നന്തിയിലെ ബർമ്മുട ട്രയാംഗിൾ
നന്തിയിലെ ബർമ്മുടാ ട്രയാംഗിൾ
വെസ്റ്റ് ബംഗാളിലെ നന്തിഗ്രാം പോലെ കേരളത്തിലും ഒരു നന്തി ഗ്രാമം ഉണ്ടു്.
തുർക്കിയുടെ ഇസ്താംബൂൾ നഗരത്തെ കീറി മുറിച്ചു് ഒന്ന് ഏഷ്യയിലും മറ്റൊന്ന് യൂറോപ്പിലും, അങ്ങിനെ രണ്ടു ഇസ്താംബൂൾ നഗരം ആക്കി "ബോസ്ഫറസ് സ്ട്രെയിറ്റ് " ഒഴുകുന്നത് പോലെ.........
ഇവിടെയും ഒരു ഫ്ലൈ ഓവർ നന്തി എന്ന മഹാ പട്ടണത്തെ നോർത്ത് നന്തി, സൗത്ത് നന്തി എന്ന് രണ്ടായി വേർതിരിച്ചിട്ടുണ്ടു് .
നോർത്ത് നന്തി പ്രാഞ്ചി മഹാരാജാവിന്റെ അധീനതയിലാണ് ഇപ്പോൾ.
ഇന്ന് നമുക്ക് സൗത്ത് നന്തിയെക്കുറിച്ച് പറയാം. മലയാളിയേക്കാൾ കൂടുതൽ ബംഗാാളികളാണു്.
ഈ സൗത്ത് നന്തിഗ്രാമിൽ ഒരു കോളേജ് സ്ക്വയർ ( മുക്ക്) ഉണ്ട്.
ന്യൂയോർക്കിലെ ടൈം സ്ക്വയർ അല്ലെങ്കിൽ മോസ്കോയിലെ റെഡ് സ്ക്വയർ, അതുമല്ലെങ്കിൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയർ, ഏതാണ്ട് അത് പോലെയൊക്കെ എന്ന് വേണമെങ്കിൽ പറയാം.
വൈരുദ്ധ്യങ്ങൾ ഇടകലർന്ന ഈ സ്ക്വയർ (മുക്ക്) എല്ലാവർക്കും സുപരിചിതമായിരിക്കുംം.
ബഹു ഭൂരിപക്ഷം നല്ലവരായ നാട്ടുകാരും ഒപ്പം ബംഗാളിയും മലയാളിയും കൊലയാളിയും നായരൂട്ടിയും മൊയ്തുട്ടിയും, മുതിർന്നവരും എല്ലാവരും ഇടകലർന്നു തിരക്കു പിടിച്ച മുക്ക്.
മിനി റെസ്റ്റോറൻറുുകൾ, coolbar, ഉന്മാദ സ്റ്റേഷനറി [ entertaintment ], പലചരക്ക് കട, കാർപെന്ററി, സിമന്റും, പൂഴിയും, കൂടാതെ പണിആയുധങ്ങളായ പാരയും ഏ(ഷ)ണിയും അങ്ങനെ എല്ലാം കൊണ്ടും സമൃദ്ധമായ മുക്ക്.
ഒപ്പം ഒരിക്കലും വറ്റാത്ത നല്ല "കുളി " നീർ നിറഞ്ഞ കിണർ, (ബംഗാളികൾ അവിടുന്നാണു് കുളി), എതിർ വശം വായന(യില്ലാത്ത)ശാല, അവിടുന്നും കുറച്ചു മുന്നോട്ട് വലതു വശം " കൃഷി ഭവൻ ", "മൊയില്ല്യാ " തൈ കൃഷി,
വളർന്നു വലുതായാൽ മൊയില്ല്യാർ ആകുന്ന.......
എതിർ വശം ഹരി അവർകളുടെ
ജിയോളജിക്കൽ & ബയോളജിക്കൽ റിർസച്ച് ഇൻസ്റ്റിട്യൂട്ട് ഓഫ് നന്തി.
വിശ്വാസം അതല്ലേ എല്ലാം.
നിനക്ക് നിന്റെ മതം എനിക്ക് എന്റെ മതം......
"അമുസ്ലീങ്ങൾക്ക് പ്രവേശനം ഇല്ല" എന്ന ബോർഡൊന്നും അവിടെ തൂക്കിയിട്ടില്ല. പക്ഷെ പർദ ധാരികളായ മുസ്ലീം സ്ത്രീകളുടെ ബാഹുല്യം നിമിത്തം അമുസ്ലീങ്ങൾക്ക് അവസരം കിട്ടാറില്ല.
അവിടെ ജിയോളജിക്കൽ പ്രശ്നവുമായി വരുന്നവർ നിർബന്ധമായും നികുതി ശീട്ട് കൊണ്ടുവന്നിരിക്കണം. ഇനി ബയോളജിക്കൽ പ്രശ്നം ആണെങ്കിലും, രണ്ടിനും ഒറ്റമൂലി ചികിത്സയാണു് അവർകളുടേത്, അതായത് "മുട്ട " ക്രിയ..
വൈക്കം മുഹമ്മദ് ബഷീറിന്റെ ഗദ്യകവിതയായ "മുട്ട " അല്ല. ഇത് സാാക്ഷാൽ "മുട്ട " തന്നെ.
ആ മുട്ടയിൽ എല്ലാം ആവാഹിച്ചെടുത്ത് അതിൽ ചിത്രപ്പണി ചെയ്ത് (എഴുുത്തീര് ?) പ്രശ്ന പരിഹാരത്തിന് പ്രതിവിധിയായി നൽകും. അത് അവർകൾ നിർദ്ദേശിക്കുന്ന സ്ഥലത്ത് വിക്ഷേപിച്ചാൽ മാത്രം മതി. എല്ലാം ശരിയാകും.
ഉറപ്പ്..............
പക്ഷെ, മോദിജിയുടെ സ്വച്ഛ് ഭാരതത്തിലെ കക്കൂസ് പദ്ധതി ഓർക്ക് അത്ര പിടിച്ച മട്ടില്ല എന്ന് തോന്നുന്നു. കാരണം ജിയോളജിക്കൽ പ്രശ്നം കാണിച്ച് കുറേ കക്കൂസുകൾ പൊളി പ്പി ച്ചിട്ടുണ്ട്.
ബിരുദ ദാരി അല്ലെങ്കിലും ചിലപ്പോൾ "തക്ഷു " ശാസ്ത്രത്തിലുള്ള അപാരമായ അവഗാഹം കൊണ്ടും ആകാം..
അതിനിടയക്ക് പലിശ നിഷിദ്ദമാക്കിയതു കൊണ്ടു ദൈവ കോപം പേടിച്ച്, കഷ്ടപ്പെട്ട്, കരൻസിനോട്ടുകൾ തോണിയുടേയും ഏറോപ്ലെയിനിന്റേയും ഹലാലായ രൂപമാക്കി മാറ്റി, അത് വാടകയ്ക്ക് കൊടുത്ത് സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ സഹാായിക്കുന്ന ഒരു കൂട്ടം നല്ല സാമൂഹ്യ പ്രവർത്തകരും ഇക്കൂട്ടത്തിൽ ഉണ്ട്.
ഈ മുക്കിനെ ബർമ്മുട ട്രയാoഗിൾ (Devil's Triangle in north Atlantic Ocean ) എന്നു് വിശേഷിപ്പക്കുന്നതായിരിക്കും കൂടുതൽ ഉചിതമെന്ന് തോന്നുന്നു. കാരണം'...
ഈ അടുത്ത് മലേഷ്യൻ എയർലൈൻസിന്റെ ഒരു ഫ്ലൈറ്റും അതിന് മുമ്പ് മറ്റു പല ഫ്ലൈറ്റുകളും കപ്പലുകളും ഈ ബർമ്മുട ട്രയാംഗിളിൽ കുടുങ്ങിയാണു് അപ്രത്യക്ഷമായത്. മാത്രമല്ല അതിന്റെയൊക്കെ ഒരു പൊടിപോലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല.
ലോകം കണ്ട വൻ ബാറ്റ്സ്മാൻമാരായ ഡൊനാൾഡ് ബാട്സ്മാനെയും,
സച്ചിൻ ടെണ്ടു്ൽക്കറെയും, വീവ് റിച്ചാർഡ്സിനേയും, ഗരീഫീൽഡ് സോബേർസിനേയും വെല്ലുന്ന ക്രീക്കറ്റ് ബാറ്റ്സ്മാൻമാർ ഇവിടെ നിരന്ന് നില്പുണ്ട്.
എപ്പോൾ വേണമെങ്കിലും ആക്രമിക്കാനുള്ള തയ്യാറെടുപ്പിൽ.....
ഈ ബാറ്റ്സ്മാൻമാർ എവിടുന്നെങ്കിലും ഒരു കല്ല്യാണ പ്രൊപ്പോസൽ "ബോൾ " ⚾ ഇതുവഴി വന്നാൽ ഉടൻ ബാറ്റ് വീശും, അത് സിക്സറും ആയിരിക്കും, ആ പന്ത് ബൗണ്ടറിക്ക് പുറത്തു എന്നു മാത്രമല്ല, ഗാലറിക്കു പുറത്തു തപ്പിയാൽ പോലും പിന്നെ കാണില്ല.. ആ ബോൾ⚾ -. (പ്രൊപ്പോസൽ) out '.....
ഇതറിയാവുന്നവർ പ്രൊപ്പോസലുകൾ ഇപ്പോൾ ഈ ബർമ്മുട ട്രയാംഗിൾ ടെച്ചു ചെയ്യാതെയുള്ള റൂട്ടാണു് പറഞ്ഞു കൊടുക്കാറ്്....
ഇത്തരം ആൾക്കാരെ LBW ആക്കി പുറത്താക്കാൻ സഹൃദയരും പഞ്ചപുഛ പാവങ്ങളും , മിനക്കെടാറില്ല - ആർക്കു വേണ്ടി........ അല്ലേ ?.......
ലോക പ്രശസ്തമായ രണ്ടു ബസ് സ്റ്റോപ്പുകൾ ഈ സ്ക്വയറിലാണു് സ്ഥിതി ചെയ്യുന്നത്.
ഇവിടെ ഇരുന്നാണു് ഇന്ത്യയുടെ വിദേശ നയങ്ങളും ചേരിചേരാ നയങ്ങളും, ബഡ്ജറ്റ് രൂപീകരണവും, ആണവ നയ ചർച്ചകളും, അങ്ങനെ എല്ലാം തീരുമാനിച്ചു തയാറാക്കിയ ശേഷം
facebook, വാാട്സ് അപ്പ് എന്നീ മാധ്യമങ്ങൾക്ക് വിടുന്ന തിരക്കിലായിരിക്കും സന്ധ്യ കഴിഞ്ഞാൽ ഒരു കൂട്ടം ഡിപ്ലോമാറ്റുകൾ.
ഇവിടെയുള്ളവർ നല്ല സമാധാന കാംക്ഷികളാണ് പക്ഷെ, ഇടയ്ക്ക് എപ്പോഴെക്കെയോ മനസ്സിന്റെ താളം പിഴച്ച്
തമ്മിൽ ഏറ്റു മുട്ടി ചോര ചിന്തിയ രണാങ്കണമായും ഇതു മാറിയിട്ടുണ്ടു്.
DNA റിസർച്ച് പ്രകാരം ഒരേ ജീനിൽ തന്നെ പെട്ടവരായ, ആര്യ വംശത്തിലോ ദ്രാവിഡ വംശത്തിലോ പെടാത്ത അതിനിടയ്ക്കുള്ള, മലബാറിൽ മാത്രം കണ്ടു വരുന്ന "കോലായൻസ് " എന്ന ഒരു പ്രത്യേ വംശത്തിൽ പെട്ടതു കൊണ്ടായിരിക്കും'
കോലായൻസിന്റ പ്രത്യേകത എന്നാൽ സ്നേഹിച്ചാൽ നക്കി കൊല്ലും, ദ്രോഹിച്ചാൽ ഞെക്കിക്കൊല്ലും.
അങ്ങനെ ഏറെയുണ്ട് ഈ "നന്തി" ഗ്രാമിനെക്കുറിച്ച് പാടി നടക്കാൻ പാണന്മാർക്ക്...........
......നന്തി വീണ്ടും വായിക്കുക......
എം.കെ.യാക്കൂബ്
രചന
(ഇതൊരു ആക്ഷേപ ഹാാസ്യ ലേഖനമാണ്,
എല്ലാം സാങ്കല്പിക കഥാപാത്രങ്ങൾ മാത്രം. പ്രത്യേകിച്ച് ഇപ്പോൾ ജീവിച്ചിരിക്കുന്ന ആരുമായും ഒരു ബന്ധവും ഇല്ല )