നിക്കാഹ്..
നിക്കാഹ്....
+++++++++
"ബാറകല്ലാഹു ലക
വബാറക......"
എൻ്റെ ചങ്കായ...
അമാന മുസ്തഫയുടെ
പുന്നാര മോൾ
ഷഹീനാ
ഫർസാനയെ....
വരൻ അസീലിന് നിക്കാഹ്
ചെയ്തു കൊടുത്ത...
അതി ആഹ്ലാദകരമായ
നിമിഷത്തിൻ്റെ സദസ്സിൽ...
ഒരു മണി നാദമായ്
മുഴങ്ങിയ ഹ്രസ്വ
വിവാഹ ഖുത്ബ...
എൻ്റെ ശ്രദ്ധ പിടിച്ചു
പറ്റുകയായിരുന്നു ....
നിക്കാഹിന്റെ സാധൂകരണത്തിന് ഖുതുബക്ക് ബന്ധമില്ലെങ്കിലും.....
ആവർത്തന വിരസത തോന്നി പലപ്പോഴും ആളുകൾ കോട്ടുവാ...
ഇട്ട് മയങ്ങുന്ന
പല ഖുതുബകളിൽ
നിന്നും വളരെ
വിഭിന്നമായ
ശൈലിയിലും ....
ലളിത ഭാഷയിലും
ചുരുക്കി പറഞ്ഞ
പ്രസംഗത്തിൽ....
"ഞാൻ തന്നെ നീ...
നീ തന്നെ ഞാൻ "
എന്ന് ചിന്തിക്കുന്ന
മനസ്സുള്ള
ദമ്പതികൾക്കേ....
ഹൃദയത്തിലെ സ്നേഹത്തിൻ്റെ വാതായനങ്ങൾ
പരസ്പരം
തുറക്കപ്പെടുകയുള്ളൂ
എന്ന... സ്നേഹ സന്ദേശം പകരാൻ പ്രാസംഗികൻ ഉദ്ധരിച്ച ആ
സുഫീ കഥ ഇങ്ങിനെ.....
ഒരിക്കൽ സുഫീ
ശിഷ്യൻ... ഗുരുവിൻ്റെ
വാതുക്കൽ ഒരു
നിശായാമത്തിൽ
വന്നു വാതിലിനു
മുട്ടിയപ്പോൾ..
ഗുരു: ആരാണ്....
ശിഷ്യൻ: ഞാനാണ്....
അതു കേട്ടിട്ടും...
സുഫീ ഗുരു വാതിൽ തുറക്കാതായപ്പോൾ....
ശിഷ്യൻ വീണ്ടും വാതുക്കൽ മുട്ടി...
ഗുരു:: ആരാണ്....
ശിഷ്യൻ: ഞാനാണ്. .
എന്നിട്ടും...ഗുരു വാതിൽ
തുറക്കാതായപ്പോൾ !
മൂന്നാമതും ശിഷ്യൻ വാതിൽ മുട്ടി..
ഗുരു വീണ്ടും : ആരാണ്...
ശിഷ്യൻ: "ഞാൻ നീ തന്നെ."
അതു കേട്ടപ്പോൾ
ഗുരു വാതിൽ തുറന്നു.....
ഞാൻ...നീ.... എന്ന
വേർതിരിവില്ലാതെ
"നമ്മൾ" എന്ന
ലോകത്തു ജീവിക്കുന്ന
ദമ്പതികൾക്കു മുന്നിൽ
മാത്രമെ... ഉള്ളറയുടെ
സ്നേഹ വാതായനം തുറക്കപ്പെടൂ...
അതായത്....
"ഞാൻ നീ തന്നെ....
നീ ഞാൻ തന്നെ....."
എന്ന മനസ്സുള്ള
ദമ്പതികൾക്ക്...
മാത്രം..
എന്നതു തന്നെ...
ഈ സൂഫീ കഥയുടെ രത്നച്ചുരുക്കം....
അതുപോലെ...
സ്നേഹം....
ഉള്ളിലൊളിപ്പിച്ചു വെച്ചിരിക്കേണ്ട
ഒന്നല്ലെന്നും... മറിച്ച്
ദമ്പതികൾ
നിർബന്ധമായും
അതു പുറത്ത് കാണിക്കണമന്നും സമർത്ഥിക്കാൻ.....
പുറത്തു പ്രകടിപ്പിക്കാത്ത
സ്നേഹത്തെ....
മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തകാലം
എന്ന നോവലിൽ
പറഞ്ഞ വാക്കുകളെ
പ്രാസംഗികൻ
ദാമ്പത്യ ബന്ധവുമായി
കൂട്ടി കെട്ടിയതിങ്ങനെ....
"പ്രകടമാക്കാനാവാത്ത സ്‌നേഹം
നിരര്‍ത്ഥകമാണ്.....
പിശുക്കന്റെ ക്ലാവു പിടിച്ച നാണ്യ ശേഖരം പോലെ... അത് ഉപയോഗ
ശൂന്യമാവും"
ഒടുവിൽ അയാൾ വല്ല
പീടിക തിണ്ണയിലും
കിടന്നു മരിച്ചാൽ....
അദ്ദേഹത്തിൻ്റെ
ഭാണ്ഡത്തിലെ ക്ലാവു
പിടിച്ച നാണ്യ തുട്ടുകൾ വല്ലവനും അടിച്ചു
മാറ്റി കൊണ്ടു പോകും
എന്നതിനോട്...
പുറത്തു കാണിക്കാതെ
ക്ലാവ് പിടിച്ചു പോകുന്ന
സ്നേഹത്തോട്
ഉപമിച്ചത്... വളരെ
അർത്ഥവത്തായി
തോന്നി .....
കൊറോണാ....
മാനദണ്ഡങ്ങൾ
തികച്ചും പാലിച്ച്...
ജനബാഹുല്യം നന്നേ
കുറച്ചും... നടന്ന ഈ
ചടങ്ങ്::
ബാപ്പയായ അമാന മുസ്തഫയും.....
പുതിയാപ്ല അസീലും.... തമ്മിൽ നടന്ന
നിക്കാഹ്... എന്ന
പ്രതിജ്ഞ ചൊല്ലൽ....
ഒരു സിവിൽ കരാറിലെ ഉടമ്പടി പോലെ....
ഒപ്പു വെച്ചു തുടക്കമിട്ട
ഈ ബന്ധം....
നിലവിലുള്ള താവൈ
തറവാട്ടു
ബന്ധത്തേക്കാൾ
ഊഷ്മളമായും....
ബലവത്തായും..
തലമുറകളായി
നിലനിന്നു പോവാൻ...
സർവ്വ ശക്തൻ
അനുഗ്രഹിക്കട്ടെ...
എന്നു പ്രാർത്ഥിച്ചു
കൊണ്ട്...🤲
Yakoob Rachana Nandi..✍️