top of page

പഞ്ചായത്ത്

Updated: Dec 7, 2020


പഞ്ചായത്ത്...

.........................

ചൊടിക്കെണ്ട... കേട്ടോ.....

ചില പഞ്ചായത്ത് കാര്യങ്ങൾ കേട്ട്...


എല്ലാവർക്കും വോട്ടു ചെയ്യണമെന്നുണ്ട്

പക്ഷെ... വോട്ട് ഒന്നല്ലേയുള്ളൂ....


തദ്ദേശ തിരഞ്ഞെടുപ്പെന്ന ഈ നാട്ടങ്കത്തിൻ്റെ വാശിക്കും വീറിനും കാരണം....


ഇത് വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഒരു സെമി ഫൈനൽ എന്നതു കൊണ്ടാണ്......


ഗ്രാമ.... ബ്ലോക്ക്.... ജില്ലാ... പഞ്ചായത്തുകളിൽ...

രാഷ്ട്രീയ പിൻബലം മാത്രം നോക്കി മെമ്പർമാരെ തള്ളിക്കയറ്റുന്ന പാർട്ടികളോട്...


ചൊടി വേണ്ട... ചില കാര്യങ്ങൾ പറയുന്നതിൽ...


കൂട്ടത്തിൽ കുറച്ചൊക്കെ വിവരവും വിദ്യാഭ്യാസവും ഉള്ളവരെ.....

രാഷ്ട്രീയത്തിനും ബന്ധത്തിനും

അധീതമായി.....

പരിഗണിച്ചാണ് മെമ്പർമാരായി

തിരഞ്ഞെടുക്കേണ്ടത്.....


അങ്ങിനെ ജയിക്കുന്ന സ്ഥാനാർത്ഥികളെ

കിട്ടാൻ ബുദ്ധിമുട്ടാണെന്നു... അറിഞ്ഞു

കൊണ്ടു തന്നെ... ഒരു കീഴ് വഴക്കമായി

ചിന്തിക്കാൻ... തുടക്കം കുറിക്കട്ടെ എന്നാഗ്രഹിച്ചു കൊണ്ടു പറയുകയാണ്...


ഇങ്ങനെ ജയിച്ചവരിൽ നിന്നും മിടുക്കരായവരെ... പ്രസിഡൻ്റായും മറ്റു ആനുപാതിക സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുക്കുന്ന പതിവും തുടരട്ടേ.....


അല്ലാതെ... കുറേ.. മൂഖില്ലാ മെമ്പർമാർക്കിടയിൽ ഒരു മുറിമൂഖൻ

പ്രസിഡൻ്റും എന്ന പോലെ ആവരുത്


പഞ്ചായത്ത് മെമ്പറായി മത്സരിക്കുന്നവർ ചുരങ്ങിയ പക്ഷം...


" പഞ്ചായത്ത് " എന്ന

പദത്തിൻ്റെ നിർവ്വചനമെങ്കിലും അറിയുന്നവരേയാണ് മെമ്പറായി തിരഞ്ഞെടുക്കേണ്ടത്...


പഞ്ച... അഞ്ച്..... 5-ൽ ഒതുങ്ങേണ്ട....


സംസ്കൃതപദമായ "പഞ്ച" [ അഞ്ച് ] എന്ന പദത്തിൽ നിന്നുമാണ് "പഞ്ചായത്ത്"

എന്ന അഞ്ചു പേരടങ്ങുന്ന ഗ്രാമ സ്വയംഭരണ സമിതി എന്ന നിർവചനം വന്നത്....


കാലാന്തരങ്ങൾ കൊണ്ട് .... അഞ്ചിൽ ഒതുങ്ങേണ്ട പഞ്ചായത്ത് ഭരണ സമിതി... അതിലും കൂടുതൽ അംഗങ്ങളായി ഇന്ന് വികസിച്ചെങ്കിലും.... അഞ്ച് എന്നർത്ഥം വരുന്ന "പഞ്ചാ"യത്ത് എന്ന പേരിനു ഒരുമാറ്റവും ഇതുവരേ വന്നിട്ടില്ല....


അതുപോലെ ഏറ്റവും മിനക്കേടും അദ്ധ്വാനവുമുള്ള സേവനം ചെയ്യുന്ന മെമ്പർക്ക്.... ശമ്പളമില്ല... അതിനു പകരം.....


ഇന്നത്തെ വട്ടി പലിശക്ക്..... ഡിവിടൻ്റ് എന്നു മൊഴിമാറ്റം വന്ന പോലെ....


ശമ്പളത്തിന് പകരം ....


മെമ്പർമാർക്ക് .... കിട്ടുന്ന ശമ്പളത്തെ ഓണററി (Honourary) എന്നാണ് പറയുന്നത്... എന്നു വെച്ചാൽ.... "പ്രതിഫലം പറ്റാത്ത സേവനത്തിനുള്ള പരിതോഷികം " എന്നർത്ഥമാക്കി...7000 രൂപയും... + 1O00 രൂപ ബത്തയുമായിട്ടാണ് മെമ്പർക്ക്

കിട്ടുക.....


അതവർക്ക് പര്യാപ്തമല്ലാ.... അതും "പഞ്ച" എന്ന അഞ്ച് അക്ഷരമുള്ള സംഖ്യ

ആയെങ്കിലും ഉയർത്തണമെന്നാണ്

എന്റെ അഭിപ്രായം..


പക്ഷെ അത് ഇലക്ട്രിക് പോസ്റ്റിൽ നോക്കി

ബൾബ് മാറ്റൽ മാത്രം സേവനമായി ഒതുക്കുന്ന മെമ്പർക്ക് അല്ലാ.. എന്നു മാത്രം..


2000-ലെ പഞ്ചായത്ത് രാജ് നിയമ ഭേദഗതിയും.....തുടർ 35-)o അനുബന്ധ നിയമ ഭേദഗതികളും.. അധികാര വികേന്ദ്രീകരണം എന്ന പ്രക്രിയ പഞ്ചായത്തി രാജ് വഴി....


ജില്ലാ പഞ്ചായത്ത്...

ബ്ലോക്ക് പഞ്ചായത്ത്....

ഗ്രാമ പഞ്ചായത്ത്...


എന്നീ ത്രിതല പഞ്ചായത്തായി

പൂർണ്ണത പ്രാപിച്ചതോടെ..


പഞ്ചായത്തീ രാജിലെ ഏറ്റവും താഴെ തട്ടിലുള്ള പഞ്ചായത്തുകൾക്ക് കൂടുതൽ അധികാരങ്ങളും പദ്ധതികളും കൈമാറുന്നതിൽ പ്രധാന പോരായ്മയായി..... സംസ്ഥാന സർക്കാരുകളും കേന്ദ്ര വകുപ്പുകളും എടുത്തു കാട്ടുന്നത്.....


"പഞ്ചായത്തുകളുടെ ദുർബലമായ കാര്യശേഷിയും.... ഭരണപരമായ ദൗർബല്യങ്ങളുമാണ്..... കേന്ദ്ര വിഹിതമായ പലതും നേടാൻ കഴിയാതെ അധിക പഞ്ചായത്തുകളും മുരടിച്ചു പോയതിനു കാരണം..." എന്നാണ്...!


സംസ്ഥാന..... കേന്ദ്ര പദ്ധതികളായി.....

...............................................................

വരുമാനശേഷി കുറവുള്ള ഗ്രാമ പഞ്ചായത്തുകൾക്ക് 50000 രൂപ വീതം സഹായധന ലഭ്യത തൊട്ട്... .


ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തിനായി ഇന്ത്യാ ഗവർന്മെണ്ടിൻ്റെ ഗ്രാമ വികസന മന്ത്രാലയം മുഖേന നടപ്പിലാക്കുന്ന സുപ്രധാന പദ്ധതികളിൽപ്പെട്ട "പ്രധാന മന്ത്രി ഗ്രാമ സഡക് യോജനക്ക്" യോഗ്യതയുള്ള

എത്ര പഞ്ചായത്തുകൾ മുഴുവനായി ഇത്

പ്രയോജനപ്പെടുത്തി എന്നത് നിരാശയുണർത്തുന്നതാണ്....


കേരളാ പഞ്ചായത്ത് രാജ് ആക്ട് 1994 - സെക്ഷന് 213 (1) -ൽ ബന്ധപ്പെട്ട പഞ്ചായത്ത് പ്രദേശത്ത് കുടുംബങ്ങളായി അധിവസിക്കുന്ന ദേശവാസികളായവരുടെ രക്ഷയ്ക്കും....ആരോഗ്യത്തിനും...

സൗകര്യത്തിനും.....പര്യാപ്തമായ സംരക്ഷണം പഞ്ചായത്ത് ഉറപ്പ് വരുത്തേണ്ടതിന് പകരം...


മാരകമായ രോഗങ്ങൾ തിരിച്ചു കൊണ്ടുവന്നും...

ഇന്ത്യക്കാർ പോലുമല്ലാത്ത...

ക്രിമിനലുകളും ലഹരി വസ്തു വിൽപ്പനക്കാരുമായവരേ..


അന്യ സംസ്ഥാനങ്ങളിലും.... ഗൾഫിലും....

തദ്ദേശവാസികൾ താമസിക്കുന്നിടങ്ങളിൽ

ബാച്ചിലേഴ്സിനു് പാർപ്പിട അനുവദം

ഇല്ലാത്തപ്പോൾ....


ഇന്ത്യൻ ഭരണഘടന പോലും അനുശാസിക്കുന്ന

സ്വകാര്യതക്ക് തടസ്സമാവുന്ന ന്യൂയിസൺസ്... കുറ്റകരമാകുന്ന....


തദ്ദേശവാസികളായ സ്ത്രീകളും കുട്ടികളും സ്വസ്ഥമായി തിങ്ങി താമസിക്കുന്നിടത്തേക്ക് .


അവർക്ക് ഭീഷണിയുയർത്തി ചില മുതലാളിമാർ സാമ്പത്തിക നേട്ടത്തിനായി.. ഇത്തരം ആൾക്കാരെ തിരുകികേറ്റി.... അതിനുള്ളിൽ താമസിപ്പിക്കുന്നത് പഞ്ചായത്ത് പ്രതിരോധിക്കുന്നതായും

കാണുന്നില്ല....


ഇന്ത്യൻ ഭരണഘടന പോലും വിഭാവനം ചെയ്യുന്ന തദ്ദേശിയരുടെ സ്വകാര്യതയുടെ

സംരക്ഷണം ഉറപ്പ് വരുത്താതെ...

നിസ്സംഗതരാവുന്നതാണു് കണ്ടത്...


കെ.പി.ആര്. ആക്ട് സെക്ഷൻ 219 (എ),(ഡി), (എഫ്), (ജി),(കെ),(എം) 240-ലെ..

ഖരമാലിന്യങ്ങൾ ശേഖരിക്കുകയും കൈയൊഴിയുകയും ചെയ്യുക.... ദ്രവമാലിന്യം നീക്കം ചെയ്യുന്നത് ക്രമീകരിക്കുക..... എന്നത് പഞ്ചായത്തുകൾ കാര്യക്ഷമമായി നടപ്പാക്കിയും കണ്ടില്ല... ഇതിൽ അതതു മെമ്പർമാരാണ് മുൻകൈ എടുക്കേണ്ടത്.....


XVI - കായിക വിനോദവും സാംസ്കാരിക കാര്യങ്ങളും പഞ്ചായത്ത് അജണ്ടയിൽ വിസ്മരിക്കപ്പെട്ട പോലെയാണ്...


നേടാതെ പോകുന്ന പദ്ധതി നഷ്ടങ്ങൾ:

....................... ...........................................

സംസ്ഥാനം കടുത്ത വരൾച്ചയിലേക്ക്

പോയ്ക്കൊണ്ടിരിക്കുമ്പോൾ....


പഞ്ചായത്തുകൾക്കായി കേന്ദ്രം ആസൂത്രണം ചെയ്ത "ജലഗ്രാമം" പോലുള്ള പദ്ധതികളൾ

പ്രയോജനപ്പെടുത്തേണ്ടതാണ്....


കുടിവെള്ളത്തിന് യുദ്ധ പ്രഖ്യാപനം വരേ..

വന്നേക്കാം... എന്ന ഈ യുഗത്തിൽ.....


ഏറ്റവും അമൂല്യമായ ജലസ്രോതസ്സുകൾ.... അത് അമ്പലക്കുളമായാലും... പള്ളി കുളങ്ങളായാലും പൊതു കുളങ്ങളായാലും

അതിലെ പായലും... ഉറവകൾ അടഞ്ഞതും ക്ലീൻ ചെയ്തു സംരക്ഷിക്കേണ്ടതാണു്...


കാരണം ഭൂമിയുടെ വരദാനമായ

ജലസ്രോസ്സുകൾ പൊതു സ്വത്താണ്... ....


കുളങ്ങൾ സംരക്ഷിക്കാൻ പതിമൂന്നാം ധനകാര്യ കമ്മിഷനിൽ ഉൾപ്പെടുത്തിയിരുന്ന.....


ഒരു ജില്ലയിൽ രണ്ടു പഞ്ചായത്തുകൾക്ക് 50 കോടി രൂപയിൽ നിന്നും കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന്റെ ജലക്രാന്തി അഭിയാന്റെ ഭാഗമായ പദ്ധതി നടപ്പാക്കിയത്...... കേരളത്തിൽ രണ്ടേ.... രണ്ടു പഞ്ചായത്തുകൾ മാത്രമാണു... അതിനുള്ള പദ്ധതി രൂപപ്പെടുത്തി സമർപ്പിക്കാനുള്ള

യോഗ്യത തെളിയിച്ചുള്ളൂ....


അത് കാരോട് (തിരുവനന്തപുരം)... നാറാത്ത് (കണ്ണൂർ)... എന്നീ രണ്ടേ രണ്ടു പഞ്ചായത്തുകൾ മാത്രം...


ഇത്തരം പദ്ധതികൾ കണ്ടെത്താനും..

അല്ലെങ്കിൽ അതു നേടിയെടുക്കാനുള്ള

രൂപരേഖ തയാറാക്കാനുള്ള പ്രയോഗിക അറിവിൻ്റെ കുറവും കാരണവുമായേക്കാം

അങ്ങിനെ സംഭവിക്കുന്നത്...


ഒന്നുകിൽ അജ്ഞത... അല്ലെങ്കിൽ അതിനുള്ള കടമ്പകളോർത്തുള്ള

പിൻവാങ്ങൽ...


ഇത്തരം ചില കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടതു കൊണ്ടാണ്....


ഉദാഹരണങ്ങളായി ചില കാര്യങ്ങൾ മാത്രം പറഞ്ഞ് ഇവിടെ നിർത്തുന്നത്......


കഴിഞ്ഞതല്ലാ..... ഇനി വരാൻ പോകുന്ന പുതിയ പഞ്ചായത്ത് സമിതികളുടെ ശ്രദ്ധയിൽ ഇതൊക്കെ ചെറുതായി ഒന്നു

പതിഞ്ഞാൽ.....


ഞാൻ കൃതാർത്ഥനായി.....


നന്ദീ........🙏


Yakoob Nandi.......✍️

37 views0 comments

Recent Posts

See All
Post: Blog2_Post
bottom of page