ദ്വീപുകൾ കഥ പറയുന്നൂ...2 !
ദ്വീപുകൾ കഥ പറയുന്നൂ...2 !
................................................
"🙋♂️കീനത്തെ.."
[ഹൌ ആർ യു..."
"രംഗാളു...."
[ഫൈൻ....👍🤷♂️]
പെട്ടെന്നു മിനിക്കോയി ദ്വീപിലെത്തിയ
പോൽ...... അങ്ങിനെ വെറുതെ ഒന്നു മിനിക്കോയ് ദ്വീപുകാരുടെ "മഹൽ"
എന്ന സെക്കൻ്റ് ഭാഷ പറഞ്ഞു നോക്കിയതാണ്.....
ലക്ഷദ്വീപിലെ ഔദ്യോഗിക ഭാഷ മലയാളം ...
പച്ചക്കടലും.... നീലാകാശവും...
വെളുത്ത മണലിൻ്റെ ബീച്ചും.....
അതിനൊപ്പം തെങ്ങിൻ തലപ്പുകളുടെ ഒത്തുചേരലും.... ലക്ഷദ്വീപിൻ്റെ പ്രകൃതിയെ അതി മനോഹരമാക്കുമ്പോൾ.......
ഒന്നോ... രണ്ടോ... മീറ്റർ മാത്രം ആഴമുള്ള ലഗൂണിൻ്റെ അടിത്തട്ടിൽ.... തെളിനീരിൽ വെട്ടി തിളങ്ങി കാണുന്ന പവിഴ പുറ്റുകളാല്‍ അലങ്കരിച്ച ലഗൂൺ പോലെയാണ് പൊതുവെ...
ശാന്തരായ ലക്ഷദ്വീപ് നിവാസികളുടെ മനസ്സും...പ്രകൃതവും...സ്വഭാവവും....
സമാധാനമാണ് ലക്ഷദ്വീപിന്റെ മുഖമുദ്ര.... അവർക്ക് അവരുടെ പൈതൃകമാണ് ഏറ്റവും വലുതും....
ദ്വീപു നിവാസികൾ .....പരസ്പരം
എല്ലാവരും.... എല്ലാവരേയും
അറിയുന്ന... പച്ച മനുഷ്യരാണ് !
ചുറ്റും വെള്ളമുള്ള ദ്വീപിലെ ജീവിതത്തിനു മൊത്തത്തിലൊരു "സൂഫീ"...ലയമുണ്ട് ...
ദ്വീപു നിവാസികളുടെ വിശ്വാസം പോലെ... നമുക്കും തോന്നി പോകും....
ലക്ഷദ്വീപിന് ദൈവീകമായ ഒരു സംരക്ഷണ വലയമുണ്ടോ..? എന്ന്
അങ്ങിനെ തോന്നാൻ കാരണങ്ങൾ ഏറെയുണ്ട്....
ഒന്നാമതായി....
ചുറ്റുമുള്ള ലഗൂൺ കൂട്ടങ്ങളെ കൊണ്ട്
ദ്വീപുകൾ സംരക്ഷിക്കപ്പെടുന്നതും...
എത്ര വലിയ തിരമാലകൾ കടലിൽ ഉയർന്നാലും ലഗൂണെന്ന ഈ സംരക്ഷണ ഭിത്തിയിൽ തട്ടി തകർന്നു കടലിൽ തന്നെ അതു ഇല്ലാതാവും...
ലോകത്തെ ഞെട്ടിച്ച കൂറ്റൻ സൂനാമി തിരമാലകൾ പല ദ്വീപുകളേയും
ഇല്ലാതാക്കുകയും...ഒരുപാട്
തീരങ്ങൾക്ക് കാര്യമായ പരിക്കുകളും ഉണ്ടാക്കിയപ്പോൾ..... ലക്ഷദ്വീപിനെ അതൊരിക്കലും സാരമായി ബാധിക്കാതിരുന്നതിനു കാരണമായത് ഈ ലഗൂൺ കൂട്ടങ്ങൾ തന്നെ....
ക്രൈം തീരെ ഇല്ലാത്ത ദ്വീപിൽ...
കേരള ഹൈക്കോടതിയുടെ കീഴിൽ..
കേസില്ലാത്തതു കൊണ്ട് തന്നെ.. പേരിനൊരു ആമീനേയും കുറഞ്ഞ സ്റ്റാഫിനേയും വെച്ചുള്ള ഒറ്റമുറി മുൻസീഫ് കോടതി പോലുമേ ഉള്ളൂ.....
പേരിനൊരു സേനയില്ലാത്ത പോലീസ് സ്റ്റേഷനും..
പാമ്പും.... പട്ടിയും.... ഇല്ലാത്ത
ഒരു ഭൂമികയാണ് ലക്ഷദ്വീപ്..
ഈ ദ്വീപിൽ പാമ്പുകളെയും പട്ടികളെയും ഒരിടത്തും നമുക്ക് കാണാൻ കഴിയില്ല..
അവിടത്തെ മണലിലെ കാൽസ്യം കാർബനേറ്റ് (calcium-carbonate)-ൻ്റെ അംശം പാമ്പിൻ്റെ തോൽ ഉരിയുക എന്ന പ്രക്രിയ തടസ്സപ്പെടുത്തുന്നതിനാൽ
പാമ്പുകൾ ഇവിടെ ജീവിക്കില്ല...
പട്ടിയും...പാമ്പും... മോഷണവും... പിടിച്ചുപറിയും...കൊള്ളയും...
കൊലയും ഇല്ലാത്തതിനാൽ ഏതു പാതിരാത്രിക്കും ദ്വീപിലൂടെ ഭയം കൂടാതെ അനായാസമായി നടന്നു ഉല്ലസിക്കാം..
75 വർഷങ്ങൾക്കിടയിൽ 10 പെറ്റികേസുകളും..3 കൊലപാതകങ്ങളും മാത്രമാണ് ഇവിടെ റിപ്പോർട്ട് ചെയ്തതു.....
അതിലെ പ്രതിയോ... ഒരു മാനസിക രോഗിയും....
ഭൂമിയും പ്രകൃതിയും പോലെ തന്നെയാണ്...അവിടുത്തെ
നിരുപദ്രവജീവികളും നിഷ്ക്കളങ്കരുമായ മനുഷ്യരും.... ....
അവരുടെ മുഖത്ത് കാണുന്ന തെളിമയും...എളിമയും.... നിസ്ക്കാരത്തഴമ്പും...
ആദിതേയ മര്യാദകളും.. ഒക്കെ
ഏവരേയും ഹഠാതകർഷിക്കും
ജനസംഖ്യയിൽ 90%-ത്തിലേറെയും
സുന്നി വിഭാഗം മുസ്ലിങ്ങൾ... അതും സൂഫിസത്തിൻ്റെ വക്താക്കളും....
"സുഫിസം" എന്താണെന്ന് അറിയേണ്ടേ....?
"സൂഫിയും സുജാതയും" എന്ന സിനിമയിൽ.....
സുജാതയും സൂഫിയും തമ്മിലുള്ള പ്രണയമൊന്നും അല്ലാ.... ഇസ്‌ലാമിലെ സൂഫിസം..
ആത്മീയ ജീവിതത്തിനു പ്രാധാന്യം നൽകുകയും.... ആഡംബര ജീവിതത്തോട് വിരക്തി കാണിക്കയും ചെയ്യുന്നവരാണ് സൂഫികൾ.....
സന്തുലിത സമീപനമാണ് സൂഫി സരണികളുടെ സുപ്രധാന സവിശേഷത.... തീവ്രതയെ പൂര്‍ണമായും വെറുക്കുന്ന.. വളരെ സൗമ്യരും..... സമാധാന പ്രിയരുമാണ്..... യഥാർത്ഥ സൂഫികള്‍....
Devine existence... അതെ സൂഫിസത്തിന്റെ അസ്തിത്വമായ ദൈവികതയിൽ എല്ലാം നോക്കി കാണുന്നവർ...
ഇവർ പരിശീലിച്ച സൂഫിസം വിമർശനങ്ങൾക്ക് വിധേയമാകുന്ന "മതേതര സൂഫിസം" ആണെന്നു
തോന്നുന്നൂ.....
സൂഫിസത്തെ ആത്മീയതയുടെ പറുദീസയെന്നും പറയാറുണ്ട്....
ഖുര്‍ആൻ വ്യാഖ്യനങ്ങൾക്ക് അനുയോജ്യമായി... ആത്മീയതക്കൊപ്പം
കലയേയും അവർ കൂട്ടിച്ചേർത്ത് സ്നേഹിക്കുന്നു......
സൂഫിസത്തിൻ്റെ ലക്ഷദ്വീപിലേക്കുള്ള വരവ് ഒരു നിയോഗം തന്നെയാണ്..
ഐതിഹാസിക ചരിത്രം നമുക്ക് പറഞ്ഞു തരുന്നത്... രേഖകളുടേയും..ശേഷിപ്പുകളുടേയും പിൻബലത്തോടെയാണ്...
മിത്തെന്നും... സത്യമെന്നും
തോന്നാവുന്ന ആ ചരിത്ര
രേഖകളുടെ താളുകൾ ഒന്നു
മറിച്ചു നോക്കാം....
ഒരു സ്വപ്ന ദർശനത്തിലെ അരുൾ കേട്ട്.....
ചെങ്കടലിൻ്റെ റാണിയായ..... സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന്...
ആജാന ബാഹുവും,
സൗമ്യനും, അതീവ സുന്ദരനുമായ.. ഒരു സൂഫീവര്യൻ.... തൻ്റെ പതിനാലു
അനുചരന്മാരുമൊത്ത്...
ലക്ഷദ്വീപിനെ ലക്ഷ്യം വെച്ചു..... ചെങ്കടലിനു തെക്കു-കിഴക്കു വെച്ചു പിടിച്ചു ഒരു പായക്കപ്പലിൽ
പുറപ്പെട്ടു കഴിഞ്ഞൂ.....
(ബാക്കി ലക്കം. 3-ൽ തുടരും)
Yakoob Rachana Nandi..✍️
[തുടരും]