മോഹവും മോഹഭംഗവും...
Updated: Jul 10, 2020
പഴയ ഓർമ്മ : ഒന്ന്.... 1
മോഹവും... മോഹഭംഗവും....
------------------------------------------------
ഒരു ഗുണപാഠം....!
മൂരി വണ്ടിക്കാലത്തെ എൻ്റെ ഒരു മോഹം പാളിയ അനുഭവ കഥ പറയാം......
മീനത്തിലെ എട്ടാം നാളിൽ പിഷാരികാവിൽ...
പിടിയാനപ്പുറത്ത് നാന്ദകം എന്ന ദിവ്യമായ വാളിൽ ഭഗവതിയെ എഴുന്നള്ളിക്കുന്നതും...
[ പണ്ടുകാലത്തു കൊല്ലം പിഷാരികാവിലെ
വാളെഴുന്നള്ളത്തിനു പിടിയാനയെ
നൽകിയിരുന്നത് മുസ്ലിംകളായിരുന്നു പോൽ....]
ഒപ്പം തായമ്പകവും....പഞ്ചവാദ്യവും... കാണാനും......കേൾക്കാനും....
അതു പോലെ പറഞ്ഞു കേട്ടതായ :
പിഷാരികാവിലെ ചെണ്ട വാദ്യങ്ങളുടെ അകമ്പടിയിൽ.... കാൽച്ചിലമ്പും... അരമണിയും.... കയ്യിൽ പള്ളിവാളുമായി... നാട്ടുകാരനായ ഒരു കോമരം.... ഒരു രസത്തിന് എൻ്റെ ജേഷ്ഠൻ കുഞ്ഞബ്ദുള്ളക്കയുടെ (മഞ്ചിമ) അടുത്തേക്ക് ഉറഞ്ഞാടി ഒന്നടുത്തപ്പോൾ.....
ഇതു.... നമ്മുടെ വീടിൻ്റെ വിളിപ്പാടകലെയുള്ള വീട്ടിലേ.... വെളിച്ചപ്പാടല്ലേ.....
എന്നതുകൊണ്ട്.....
മൂപ്പർ അവിടെ തന്നെ ഉറച്ചു നിന്നതും... കൂടെയുള്ളവർ ഓടി മറഞ്ഞതും കണ്ടു്
വെളിച്ചപ്പാട്.... കണ്ണിറുക്കി.. വാള് കുലുക്കി.. കുലുങ്ങി ചിരിച്ചു പോയ കഥയൊക്കെ കേട്ടതും.....
നാരായണൻ്റെ ആവേശ തള്ളും...
ഈ 12 വയസ്സുകാരന്റെ ഉള്ളിൽ നാമ്പെടുത്ത ആശ തീർക്കാനായിരുന്നു.....
മൈനാകം കണ്ണന്റെ അനുജൻ നാരായണന്റെ കൂടെ പിഷാരികാവ്
ഉത്സവത്തിൻ്റെ.... പൂരമേളപ്പെരുക്കം കാണാൻ അന്ന് പുറപ്പെട്ടത്.......
റോസ് മഹലിൽ നിന്നും പള്ളിപ്പറമ്പ് വഴി
ഒരു 150 മീറ്ററേ ബസ് സ്റ്റോപ്പിലേക്കു
ഉണ്ടായിരുന്നുള്ളൂ....
നാരായണൻ എന്നേക്കാളും ചെറുതായിരുന്നു...... കൂടെ വരാമെന്നേറ്റതു കൊണ്ട്...... അന്ന് കല്ലും മുള്ളും നിറഞ്ഞ ഇടവഴിയിലൂടെ.... ആരുടേയും ശ്രദ്ധയിൽ പെടാതിരിക്കാൻ... നാലിരട്ടി ദൂരം താണ്ടി ഊടു വഴി റെയിൽ കടന്നു
നന്തിയിൽ എത്തിയപ്പോൾ...
സിസി മോട്ടോർസിന്റെ കൊയിലാണ്ടിക്കുള്ള
ബസ്സിൻ്റെ.... സ്റ്റോപ്പിൽ നിന്നും ഇളകാനുള്ള തയാറെടുപ്പു കണ്ട്.. ഞങ്ങൾ രണ്ടുപേരും ഓടി....
മുമ്പേ... ഗമിച്ച നാരായണൻ ബസ്സിൽ കയറിയതിന് പിന്നാലെ.... ഞാൻ വലതു കാൽ വെച്ചതും..... പുറകിൽ നിന്നും ഒരു അദൃശ്യ കൈ എന്റെ കോളറക്ക് പിടിച്ച് പുറകോട്ട് വലിച്ചതും ഒന്നിച്ചായിരുന്നു....
ബസ്സും നാരായണനും അവരുടെ പാട്ടിനു
പോയി.....
എന്റെ കോളറ പുറകിൽ നിന്ന് പിടിച്ച ആ അദൃശ്യ ശക്തി ഉസൈനിക്കയോ... കുഞ്ഞബ്ദുള്ളക്കയോ.... ആയിരിക്കാ...
മെന്നാണു് ഞാൻ കരുതിയത്.....
തിരിഞ്ഞു നോക്കിയപ്പോൾ...... അവരൊന്നും അല്ല.... ഇതൊരു സ്പെപെഷ്യൽ സ്കോഡാണ്...
പിതൃതുല്യനായ.... അവരേക്കാളും മൂത്ത ജേഷ്ഠൻ..... പികെ എന്ന മമ്മദദ്ക്ക.....
മനസ്സുകൊണ്ട് പെട്ടെന്ന് ഒന്നു പിറുപിറുത്തു പോയി ....
"പാലും.... മരുമോനും.....
നാലാന്നാൾ... പുളിക്കും.. "
എന്ന പഴഞ്ചൊല്ല് തെറ്റിച്ച്.....
അന്നത്തെ നാട്ടു പതിവു പോലെ...
"ഭാര്യാഗൃഹേ.... പരമസുഖം....."
എന്ന് ആസ്വദിച്ചു ജീവിക്കുന്ന മൂപ്പരേ... ഇങ്ങോട്ടെന്തിന് ഇപ്പം എടുത്തൂ... എന്നു മനസ്സ് ചോദിച്ചു..
എന്തായാലും ബസ്സിൽ നിന്നിറക്കപ്പെട്ട ഞാൻ... വീണ്ടും ഒരു അറ്റംറ്റ് നടത്തില്ല എന്നുറപ്പു വരുത്താൻ.... എൻ്റെ പോക്കറ്റെല്ലാം മൂപ്പർ കാലിയാക്കിയ ശേഷം.......
ഒരു കോവിഡ് രോഗിയുടെ റൂട്ട് മേപ്പിനെന്ന പോലെ ഞാൻ വന്ന ഊടുവഴിയുടെ റൂട്ട് മാർച്ച് ചോദിച്ചു മനസ്സിലാക്കി.... തെറ്റിനുള്ള ഒരു പ്രായശ്ചിത്തമെന്നോണം.....
വന്നവഴി തന്നെ തിരിച്ചു പോകാനും അജ്ഞാപിച്ചതു പ്രകാരം....
മനമില്ലാ.. മനസ്സോടെ.... അന്നത്തെ കല്ലും മുള്ളും നിറഞ്ഞ ആ ഊടുവഴിയേ.... തന്നെ....
നഗ്ന പാദത്തിൻ്റെ വേദന സഹിച്ചു
തിരിച്ചു നടന്നു വീട്ടിലെത്തിയപ്പോളാണ്.....
മറ്റുള്ളവർ പറഞ്ഞു തന്നത്....
"വീട്ടിൽ നിന്നും ആരോടെങ്കിലും അനുവാദം ചോദിച്ചാണ് പോയതെങ്കിൽ... സമ്മതിച്ചേനേ...'' എന്ന്...
കുറുക്കു വഴി സ്വീകരിച്ചതാണ്... എൻ്റെ അന്നത്തെ
പ്ലാൻ മൊത്തം പൊളിയാൻ കാരണമായത്....
ജീവിതത്തിൽ ഇതെനിക്കൊരു നല്ല ഗുണപാഠമായിരുന്നു....
Yakoob Rachana Nandi.......✍️