ദ്വീപു കഥകൾ -1
ആൻഡമാൻ നിക്കോബാർ
ദ്വീപുകൾ കഥ പറയുന്നൂ... - 1
##################
നമുക്കാദ്യം.. ആന്‍ഡമാന്‍ നിക്കോബാർ ദ്വീപുകളിലേക്കുള്ള
സഞ്ചാര കഥയിൽ നിന്നു തന്നെ തുടങ്ങാം.......
കോവിഡിനു തൊട്ടു മുമ്പുള്ള ഒരു വിനോദ യാത്ര...
ആൻഡമാനിലെ പോർട്ട് ബ്ലെയറിലുള്ള
സെല്ലുലാർ ജയിൽ തടവുകാരുടെ ...
"ചോര വീണു കറുത്ത..." എന്നർത്ഥം വരുന്ന
"കാലാപാനി" ...
അവിടെ സ്വാതന്ത്രൃ സമര രക്തസാക്ഷികളുടെ ഉണങ്ങാത്ത ചോരക്കറയും.... മണവും... ഇന്നും
മായാതെ നിറഞ്ഞു നിൽക്കുന്ന കാഴ്ചകൾ
നേരിൽ കണ്ടു..
അതോർമ്മിപ്പിക്കുന്ന
" Light & Sound show " - യും
കണ്ടപ്പോൾ.... ആ കാലഘട്ടത്തിലേക്കു അറിയാതെ ഊളിയിട്ടു ഇറങ്ങി പോയ പോൽ.....
ഒപ്പം വീർ സവാർക്കർ
10 വർഷം ശിക്ഷ അനുഭവിച്ച
ഇടുങ്ങിയ സെല്ലും കണ്ടു.....
500 ൽ പരം ദ്വീപുകളുള്ളതിൽ... ജനവാസമുള്ള 38 ദ്വീപുകളിൽ.... ചില
ദ്വീപുകളിൽ നിന്നും ദ്വീപുകളികളിലേക്കുള്ള യാത്രയിൽ
ഞങ്ങൾ കണ്ട അത്ഭുത കാഴ്ചകളായ....
ആകാശത്തെ
തൊട്ടുരുമ്മുന്ന
വൈഡൂര്യത്തിന്റെ നിറമുള്ള കടലും..... അതിൻ്റെ അടിത്തട്ടിൽ നീന്തിക്കളിക്കുന്ന മത്സ്യങ്ങളും...
പവിഴപ്പുറ്റുകളും...
പിന്നെ പഞ്ചാര മണൽത്തരിയുള്ള കോറൽ ബീച്ചുകളും..... അങ്ങിനെ കുളിരു കോരുന്ന കാഴ്ച്ചകൾ തന്നെ വേറെയും നിറയെ.....
ബ്രിട്ടീഷുകാർ അവരുടെ ആഡംബര ജീവിതത്തിനായി ഒരിക്കൽ തിരഞ്ഞെടുത്ത "റോസ് ഐലൻഡ്"...
അതൊരു കാലത്ത് ഇംഗ്ലണ്ടിനെ പോലെ തന്നെ ഒരു വലിയ പട്ടണ സൗകര്യങ്ങളോടു കൂടി
നിർമ്മിച്ചതാണ് ......
ആ "റോസ് ഐലൻഡ്"...
1941 ലെ ഭൂകമ്പത്തിൽ തകർന്നടിയുകയും..... ഇന്ന് വെറുമൊരു പ്രേതനഗരമായ് മാറിക്കഴിഞ്ഞ കാഴ്ചയും അവിടെ കണ്ടു...
ആൻഡമാൻ നിക്കോബാറിലെ
പവിഴദ്വീപ് സമൂഹത്തിലെ മനോഹര
കാഴ്ചകൾ ആസ്വദിച്ചു കൊണ്ടിരിക്കേ......
ഞങ്ങളുടെ കൂട്ടത്തിലെ താജു എന്ന ആൻഡമാൻകാരൻ...
നാലരയടിയോളം പൊക്കമുള്ള കറുത്തിരുണ്ട..
വിവസ്ത്രയെന്നു തന്നെ പറയാവുന്ന... ഒരു കഷ്ണം തുണി മാത്രം ശരീരത്തിലുള്ള ഒരു ആദിവാസി പെണ്ണിനെ വഴിയിൽ ചൂണ്ടി കാണിച്ചു ഇങ്ങനെ പറഞ്ഞു..
"ഇത് പുറം ലോകവുമായി ബന്ധമില്ലാത്ത സെന്റിനളീസ് എന്ന ആദിവാസികളിൽ പെട്ടവരാണെന്നും..
അവർ സഹവസിക്കുന്ന
ദ്വീപിനുള്ളിലേക്ക് പുറത്തുള്ളവർ
കടക്കാന്‍ ശ്രമിച്ചാൽ...
വിഷം പുരണ്ട അമ്പുകള്‍
തൊടുത്തു വിട്ടു കൊല്ലുമെന്നും ... "
കടുത്ത അക്രമകാരികളായ ഇവർ.... ക്രൂരതയുടെ ഒരു പര്യായം തന്നെയാണെന്നും..
സെന്റിനളീസ് ദ്വീപിലെ നരഭോജികളായ ജറോവാ ഗോത്രത്തിൽപ്പെട്ടവർ തന്നെ ഇവർ ...
പോര്‍ട്ട്ബ്ലെയറില്‍ നിന്ന് ദിഗ്ലിപൂര്‍ വരെ നീളുന്ന ഹൈവേ വഴിയിലുള്ള... കാടുകളിലാണ്.. വംശനാശം
സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ ജറോവകളുടെ വാസ സ്ഥലം...
പ്രത്യേകാനുമതിയോടെ
കോൺവോയ് ആയി മാത്രമെ ഇതുവഴി സഞ്ചരിക്കാൻ പോലും പറ്റൂ.....
ഇപ്പോഴും പൂര്‍ണ്ണ നഗ്നരായാണ് മിക്ക ജറാവകളുടേയും കാട്ടിലെ നടപ്പും ജീവിതവും..
ഇതൊക്കെ കേട്ടപ്പോൾ ഒരു ത്രില്ലിന്...
ഞങ്ങളുടെ കൂട്ടത്തിലുള്ള രണ്ടു പേർക്ക് അവിടംവരെ ഒന്നു പോയേ.... പറ്റുമെന്ന് നിർബന്ധം...
ഒടുവിൽ...അമേരിക്കൻ സഞ്ചാരിയായ ജോണ്‍ അലന്‍ ചൗ എന്നയാൾ... അവരുടെ
ദ്വീപിലേക്ക് പ്രവേശിച്ചപ്പോൾ...
വിഷം പുരണ്ട അമ്പേറ്റു മരിച്ച സംഭവം.... കൂടെയുള്ളവർ പറഞ്ഞു
കേട്ടാണ്..... ആ സാഹസം അവർ ഉപേക്ഷിച്ചതും...
അടുത്ത ലക്കം.. സാക്ഷാൽ
ലക്ഷദ്വീപ് ... തന്നെ
Yakoob Rachana Nandi..✍️