നന്തി നോർത്തിലേയ്ക്ക്
Updated: Sep 17, 2019
ബർമ്മുട ട്രയാംഗിൾ Part -2
നോർത്ത് നന്തി
ഇത് കഥയല്ല, ചരിത്ര നഗരമായ നോർത്ത് നന്തിഗ്രാമത്തിലൂടെ ഒരു ഹ്രസ്വ യാത്ര.......
നന്തിയെ അറിയാത്തവർ കൂടെ വരേണ്ടാ ......തടഞ്ഞു വീഴും...
ഞാൻ നോർത്തിലേക്ക് പോകാൻ ബോസ്ഫറസ് സ്ട്രെയിറ്റിന്റെ പെടസ്ട്രിയൻ സിഗ്നലിലാണ്.
എന്റെ ഇടതു വശം മണ്ണിൽ കാലുറപ്പിച്ചു നിന്ന.......
"ഉയരാൻ മടിക്കുന്ന കൈയും
പറയാൻ മടിക്കുന്ന നാവും അടിമത്വത്തിന്റെതാണെന്ന്"
പറഞ്ഞ,
ചെഗുവേരയുടെ ആരാധകൻ,
നന്തിയിലെ ചെറിയ ....ചെഗുവേര..
പേരിന്റെ തുടക്കത്തിൽ തന്നെ അദ്ദേഹത്തിന്റെ ചെറിയ എളിമ കാണാം........
ഈയിടെ അദ്ദേഹവും പ്രഖ്യാപിച്ചു..
"ഉയരങ്ങളിലേക്കുള്ള പ്രയാണം ഇനി ഞാനും നിർത്തുകയാണ്...
താഴെ തട്ടിലെ പ്രവർത്തനം മതി." എന്ന്.
ഇതു കേട്ട പ്രദേശവാസികൾ തലയ്ക്ക് കൈവെച്ചു പറഞ്ഞു "ഇനി ഇതാര് (തല) കാക്കും..."
എന്റെ പുറകിൽ വലതുവശം ഗാന്ധിജിയെ അനുകരിച്ച് കണ്ണട മാത്രം ആദർശമാക്കിയ, അന്ന് ജനിച്ചില്ല എന്ന ഒറ്റ കാരണം കൊണ്ട് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാതിരുന്ന കഞ്ഞി
മുക്കിയ കദർ... വലതു കാലും ഇടതു കാലും മാറ്റി മാറ്റി ചവിട്ടി എന്റെ വലതു വശം വന്നു കാലുറപ്പിക്കാതെ നിന്നു.
ഞാൻ തിരിഞ്ഞു അദ്ദേഹത്തിന്റെ
കാൽപ്പാടുകൾ ശ്രദ്ധിച്ചപ്പോൾ ശിലാഫലകത്തിൽ പതിഞ്ഞത് മുഴുവനും അദ്ദേഹത്തിന്റെ ഇടത് കാൽപാടുകൾ മാത്രമായിരുന്നു.
ഞാൻ ബോസ്ഫ്റസ് സ്ട്രേറ്റ് താണ്ടി നോർത്ത് നന്തിയിലെത്തി.
വലതു വശം ശ്രീശൈലം.....
ഈ പറങ്കിമലയുടെ സാനുക്കളിൽ മുമ്പ് തപസ്സിരുന്ന പ്രേമാനന്ദൻ പ്രഭുവിന്റെ അനുജൻ പ്രഭു...ദയാ.... ആനന്ദൻ
നന്തി ഗ്രാമത്തിന് അഭിമാനിക്കാവുന്ന, ലോക ജീവകാരുണ്യ രംഗത്ത് വിദേശികളുടെ പോലും സേവനം നിർല്ലോഭം ലഭിച്ചു കൊണ്ടിരിക്കുന്ന ....
നന്തിക്കാരുടെ കോളോക്കൽ ഭാഷയിൽ പറഞ്ഞാൽ
"മന്ദബുദ്ധികളുടെ ആധുരാലയം",
ഈ ഇന്റർനേഷണൽ സ്ഥാപനം നന്തിയിലേയ്ക്ക് കൊണ്ടു വന്ന മഹൽ വ്യക്തിയാണ് ദയാ....ആനന്ദൻ.
നന്തിക്കാർ ഇതിനെ കാര്യമായി
ഗണിക്കാത്തതിന് കാരണം , നാട്ടുകാർക്ക് ഇവിടെ അഡ്മിഷൻ ഇല്ലാ.... എന്നതു കൊണ്ടാണ്.
കാരണം പറഞ്ഞത്:
"ഇത് മന്ദ ബുദ്ധികൾക് മാത്രമുള്ളതാണ്..തീരെ ബുദ്ധി ഇല്ലാത്തവരെ പറ്റില്ലത്രേ !"
അവർ ഒന്നാം ഭാഗത്തിൽ ഉദ്ധരിച്ച
മാർഗ്ഗങ്ങൾ തന്നെ തുടരട്ടെ !
Dr. ശ്രീ............
" സയര് " ഭൂമിക്ക് പന്ദ്രനെ കൂടാതെയുള്ള രണ്ടാമത്തെ ഉപഗ്രഹമാണ്. വലിപ്പക്കുറവുള്ളതിനാലും, പകല് മാത്രം പ്രത്യക്ഷപ്പെടുന്നതിനാലും ദൃഷ്ടിഗോചരമല്ലാത്ത ഒരു ഉപഗ്രഹം..
ഈ പറങ്കിമലയിലെ കാട്ടിനിടയിൽ അങ്ങിനെ ആരും കാണാത്ത അല്ലെങ്കിൽ ബോധപൂർവ്വം കാാണാൻ ശ്രമിക്കാത്ത ഒരു ഉദയം ഉണ്ടു്........
........... നിവാസൻ
നന്തിയിൽ ഇന്നത്തെ പോലെ കാരുണ്യ പ്രവർത്തകരും സംഘടനകളും, സ്വയം പ്രഖ്യാപിത കോടീശ്വരന്മാരും ഇല്ലാതിരുന്ന കാലം,
എനിക്കും കണ്ണുള്ളവർക്കും നേരിട്ടറിയാവുന്ന ഒരു സത്യമുണ്ടായിരുന്നു.....
ഒരു പാരമ്പര്യ ഭിഷഗ്വര കുടുംബത്തിലെ സ്വാതന്ത്ര്യ സമര സേനാനിയുടെ മകൻ... സസ്യ വൃക്ഷാദികളുടെ ഓഷധ ചൂര് ശ്വസിച്ച് വികസിച്ച തലച്ചോർ, ......
എന്നും അര മുറുക്കി പഠിച്ച പയ്യൻ....
MBBS സ്വായത്തമാക്കി ഈ കാട്ടിൽ 40 വർഷത്തിലേറെ ആയി യാഗം നടത്തുന്നത്..
പിൻപോയിന്റഡ് രോഗനിർണ്ണയം, അതിന് സ്കാനിങ്ങിന്റെയും, MRI യുടെയും പാഴ് ചിലവില്ലാതെ..... പബ്ലിസിറ്റിയില്ലാതെ....
അശരണർക്ക് സൗജന്യ ചികിത്സയും സാമ്പത്തിക താങ്ങും.... അത് നിറവും മുഖവും നോക്കിയല്ല .....
അന്നൊക്കെ ഇടയ്ക്ക് നന്തിയിൽ ആഞ്ഞു വീശിയിരുന്ന വർഗ്ഗീയ.... രാഷ്ട്രീയ തീ കാറ്റ് കെടുത്താൻ നാട്ടുകാർക്ക് മുന്നിൽ ഇന്നത്തെ ഈ വന്ദ്യ വയോധികന്റെ യൗവ്വനവും ഉണ്ടായിരുന്നു.
ശ്രീശൈലത്തിന്റെ തെക്ക്പ്ര വിശ്യയിൽ.... ഒരു പഞ്ചകർമ്മ ആശ്രമവും അന്നുണ്ടായിരുന്നു.
ആശ്രമം എന്നു പറഞ്ഞാൽ... പെട്ടെന്ന് പൈസ ഉണ്ടാക്കാനുള്ള
"ആ......ശ്രമം" എന്നാണു് .
വേണമെങ്കിൽ "കൂബേര ഹോംസ്റ്റേ" എന്നും പറയാം.
"ഇലാദ ക്വയ്മദ ഗ്യാന്റെ" എന്ന ബ്രസീലിലെ പാമ്പുകളുടെ ഭീകര ദ്വീപിനെ വെല്ലുന്ന പാമ്പുകളുടെ വാസസ്ഥലമായ ...ശ്രീ ശൈലം പറങ്കി മലയിലെ യൂകാലിപ്സ് മരങ്ങളെ തടവി തലോടി വരുന്ന മന്ദമാരുതൻ...
നന്തി ഗ്രാമത്തിനെ എപ്പോഴും തണുപ്പിച്ചു ശാന്തമാക്കി നിറുത്തിയിട്ടുണ്ട്...
താഴ് വരയുടെ ഓരത്ത്....
ഒരു ദയാ......ആനന്ദന് ഒരു
സദാ.... ആനന്ദൻ!! എന്ന പോലെ..
നമ്മുടെ നാട്ടിലെ സദാ ആനന്ദമുണ്ടാക്കുുന്ന
സദാ...ആനന്ദന്റെ തേങ്ങാ സാമ്രാജ്യം.
ബൗണ്ടി കലാപം പോലും പൊട്ടിത്തെറിച്ചത് ഒരൊറ്റ തേങ്ങയിൽ നിന്നാണ്. എന്തൊരു തേങ്ങയാ അത് അല്ലെ?
"കേര" കേരളം ഉണ്ടായത് തന്നെ സദാ ആനന്ദന് തേങ്ങാ കച്ചവടം ചെയ്യാനാണോ എന്നു പോലും തോന്നിപ്പോയിട്ടുണ്ടു്
കേന്ദ്ര ഗവർന്മെണ്ടുസ്ഥലം എന്റെ അറിവിൽ ഇവിടെ രണ്ടേ രണ്ട് ആവശ്യത്തിനേ വിട്ടു കൊടുത്തിട്ടുള്ളൂ!
ഒന്ന് കടലൂർ ഗവ: ഹൈസ്കൂളിനു പ്ലേ ഗ്രൗണ്ട് ആയും, മറ്റൊന്ന് ...
സദാ...ആനന്ദന് തേങ്ങാ ഗ്രൗണ്ട് ആയും.
നാട്ടുകാർക്ക് തേങ്ങാ മാർക്കറ്റിന്റെ മക്കയായ വലിയങ്ങാടിയിൽ കിട്ടുന്നതിനേക്കാൾ വില നൽകും.
സ്വസ്ഥമായി കച്ചവടം നടത്തുന്ന സദാ... ആനന്ദന് ഇവിടെ ഒറ്റ ശല്യമേ ഉള്ളൂ.
കാക്കയുടേ കൂട്ട ആക്രമണം (തലയിൽ തൂറുക). ഈ കാക്കകൾ തന്നെയാണു് അന്ന് ഇൻ ഹരിഹരൻ നഗറിലെ ജഗദീഷിന്റെ തലയിലും തൂറിയത്.
തെറ്റിദ്ധരിക്കേണ്ട, മലപ്പുറം കാക്കാമ്മാരല്ല. ഒറിജിനൽ കാക്ക..
കാക്കകൾക്കെതിരായി പരാതിയുമായി ഒരു ഡെലിഗേഷൻ ഉടൻ അസോസിയേഷന്റെ നേതൃത്വത്തിൽ മേനകാ ഗാന്ധിയെ കാണാൻ ഡൽഹിക്ക് പോകുന്നുണ്ട്. അതിൽ പക്ഷി പ്രതിനിധിയും ഉണ്ടെന്നതാണ് വിരോധാഭാസം...
തേങ്ങയുടെ കഥ പറഞ്ഞാൽ ചാത്തുവേട്ടനെ പരാമർശിച്ചി
ല്ലെങ്കിൽ പൂർണ്ണത കിട്ടില്ല.
അതേ തേങ്ങാ ഗ്രൗണ്ടിന്റെ എതിർ വശം.... മുട്ടുമടക്കി മടമ്പമർത്തി ഭൂമിയിൽ പതിഞ്ഞിരുന്ന് രണ്ടു ചെവിക്കരികിലും.... മാറ്റി മാറ്റി ..
തേങ്ങ വെച്ചു കൊണ്ട് എന്നും തേങ്ങക്കുളളിലെ സ്പന്ദനങ്ങൾ തിരിച്ചറിയുന്നതിൽ ഗവേഷകനായ ചാത്തുവേട്ടൻ എന്റെ ശ്രദ്ധയിൽ പെട്ടിട്ട് ചുരുങ്ങിയത് 50 വർഷമെങ്കിലുമായി...
തേങ്ങക്കുള്ളിലെ കുലുക്കമല്ലാത്ത..... ഭൂമി കുലുക്കം പോലും ചാത്തു വേട്ടൻ ശ്രവിക്കില്ല. ആ നിസ്വാർത്ഥനായ നിഷ്കളങ്കനെ ഞാൻ ഒരു നിമിഷം ഇവിടെ ആദരിച്ചു നിർത്തട്ടേ ..!
അസോസിയേഷന്റെ കാര്യം പറഞ്ഞപ്പോളാണ് ഒരു കാര്യം ഓർമ്മ വന്നത്.
ഡിസാസ്റ്റർ റൊമാൻറിക് ഹോളിവുഡ് സിനിമയായ "TITANIC" - ൽ ശ്രദ്ധേയ റോൾ ചെയ്ത അമേരിക്കൻ ആക്ടർ വില്ല്യം ജോർജ് (Wlliam George Zane Jr.) ജൂനിയറെ വെല്ലുന്ന കഷണ്ടിയുള്ള കുഴി കുനിയാക്കിയ ഹൈപ്പർ സാബു
കഷണ്ടി നിലനിർത്തുന്നത് തന്നെ, കഷണ്ടി മാറ്റാൻ ഹെയർ ട്രാൻസ്പ്ലാന്റ്, ഹെയർ ഗ്രാഫ്റ്റിങ്ങ് എന്നീ സംഗതികളെക്കുറിച്ചു
അറിവില്ലായ്മ കൊണ്ടൊന്നുമല്ല.
അസോസിയേഷൻ തലവനാകാനുള്ള ഒരു ചെറിയ സാദ്ധ്യത ഉള്ളതു കൊണ്ട് ആ കിരീടം എളുപ്പത്തിൽ തലയിൽ ചൂടാൻ മുടി ഒരു തടസ്സമാകേണ്ടെന്ന് കരുതിയാണ്.
ഇദ്ദേഹം സുന്നത്ത് ചെയ്തെന്ന ഒരു പ്രൊപ്പഗണ്ട ഗൾഫു ജീവിത കാലഘട്ടത്തിൽ ഉണ്ടായിരുന്നു. തൽസമയം സുന്നി, EK വിഭാഗവും AP വിഭാഗവും പക്ഷം ചേർക്കാൻ പരസ്പരം പോരും നടത്തിയിട്ടുണ്ടു്.
പൊട്ടന്മാർ..... കോണകം മുറുക്കിയത് കണ്ട് തെറ്റിദ്ധരിച്ചതാണ്..
(അമ്പാടി കോംപ്ലക്സിലെത്താൻ കുറച്ചു കൂടി നടക്കാനുണ്ട്.... wait... ഇപ്പ വരാം......)
നന്തി..... വീണ്ടും...... വായിക്കുക
എം.കെ. യാക്കൂബ്
രചന