൊല്ലുണ്ട്..... :

തരളമായി സ്വരജതിയുടെ ഏഴു സ്വരങ്ങളിൽ... നിർത്താതെ പെയ്യേണ്ട...പാതി മഴയുടെ

ഇടവത്തിലെ താളലയ നൃത്തമല്ലിത്...


മഴയുടെ മന്ത്രങ്ങളോ.... കാർമേഘങ്ങളുടെ മധുവിധുവോ....

ഒന്നും അല്ലേ.. അല്ലിത്.....


അങ്ങനെ.... പ്രകൃതിയുടെ വരദാനമായ മഴ പെയ്തു കൊണ്ടേയിരിക്കുന്നു...

അല്ല താണ്ടവമാാടി കൊണ്ടിരിക്കുന്നൂ....


അയൽവാസി ലത്തീഫ് "ടൗട്ടേ... " - വരുത്തിയ നാശനഷ്ടങ്ങളെക്കുറിച്ച്

പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ...


പെട്ടെന്നാണ്.....എൻ്റെ വലത്തെ ചെവിടടപ്പിച്ചു തൊട്ടടുത്ത് നിന്ന് ''ടൗട്ടേ...." എന്നൊരു ഞെട്ടിക്കുന്ന ശബ്ദം കേട്ടത് ... പെട്ടെന്നായതു കൊണ്ട് ഞങ്ങൾ രണ്ടും പേരും ശരിക്കും

ഞെട്ടിത്തെറിച്ചു പോയി.....


ടൗട്ടേ.... ഇവിടേയും എത്തിയോ.....


വലത്തോട്ട് നോക്കിയപ്പോളാണ്.......


അത് എൻ്റെ അയൽവാസി

കേയക്കണ്ടി റാഫിയുടെ മകൻ ഷനു ഒരു

പെരുന്നാൾ ഓലപ്പടക്കം പൊട്ടിച്ച ഉഗ്ര ശബ്ദമായ....


"ടൗട്ടേ....." ആയിരുന്നെന്ന്......


ഹാവൂ........സമാധാനമായീ..........


ഒരു ഓലപ്പടക്കത്തിൻ്റെ അമിട്ട്....

ഞാനും തിരിച്ചൊന്നു പൊട്ടിക്കട്ടേ......


"ടൗട്ടേ..... 🙏 "


Yakoob Rachana Nandi..✍️

2 views0 comments

Recent Posts

See All