പണ്ടാര മഴ
Updated: Jun 27, 2019
പണ്ടാര മഴ: ( ഗദ്യകവിത)
മഴക്കാല മേഘങ്ങൾ കലിപ്പാലെ കടുപ്പിച്ചും
കാറ്റോടേ മിന്നൽ ഇടിവെട്ടായ് മാറിയും
മഴപെയ്തു മണ്ണൂ മണം പരത്തീടുന്നൂ
തോരാതെ തിമിർക്കുന്ന ആശ്വാസ മഴയിത്
നല്ലോരിടവഴി തൂത്തു നികത്തിയും
മഴവെള്ളപ്പാച്ചിലിനെ തടകെട്ടി
കടപുഴകി വിളയെല്ലാം നാശത്തിൽ
കഷ്ടത്തിലായതോ.. കർഷക കൂട്ടങ്ങൾ..
ഓങ്ങിയും കൂവിയും കേളപ്പേട്ട..നരുളുന്നു.
കണ്ണൂട്ടീം പെണ്ണൂട്ടീം എന്തേയി ചീരോ....
ഓലയും തേങ്ങയും തൊയ്യുന്നു കാറ്റത്ത്'
ജാഡീ നെറഞ്ഞിക്ക് ജാനോ നിറുത്തിക്കോ
കലിയൊന്ന് മാറട്ടേ പിന്നെ തിരുമ്പിക്കോ...
വടക്കേലെ പീറ്റയും ആടീ ഉലയുന്നൂ
അയിലുമ്മേലുള്ളത് ആടന്ന് നനയുന്നു
ചീനാ കോളനി ചിറ പോലെയാവുന്നൂ
മുട്ടോളം വെള്ളോല്ലോ പള്ളിപ്പറമ്പിലും
വേട്ടേച്ചേരി കൊള്ളും കുത്തീ ഒലിക്കുന്നൂ
മഴവെള്ളപ്പാച്ചിലിൽ തിണ്ടെല്ലാം ഇടിയുന്നു
ആലയും കോലായീം വെള്ളത്തിലാവുന്നൂ
ഇത്തരേം ശക്തീല് കണ്ടില്ലാ മുമ്പെങ്ങും..
വിറകായി വെച്ചൊരു മട്ടലും കൊയ്ചിലും
ഒക്കെ പൊതിർത്തിയ ചായിന്റ മഴ തന്നെ
കൊമ്പുഗ്രഹത്തിന്റെ മോന്തായം ചോരുന്നു
തലയോലക്കുടയൊന്നു കാറ്റത്തു പാറുന്നു..
കാലിയും കോഴിയും ഇറയത്തു കേറുന്നു
നായയും കുറുക്കനും ഓരിയിട്ടലറുന്നൂ
തൊരപ്പന്റെ ഓട്ടവും പൂച്ചേടെ ചാട്ടവും
ഒരു വെട്ട...മായല്ലോ.... കാണുന്നതും
ലംബോർഗിനിയിൽ പാറി പറന്നോരല്ലേ...
ചെമ്പോർഗിനിയിൽ കേറി തുഴയിട്ടതും .
പാടത്തെ പണിയെല്ലാം പാഴാക്കിയ മഴയിത്
പണ്ടാരും പഴിക്കാത്ത പണ്ടാര മഴ തന്നെ
....... നന്തി... അല്ല... നന്ദി..........
എം.കെ. യാക്കൂബ്
രചന