top of page

നന്തിയുടെ കുതുബ് ശാഹി പ്രഭുക്കൾ

Updated: Feb 25, 2021


രസം രണ്ട് 🌟🌟

------------

നന്തിയുടെ 19താം നൂറ്റാണ്ടിന്റെ......

കുതുബ് ശാഹി പ്രഭുക്കൾ..

- - - - - - - - - - - - - - - - -


ബാവയും ഇബ്രായിനും ...

അല്ല.....

ബാവാജിയും ഇബ്രായ്നാജിയും...


പതിനേഴാം നൂറ്റാണ്ടിൽ കുതുബ് ശാഹി പ്രഭുക്കൾ ഗോൽക്കണ്ടയിലെ കച്ചവടം കൈയ്യടക്കി വെച്ചതു പോലെയാണു്.....


കമ്മത്ത് & കമ്മത്ത് ബ്രദേഴ്സ്...


അല്ലെങ്കിൽ..


ഭാരതീയ ഇതിഹാസമായ രാമായണത്തിലെ രാമന്റേയും സീതയുടേയും ഇരട്ടക്കുട്ടികളായ

ലവ-കുശന്മാരെ ഓർമ്മിപ്പിക്കുന്ന..iiiiiii


ബാവയും ഇബ്രായിനും ... ഒരു കാലത്ത്

നന്തിയിലെ..കച്ചവടത്തിന്റെ കുത്തക.... {മോണോപോളി }.... പിടിച്ചടക്കിയവരാണ്....


ഇന്നത്തെ കെ.വി. സ്റ്റോറിന്റെ 40 ഇരട്ടി കൂടുതൽ കച്ചവടമായിരുന്നു അന്നത്തെ ബാവാ സ്റ്റോറിന്....


ജപ്പാൻ കോളനിയായിരുന്ന തെക്കൻ കൊറിയയും വടക്കൻ കൊറിയയും പോലെ

ഇനി ഒന്നാവാത്ത വിധം....


നന്തി.... നോർത്തും.... സൗത്തുമായി

വിഭജിക്കുന്നതിന് എത്രയോ മുമ്പ്.....

നന്തിഗെയ്റ്റ് നിലനിന്നിരുന്ന കാലം.....


അന്ന് ഇന്ത്യൻ റെയിൽവേ വിചാരിച്ചിട്ടും കാര്യമില്ല... ഗെയിറ്റ് കീപ്പർ കണാരേട്ടൻ തന്നെ വിചാരിക്കണം..നന്തി ഗെയിറ്റ് എപ്പെം.. തുറക്കണം... അടക്കണം എന്നത്....


ഇന്നത്തെ പത്തു ശതമാനം തീവണ്ടികൾ ...(Train) പോലും ഓടാതിരുന്ന കാലത്ത് ... അന്ന് അധിക സമയവും ഗെയിറ്റ് അടഞ്ഞു തന്നെയാണ് കിടപ്പ്....


ഇത് കണാരേട്ടൻ നാട്ടുകാർക്ക് കച്ചോടം കിട്ടിക്കോട്ടേ..ന്ന് വിചാരിച്ച് നല്ല മനസ്സോടേ...

അടച്ചിടുന്നതായിരുന്നോ...


പക്ഷെ ഗെയിറ്റ് വളരെ നേരത്തെ അടക്കുന്നതും.... സാവധാനം തുറക്കുന്നതും

കണാരേട്ടന്....നാട്ടുകാരായ കച്ചവടക്കാരോടുള്ള അനുകമ്പ

തന്നെയെന്നുള്ളതിൽ സംശയമില്ല....


യുനൈറ്റഡ് നന്തിയിലെ കാർഷിക വിളയോ...മത്സ്യവിഭവമോ... ആശ്രയിച്ചുള്ള കച്ചവടമായിരുന്നില്ല..... ബാവാജിയുടെ കുടുംബ ബിസിനസ്സ്....


അന്ന് ബോംമ്പെ തൊട്ട് പാറശ്ശാല വരേ...

NH-17-ൽ യാത്ര ചെയ്യുന്ന എല്ലാതരം യാത്രക്കാരും.......


ഗെയിറ്റടച്ചാലും...ഇല്ലേലും

താൽക്കാലികമായി തമ്പടിക്കുന്ന

വിശ്രമ ഇടത്താവളമാണ് ...ബാവാ സ്റ്റോറും പരിസരവും...


ഇങ്ങനെ... നാട്ടുകാർക്ക് എന്ന പോലെ

അന്യദേശക്കാർക്കും സുപരിചിതരാണ്

ബാവാ & ഇബ്രായി.... ഹാജിമാർ....


ഒരു ഗെയിറ്റടവിന്.... പത്ത് തൊഴിലാളികളേ.. വെച്ചാലും മതിവരാത്ത തിരക്കിനെയാണു് ഊർജസ്വലരായ.. ഈ രണ്ടു സഹോദരങ്ങൾ മാത്രം നേരിട്ട് നിന്ന് കച്ചോടം ജോറാക്കിയത്...


അതെങ്ങിനെയെന്നത് ഒന്നുനേരിൽ

കാണേണ്ട ഒരു കാഴ്ച തന്നെയായിരുന്നു...


അറുപതുകൾ തൊട്ട് ഞാനതു കണ്ടിട്ടുമുണ്ട്...


കാലഘട്ടത്തിന്റെ കൃത്യത കാണിക്കാൻ ഒരു ഉപകഥയും പറയാം..,


1966- 69ൽ എപ്പെഴോ.. ആണെന്ന് തോന്നുന്നു..

അന്ന് നന്തി മുഹമ്മദ് മുസല്യാരുടെ...


["നന്തി" എന്ന തലേക്കെട്ട് മുസല്യാരുടെ

പേരിനൊപ്പം എസ്റ്റാബ്ലിഷ് ആയിട്ടില്ലാത്ത കാലം ]


ഞാനും ദറസ്സിൽ കിതാബ് ഓതുന്ന ആ കാലത്ത്..

ദറസ്സ് വിട്ടിറങ്ങിയ ഞങ്ങൾ അന്ന് ബാവാജിയുടെ കടയുടെ മുന്നിൽ കണ്ടത്....


ബ്രിട്ടാനിയ ബിസ്ക്കറ്റിന്റെ ടിന്നിൽ ഒരു ചേനത്തണ്ടനേയും തൂക്കി പിടിച്ചു്.....


അതേ പാമ്പു കടിയേറ്റ കാളിയേരി തന്നെ... മെഡിക്കൽ കോളേജിലേക്ക് പുറപ്പെടാൻ നിൽക്കുന്ന രംഗമാണ് ....


അതു കഴിഞ്ഞു പിറേറ ദിവസം..

അതേ കടയിൽവെച്ച് ആരോ ബാവാജിയോട് ചോദിക്കുന്നതും കേട്ടു......


"അല്ല... ബാവാജി... ഇന്നലെ പാമ്പുകടിയേറ്റ കാളിയേരിയുടെ സ്ഥിതി എന്തായി...." എന്ന്


ചോദ്യത്തിന്റെ ദ്വയാർത്ഥം "മരിച്ചോ.. " എന്നു തോന്നിപോകും കേട്ടാൽ...


''കാളിയേരിക്ക് ഒരു കുഴപ്പോം ഇല്ല..... പക്ഷെ നിരീക്ഷണത്തിലായിരുന്ന പാമ്പു ചത്തു " എന്നും രസികനായ ബാവ ഹാജി..


ഏതായാലും ഒരു മരണം ഉറപ്പിച്ച സംതൃപ്തി

ചോദ്യകർത്താവിനും കിട്ടി...


അക്കാലത്ത് നന്തിയുടെ ഉണർവും...

ഓജസ്സും... തേജസ്സും..... മുറ്റിനിന്നത്

ബാവാ സ്റ്റോറിനു മുന്നിലായിരുന്നു.


പറഞ്ഞു വന്നത്...

അസാമാന്യ സ്പീഡിൽ ഗോട്ടിസോഡാ

കുപ്പി.... ഇബ്രായി ഒരു പ്രത്യേക സ്റ്റൈലിൽ വിരൽ കടത്തി പൊട്ടിച്ചാൽ......


ഇക്കാക്ക അതു സർബത്തും നാരങ്ങാനീരും ചേർത്തിളക്കി പത തൂവുന്നതിന്റെ താളലയം ആരോടും ഒന്നു നോക്കി നിന്നു രസിച്ചു പോകും....


അന്നത്തെ ബാവാജിയുടെ വെളുപ്പും....

ദന്ത ഭംഗി കാണിക്കുന്ന ചിരിയും....


ഇബ്രായിയുടെ ഇശൽ മൊഞ്ചൂറും മുഖവും

ചുള്ളനാക്കുന്ന ചുരുളൻ മുടിയും....

കുരുവി കൂടും.... ചൂളമടിയും ...

കൗമാരത്തിന്റെ കൗമുള്ള്യവും..... അന്ന്

ആരാലും ഒന്ന് പാർത്തു പോകും .......


ഒരു തവണ ഗെയിറ്റ് അടച്ചാൽ...

തുറക്കുന്നതിന് മുമ്പ് ചുരങ്ങിയത് 100 സോഡാ സർബത്തെങ്കിലും വിറ്റിരിക്കും.....



ബാവാജി അടുത്ത പണി ... ഇബ്രായിക്ക് കൊടുക്കുന്നതിന്റെ ആമുഖ പറച്ചിൽ

ഇങ്ങിനെയാണ്....


"ഇബ്രായീനേ... എന്നാപ്പിന്നെ നീയൊരു

പണിയെടുക്ക്.... ''

[ ബാവാജീടെ മാസ്റ്റർ പീസ് ]


ബാവാജി ഇബ്രായിനോട് ഓരോ പണി പറയുന്നതിനും മുന്നോടിയായി ഈ ആമുഖ പ്രയോഗം സ്ഥിരമാണ്...


👇👇👇

"ഇബ്രായീനേ... എന്നാപ്പിന്നെ നീയൊരു

പണിയെടുക്ക്.... നീ ആ സോഡ ഒന്ന്

പൊട്ടിക്ക് "


"ഇബ്രായീനേ... എന്നാപ്പിന്നെ നീയൊരു

പണിയെടുക്ക്.... നീ ആ സിഗരറ്റ് പെട്ടികൾ തട്ടിയിൽ ഒന്നു അട്ടിവെക്ക്..... "


അങ്ങനെ തുടരും....


ഇബ്രായി ഒരു നല്ല കഥ പറച്ചിലുകാരനും

അതിലേറെ നല്ലൊരു കേൾവിക്കാരനുമാണ്...


നമ്മളെങ്ങാനും ഇബ്രായിയോട് ഒരു

കഥ പറഞ്ഞു തുടങ്ങിയാൽ..... നമുക്ക് നിർത്താൻ കഴിയാത്തത്ര

ശുഷ്കാന്തിയോടെ ഇബ്രായി

അതു കേട്ടുകൊണ്ടേ .. യിരിക്കും.. ...


ഇടയ്ക്കൊക്കെ..... ഇബ്രായി തട്ടി തരുകയും ചെയ്യും.. ഇങ്ങനെ.....👇👇👇


" അദ്ദ്..ശ്ശെരി.... എന്നിട്ട്..."


ഇടയ്ക്കൊക്കെ ഈ തട്ട് തരുന്നത് കൊണ്ട്... കഥ പറച്ചിലുകാരനും പറയാൻ ആവേശം മൂക്കും...


ഈ പ്രശസ്തി....

എന്നൊക്കെ പറഞ്ഞാൽ....

ഒരു വസ്തു അല്ലെങ്കിൽ സ്ഥാപനം.. അതുമല്ലെങ്കിൽ....

ഒരാളുടെ പേരോട് ചേർത്ത് പ്രദേശം അറിയപ്പെടുക എന്നാൽ...

വളരെ സർവ്വസാദ്ധ്യമായ ഒന്നല്ല.......


ലൈറ്റ് ഹൗസിന് -- "നന്തി " ലൈറ്റ് ഹൗസ് എന്ന പേരൊഴിച്ചാൽ....


മുൻകാലങ്ങളിൽ ബാവാജിയോട് ചേർന്ന് നന്തി അറിയപ്പെട്ടതു പോലെ അന്ന് മറ്റൊരു പേരും ചേർത്ത് വെക്കാൻ ഇല്ലായിരുന്നു....


നന്തി എന്ന് പറഞ്ഞാൽ..... ബാവാ സ്റ്റോറും ബാവാജിയേയും ചോദിക്കാത്ത പുറം നാട്ടുകാർ അന്നും..... ചിലപ്പോൾ ഇന്നും ഉണ്ടാവില്ല...


"പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ"


എന്നപോലുള്ള വലിയ നീട്ടവും പട്ടവും

ഉള്ള പേരല്ലെങ്കിലും .......


ഈ വെറും ബാവ ആയ..... വളപ്പിൽ ബാവ...എന്ന ബാവ... പ്രശസ്തൻ തന്നെയാണ്....


ഇന്ന് നന്തിയിൽ ജീവിച്ചിരിക്കുന്ന കച്ചവടക്കാരിൽ...

എൺപതിനോടടുത്ത.....

ഏറ്റവും പ്രായവും.. തഴക്കവും ....

പഴക്കവും ചെന്ന സീനിയർ മോസ്റ്റ് കച്ചവടക്കാരൻ ... ബാവ എന്ന ബാവാജി........ തന്നെയാണ്.......


വ്യാപാരി വ്യവസായി ടീമു മൊത്ത് ബാവാജി

ഒരിക്കൽ ഗോവയിൽ ടൂർ പോയപ്പോൾ...

ഗോവയും ചേർത്ത്..ആൾക്കാർ രസത്തിന്

"ഗോവാജി" എന്ന് മൊഴി മാറ്റം

ചെയ്തപ്പോൾ....... അതും ആസ്വദിച്ച കൂട്ടത്തിലായിരുന്നു ബാവാജി....


ഗോവാ തീരത്തെ വെളുത്ത പഞ്ചാര മണലിൽ സഹജമ്മാർക്കൊപ്പം...

ട്രൈസ്റുമിട്ട് മലർന്ന് കിടന്ന് ആകാശം

നോക്കി ആസ്വദിക്കുമ്പോൾ...


എന്നെ മൊബൈലിൽ വിളിച്ചു പറഞ്ഞു...


"ഹാ...ഇതെന്തൊരു സുഖാടോ ..." എന്ന്...


അതു കേട്ടു.... എന്റെ തൊട്ടടുത്ത് നിന്നിരുന്ന... ഇബ്രായി പറഞ്ഞു.....


" ഈ സുഖം അമ്മായി അറിയേണ്ട.... "


എന്നു പറഞ്ഞതിനൊപ്പം...

ഇബ്രായി -സ്റ്റൈലിൽ ഇതും കൂടെ തട്ടി വിട്ടു ....


"ഇക്കാക്കാക്ക് ജീവിക്കാനും.... അതും... അസ്വദിച്ച് ജീവിക്കാനും അറിയുന്ന ആളാണ്"

എന്ന് ചിരിക്കൊപ്പം ചികഞ്ഞു...


അദ്ദേഹത്തിന്റെ ആരോഗ്യത്തോടെയുള്ള

ആയുസ്സിന്റെ ദൈർഘ്യത്തിന് ഇതെല്ലാം ഒരു കാരണമാകാം....


ഇനിയും... ആയുസ്സും ആരോഗ്യവും ...

ഒരുപാടു ഇതുപോലെ കൂട്ടികൊടുക്കട്ടേ.....


എല്ലാ പ്രായക്കാരുടേയും കളിതമാശക്കൊപ്പം കൂടുന്ന ആ വ്യക്തിത്വത്തേ...നമുക്ക് മനസ്സുകൊണ്ടെങ്കിലും ഒന്നു

ആദരിച്ചു കൂടെ ..!


ബാവാജിക്ക് പൊതു ചർച്ചയിൽ

പങ്കെടുക്കാനും.. അതിൽ തന്റേതായ അഭിപ്രായം പറയാനും...

പ്രസംഗിക്കാനും......വേണമെങ്കിൽ പാട്ടു പാടാൻ പോലും...സഭാ കമ്പം ഒട്ടുമില്ലാത്ത ആളാണ് ....


എന്നും ഏതു സദസ്സിന്റേയും മുൻ നിരയിൽ തന്നെയാണ് ബാവാജിയുടെ ഇരിപ്പിടവും....


അതു നിസ്ക്കാരത്തിനായാലും...

മുന്നിലെ വരിയിൽ (സ്വഫിൽ) തന്നെ കൈ

കെട്ടി നിൽക്കുന്നതും കാണാം...

സ്വൽപം വൈകി വന്നാലും.....


നന്തിയുടെ ഈ ഇരട്ട ചങ്കുകൾക്ക്.....

കൊടുത്തു കൂടെ......നമുക്കുമൊരു......

സൂപ്പർ ലൈക്ക്...


....................ശുഭം......................


Yakoob rachana Yakoob



13 views0 comments

Recent Posts

See All
Post: Blog2_Post
bottom of page