കൊച്ചിക്കാരുടെ സേട്ടു...
Updated: Jan 28, 2021
കൊച്ചിക്കാരുടെ
ബാബു സേട്ടു...
***********************
["അന്തസ്സാണ് ഒരു കുടുംബത്തിൻ്റെ നിധി"
"Honor is to be a family treasure" ]
കിരീടവും..ചെങ്കോലും.... നഷ്ടപ്പെട്ട കൊച്ചിക്കാരുടെ ബാബു സേട്ടുവിൻ്റെ കഥ പറയാൻ ....
പലതിനും നിമിത്തമായ അബുക്കോയയിൽ നിന്നു
തന്നെ തുടങ്ങണം....
അബുക്കോയക്കയെ എനിക്കു പരിജയം.... എൻ്റെ
ഹൃസ്വകാല കൊച്ചി ജീവിതത്തിൽ..... എന്നെ ഡെപ്യുട്ടേഷനിൽ ഒരു കേന്ദ്ര ഗവർമെണ്ട് കോഴ്സിന് കൊച്ചിയിലെത്തിച്ച കമ്പനിയിൽ..... ഒഴിവു സമയങ്ങളിലെ പാർടൈം ജോലി
ചെയ്യുന്നിടത്തു നിന്നുമായിരുന്നു...
ബോൾഗാട്ടി പാലസിലെ മഹാരാജാ ഹോട്ടലിൻ്റെ ഓണറെപ്പോലുള്ള അബുക്കോയക്കയുടെ
സുഹൃത്തുക്കളുടെ സ്വറ പറച്ചിലിൻ്റെയും നേരം പോക്കിൻ്റേയും താവളമായിരുന്നു അവിടം....
ചെമ്മീൻ സിനിമ.....
**********************
അഞ്ചര പതിറ്റാണ്ടു മുമ്പത്തെ....
നിലാവു പോലും പൊട്ടി കരഞ്ഞു പോയ.....
ഓർമ്മകളിൽ നൊസ്റ്റൾജിയ തോന്നിക്കും.. ആ കൊളാഷ് (Collage)... വാക്കുകൾ....
പരീക്കുട്ടി പതുക്കെ : ....
" ഞാനീ കടാപ്പുറത്തിരുന്ന് പാടും... അങ്ങനെ പാടിപ്പാടി തൊണ്ടപ്പൊട്ടി ചാകും"
കറുത്തമ്മ അതിലും പതുക്കെ : ....
"അങ്ങ് തൃക്കുന്നപ്പുഴ കടാപ്പുറത്തിരുന്ന് അതു കേട്ടു നെഞ്ചുപൊട്ടി ഞാനും ചാകും... "
അരയത്തി പിഴച്ചാൽ..... മരക്കാനെ കടൽ
എടുക്കുമെന്ന... അന്തവിശ്വാസത്തിൻ്റെ മിത്ത് പറഞ്ഞ.... വിശ്വവിഖ്യാതമായ
ചെമ്മീൻ സിനിമ അന്ന് ഞാൻ കാണാതെ
പോയതിന് കാരണം ചിലപ്പോൾ....
നോവൽ മുമ്പ് വായിച്ചതിനാലും... അന്ന് പ്രേംനസീർ ഫാനായതു കൊണ്ടുമാവാം....
അബുക്കോയക്ക ... നേരിൽ പറഞ്ഞ....
അതിൻ്റെ ഷൂട്ടിംഗ് സമയങ്ങളിൽ നടന്ന രസകരമായ സംഭവങ്ങളും....ദുരനുഭവങ്ങളും കേട്ടപ്പോൾ ഉണ്ടായ തൽപ്പര്യമായിരുന്നു......
ആ സിനിമ കാണാൻ എന്നെ
1978-ൽ
പ്രേരിപ്പിച്ചത്.....
അബുക്കോയക്ക ... നേരിൽ പറഞ്ഞ....
അതിൻ്റെ ഷൂട്ടിംഗ് സമയങ്ങളിൽ നടന്ന രസകരമായ സംഭവങ്ങളും....ദുരനുഭവങ്ങളും കേട്ടപ്പോൾ ഉണ്ടായ തൽപ്പര്യമായിരുന്നു......
ആ സിനിമ കാണാൻ എന്നെ പ്രേരിപ്പിച്ചത്.....
അബുക്കോയക്ക...കൊച്ചിയിൽ നിന്നും കോഴിക്കോട് വന്ന്... എൻ്റെ ആദ്യ ഗൾഫ് യാത്രക്ക്... ഒരു ഫെയർവെൽ പാർട്ടി
തന്നതും ആ ബന്ധത്തിന്റെ തുടർച്ചയായിരുന്നു.....
"ചെമ്മീൻ " എന്ന നോവൽ സിനിമയാകാൻ അബുക്കോയ ഒരു നിമിത്തമായതും.... ശേഷമുണ്ടായ സംഭവ ബഹുലമായ ചരിത്ര കഥയും ചുരുക്കി പറയാം..
രാമു കാര്യാട്ടിൻ്റെ സ്വപ്ന സങ്കൽപമായ
ചെമ്മീൻ സിനിമയുടെ നിർമ്മാണത്തിൽ
നിന്നും... അതു സിനിമയാക്കിയാൽ
വിജയിക്കില്ലാ എന്ന നിഗമനത്തിൽ...കൺമണി അയ്യർ പിൻവാങ്ങിയതോടെ.....
മറ്റൊരു പ്രൊഡ്യൂസറേയും കണ്ടെത്താൻ കഴിയാതെ നിരാശനായ രാമു കാര്യാട്ട്. ...
തൻ്റെ വിഷമം... സുഹൃത്തും നാടകക്കാരനുമായ
ഏഡി ജോസഫിനോട് പങ്കിട്ടപ്പോൾ...
ഏഡി മാസ്റ്റർ.... രാമുവിനേയും കൂട്ടി...
കൊച്ചിയിലെ... സമ്പന്നരായ
ബിസ്സിനസ്സുകാരുടെ സുഹൃത്തായ
അബുക്കോയയെ സമീപിക്കുകയും.....
വളരെ ഉദാരമതിയായ അബുക്കോയ...
രണ്ടു പേരേയും കൂട്ടി നേരേ..... എറണാകുളം ദിവാൻസ് റോഡിലുള്ള....
ബാബു സേട്ടുവിൻ്റെ ബഗ്ലാവിലെത്തി ..
അവരെ തൻ്റെ ബന്ധുകൂടിയായ...
ബാബൂ സേട്ടുവിനെ മുട്ടിച്ചു കൊടുക്കുകയും ചെയ്തു....
തകഴിയുടെ "ചെമ്മീൻ നോവൽ".. സിനിമ
ആകാനുള്ള നിമിത്തവും... തുടക്കവും...
ആ കണ്ടുമുട്ടൽ തന്നെയായിരുന്നു....
"രാമു കാര്യാട്ട് ഏഡി.. മാസ്റ്ററിലൂടെ അബുക്കോയയെ...കണ്ടു മുട്ടിയില്ലായിരുന്നെങ്കിൽ.... തീർച്ചയായും
"ചെമ്മീൻ" എന്ന ഒരു സിനിമ ഉണ്ടാവില്ല...
അല്ലെങ്കിൽ.... മാർക്ക്സ് ബർട്ടലിയെ പോലെയുള്ള ഒരാളെക്കൊണ്ട് ക്യാമറ
ചലിപ്പിച്ചു.... ഇതുപോലൊരു സിനിമ പിറവിയെടുക്കില്ലാ.... എന്നതൊരു
സത്യമെന്ന്..."
പലരും പറഞ്ഞതിനൊപ്പം....ശാന്ത ഏഡി എഴുതിയതും ഞാൻ വായിച്ചിട്ടുണ്ട്...
അബുക്കോയ "ഏഡി"ക്കൊപ്പം "ചെമ്മീൻ" സിനിമയുടെ പ്രൊഡക്ഷൻ മാനേജറും.....
അതിൽ മുഖം കാണിക്കയും ചെയ്തിട്ടുണ്ട്...
ചെമ്മീൻ ബാബു എന്ന
ബാബു ഈസാ സേട്ടു...
*****************************
കൊച്ചി രാജാവിന് പണം കടം കൊടുത്ത പാരമ്പര്യത്തിൻ്റെ തലമുറയുടെ പിൻമുറക്കാരൻ...
വെള്ളി കൊണ്ട് വില്ലീസ് കെട്ടിയ റിക്ഷാ വണ്ടിയും......
ആദ്യമായി പ്രൈവറ്റ് ഓട്ടോ-മൊബൈൽ വാഹനവും...
കൊച്ചി നഗരത്തിനു പരിജയപ്പെടുത്തിയ രണ്ടു മൂന്നു ധനിക കുടുംബങ്ങളിൽ ഒന്ന്... ബാബു സേട്ടുവിൻ്റെ പിതാവ് ഹാജി ഈസ സേട്ടുവിൻ്റേതായിരുന്നു....
ചാവക്കാട്, കൊടുങ്ങല്ലൂർ, അഴിക്കോട്, കൊച്ചി അടങ്ങിയ പ്രദേശങ്ങളുടെ പകുതി കരഭൂമിയുടെ അവകാശിയായ ....
ബാബു സേട്ടുവിൻ്റെ പിതാവ്...ഹാജി ഈസാ സേട്ടുവിൻ്റെ..... അകാലത്തിലുള്ള വിയോഗം.....
18 തികയാത്ത ബാബു ഈസാ സേട്ടുവിനെ ...
ബാബു സേട്ടു എന്ന പദവിയിലേക്ക് ഉയർത്തി....
സിനിമയിൽ അഭിനയിച്ചെങ്കിൽ ഒരു സ്ഥാനം തന്നെ കിട്ടാവുന്ന ഗ്ലാമറുണ്ടെന്ന്... മധു സാർ ഒരിക്കൽ ചെമ്മീൻ ഷൂട്ടിംഗിനിടയിൽ പറഞ്ഞ....
സമ്പത്തിൻ്റെ മടിത്തട്ടിൽ... വായിൽ സ്വർണ്ണ
കരണ്ടിയുമായി ജനിച്ച.... സുമുഖനും സൗമ്യനും ദാനശീലനുമായ ബാബു സേട്ടു...
''ചെമ്മീൻ" സിനിമയിൽ കിട്ടിയ ലാഭത്തിൽ നിന്നുമാണ്...... എറണാകുളത്തെ
എംജി റോഡിലെ 87 സെന്റിൽ "കവിത"
തിയേറ്റർ... പടുത്തുയർത്തി ചരിത്രമാക്കിയത്..
[അബുക്കോയയുടെ അനുജൻ ഹമീദ്
ആയിരുന്നു വളരെക്കാലം കവിതയുടെ മാനേജർ.... എന്നും ഞാൻ ഓർക്കുന്നു]
തനിക്കു ചുറ്റുമുള്ളവരിൽ സാമ്പത്തിക ക്ലേശം അനുഭവിക്കുന്നവർക്ക് സ്വത്തായും... ധനമായും വാരിക്കോരി കൊടുത്ത പ്രകൃതക്കാരൻ......
സൽകാരപ്രിയനും ദാനശീലനുമായ ബാബു
സേട്ടു.. ചുറ്റുമുള്ള ആരാധക വൃന്ദത്തിനായ്...
പഴയ സുൽത്താന്മാരുടെ അന്തപ്പുരങ്ങളെ ഓർമ്മിപ്പിക്കുന്ന...ദർബാറുകളും ഉണ്ടാക്കി...
അതിൽ യഥാർത്ഥ സുഹൃത്തുക്കളെക്കാൾ കൂടുതൽ..... അദ്ദേഹത്തിൻ്റെ അളവറ്റ
സമ്പത്തിൽ കണ്ണു വെച്ചവരായിരുന്നു......
വൻ വിജയമായ ചെമ്മീനു ശേഷം......
തുടരെ തുടരെയുള്ള മൂന്നു സിനിമകളുടെ
പരാജയം..... അത് രാമു കാര്യാട്ട് സംവിധാനം ചെയ്ത "ഏഴു രാത്രികൾ" തൊട്ട് "അസ്തി"
വരെ എത്തി നിന്നപ്പോൾ.....
സാമ്പത്തിക ക്ലേശത്തോടൊപ്പം... തൻ്റെ പ്രേയസ്സിയുടെ മരണവും കൂടി ആയപ്പോൾ..... ബാബു സേട്ടുവിൻ്റെ....ജീവിത പരാജയത്തിൻ്റെ തുടക്കം കുറിച്ചു......
മദ്യപാനം ഒരു തീരാ ശീലമാക്കിയിരുന്ന
ബാബു സേട്ടുവിന്റെ ജീവിത പതനത്തിന്
വേഗത കൂട്ടാൻ അതൊരു ഇന്ധനമായും
പ്രവർത്തിച്ചു..
അങ്ങിനെ ഓരോന്നോ...രോന്നായ്.... ഒടുവിൽ....
തന്റെ ബെൻസ് കാറും.... കവിതാ തിയേറ്ററും...
ദിവാൻസ് റോഡിലെ ബഗ്ലാവുവരെ കടം
വീട്ടാൻ വിറ്റഴിക്കേണ്ടി വന്നു...
ബാബു തൻ്റെ... ആദ്യ ഭാര്യയുടെ വിട്ടുമാറാത്ത അസുഖത്തെ തുടർന്നുള്ള വിയോഗത്തിലും... സന്താന ഭാഗ്യമില്ലാത്ത ദു:ഖത്തിലും ഒറ്റപ്പെട്ട് കഴിയുമ്പോൾ...
കുടുംബക്കാരുടെ നിർബന്ധത്തിനു വഴങ്ങി.... ഊട്ടിയിൽ നിന്ന് ഫർഹാന എന്ന ഒരു പെണ്ണിനെ വിവാഹം കഴിച്ചു....
അതിലൊരു ആൺകുഞ്ഞ് പിറന്നെങ്കിലും.....
അതൊന്നും ബാബു സേട്ടുവിൻ്റെ ജീവിതത്തിൽ ഒരു മാറ്റവും വരുത്തിയില്ലെന്ന് മാത്രമല്ല...
രണ്ടാം കെട്ടും ജീവിതത്തിനേൽപിച്ചത്
വലിയൊരു പ്രഹരമായിരുന്നു....
എല്ലാം നഷ്ടപ്പെട്ടവൻ്റെ ഓട്ട കീശയിൽ
തട്ടി കൂട്ടിയാൽ എന്തുണ്ടാവാൻ… എന്നു
കണക്കു കൂട്ടിയാവാം....
2002-ൽ രണ്ടാം ഭാര്യ ഫർഹാനയും... നിയമപരമായി ബന്ധം വേർപ്പെടുത്തി...
ബാബു സേട്ടുവിനെ ഒറ്റയ്ക്കിട്ടേച്ചു പൊയ്ക്കളഞ്ഞത്.....
പിന്നീടങ്ങോട്ട് ...തികച്ചും നിരാശയോടെയുള്ള.... എല്ലാം നഷ്ടപ്പെട്ടവൻ്റെ.. എകാന്ത ജീവിതം തന്നെ....
ശേഷിച്ച ബാബു സേട്ടുവിന്റെ ജീവിതത്തെ...
ആരോ ഉപമിച്ചത്.........
സത്യജിത്റേയുടെ വിഖ്യാത ചിത്രമായ "ജൽസാഗർ" എന്ന സിനിമയിലെ...
കൊട്ടാര സദൃശമായ ആഢംബര ജീവിതം നയിച്ച.....ജന്മിയായ നായകൻ....ബിശ്വംഭർ റോയ്.... താൻ അധിപതിയായ കൊട്ടാരത്തിന്
വീണ സുഷിരങ്ങളിലൂടെ ജലപ്രവാഹം കടന്നു വന്നു ആ കൊട്ടാരം മുങ്ങുന്ന
ഘട്ടമെത്തിയിട്ടും......കിരീടവും ചെങ്കോലും നഷ്ടപ്പെട്ട രാജാവിനെ പോലെ...
രാജപ്രൗഢിയോടെ.... ദാന ശീലനായി
പതുങ്ങുന്ന... കാഴ്ച പോലെ....
എർണാകുളത്തെ മണിമന്ദിരത്തിലും..
സ്റ്റാർ ഹോട്ടലുകളിലും ജീവിച്ച ബാബു
സേട്ടുവിൻ്റെ താമസം.....
പിന്നീട്.... കുടുസുമുറി ലോഡ്ജുകളിലും...
വാടക മുറികളിലുമായ് ഒതുങ്ങി...
ആരുടെ മുന്നിലും തല കുനിക്കാത്ത
ബാബു സേട്ട്.....ഒഴിഞ്ഞ പേഴ്സുമായ്...
സിൽക്കിൻ്റെ ലുങ്കിയും.. തിളങ്ങുന്ന
ജുബ്ബയും അണിഞ്ഞ്....
തൻ്റെ സന്തത സഹചാരിയായ ബെൻസ് കാറില്ലാതെ ...ഓട്ടോ റിക്ഷകളിൽ ലോക്കൽ ബാറുകളിൽ കയറി... ഒന്നോ രണ്ടോ പെഗ്ഗും കഴിച്ചു... ലോഡ്ജിലും... വാടക മുറിയിലും തലതാഴ്ത്തി കമിഴ്ന്നിരിക്കുന്ന കാഴ്ച.......
എറണാകുളത്തുകാർക്ക് ഒരു
പുത്തരിയല്ലാതായി..
അവസാന നാളുകളിൽ അസുഖങ്ങൾ മൂലം പലവട്ടം ബാബു സേട്ടു കിടപ്പിലായത് ആരും അറിഞ്ഞതും... ശ്രദ്ധിച്ചതുമില്ല.....
സമൃദ്ധിയുടെ കാലത്ത് തന്നോടൊപ്പം
ആഘോഷം പങ്കിട്ടവർ....മറഞ്ഞു നിന്നു
ബാബു സേട്ടുവിൻ്റെ ദുരവസ്ഥ വീക്ഷിച്ചു......
ഫൈവ് സ്റ്റാർ ബാറുകളിലുരുന്ന്......
ബാബു സേട്ടുവിനു ഒട്ടും ഇഷ്ടമില്ലാതിരുന്ന..
"സഹതാപം" അന്തരീക്ഷത്തിലേക്ക്
വർഷിക്കുക മാത്രം ചെയ്തു....
അപ്പൊഴും... ബാബു സേട്ടു ...
തന്നെ ഇഷ്ടപ്പെടുന്നവർക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ..... എന്നോർത്ത്
ഗദ്ഗദപ്പെടുകയായിരുന്നു.....
ഒടുവിൽ.... 2005 നവമ്പർ 25-ന്..... .
കൊച്ചിയോടും... നന്ദിയില്ലാത്ത ഈ ലോകത്തോടും.. വിട പറഞ്ഞു യാത്രയായ്.....
കൊച്ചിക്ക് ഇത്രയും പ്രശസ്തി നേടിക്കൊടുത്ത ഈ മനുഷ്യനെ...ഒരു അനുശോചനം കൊണ്ടു പോലും കൊച്ചിക്കാർ ഓർമ്മിച്ചില്ലാ..........
എന്ന പരാതി... ബാബു സേട്ടുവിനെ ഇന്നും സ്നേഹിക്കുന്ന സാധാരണക്കാരായ
കൊച്ചിക്കാർ വേവലാതിപ്പെടുന്നതും
ഞാൻ കേട്ടിട്ടുണ്ട്.....
അങ്ങിനെ വിശ്വവിഖ്യാതമായ ഈ "ചെമ്മീൻ" സിനിമക്ക്....
അബുക്കോയ.... ഒരു നിമിത്തമായെങ്കിൽ...
സിനിമാ ലോകത്തേക്ക് ബാബു സേട്ടുവിൻ്റെ കാൽവെപ്പിനും അബുക്കോയ തന്നെ
നിമിത്തം !
എന്ന സന്തോഷവും.... സങ്കിടവും നിറഞ്ഞ.....ആ സമ്മിശ്ര വികാരത്തോട് വിട..🙏
രണ്ടു പേർക്കും പൊറുത്ത് കൊടുക്കട്ടെ.....
സ്വർഗ്ഗസ്ഥരാവട്ടെ........🤲
Yakoob Rachana Nandi..✍️