top of page

തേനൂറും കണ്ണിമാങ്ങ...

Updated: Apr 1, 2020


രസം: 10 തേനൂറും കണ്ണിമാങ്ങ..... നടവഴിയും ഇടവഴിയും ഇല്ലാതായ ഇന്നത്തെ നാട്ടിൻ പുറത്ത്.... ഞാനും.... എൻ്റെ രചന എന്ന വീടിനു ചുറ്റും മതിലുകൾ കെട്ടി... ഗെയിറ്റും.... അതിനൊരു താളും ഇട്ടിട്ടുണ്ട്....... അതുകൊണ്ട് പട്ടികൾ കേറാതെ പാദരക്ഷകൾ സുരക്ഷിതമായി... എന്നതിനപ്പുറം..... കൊറോണയുടെ കൊടും വ്യാപനം തടയാൻ... ലക്ഷ്മണരേഖ വേണമെന്ന് മോദി-ജി പറഞ്ഞപ്പോൾ... "സാമൂഹിക അകലം പാലിക്കൽ" ശക്തമാക്കാൻ വേണ്ടിയാണ്... ഞാനെൻ്റെ കവാട പടികൾ...

"ഗോ... കൊറോണ..ഗോ..."

മന്ത്രം ചൊല്ലി.... മണിച്ചിത്ര താഴിട്ട് പൂട്ടിയത്.......... ആ ലക്ഷ്മണരേഖ പാലിക്കാൻ.... ഈ താഴിട്ട താളുകൾ എന്നെയേറെ സഹായിച്ചിട്ടുമുണ്ട്... ഉരുകും വേനലിൽ...കാൽപനിക മനോഹാരിത നിറഞ്ഞു തുളുമ്പുന്ന വളയം കടപ്പുറത്തേക്കുള്ള വഴിയരികിൽ.....


ലോക ടൂറിസ്റ്റ് മേപ്പിൽ ഇടം പിടിച്ച... "നന്തി ലൈറ്റ് ഹൗസ്'' സ്ഥിതി ചെയ്യുന്നത്... അതിൻ്റെ മലയാളം തർജ്ജമയായ "വിളക്കുമാടം" എന്ന റെസിഡൻസ് അസോസിയേഷൻ പരിധിയിലാണ്..


ആ "വിളക്കുമാട"-ത്തിൻ്റെ

മെരട്ടു തന്നെ.....എൻ്റെ വീടുള്ള ഈ കൊച്ചു കോമ്പൗണ്ടിനുള്ളിൽ നവവധൂവരന്മാരെ പോലെ തൊട്ടുരുമ്മി നിൽക്കുന്ന.... ഈ വീടിൻ്റെ മട്ടുപ്പാവിനെ ചുംബിച്ചും..... തലോടിയും.. തണലായി...രണ്ടു മരങ്ങളുണ്ട്... ഇത് ആരാണ് നട്ടത്... വെള്ളമൊഴിച്ചത്...... എന്നതിൽ വ്യക്തതയില്ലാ.... അതിലൊന്ന് കോമാങ്ങയുടെ മാവാണ്..... അതിൻ്റെ മതിപ്പിലും കൂടുതൽ വില പറഞ്ഞ് പലരും വാങ്ങാൻ വന്നിട്ടും...... അയാളെ ആർക്കും മുറിക്കാൻ വിട്ടു കൊടുക്കാതെ... ഞാൻ സംരക്ഷിച്ചു കൊണ്ടിരിക്കയാണ്...... എന്നാലും..... മൂപ്പർക്ക് വലിയ ജനശ്രദ്ധയൊന്നും ഇതേവരേ പിടിച്ചു പറ്റാനൊന്നും കഴിയാതെ പോയതിന് കാരണം... തൊട്ടുരുമ്മി പുഷ്പിണിയായി നിൽക്കുന്ന..... കണ്ണിമാങ്ങയുടെ ആ തേൻമാവാണ്..... അതിന്മേൽ നറുമണം പരത്തി പഴുത്തു തുടുത്തു മനോഹരമായി നിറഞ്ഞു തൂങ്ങുന്ന കണ്ണിമാങ്ങകളാണ്....... അതിൽ ചിലതൊക്കെ ഇടക്ക് കാറ്റിൽ തളർന്നു വീഴും....... പഴുത്ത കണ്ണിമാങ്ങയുടെ പരിമളം അതി ശ്രേഷ്ഠവും .... രുചി തേൻ മധുരവുമാണ്....... അവളെയാണ് എല്ലാവർക്കും ഇഷ്ടം... എൻ്റെ വീടിനുള്ളിലും പറമ്പിലും ഇപ്പോൾ ആ പഴുത്ത കണ്ണിമാങ്ങയുടെ പരിമളമാണാകെ.... പക്ഷെ പ്രശ്നം അതല്ല..... ഈ കണ്ണിമാങ്ങയുടെ നറുമണം.... എൻ്റെ കോമ്പൗണ്ടിനു പുറത്തേക്ക് പരക്കാതിരിക്കാൻ പറ്റാത്തതു കാരണം... അതു... ചുറ്റുവട്ടത്തുള്ള ഉണ്ണികളുടെ നാവിൽ വെള്ളമൂറി.... കൊതിയുടെ മാനസം നൃത്തമാടി.... ആ കണ്ണിമാങ്ങ-തൻ രുചി ആസ്വദിക്കാൻ..... അവരെ ത്രസിപ്പിക്കുമ്പോൾ...... . കർഫൂ പോലും ഭേദിച്ചാണെങ്കിലും... ഞാൻ

🙏 ഗോ...കൊറോണാ ഗോ....🙏 🙏...കൊറോണാ ഗോ....🙏 എന്ന മന്ത്രം ചൊല്ലി... മണിച്ചിത്ര താഴിട്ട് പൂട്ടിയ ആ കവാടം..... ഉണ്ണികൾ വന്നു കൈയ്യിട്ട് തുറന്ന്..... ട്രെസ്സ് പാസ്സേഴ്സിനെ പോലെ..... അതിക്രമിച്ച് കയറി...... അനുവാദമില്ലാതെ... പെറുക്കി കൊണ്ടു പോകും.... ഞാനത് ഒളിഞ്ഞ് നിന്നു നോക്കി രസിക്കും...... കാരണം അതവരുടെ അവകാശമാണല്ലോ...? പക്ഷെ.....ഇപ്പോഴത്തെ ആശങ്കയെന്നാൽ... അതുമൂലം സോഷ്യൽ അകലം പാലിക്കുക എന്ന മുന്നറിയിപ്പിനെ ഉണ്ണികൾ മറന്നുവോ ..... എന്നതിലാണ്... എൻ്റെയും നാസാദ്വാരങ്ങളിൽ..... ആ തേനൂറും കണ്ണിമാങ്ങയുടെ നറുമണം.... കൊതിയുതിർത്തു തൊണ്ടയിൽ വെള്ളമൂറി..... നോവൽ കൊറോണാ വിതരണത്തിൻ്റെ വേഗതയും...വിപത്തും... ആപത്തും... ആവർത്തി വാർത്തകൾ കണ്ടു മടുത്തിരിക്കുമ്പോളാണ്..... അപ്രതീക്ഷിതമായി... അവൾ ഗ്ലാസിൽ..... എൻ്റെ കൊതി അറിഞ്ഞെന്ന പോലെ..... അതേ കണ്ണിമാങ്ങ... ജ്യൂസാക്കി... കൊണ്ടു വന്നത്......... ആദ്യമായിട്ടാണ് കണ്ണിമാങ്ങ ജ്യൂസ് ഞാൻ കുടിക്കുന്നത്.... വ്വോ...... അപാര ടേയിസ്റ്റാണിതിന്.... ഷുഗർ ഇടാതെയുള്ള ജ്യൂസാണ് ഞാൻ കുടിച്ചത്...... എന്നാലും...നല്ല തേനിൽ ചാലിച്ച മധുരം...... പഴുത്ത കണ്ണിമാങ്ങാ ജ്യൂസ് എപ്പോഴെങ്കിലും കുടിച്ചിട്ടുണ്ടോ......? ഇല്ലെങ്കിൽ...... ഒന്നു ആസ്വദിച്ചു നോക്കണം... എല്ലാ കണ്ണി മാങ്ങക്കും ചിലപ്പോൾ ഈ മണവും രുചിയും കിട്ടികൊള്ളണമെന്നില്ല..... ഒരു മൂന്നെണ്ണം മാത്രം വേണമെങ്കിൽ ഞാൻ തരാം..... 🙏 ഗോ...കൊറോണാ ഗോ....🙏 🙏...കൊറോണാ ഗോ....🙏 .....


എന്ന പ്രാർത്ഥനയോടേ...🙏 Yakoob Rachana Yakoob

35 views0 comments

Recent Posts

See All
Post: Blog2_Post
bottom of page